Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അനുഗമിച്ചിടും ഞാനെൻ പരനെ

അനുഗമിച്ചിടും ഞാനെൻ പരനെ
പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ
ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ

മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞന്നോ!
വിമലജൻ ജീവൻ തരുവതിനും തുനിഞ്ഞന്നോ!

ശോധന പലതും മേദിനിയിതിലുണ്ടെന്നാലും
വേദനയേകും വേളകളേറെ വന്നാലും

വന്ദിത പാദസേവയതെന്നഭിലാഷം
നിന്ദിതനായിത്തീരുവതാണഭിമാനം

ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾ
ആണികളേറ്റ പാണികളാലവൻ താങ്ങും

കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻ
വൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻ

നന്മയും കൃപയും പിന്തുടരുമെന്നെയെന്നും
വിൺമയവീട്ടിൽ നിത്യത മുഴുവൻ ഞാൻ വാഴും

അനുഗ്രഹക്കടലേ എഴുന്നള്ളി വരിക
അനുഗമിക്കും ഞാനേശുവിനെ അനുദിനം
Post Tagged with


Leave a Reply