Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

അനുതാപമുതിരും ഹൃദയമതിൻ

അനുതാപമുതിരും ഹൃദയമതിൻ
യാചനകേട്ടിടും സ്വർഗതാതാ
കണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥന
കേൾക്കാതെ പോകരുതേ
നാഥാ-കേൾക്കാതെ പോകരുതേ

തളരുന്ന നേരം നിൻ പാദാന്തികെ
ആശ്രയം തേടുവാൻ അണഞ്ഞിടുന്നു
കാൽവറിനാഥാ നീ ചിന്തിയ രക്തമെൻ
പാപക്കറകളെ തുടച്ചുവല്ലോ;-

അനുതാപ…

വഴിയേതെന്നറിയാതെ ഉഴറിയപ്പോൾ
വഴികാട്ടിയായി നീ വന്നുവല്ലോ
ഇടയനായ് നടന്നു നീ എൻ വഴിത്താരയിൽ
കാലിനു ദീപമാം വചനമതായ്;-

അനുതാപ…

നിരാശയെൻ ജീവിത നിനവുകളിൽ
കണ്ണീരിൻ ചാലുകൾ തീർത്ത നേരം
മരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻ
വരവിനായ് ഭൂവിതിൽ മരുവിടുന്നു;-

അനുതാപ…

അനുദിന ജീവിതയാത്രയിൽ
അനുതാപ കടലിന്‍റെ അടിത്തട്ടിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.