അനുതാപ കടലിന്‍റെ അടിത്തട്ടിൽ
അനുതാപ കടലിന്‍റെ അടിത്തട്ടിൽ നിന്നും ഞാൻ
സമർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു
തോരത്തോരൻ കണ്ണുനീരിൽ നീ സ്പർശ്ശിച്ചു
നിനക്കെന്നും വസിപ്പാൻ ഞാൻ പാത്രമായി
സമർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു
എന്നെ നിൻറ്റെ ഹിതത്തിനായ് അർപ്പിക്കുന്നു
നന്ദിയോടെ നാഥാ ഞാൻ അർപ്പിക്കുന്നു
എന്നെ നിൻറ്റെ ഹിതത്തിനായ് അർപ്പിക്കുന്നു
നിൻ തിരുമേനി എനിക്കായി യാഗമായ് തന്നു
അതാൽ എൻ പാപം മുറ്റുമായ് ക്ഷെമിച്ചു തന്നു
എൻ പാപം ഹിമംപോലെ കഴുകീ വെടിപ്പാക്കാൻ
നിൻ രക്തം വൻ ചാലായ് എനിക്കായൊഴുകി(2);-
സമർപ്പിക്കുന്നു…
ക്രൂശ്സ്സിൽ ചൊരിഞ്ഞ എൻ യേശൂവിൻ രക്തം
എൻ പാപങ്ങൾ നീക്കിയ ശുദ്ധ രക്തം
തൻ അടിപ്പിണരിൽ രക്തം സൗക്യമാക്കി എന്നെ
നിത്യജീവൻ തന്നു ശൂദ്ധ രക്തം(2);-
സമർപ്പിക്കുന്നു…
മുറ്റുമായി വരുന്നു ഞാൻ നിൻ സന്നിധാനെ
നല്കുന്നു ഞാൻ സർവസവും തൃപ്പാദത്തിൽ
നിത്യ ജീവന്റെ ഉടമയായ് തീർന്നതാൽ ഞാനിനി
നിത്യം വസിക്കുമെൻ നാഥൻ കൂടെ(2);-
സമർപ്പിക്കുന്നു…
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള