Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

അതിമഹത്താം നിൻ സേവ

അതിമഹത്താം നിൻ സേവ ചെയ്‌വാൻ
എന്നെ വിളിച്ച എൻ പ്രിയ കർത്താവേ
ജീവിച്ചിടും ഞാൻ എൻ നാൾ മുഴുവൻ
നിനക്കായ് എൻറെ യേശുവേ

ബലഹീന പാത്രമാം എന്നെ നീ ഉരുക്കി
പുതുരൂപം നൽകിയല്ലോ
ഉപയോഗപൂർണ്ണമായ് അഭിമാന പാത്രമായ്
എന്നെ വേർതിരിച്ചുവല്ലോ

പരിശുദ്ധമാക്കാൻ അഗ്നിശോധനയും
കൃപ നൽകാൻ മരുഭൂമിയും
ദർശനമേകാൻ പത്മാസും ഒരുക്കി
എന്നെ വേർതിരിച്ചുവല്ലോ

ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാൻ
നിൻ സേവക്കായ് ഇറങ്ങി
നഷ്ടമാകില്ല ഒന്നും നിൻറെ വിശ്വസ്തത
എന്നെ പുലർത്തിടുമല്ലോ

അതിമോദം നിന്തിരു സന്നിധി
അതിമംഗലകാരണനേ സ്തുതിതിങ്ങിയ


Leave a Reply