Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

ഏക പ്രത്യാശയാകും യേശുവേ

ഏക പ്രത്യാശയാകും യേശുവേ നീയാണെൻ സങ്കേതവും ബലവും നിൻ നാമമെത്രയോ ശ്രേഷ്ടം സർവ്വഭൂവിൽ നാമങ്ങളേക്കാൾ മഹത്വത്തിൻ പ്രത്യാശയാം യേശു ക്രിസ്തു എന്നുള്ള നാമം…ആ…ആ… ഏക… കഷ്ടങ്ങളിലേറ്റ തുണയാം എൻ ശോകം നീക്കിടും നാഥാ താഴ്ചയിൽ എന്നെ ഓർത്തവൻ നീയേ വാഴ്ചയും ഒരുക്കുന്നോനേ…ആ…ആ… ഏക… നിന്നിഷ്ടം പൂർണ്ണമായ് ചെയ്വാൻ എന്നിൽ നിൻ കൃപ പകർന്നിടേണം നിർമ്മലമാം നിൻ സുവിശേഷത്താൽ ഞാൻ പൂർണ്ണത പ്രാപിക്കുവാൻ…ആ…ആ… ഏക… സ്വർഗ്ഗാധി സ്വർഗ്ഗേ നീ ഒരുക്കും അതി ശ്രേഷ്ടമായ എൻ ഭവനം ആ നിത്യമായ […]

Read More 

എഴുന്നേൽക്ക എഴുന്നേൽക്ക

എഴുന്നേൽക്ക എഴുന്നേൽക്ക യേശുവിൻ നാമത്തിൽ ജയമുണ്ട് തോൽവിയില്ല ഇനി തോൽവിയില്ല തോൽവിയെ കുറിച്ചുള്ള ചിന്ത വേണ്ട എന്‍റെ ചിന്ത ജയം മാത്രം എന്‍റെ ലക്ഷ്യം ജയം മാത്രം എന്‍റെ വാക്കും ജയം മാത്രം ദൈവം നൽകും ജയം മാത്രം ശരീരമേ ജീവൻ പ്രാപിക്ക കുറവുകൾ നീക്കി ജീവൻ പ്രാപിക്ക നാഡീ ഞരമ്പുകളെ ജീവൻ പ്രാപിക്ക യേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്ക ബന്ധങ്ങളേ ജീവൻ പ്രാപിക്ക ബുദ്ധിശക്തിയേ ജീവൻ പ്രാപിക്ക ധനസ്ഥിതിയേ ജീവൻ പ്രാപിക്ക യേശുവിൻ നാമത്തിൽ ജീവൻ […]

Read More 

എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം

എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം വന്നിരിക്കുന്നു യഹോവയുടെ തേജസ്സും നിന്‍റെ മേൽ ഉദിച്ചിരിക്കുന്നു എഴുന്നേറ്റു പ്രകാശിക്ക കൂരിരുൾ തിങ്ങിയ വീഥിയതിൽ വഴി കാണാതുഴലുന്ന പഥികനു നീ വഴികാട്ടും ദീപമായ് എരിഞ്ഞിടുക പ്രകാശഗോപുരമായ് നിന്നീടുക;- എഴു… ഇരുളിന്‍റെ പാശങ്ങൾ അറുത്തു നീ മോചനമതേകുമീ ബന്ധിതർക്കു മാനവ ചേതന പുൽകിയുണർത്തു മാനസമതീശനു മന്ദിരമാക്കാൻ;- എഴു… തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾ തമസ്സിന്‍റെ കോട്ടകൾ തകർത്തിടുക താതസുതാത്മനെ വണങ്ങിടുക തളരാതെ നീതിപ്രഭ ചൊരിയാൻ;- എഴു…

Read More 

എഴുന്നള്ളുന്നേശു രാജാവായ് കർത്താവായ്

എഴുന്നള്ളുന്നേശു രാജാവായ് കർത്താവായ് ഭരണം ചെയ്തിടുവാൻ ദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻ സാത്താന്യ ശക്തിയെ തകർത്തിടുവാൻ(2) യേശുവേ വന്നു വാഴണമേ ഇനി ഞാനല്ല എന്നിൽ നീയല്ലോ രാജാവേ വന്നു വാഴണമേ ഇനി ഞാനല്ല എന്നിൽ നീയല്ലോ(2) രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും ബന്ധനം എല്ലാം തകർന്നിടുമേ കുരുടരും മുടന്തരും ചെകിടരുമെല്ലാം സ്വതന്ത്ര്യമാകുന്ന ദൈവരാജ്യം;- ഭയമെല്ലാം മാറും നിരാശ നീങ്ങും വിലാപം ന്യത്തമായ് തീർന്നിടുമെ തുറന്നിടും വാതിൽ അടഞ്ഞവയെല്ലാം പെരുതും മശിഹ രാജൻ നമുക്കായ്;- പാപങ്ങൾ ഒഴിയും ഭാരങ്ങൾ മാറും […]

Read More 

എല്ലാവരും യേശുനാമത്തെ എന്നേക്കും

എല്ലാവരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ!(2) മന്നനായ് വാഴിപ്പീൻ, ദൂതർ നാം വാഴ്ത്തീൻ വാഴ്ത്തീൻ വാഴ്ത്തീൻ നാം വാഴ്ത്തീൻ യേശുവേ! യാഗപീഠത്തിൻ കീഴുള്ള- തൻ രക്തസാക്ഷികൾ(2) പുകഴ്ത്തീശായിൻ മുളയെ- നാം വാഴ്ത്തീൻ വീണ്ടെടുത്ത യിസ്രായേലിൻ- ശേഷിച്ചോർ ജനമേ(2) വാഴ്ത്തീടിൻ രക്ഷിതാവിനെ- നാം വാഴ്ത്തീടിൻ ഭൂജാതിഗോത്രം ഏവരും- ഭൂപനേ കീർത്തിപ്പിൻ(2) ബഹുല പ്രഭാവൻ തന്നെ- നാം വാഴ്ത്തിൻ സ്വർഗ്ഗസൈന്യത്തോടൊന്നായ് നാം- സാഷ്ടാംഗം വീണിടാം(2) നിത്യഗീതത്തിൽ യോജിച്ചു- നാം വാഴ്ത്തിൻ

Read More 

എല്ലാറ്റിലും മേലായ് ഒരേഒരു നാമം

എല്ലാറ്റിലും മേലായ് ഒരേഒരു നാമം എല്ലാ മുഴങ്കാലും മടങ്ങിടും നാമം എല്ലാ നാവും പടും യേശുവിൻ നാമം ഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം(2) അത്ഭുതമായ നാമമെ അതിശയമായ നാമമെ ആശ്ചര്യമായ നാമമെ അധികാരം ഉള്ള നാമമെ പതിനായിരങ്ങളിൻ സുന്ദരനെ ശാരോനിൻ രോജാവേ അങ്ങെക്കു തുല്യനായി അങ്ങു മാത്രം(2) എൻ കെട്ടുകളെ അഴിച്ച യേശുവിൻ നാമം സർവ്വവ്യാധിയും മാറ്റിയ നാമം എൻ ഭയം എല്ലാം മാറ്റി യേശുവിൻ നാമം എന്നെ ശക്തനായ് മാറ്റുന്ന നാമം

Read More 

എല്ലാറ്റിനും സ്തോത്രം ചെയ്യാം എപ്പോഴും

എല്ലാറ്റിനും സ്തോത്രം ചെയ്യാം എപ്പോഴും സന്തോഷിക്കാം മന്നവൻ ചെയ്തിടും നന്മകൾ ചൊല്ലി നാം എപ്പോഴും സന്തോഷിക്കാം ദൈവമേ നിൻ ദാനങ്ങൾ എത്ര നല്ലത് കർത്തനെ നിൻ കരുതലോ എത്ര വലിയത് കാന്തനേ നിൻ കരുണയും ശുദ്ധനേ നിൻ ശക്തിയും ദേവനേ നിൻ സ്നേഹവും എന്നുമുള്ളത്;- അനുഗ്രഹത്തിൻ മാരിയെ അധികം നല്കിടും അദൃശ്യമാം കരങ്ങളിൽ എന്നും കാത്തിടും ആനന്ദിക്കുവാൻ ആശ്വസിക്കുവാൻ ഉണ്ണുവാൻ ഉടുക്കുവാൻ ദൈവം നല്കിടും;- പരിശുദ്ധാത്മ ശക്തിയെ അധികം നൽകിടും പാപബോധം നൽകി നമ്മെ ശുദ്ധരാക്കിടും രോഗം […]

Read More 

എല്ലാറ്റിനും സ്തോത്രം എപ്പോഴും സന്തോഷം

എല്ലാറ്റിനും സ്തോത്രം എപ്പോഴും സന്തോഷം എല്ലാ നാവും ചേർന്നുപാടാം ദൈവമക്കളേ എല്ലാ നാമത്തിലും മേലായ-തൻ നാമം എല്ലാ നാളും വാഴ്ത്തിപ്പാടാം ദൈവമക്കളേ ഹല്ലേലുയ്യാ പാടാം ദൈവത്തിൻ പൈതലേ അല്ലലെല്ലാം മറന്നാർത്തു പാടാം എല്ലാ നാവും ചേർന്ന് ഏറ്റുപാടാം വല്ലഭന്‍റെ നാമം വാഴ്ത്തിപ്പാടാം 1 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും കർത്താവിന്‍റെ കാലടികൾ പിൻതുടർന്നീടാം ഭാരമേറിയാലും പ്രയാസമേറിയാലും ഭക്തിയോടെ കർത്താവിന്‍റെ പാതേ പോയിടാം ഭാരങ്ങൾ എല്ലാം ചുമക്കും ദൈവം കഷ്ടങ്ങൾ എല്ലാം തീർത്തിടും ദൈവം;- ഹല്ലേ… 2 നിന്ദകൾ […]

Read More 

എല്ലാറ്റിനും പരിഹാരമെന്‍റെ

എല്ലാറ്റിനും പരിഹാരമെന്‍റെ വല്ലഭനിൽ കണ്ടു ഞാൻ തന്നാലസാദ്ധ്യമായൊന്നുമില്ല നന്നായ് ഞാൻ അറിഞ്ഞിടുന്നു ഹാല്ലേലൂയ്യാ (3) പാടും ഞാൻ…(2) വൈരിയെന്നെ തകർപ്പാൻ ശ്രമിച്ചു അരിഗണം അണഞ്ഞു ചുറ്റും എൻ ദൈവം എനിക്കായ് പോർപൊരുതി തൻ വിടുതൽ അയച്ചു;- ഹാല്ലേ… വീട്ടുകാർ പലരും പിരിഞ്ഞുപോയി കൂട്ടുകാർ പരിഹസിച്ചു പരിചിതരും വഴിമാറിപ്പോയി പരനെന്നെ കൈവിട്ടില്ല;- ഹാല്ലേ… ഈ ലോകത്താങ്ങുകൾ നീങ്ങിപ്പോകുമ്പോൾ ഈശനെൻ അത്താണിയാം തള്ളുകില്ലവനെന്നെ ഒരുനാളുമെ താതനെപോൽ കരുതും;- ഹാല്ലേ…

Read More 

എല്ലാറ്റിനും ഒരു കാലമുണ്ട്

എല്ലാറ്റിനും ഒരു കാലമുണ്ട് നിനയാത്ത നേരത്തു വന്നെത്തിടും വിണ്ണിനു കീഴുള്ള സകല കാര്യങ്ങൾക്കും ഒരുകാലമുണ്ടെന്നു അറിഞ്ഞീടുക (2) വിതയ്ക്കുവാൻ ഒരു കാലം കൊയ്തിടാൻ ഒരുകാലം (2) പണിയുവാൻ ഒരു കാലം ഇടിക്കുവാൻ ഒരുകാലം എല്ലാറ്റിനും ഒരു കാലമുണ്ട്;- എല്ലാറ്റിനും വിലപിപ്പാൻ ഒരു കാലം ആർപ്പിടാൻ ഒരു കാലം (2) ദ്വേഷിപ്പാൻ ഒരു കാലം സ്നേഹിപ്പാൻ ഒരു കാലം എല്ലാറ്റിനും ഒരു കാലമുണ്ട്;- എല്ലാറ്റിനും സകലതും മായ മായ നേടിയതോ മിഥ്യാ (2) ഇന്നു നിൻ പ്രാണനെ നിന്നോട് […]

Read More