Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും

എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റേതല്ല എല്ലാം എല്ലാം തന്നതല്ലേ ഇതൊന്നും ഞാൻ നേടിയതല്ല ജീവനും ജീവനിയോഗങ്ങളും പ്രാണനും പ്രാണപ്രതാപങ്ങളും നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്‍റെതല്ല നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽ­എന്നെ പൊതിയുന്ന നിൻ ജീവ കിരണങ്ങളും ഒരുമാത്ര പോലും പിരിയാതെ എന്നെ കരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം… നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തു കരുണാർദ്ര സവിധത്തിൽ കരയുന്നേരം കുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാ അരുളും സഹായവും ദാനമല്ലേ;- എല്ലാം… ബന്ധങ്ങളിൽ എന്‍റെ കർമ്മങ്ങളിൽ-എന്നെ നിൻ […]

Read More 

എല്ലാം കാണുന്ന ദൈവം

എല്ലാം കാണുന്ന ദൈവം എല്ലാം അറിയുന്ന ദൈവം എന്നെ പോറ്റുന്ന ദൈവം എന്നെ നടത്തുന്ന ദൈവം ആഴക്കടലിൽ ഞാൻ താഴാതെ വലംകൈ പിടിച്ചെന്നെ നടത്തിടുന്നു ജീവിതമാം പടകിൽ നാഥനോ- ടൊത്തു ഞാൻ യാത്ര ചെയ്യും;- ഉറ്റവർ സ്നേഹിതർ ബന്ധുക്കൾ ഏവരും കൈവിടും സമയത്ത് അമ്മ തൻ കുഞ്ഞിനെ മറന്നാലും മറക്കാത്ത പൊന്നേശു കൂടെയുണ്ട്;-

Read More 

എല്ലാം തകർന്നു പോയി

എല്ലാം തകർന്നു പോയി എന്നെ നോക്കി പറഞ്ഞവർ ഇനി മേലാൽ ഉയരുകയില്ല എന്ന് പറഞ്ഞു ചിരിച്ചവർ എങ്കിലും എന്നെ നീ കണ്ടതോ അത് അതിശയം എൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാം നിനക്കൊരുവൻ മാത്രമേ നീ മാത്രം വളരണം (3) നീ മാത്രം യേശുവേ ഉടഞ്ഞുപോയ പാത്രമാണേ ഉപയോഗം അറ്റിരുന്നു ഒന്നിനും ഉതകാതെ തള്ളപ്പെട്ടു കിടന്നിരുന്നു കുശവനെ നിൻ കരം നീട്ടിയെന്നെ മെനഞ്ഞെല്ലോ വീണുപോയ ഇടങ്ങളിലെല്ലാം എൻ തലയെ ഉയർത്തിയെ നീ മാത്രം വളരണം (3) നീ മാത്രം യേശുവേ

Read More 

എല്ലാം ദൈവം നന്മയായ് ചെയ്തു

എല്ലാം ദൈവം നന്മയായ് ചെയ്തു എത്രയോ അൽഭുതമേ എണ്ണിയാൽ തീരാത്ത നന്മകൾ തന്നത് എത്രയോ ആശ്ചര്യമേ (2) കൺകൾ നിറഞ്ഞപ്പോൾ ഹൃദയം തകർന്നപ്പോൾ കൂട്ടിനായ് വന്നേശുവേ അങ്ങേ മറന്നെങ്ങും പോകില്ല മാറില്ലെൻ ജീവൻ പോകും വരെ കാന്തൻ വരവോർത്തു നാളുകളേറയായ് കാത്തിരിന്നീടുന്നു ഞാൻ പാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി കാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാം വാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾ പുതു വഴി തുറന്നവനെ ദോഷമായൊന്നും ചെയ്യാത്ത യേശുവേ ക്ലേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം

Read More 

എല്ലാം നന്മക്കായി മാറുന്നു നാഥാ

എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ

Read More 

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ എന്തിനു ഞാൻ ആകുലനായ് തീർന്നിടണം ഈ ഉലകിൽ പേർ ചൊല്ലി എന്നെ വിളിച്ചവൻ നീ വേർ പിരിയുമോ നടുവഴിയിൽ തീർന്നു പോയിടുമോ കൃപയിൻ കരുതലും ആഴിയിൽ കൂടെക്കടന്നിടുമ്പോൾ അവയെന്നെ കവിയില്ലാ ആഗ്നിയിൽ നടന്നാലും വെന്തുപോകില്ല

Read More 

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തീടുന്നു

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തിടുന്നു നിർണ്ണയമാം വിളികേട്ടവർക്കും ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും 1 ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാ ദുഖങ്ങളും എന്‍റെ താതൻ തന്നീടുമ്പോൾ എന്നെയവൻ സ്നേഹിക്കുന്നു;- 2 പ്രതികൂലങ്ങൾ ഏറിയെന്നാൽ അനുകൂലമായ് യേശുവുണ്ട് പതറുകില്ല തളരുകില്ല സ്വർഗ്ഗസീയേനിൽ എത്തും വരെ;- 3 കഷ്ടതയോ സങ്കടമോ പട്ടിണിയോ പരിഹാസങ്ങളോ യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ ഇവയൊന്നിനും സാദ്ധ്യമല്ല;-

Read More 

എല്ലാം നന്മെക്കു എനിക്കെല്ലാം നന്മെക്കു

എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക് എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2) ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്‍റെ ദാസന്മാർ തീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2) സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾ സിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2) സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചു കല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2) പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾ കർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)

Read More 

എല്ലാം നിൻ കൃപയാലേശുവേ

എല്ലാം നിൻ കൃപയാലേശുവേ എല്ലാം നിൻ കൃപയാലെ എൻ ജീവനുമെല്ലാ നന്മകളും എല്ലാം നിൻ കൃപയാലെ പാപകൂപത്തിൽ കിടന്നെന്നെ ഉദ്ധരിച്ചീടുവാൻ സ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻ കൃപ മനോഹരമെ;- എല്ലാം… ശോധന വേളകൾ തന്നിലെൻ മാനസ്സം മോദത്താൽ നിന്നെപാടിപുകഴ്ത്തിടും നിൻ കൃപയാലേശുവേ;- എല്ലാം… ശത്രുവിന്മേൽ ജയം കൊള്ളുവാൻ മുന്നേറിച്ചെല്ലുവാൻ ശക്തിയെനിക്കു തരുന്നവൻ നീയല്ലോ മൽപ്രിയനെ;- എല്ലാം… എൻ ബലഹീനതയിൽ തുണ നൽകുന്നവൻ നീയെ നിൻ കൃപമതിയെനിക്കെന്നും ജീവിത കാലമെല്ലാം;- എല്ലാം… ക്രൂശിന്‍റെ സാക്ഷിയായ് ജീവിച്ചെൻ നാൾകൾ കഴിച്ചിഹേ […]

Read More 

എല്ല‍ാം യേശുവേ എനക്കെല്ല‍ാം യേശുവേ

എല്ലാം യേശുവേ എനക്കെല്ലാം യേശുവേ തൊല്ലൈമീകും ഈയുലകിൽ തുണയേശുവേ ആയനും സഹായനും മേയനും ഉപായനും നായനും എനിക്കൻപാന്ന ജ്ഞാനമണവാളനും;- തന്തൈതായിനം ജനം ബന്ധുള്ളോർ സിനേകിതർ സന്തോഷസകല യോഗസംപൂരണ പാക്യവും;- പോതകപ്പിതാവുമെൻ പോക്കിനിൽ വരത്തിനിൽ ആദരവു ചെയ്തീടും കൂട്ടാളിയുമെൻ തോഴനും;- കവലൈയിൽ ആറുതലും കൺകളിലെൻ ജോതിയും കഷ്ടനോയ് പടുക്കയിലെ കൈകണ്ട ഔഷധവും;- അണിയുമാപരണവും ആസ്തിയും സമ്പാദ്യവും പിണിയാളിയും മീൾപ്പെരുമെൻ പ്രിയ മത്തിയസ്തനും;- വാനജീവ അപ്പവും ആവലുമെൻ കാവലും ജ്ഞാനകീതവും സദൂരും നാട്ടവും കൊണ്ടാട്ടവും;-

Read More