ഏതൊരു കാലത്തും ഏതൊരു നേരത്തും യേശുവെ
ഏതൊരു കാലത്തും ഏതൊരു നേരത്തും യേശുവെ നിന്നെ ഞാൻ സ്തുതിക്കും ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലും എൻ പരാ നിന്നെ ഞാൻ സ്തുതിക്കും എൻ ഭയം നീക്കി എൻലംഘനം പോക്കി എന്നെ നന്നാക്കി നീ നിൻമകനാക്കി;- നല്ലവൻ നീയേ വല്ലഭൻ നീയേ അല്ലലേറുമ്പോളെന്നാശ്രയം നീയേ;- ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾ പാലനം നൽകും നീ നിൻസുതര്ർക്കെന്നും;- നിന്നെ നോക്കുന്നോർലജ്ജിതരാകാ നിൻ ജനം നിത്യം പ്രശോഭിതരാകും;- ആദിയും നീയേ അനാദിയും നീയേ അന്തവും നീയേയെൻ സ്വന്തവും നീയേ;-
Read Moreഏറെയാമോ നാളിനിയും യേശുവെ കാണുവാൻ
ഏറെയാമോ നാളിനിയും യേശുവെ കാണുവാൻ ഹാ! ദുരിതമെഴുമീ ധരയിൽ വന്നോ കുരിശിലുയരും എനിക്കായ് തന്നോ ആ ആ ആ പ്രേമനിധിയെ കാണുവതെന്നിനി? എന്നെയോർത്തു കരഞ്ഞ കണ്ണിൽ മിന്നും സ്നേഹപ്രഭയെ വിണ്ണിൽ ആ ആ ആ ചെന്നു നേരിൽ കാണുവതെന്നിനി? വിശ്വസിപ്പോർ വീതമായി വിശ്വമേകും വിനകൾ തീർക്കും ആ ആ ആ വീട്ടിൽ ചെന്നു ചേരുവതെന്നിനി? പിരിഞ്ഞുപോയ പ്രിയരെ കണ്ടു പരമനാട്ടിൽ കുതുകം കൊണ്ടുആ ആ ആ പുതിയ ഗീതം പാടുവതെന്നിനി? ഇന്നു ഞാനെൻ ഹൃദയക്കണ്ണാൽ എന്നും കാണും […]
Read Moreഏറ്റവും നല്ലതെല്ലാം മുന്‍ കരുതുന്ന
ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻ പിന്തുടർന്നിടാം തന്‍റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽ കൂടെ ആരുമില്ലേ നിന്‍റെ യാത്രയിൽ പേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ! വെടിഞ്ഞീടുക നിന്‍റെ ലോക ഇമ്പങ്ങൾ വിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽ അക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയ ആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നും ഓളങ്ങളും വൻ-തിരമാല വന്നാലും ഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽ ലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ! കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേ പിൻഗമിച്ചീടാം […]
Read Moreഏലിയാവിൻ ദൈവമേ നീ എന്‍റെയും
ഏലിയാവിൻ ദൈവമേ നീ എന്‍റെയും ദൈവം ഏതുനാളിലും എന്‍റെ കൂടെ വന്നിടും ക്ഷാമമേറിയാലും ക്ഷീണമേറിയാലും ക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവം പ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾ ആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾ പ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്ന ദൈവമേ നിൻ നന്മയോർത്ത് സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ… കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾ കരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾ സാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന യേശുവേ നിൻ കരുതലോർത്തു സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ…
Read Moreഎല്ലാം നന്മക്കായി മാറുന്നു നാഥാ
എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ
Read Moreഎല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ
എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ എന്തിനു ഞാൻ ആകുലനായ് തീർന്നിടണം ഈ ഉലകിൽ പേർ ചൊല്ലി എന്നെ വിളിച്ചവൻ നീ വേർ പിരിയുമോ നടുവഴിയിൽ തീർന്നു പോയിടുമോ കൃപയിൻ കരുതലും ആഴിയിൽ കൂടെക്കടന്നിടുമ്പോൾ അവയെന്നെ കവിയില്ലാ ആഗ്നിയിൽ നടന്നാലും വെന്തുപോകില്ല
Read Moreഎല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തീടുന്നു
എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ ചെയ്തിടുന്നു നിർണ്ണയമാം വിളികേട്ടവർക്കും ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും 1 ഭാരങ്ങളും പ്രയാസങ്ങളും രോഗങ്ങളും എല്ലാ ദുഖങ്ങളും എന്‍റെ താതൻ തന്നീടുമ്പോൾ എന്നെയവൻ സ്നേഹിക്കുന്നു;- 2 പ്രതികൂലങ്ങൾ ഏറിയെന്നാൽ അനുകൂലമായ് യേശുവുണ്ട് പതറുകില്ല തളരുകില്ല സ്വർഗ്ഗസീയേനിൽ എത്തും വരെ;- 3 കഷ്ടതയോ സങ്കടമോ പട്ടിണിയോ പരിഹാസങ്ങളോ യേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻ ഇവയൊന്നിനും സാദ്ധ്യമല്ല;-
Read Moreഎല്ലാം നന്മെക്കു എനിക്കെല്ലാം നന്മെക്കു
എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക് എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2) ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്‍റെ ദാസന്മാർ തീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2) സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾ സിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2) സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചു കല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2) പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾ കർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)
Read Moreഎല്ലാം നിൻ കൃപയാലേശുവേ
എല്ലാം നിൻ കൃപയാലേശുവേ എല്ലാം നിൻ കൃപയാലെ എൻ ജീവനുമെല്ലാ നന്മകളും എല്ലാം നിൻ കൃപയാലെ പാപകൂപത്തിൽ കിടന്നെന്നെ ഉദ്ധരിച്ചീടുവാൻ സ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻ കൃപ മനോഹരമെ;- എല്ലാം… ശോധന വേളകൾ തന്നിലെൻ മാനസ്സം മോദത്താൽ നിന്നെപാടിപുകഴ്ത്തിടും നിൻ കൃപയാലേശുവേ;- എല്ലാം… ശത്രുവിന്മേൽ ജയം കൊള്ളുവാൻ മുന്നേറിച്ചെല്ലുവാൻ ശക്തിയെനിക്കു തരുന്നവൻ നീയല്ലോ മൽപ്രിയനെ;- എല്ലാം… എൻ ബലഹീനതയിൽ തുണ നൽകുന്നവൻ നീയെ നിൻ കൃപമതിയെനിക്കെന്നും ജീവിത കാലമെല്ലാം;- എല്ലാം… ക്രൂശിന്‍റെ സാക്ഷിയായ് ജീവിച്ചെൻ നാൾകൾ കഴിച്ചിഹേ […]
Read Moreഎല്ലാം യേശുവേ എനക്കെല്ലാം യേശുവേ
എല്ലാം യേശുവേ എനക്കെല്ലാം യേശുവേ തൊല്ലൈമീകും ഈയുലകിൽ തുണയേശുവേ ആയനും സഹായനും മേയനും ഉപായനും നായനും എനിക്കൻപാന്ന ജ്ഞാനമണവാളനും;- തന്തൈതായിനം ജനം ബന്ധുള്ളോർ സിനേകിതർ സന്തോഷസകല യോഗസംപൂരണ പാക്യവും;- പോതകപ്പിതാവുമെൻ പോക്കിനിൽ വരത്തിനിൽ ആദരവു ചെയ്തീടും കൂട്ടാളിയുമെൻ തോഴനും;- കവലൈയിൽ ആറുതലും കൺകളിലെൻ ജോതിയും കഷ്ടനോയ് പടുക്കയിലെ കൈകണ്ട ഔഷധവും;- അണിയുമാപരണവും ആസ്തിയും സമ്പാദ്യവും പിണിയാളിയും മീൾപ്പെരുമെൻ പ്രിയ മത്തിയസ്തനും;- വാനജീവ അപ്പവും ആവലുമെൻ കാവലും ജ്ഞാനകീതവും സദൂരും നാട്ടവും കൊണ്ടാട്ടവും;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

