Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

എന്‍റെ രാജാവു നീ എന്‍റെ സന്തോഷം നീ

എന്‍റെ രാജാവു നീ എന്‍റെ സന്തോഷം നീ എന്‍റെ ആശ്രയം നീ എന്‍റെ ആശ്വാസം നീ ഞാൻ എന്തിന് പേടിക്കും ഞാൻ എന്തിന് പേടിക്കും(2);- എന്‍റെ… തകരുകില്ല കപ്പൽ തകരുകില്ല പടകിൽ നായകൻ കൂടെയുണ്ട് (2) അവനുണരും കടന്നുവരും കാറ്റുകൾ ശാന്തമാകും(2);- എന്‍റെ… തളരുകില്ല ഞാൻ തളരുകില്ല ബലവാൻ കരവുമായ് കൂടെയുണ്ട് (2) നിലനിൽക്കുവാൻ ബലം നൽകീടും നേരോടെ നടത്തുമവൻ (2);- എന്‍റെ… കടന്നു വരും കാകൻ അടയുമായ് ദൈവത്തിൻ വാക്കുകൾ അനുസരിച്ചാൽ (2) കരുതിടുന്നു പുതുവഴികൾ […]

Read More 

എന്‍റെ യേശുവേ എന്‍റെ കർത്തനേ

എന്‍റെ യേശുവേ എന്‍റെ കർത്തനേ നീയെന്നുമെന്നോഹരി എന്‍റെ യേശുവേ എന്‍റെ ദൈവമേ നീയെന്നുമെന്നുപനിധി നീയെൻ വിശ്വാസം നീയെൻ പ്രത്യാശ നിൻ കൃപയെനിക്കു മതി നിന്നിൽ ആശ്വാസം, നിന്നിൽ സന്തോഷം നിൻ കരുതൽ എനിക്കു മതി ആരാധ്യനാം യേശുനാഥാ ഹല്ലേലുയ്യാ പാടിടും എന്നെന്നും ഞാൻ അങ്ങെൻ ആയുസ്സിൽ ചെയ്ത നന്മകൾ ഓർക്കുമ്പോൾ ഉള്ളം നിറയും എന്നെ നടത്തിയ വഴികളതോർക്കുമ്പോൾ നന്ദിയാൽ ഞാൻ പാടിടും;- നീയെൻ… എന്നെ കാക്കുവാൻ എന്നും കരുതുവാൻ നീയെന്നും ശക്തനല്ലോ എൻ ജീവിത വഴികളതെന്നെന്നും നിന്നുള്ളം […]

Read More 

എന്‍റെ യേശുവിന്‍റെ സ്നേഹം ഓർത്താൽ

എന്‍റെ യേശുവിന്‍റെ സ്നേഹം ഓർത്താൽ നന്ദി കൊണ്ടെന്നുള്ളം തുള്ളുന്നേ എന്‍റെ യേശു തന്ന സൗഖ്യം ഓർത്താൽ ഉള്ളം നിറഞ്ഞാരാധിക്കുന്നേ(2) എന്നെ ആഴമായി കരുതുന്ന ആ യേശുവേ പോൽ ആരുമില്ലേ എന്നെ ആഴമായി സ്നേഹിക്കുന്ന ആ യേശുവേ പോൽ ആരുമില്ലേ(2) ആരാധ്യനെ (2) ജീവന്‍റെ ജീവനാഥാ ആരാധ്യനെ (2)ജീവന്‍റെ ജീവനാഥാ എന്‍റെ യേശു തന്ന നീതി ഓർത്താൽ പാപം എന്നിൽ വാഴുകയില്ല എന്‍റെ യേശു ഏറ്റ അടികൾ ഓർത്താൽ രോഗം എന്നിൽ വാഴുകയില്ല തന്‍റെ ആഴമാം മുറിവിലും എൻ […]

Read More 

എന്‍റെ യേശുരാജാവേ

എന്‍റെ യേശു രാജാവേ എന്നും സ്തുതിക്കും ഞാൻ എന്‍റെ ജീവൻ തന്നവനേ സ്തുതിക്കും ഞാൻ എന്നും ആരാധിക്കും എന്നാളും ഞാൻ സമ്പൂർണ്ണ ഹൃദയമോടെ തി സ്തോത്രവും എല്ലാ പുകഴ്ച്ചയും എന്നും നിനക്കു മാത്രം;- എന്‍റെ.. ആനന്ദവും ജയജീവനും തരും എൻ പഭോനാഥാ വീഴുന്നോരെ തൻ പൊൻകരങ്ങളാൽ താങ്ങി നടത്തുന്നോനേ;- എന്‍റെ..

Read More 

എന്‍റെ യേശു വാക്കു മാറാത്തോൻ

എന്‍റെ യേശു വാക്കു മാറാത്തോൻ ( 2) ഈ മൺമാറും വിൺമാറും മർത്യരെല്ലാം വാക്കുമാറും എന്‍റെ യേശു വാക്കു മാറാത്തോൻ 1 പെറ്റതള്ള മാറിപ്പോയാലും ഇറ്റുസ്നേഹം തന്നില്ലെങ്കിലും അറ്റുപോകയില്ലെൻ യേശുവിന്‍റെ സ്നേഹം എന്‍റെ യേശു വാക്കു മാറാത്തോൻ 2 ഉള്ളം കയ്യിലെന്നെ വരച്ചു ഉള്ളിൽ ദിവ്യശാന്തി പകർന്നു തന്‍റെ തൂവൽകൊണ്ട് എന്നെ മറയ്ക്കുന്ന എന്‍റെ യേശു വാക്കു മാറാത്തോൻ 3 ഒലിവുമല ഒരുങ്ങിക്കഴിഞ്ഞു പ്രാണപ്രിയൻ പാദമേൽക്കുവാൻ കണ്ണുനീരു തോരും നാളടുത്തു സ്തോത്രം എന്‍റെ യേശു വാക്കു മാറാത്തോൻ

Read More 

എന്‍റെ യേശു മതിയായവൻ ആപത്തിലും

എന്‍റെ യേശു മതിയായവൻ ആപത്തിലും രോഗത്തിലും (2) വൻ പ്രയാസങ്ങൾ നേരിടുമ്പോൾ എന്‍റെ യേശു മതിയായവൻ (2) കൂട്ടുകാർ നിന്നെ തള്ളിടുമ്പോൾ ഉറ്റവർ നിന്നെ നിന്ദിക്കുമ്പോൾ (2) വചനം തന്നെ ആശ്വസിപ്പിക്കും എന്‍റെ യേശു മതിയായവൻ (2) ജീവിത നൗക മുങ്ങിടുമ്പോൾ ഭാരത്താൽ ഹൃദയം തകരുമ്പോൾ (2) കാറ്റിനെ അമർത്തി ശാന്തത നല്കും എന്‍റെ യേശു മതിയായവൻ (2) ഇരുളേറും ജീവിത പാതയിൽ ചെങ്കടൽ മുമ്പിൽ ആർത്തിടുമ്പോൾ (2) യിസായേലിൻ ദൈവം പരിപാലകൻ ശത്രു-കൈയ്യിൽ ഏല്പ്പിക്കില്ല (2) […]

Read More 

എന്‍റെ യേശു ജയിച്ചവൻ

എന്‍റെ യേശു ജയിച്ചവൻ ലോകത്തെ ജയിച്ചവൻ (2) ഇന്നും അവന്‍റെ ശക്തി എന്നിൽ ഉണ്ടല്ലോ (2) ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2) എന്‍റെ യേശു ജയിച്ചവൻ മരണത്തെ ജയിച്ചവൻ (2) ഇന്നും അവന്‍റെ അഭിഷേകം എന്നിൽ ഉണ്ടല്ലോ (2)

Read More 

എന്‍റെ യേശു എനിക്കു സഹായി

എന്‍റെ യേശു എനിക്കു സഹായി എന്‍റെ യേശു എനിക്കെന്നും തുണയായ് എനിക്കോടി അണയാൻ എല്ലാം പറയാൻ അവനൊരു നല്ല സങ്കേതം (2) ഞാനവന്‍റെ അരുകിൽ ചെല്ലും എൻ സങ്കടങ്ങൾ ഏങ്ങി പറയും അവനെന്‍റെ യാചനകൾക്ക് ഉത്തരം നൽകി തന്നിടും (2);- എന്‍റെ… അവനെന്‍റെ ഉപനിധിയായ് അന്ത്യത്തോളം കൂടെയുള്ള താൽ എന്‍റെ വിശ്വാസം കുറയുകില്ല വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2);- എന്‍റെ…

Read More 

എന്‍റെ യേശു എനിക്കു നല്ലവൻ അവനെന്നെന്നും

എന്‍റെ യേശു എനിക്കു നല്ലവൻ അവനെന്നെന്നും മതിയായവൻ ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽ മനമേ അവൻ മതിയായവൻ കാൽവറി മലമേൽക്കയറി മുൾമുടി ശിരസ്സിൽ വഹിച്ചു-എന്‍റെ വേദന സർവ്വവും നീക്കി എന്നിൽ പുതുജീവൻ പകർന്നവനാം;- അവനാദ്യനും അന്ത്യനുമേ ദിവ്യസ്നേഹത്തിൻ ഉറവിടമേ പതിനായിരത്തിലതിശ്രേഷ്ഠനവൻ സ്തുത്യനാം വന്ദ്യനാം നായകൻ;- മരുഭൂയാത്ര അതികഠിനം പ്രതികൂലങ്ങളനുനിമിഷം പകൽ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ് എന്നെ അനുദിനം വഴി നടത്തും;- എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം കണ്ണുനീരെല്ലാം തുടച്ചിടുമേ അവൻ രാജാവായ് വാനിൽ വെളിപ്പെടുമ്പോൾ ഞാൻ അവനിടം പറന്നുയരും;-

Read More 

എന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ

എന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ-നിന്‍റെ വരവിനു താമസമേറെയാകുമോ വരവിനുതാമസമേറയോ നിന്‍റെ വരവിനെ വെളിവാക്കും അടയാളമഖിലവും നിറവേറുന്നതു കാണുന്നേ പ്രിയ വരവിനായ് താമസമേറയോ-പ്രിയ- വരവിനായ് താമസമേറയോ;- മഹാപരിശുദ്ധഗുരുവേ നിൻ തിരുമുമ്പിലടിയനും പരിശുദ്ധമണവാട്ടിയായി ശോഭിപ്പാൻ പരിശുദ്ധനാക്കീടണേ എന്നെ പൂർണ്ണ- പരിശുദ്ധനാക്കീടണേയെന്നെ;- മഹാമഹത്വത്തിൻ പ്രഭുവേ നിൻ വെളിച്ചത്തിൻ പ്രഭയാൽ ഞാൻ ജ്വലിച്ചെങ്ങും ഇരുളെല്ലാം നീക്കി മേവുവാൻ വെളിച്ചത്തിൻ സുതനായി കാക്കണെ-എന്നെ വെളിച്ചത്തിൻ സുതനായി കാക്കണെ;- മഹാകരുണയോടടിയനെ സദാകാല വിവാഹത്തി- ന്നൊരുങ്ങുന്ന മണവാട്ടിയായി തീരുവാൻ തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ-എന്നെ തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ;- ഇനി ഉലകത്തിൽ […]

Read More