- By Jo
 - No Comments.
 - Music
 
എന്നെ സ്നേഹിക്കും പൊന്നേശുവേ
എന്നെ സ്നേഹിക്കും പൊന്നേശുവേ എന്നും പാലിക്കും എൻ നാഥനേ ഈ മരുഭൂവിൽ കൈവിടല്ലേ തിരുചിറകെന്നെ പൊതിയേണമേ എന്നിൽ വന്നുപോയ് തെറ്റധികം എല്ലാം ക്ഷമിക്കണേ കർത്താവേ! എന്നെ വെണ്മയാക്കേണമേ വന്നിടുന്നേഴ നിൻ സവിധേ;- ഉള്ളം ആകെ തകരും നേരം ഉറ്റവർ വിട്ടുപിരിയും നേരം എന്നെ വിട്ടങ്ങു പോകരുതേ നീയല്ലാതില്ലെനിക്കഭയം;- എങ്ങും ആപത്തൊളിച്ചിരിക്കും വേളയിൽ നിൻദാസനാമെന്നെ ഉള്ളം കൈയിൽ വഹിച്ചിടണേ കൺമണിപോലെ കാത്തിടണേ
Read More- By Jo
 - No Comments.
 - Music
 
എന്നെ സ്നേഹിക്കും എന്നേശുവേ
എന്നെ സ്നേഹിക്കും എന്നേശുവേ എന്നെന്നും നീ മാത്രം മതി ഹാലേലൂയ്യാ ഹാലേലൂയ്യാ (2) അന്ധകാരവേളയിൽ പ്രകാശമായിടണേ മരണനിഴലിൻ താഴ്വരയിൽ ജീവൻ പകരേണമേ ഹാലേലൂയ്യാ ഹാലേലൂയ്യാ (2) വചനത്തിന്‍റെ വെളിച്ചമെന്നിൽ അധികം നൽകിടേണേ പ്രാർത്ഥനയിൽ ഉത്തരമായ് കൂടെ വന്നിടേണേ ഹാലേലൂയ്യാ ഹാലേലൂയ്യാ (2) ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾ സാന്ത്വനമേകീടണേ ഏകനായ് ഞാൻ മാറിടുമ്പോൾ താതനായിടണേ ഹാലേലൂയ്യാ ഹാലേലൂയ്യാ (2) രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ സൗഖ്യമേകീടണേ ശത്രുവെന്നോടെതിർത്തീടുമ്പോൾ കാവലായി വരണേ ഹാലേലൂയ്യാ ഹാലേലൂയ്യാ (2)
Read More- By Jo
 - No Comments.
 - Music
 
എന്നെ ശക്തനാക്കുന്നവൻ സകലത്തിനും
എന്നെ ശക്തനാക്കുന്നവൻ സകലത്തിനും മതിയായവൻ(2) അവനിൻ വിടുതൽ അവനിൻ രക്ഷ അവനിൻ അത്ഭുതം അവനിൻ സൗഖ്യം(2) നിന്നിൽ പ്രത്യാശിക്കുന്നോർ ലജ്ജിക്കുകില്ല നിന്നിൽ ആശ്രയിക്കുന്നോൻ ഭ്രമിക്കുകില്ല(2) ഞാനോ എപ്പോഴും പ്രത്യാശ വർദ്ധിപ്പിക്കും മേൽക്കുമേൽ… നിന്നെ സ്തുതിക്കും(2) എന്നെ ശക്തനാ..ക്കുന്നവൻ സകലത്തിനും മതിയായവൻ(2) വാർദ്ധക്യകാലത്തും എന്നെ കൈവിടാതെ ബലം ക്ഷയിക്കുമ്പോൾ തള്ളിക്കളായത്തവൻ(2) ദൈവം നീ എന്‍റെ ദൈവം എന്നും വാർദ്ധക്യകാലത്തും നിന്നെ സേവിക്കും(2)
Read More- By Jo
 - No Comments.
 - Music
 
എന്നെ ശക്തനാക്കീടുന്നവൻ മൂലം
എന്നെ ശക്തനാക്കീടുന്നവൻ മൂലം ഞാൻ എല്ലാറ്റിനും മതിയായോൻ എന്‍റെ ബലഹീനതയിൽ തന്‍റെ ബലമണിയിക്കുന്നവൻ യേശു മാത്രമല്ലോ തന്‍റെ കൈകളിൽ കളിമണ്ണായ് ഇരിക്കുമ്പോൾ പോലും ഞാൻ തിരുഹിതം വെടിഞ്ഞുപോയി കൃപയാൽ കൃപയാലവൻ കരങ്ങളിലണച്ചെന്നെ അഴകേകി മെനഞ്ഞിടുന്നു;- എന്നെ… ഈ ലോകത്തിൻ തിരകളിൽ കരകാണാതുഴലുമ്പോൾ കരം തരുമവൻ കരുതും അഴലേറിടും മരുവിലും നാഥനെ സ്തുതിച്ചിടാൻ ബലമേകി നടത്തിടുന്നു;- എന്നെ… കരം കുഴയുമ്പോൾ പാദങ്ങൾ തളരുമ്പോളാഴത്തിൽ മറയുവാൻ തുടങ്ങിടുമ്പോൾ എന്‍റെ പാറയാം യേശു തൻ കരങ്ങളാലെന്നെ വിടുവിച്ചു നടത്തിടുന്നു;- എന്നെ…
Read More- By Jo
 - No Comments.
 - Music
 
എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യ
എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യസ്നേഹം കർത്തൻ ഘോരമരണം മൂലമായ് വീരനായ് കാണിച്ചു അഗാധമാമവൻ സ്നേഹം നാവിനാൽ വർണ്ണിച്ചുകൂടാ യേശു എന്നെ സ്നേഹിച്ചതോ അസാദ്ധ്യം വർണ്ണിപ്പാൻ മുൾക്കിരീടം ധരിച്ചവൻ ഏറെ കഷ്ടവും ഏറ്റവൻ എന്നും ഞാൻ ജീവിപ്പാനവൻ തൻജീവനെ വിട്ടു സമാധാനമറ്റവനായ് സമാധാനം ഞാൻ അവനിൽ കണ്ടെത്തിയതു വർണ്ണിപ്പാൻ എന്നാൽ അസാദ്ധ്യമേ ക്രിസ്തുവിൽ കണ്ടെത്തിയേ ഞാൻ വാസ്തവാം സന്തോഷത്തെ മന്നിലെ സന്തോഷമപ്പോൾ ഹീനമെന്നെണ്ണുന്നു
Read More- By Jo
 - No Comments.
 - Music
 
എന്നെ വീണ്ടെടുത്തു ലോക രക്ഷകൻ
എന്നെ വീണ്ടെടുത്തു ലോക രക്ഷകൻ എൻ യേശു ലോക സ്നേഹം വേണ്ട നിത്യ സ്നേഹം തേടി വന്നു(2) പാടാം ആനന്ദത്തോടെ ആരാധിച്ചീടാം രക്ഷകൻ യേശുവിനെ ഉയർത്താം കൈത്താളത്തോടെ സ്തുതികളൊടെ രാജാധി രാജവിനെ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ (2) കരുതും കർത്തൻ എന്നും തൻ അൽഭുത വഴികളാലെ സർവ്വം എനിക്കു നൽകിടും സ്നേഹം ഏങ്ങനെ വർണ്ണിച്ചീടും(2);- വിലാപം നൃത്തമാക്കിയോൻ എൻ നഷ്ടം ലാഭമക്കിയോൻ വിടുതലിൻ നായകനായ് യേശു ഇന്നും ജീവിക്കുന്നേ(2);-
Read More- By Jo
 - No Comments.
 - Music
 
എന്നെ വീണ്ടെടുത്തവൻ എന്‍റെ രക്ഷയായവൻ
എന്നെ വീണ്ടെടുത്തവൻ എന്‍റെ രക്ഷയായവൻ എന്നെ പേരുചൊല്ലി വിളിച്ചവനെ ദാവീദും കൂട്ടരും പെട്ടകത്തിൻ മുൻപിൽ നൃത്തം ചെയ്താരാധിച്ചതുപോൽ ഞാൻ പാടും ഞാനാർക്കും ഞാനാനന്ദിച്ചീടും എൻ കർത്താവിൻ നാമത്തിൽ നൃത്തം ചെയ്യും ഓട്ടക്കളത്തിലെ ലക്ഷ്യത്തിലെത്തിടാൻ മുൻപേ ഓടുക പതറാതെ പിൻപിലുള്ളതൊക്കെയും മറന്നുപോയിടുക പ്രതിഫലം ലഭിച്ചീടും നിശ്ചയമായും സോദരാ നീയും ഒരുങ്ങീടുക സോദരീ നീയും ഒരുങ്ങീടുക മണവാളൻ വന്നിടും ആർപ്പുവിളി കേട്ടിടും കാലങ്ങൾ അടുത്തല്ലോ ഒരുങ്ങീടുക പ്രിയന്‍റെ മണിനാദം കാതുകളിൽ കേൾക്കുന്നു തെളിയിക്കൂ വിളക്കുകൾ എണ്ണയോടെ സോദരാ നീയും ഒരുങ്ങീടുക […]
Read More- By Jo
 - No Comments.
 - Music
 
എന്നെ വീണ്ടെടുത്ത രക്ഷകനാം യേശുവേ
എന്നെ വീണ്ടെടുത്ത രക്ഷകനാം യേശുവേ എന്നെ നീ വഴി നടത്തേണമേ നിന്‍റെ പാതയിലൂടെ നടന്നിടാൻ നിൻ കൃപ നൽകേണമേ ദുർഘടമായ വഴികളിൽ എന്നെ നടത്തുവാൻ നീ മാത്രം ശക്തൻ പാപകുഴിയിൽ ഞാൻ വീണിടാതെ എന്നെ നീ താങ്ങിടണെ ശത്രുവിൻ കരത്തിൽ നിന്നും പാപിയായ എന്നെ വീണ്ടെടുത്തു നിൻ പുത്രനാക്കി തീർത്തതിനാൽ നിത്യവും സ്തുതിച്ചീടുമെ നിർമ്മലമായ നിൻ വചനം നിത്യതയോളം അനുസരിപ്പാൻ നിന്നെ മാത്രം അനുഗമിപ്പാൻ നിൻ കൃപ നൽകേണമേ
Read More- By Jo
 - No Comments.
 - Music
 
എന്നെ വീണ്ടെടുത്ത നാഥനായ്
എന്നെ വീണ്ടെടുത്ത നാഥനായ് വീണ്ടും വന്നിടുമെൻ നാഥനായ് നന്ദിയോടുലകിൽ പാടും ഞാനെന്നെന്നും നല്ല നാഥനായ് കീർത്തനങ്ങൾ പാപിയായിരുന്ന എൻ പേർക്കായ് പാടുകൾ ഏറ്റയെൻ നാഥനെ പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ പാവനൻ ആകുമെന്നേശുവെ;- എന്നെ… ഇത്ര നൽരക്ഷകൻ മിത്രമായ് തീർന്നതാണെന്‍റെ സൗഭാഗ്യമേ പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ മാത്രതോറുമായെൻ നാഥനു;- എന്നെ… നിത്യനാം കർത്തനെ നോക്കി ഞാൻ നിത്യവും യാത്ര ചെയ്തിടുന്നു നിത്യരാജ്യമതിൽ എത്തി വാഴുവാനായ് വാഞ്ചയോടെ ഞാനോടിടുന്നു;- എന്നെ… ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ പോയിടുമിദ്ധരെ പുത്തനാം […]
Read More- By Jo
 - No Comments.
 - Music
 
എന്നെ വീണ്ട സ്നേഹം കുരിശിലെ സ്നേഹം
എന്നെ വീണ്ട സ്നേഹം കുരിശിലെ സ്നേഹം നിന്‍റെതെന്നും ഞാൻ (2) പാപിയമെന്നെ വീണ്ടെടുപ്പാനായി മരക്കുരിശേറി അവൻ കാൽവറിയിൽ കയറി കുരിശതിൽ താൻ മരിച്ചു;- എന്നെ പുതുഹൃദയം അവനേകിയതാലെ വെറുത്തേൻ ജഡത്തിൻസുഖം വെറുത്തേൻ നയനസുഖം വെറുത്തേൻ ലോകസുഖം;- എന്നെ പൊയിടാൻ നിൻകൂടെ നല്കിടുന്നെന്നെ ഞാൻ പർവ്വതങ്ങളിൽകൂടെ താഴ്വരകളിലും ഞാൻ വെള്ളങ്ങളിലുംകൂടെ;-എന്നെ നടത്തീടുകെന്നെ നാൾതോറും പ്രിയനെ മരുഭൂമിയിൽ കൂടെ പാട്ടുകൾ പാടിക്കൊണ്ടു നിത്യതയിൽ വരെയും;-എന്നെ
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
 - സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
 - സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
 - സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
 - സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള
 

