Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്നെ സ്നേഹിക്കും പൊന്നേശുവേ

എന്നെ സ്നേഹിക്കും പൊന്നേശുവേ
എന്നും പാലിക്കും എൻ നാഥനേ
ഈ മരുഭൂവിൽ കൈവിടല്ലേ
തിരുചിറകെന്നെ പൊതിയേണമേ

എന്നിൽ വന്നുപോയ് തെറ്റധികം
എല്ലാം ക്ഷമിക്കണേ കർത്താവേ!
എന്നെ വെണ്മയാക്കേണമേ
വന്നിടുന്നേഴ നിൻ സവിധേ;-

ഉള്ളം ആകെ തകരും നേരം
ഉറ്റവർ വിട്ടുപിരിയും നേരം
എന്നെ വിട്ടങ്ങു പോകരുതേ
നീയല്ലാതില്ലെനിക്കഭയം;-

എങ്ങും ആപത്തൊളിച്ചിരിക്കും
വേളയിൽ നിൻദാസനാമെന്നെ
ഉള്ളം കൈയിൽ വഹിച്ചിടണേ
കൺമണിപോലെ കാത്തിടണേ

എന്നെ സ്നേഹിച്ച യേശുവേ നിൻ പ്രാണൻ
എന്നെ സ്നേഹിക്കും എന്നേശുവേ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.