പ്രാണപ്രിയാ എൻ യേശുനാഥാ
പ്രാണപ്രിയാ എൻ യേശുനാഥാ എനിക്കുള്ളത് നിൻറെ ദാനം(2) എൻ ജീവിതം നിൻറെ ദാനം എന്നെ മുറ്റുമായി സമർപ്പിക്കുന്നു(2) മരുവിൽ നീ തുറന്നു എനിക്ക് ഉറവ മന്നാ പൊഴിച്ചു നീ എന്നെ പുലർത്തി മറച്ചെന്നെ കാത്തു നിൻ ചിറകടിയിൽ മതി എനിക്ക് എന്നും നിൻ കൃപ മതിയേ(2) നിനക്കാത്ത നിലയിൽ എന്നെ ഉയർത്തി നിനക്കാത്ത നിലയിൽ എന്നെ നടത്തി നിനക്കാത്ത ഭാഗ്യ പദവി ഏകി നിന്‍റെ പ്രിയ മകളായി തീർത്തു എന്നെ(2)
Read Moreപ്രാണപ്രിയ യേശു നാഥാ നിൻ മഹാ സ്നേഹം
പ്രാണപ്രിയ യേശു നാഥാ നിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻ ജീവൻ തന്നു വീണ്ടെടൂത്ത നിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻ 1.എനിക്കായി മനുഷൃനായി ഭൂവിൽ വന്നോ ഏറ്റവും ദരിദ്രനായി തീർന്നുവന്നോ പാപം ഇല്ലാത്തവനായി ജീവിച്ചുവോ ദൈവത്തിൻ വിശുദ്ധി തെളിയിച്ചുവോ എന്‍റെ പാപം മുഴുവനും വഹിച്ചവന്നോ കഠിന പാപിയെന്നപോൽ മരിച്ചുവന്നോ;- പ്രാണപ്രിയ 2.എനിക്കായി ജീവൻ തന്ന യേശുവിനായി എന്‍റെ ജീവിതം ഞാൻ സമർപ്പിക്കുന്നേ യേശുവിൻ ബലത്താലെ യുദ്ധം ചെയ്തും പാപത്തിൽ വീഴാതെ കാത്തുകൊണ്ടും നിത്യത […]
Read Moreപ്രാണപ്രിയ പ്രാണ നായകാ
പ്രാണപ്രിയ പ്രാണ നായകാ പരനെ എൻയേശു നായകാ പകർന്നീടുക നാഥാ നിൻ കൃപകളെ പാഴ്മരുവിൽ ജീവിച്ചിടുവാൻ തുടച്ചിടുന്നു എൻ കണ്ണുനീരെല്ലാം താങ്ങിടുന്നു തൻ തൃക്കരങ്ങളാൽ തോളതിൽ വഹിച്ചു എന്നും പ്രാണനായകൻ താങ്ങി നടത്തിടുന്നു മരുയാത്രയിൽ;- കൊതിച്ചിടുന്നു നാഥൻ മുഖം കാണുവാൻ കൊതിയോടെ വന്നിടുന്നു നിൻ സന്നിധേ കരുതിടുന്നവൻ എന്നെ കാക്കുന്നവൻ കരുണയിൻ കരങ്ങളിൽ വഹിച്ചിടുന്നവൻ;- നമിച്ചിടുന്നു കർത്തൻ സന്നിധിയിൽ നോവുകൾ വന്നിടും നേരമെല്ലാം നടത്തേണമേ നാഥാ നിൻ ശക്തിയാൽ നിത്യനാട്ടിൽ ഞാൻ വന്ന് ചേരുവോളവും;-
Read Moreപ്രാണനാഥാ യേശുദേവാ ജീവൻ തന്ന
പ്രാണനാഥാ യേശുദേവാ ജീവൻ തന്ന എൻരക്ഷകാ നിൻ സ്നേഹം ഞാൻ പുകഴ്ത്തുന്നു നിൻ നാമം ഞാൻ ഉയർത്തുന്നു. 1.പാപകുഴിയിൽ വീണു ഞാൻ വലഞ്ഞപ്പോൾ കാണാതെ പോയൊരാടുപ്പോലലഞ്ഞപ്പോൾ തേടി വന്നു എന്നെ കണ്ടെത്തുവോളവും തോളിലേന്തുംതാൻ വീട്ടിലെത്തുവോളവും;- പ്രാണനാഥാ 2.വേഗം വന്നു എന്നെ തൻ ഭവനം ചേർക്കുമേ താതൻ മുമ്പിലെന്നെ ശുദ്ധയായ് നിറുത്തുമേ ആനന്ദത്താൽ നിറഞ്ഞെന്നും ഞാൻ പാടുമേ എൻപ്രിയൻ സ്നേഹം ആ സ്വർഗ്ഗീയസദസ്സില്ലും;- പ്രാണനാഥാ
Read Moreപ്രാണനാഥാ തിരുമെയ് കാണുമാറാകണം
പ്രാണനാഥാ! തിരുമെയ് കാണുമാറാകണം മേ കാണിനേരം വിടാതെ കാത്തു ഞാൻ നിന്നിടുന്നേ ബേതലേം പുല്ലണിയെ- പൂതമാക്കുന്നുരുവേ! വെണ്മയും ചോപ്പുമുള്ള നിന്നുടൽ കാണ്മതെന്നോ? നീലരത്നം പടുത്ത- ചേലെഴും നിൻ സവിധം നീയെനിക്കുള്ള പ്രിയൻ- ഞാൻ നിനക്കെന്നും സ്വന്തം വേദപാരംഗതർക്കും ജ്ഞാതമല്ലാപ്പൊരുളേ! സ്നേഹത്തിൻ പാരവശ്യം- ഹേമിക്കുന്നെന്നെയിതാ ഏറിയ വെങ്ങളങ്ങൾക്കും പ്രേമം കെടുത്തുകൂടാ
Read Moreപ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നി
പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നിപ്പോൾ പാവനമാം നിൻ നാമത്തെ ഓർത്തുസാദരം നിത്യ ജീവൻ മർത്യർക്കായി ദാനം ചെയ്യുവാൻ മൃത്യുവിൻ ഭയങ്കരത നീ സഹിച്ചതാൽ;- പ്രാണ… നിൻ മരണത്താലഖില പാപവും പോക്കി നിന്നെ നിത്യം വാഴ്ത്തിടുവാൻ തന്നകൃപയ്ക്കായ്;- പ്രാണ… പാപത്തിനു ദാസന്മാരായ് ജീവിച്ചവരെ നിൻ രക്തത്താൽ വീണ്ടെടുത്ത സ്നേഹമോർത്തിതാ;- പ്രാണ… നിൻ പ്രയത്നത്തിൻ ഫലമാം നിൻ ദാസരിപ്പോൾ നിൻ കല്പനപോലെ നിന്നെയോർത്തു ഭക്തിയിൽ;- പ്രാണ… നിത്യതയിൽ നിൻമുഖത്തെ കാണും നേരത്തും നിത്യമാം നിൻ സ്നേഹമത്രെ സ്തോത്രസംഗീതം;- പ്രാണ… സർവ്വബഹുമാനം […]
Read Moreപ്രാണപ്രീയാ യേശു നാഥാ ജീവൻ തന്ന
പ്രാണപ്രീയാ യേശു നാഥാ ജീവൻ തന്ന സ്നേഹമേ നഷ്മായിപോയ എന്നെ ഇഷ്ടനാക്കി തീർത്ത നാഥാ എന്‍റെ സ്നേഹം നിനക്കു മാത്രം വേറെയാരും കവരുകില്ല എന്‍റെതെല്ലാം നിനക്കു മാത്രം എന്നെ മുറ്റും തരുന്നിതാ(2) എന്‍റെ ധനവും മാനമെല്ലാം നിന്‍റെ മഹിമയ്ക്കായി മാത്രം ലോക സ്നേഹം തേടുകില്ല ജീവിക്കും ഞാൻ നിനക്കായ് മാത്രം;- എന്‍റെ.. തള്ളപ്പെട്ടെ എന്നെ നിന്‍റെ പൈതലാക്കി തീർത്തുവല്ലോ എന്‍റെ പാപം എല്ലാം പോക്കി എന്നെ മുഴുവൻ സൗഖ്യമാക്കി;- എന്‍റെ..
Read Moreപിളർന്നതാം പാറയെ നിന്നിൽ
പിളർന്നതാം പാറയെ നിന്നിൽ ഞാൻ മറയട്ടെ സങ്കേതമെ എനിക്കാനന്ദമെ നിന്നിൽ ചരിടുന്നവർക്കു ആശ്വാസമേ നിന്നാത്മ ബലം എനിക്കാനന്ദമേ ലോകത്തിൽ കഷ്ടമുണ്ടു എന്നാൽ ജയിച്ചവൻ കൂടെയുണ്ട് തീയമ്പുകൾ ശത്രു എയ്തിടുമ്പോൾ തൻ ചിറകിൻ നിഴലിൽ അഭയം തരും ഏകനെന്നു നീ കരുതിടുമ്പോൾ തുണയായ് ആരും ഇല്ലെങ്കിലും തലയിണയായി കൽമാത്രം-എന്നെണ്ണുമ്പോൾ ഗോവേണിയിൽ ദൂതന്മാരിറങ്ങി വരും
Read Moreഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലി ചെലവിടും
ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലി ചെലവിടും മുമ്പെ നീ ഫലം തന്നാൽ കൊള്ളാം ഇലയല്ലാതൊരു ചെറുകനിപോലുമില്ല ഇലകൊണ്ടു ഗുണമെന്ത് നിലവും നിഷ്ഫലമേ കിളച്ചു നിൻ ചുവടെല്ലാമിളക്കി നന്നാക്കി കള നീക്കി വളമിടുന്നോരു കൊല്ലം കൂടെ ബലമില്ലാ കൊമ്പുകൾ ഖണ്ഡിക്കപ്പെട്ടു ഫലമില്ലാതഗ്നിയിൽ പതിക്കും നാൾ വരുന്നേ ഫലമില്ലാ മരത്തിനുഭവിച്ചതെന്തോർക്ക വലിയ ശാപമതിനു കൊടുത്തേശുമശിഹ ഗലാത്യലേഖനം അഞ്ചിരുപത്തിരണ്ടിൽ പൗലോസു പറയുന്ന ഫലം നമ്മിൽ വേണം സ്നേഹം സമാധാനം ദീർഘക്ഷമയും ഇത്യാദിയാം ഫലം ഏകണം മേന്മേൽ
Read Moreപെറ്റമ്മ മറന്നാലും, മറക്കാത്ത സ്നേഹമേ
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ക്രൂശിതനായവനെ നീയെൻ ആശ്രയം എല്ലാരും എന്നെ പിരിഞ്ഞപ്പോൾ ആലംബം ഇല്ലാതലഞ്ഞപ്പോൾ; ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ നീയെന്‍റെ ആശ്വാസധാരയായ് വന്നു(2) എൻ പ്രിയരെല്ലാം എന്നെ വെറുത്തു ആഴമേറും മുറിവുകൾ എന്നിൽ നല്കി ഞാൻ ചെയ്യാത്ത കുറ്റം ചുമത്തി എൻ മനസ്സിൽ ഒരുപാടു വേദന ഏകി നൊംബരത്താലെന്‍റെ ഉള്ളം പുകഞ്ഞു നീറും നിരാശയിൽ തേങ്ങി; അപ്പോൾ നീ എന്‍റെ കാതിൽ പറഞ്ഞു നിന്നെ ഞാൻ കൈവെടിയില്ല(2);- പെറ്റമ്മ… നിൻ വചനങ്ങൾ എത്രയോ സത്യം ഈ ലോകത്തിൻ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള