Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നി​

പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നിപ്പോൾ
പാവനമാം നിൻ നാമത്തെ ഓർത്തുസാദരം

നിത്യ ജീവൻ മർത്യർക്കായി ദാനം ചെയ്യുവാൻ
മൃത്യുവിൻ ഭയങ്കരത നീ സഹിച്ചതാൽ;- പ്രാണ…

നിൻ മരണത്താലഖില പാപവും പോക്കി
നിന്നെ നിത്യം വാഴ്ത്തിടുവാൻ തന്നകൃപയ്ക്കായ്;- പ്രാണ…

പാപത്തിനു ദാസന്മാരായ് ജീവിച്ചവരെ
നിൻ രക്തത്താൽ വീണ്ടെടുത്ത സ്നേഹമോർത്തിതാ;- പ്രാണ…

നിൻ പ്രയത്നത്തിൻ ഫലമാം നിൻ ദാസരിപ്പോൾ
നിൻ കല്പനപോലെ നിന്നെയോർത്തു ഭക്തിയിൽ;- പ്രാണ…

നിത്യതയിൽ നിൻമുഖത്തെ കാണും നേരത്തും
നിത്യമാം നിൻ സ്നേഹമത്രെ സ്തോത്രസംഗീതം;- പ്രാണ…

സർവ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയും
സർവ്വഥാ നിൻ നാമത്തിലർപ്പിച്ചു ഭക്തിയിൽ;- പ്രാണ…

യേശുനാഥാ നിൻ കൃപയ്ക്കായ് : എന്നരീതി

പോർക്കളത്തിൽ നാം പൊരുതുക ധീരരായ്
പിളർന്നതാം പാറയെ നിന്നിൽ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.