Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Author Archives: Jo Mathew

അങ്ങയെ ഞാൻ വന്ദിക്കുന്നെ

അങ്ങയെ ഞാൻ വന്ദിക്കുന്നെ അങ്ങാണെന്‍റെ സ്രിഷ്ടിതാവ് അങ്ങേയ്ക്കായ് ഞാൻ ജീവിക്കുന്നെ അങ്ങാണെന്‍റെ സർവ്വസ്വവും ആരാധനാ ആത്മ നാഥന് ആരാധനാ യേശു നാഥന് സൌഖ്യവും നീ സമൃദ്ധിയും നീ മാർഗ്ഗവും നീ ജീവനും നീ സാന്നിധ്യം നീ തേജസ്സും നീ ത്രിപ്പാദം എൻ പാർപ്പിടമാം;- ആരാധനാ… സ്വർഗ്ഗത്തേക്കാൾ സുന്ദരനെ സുര്യനെക്കാൾ ശോഭിതനെ നിൻ നിഴലായി മാറ്റി എന്നെ ആശ്ച്ചര്യമേ ഇത് ആശ്ച്ചര്യമേ;- ആരാധനാ…

Read More 

അനന്ത സ്നേഹമേ അവർണ്യ രൂപനേ

അനന്ത സ്നേഹമേ അവർണ്യ രൂപനേ ആത്മനാഥനേ എൻ മോക്ഷമേ (2) അമേയമാം നിൻ മഹത്വവും അനസ്യൂതമാം നിൻ മൊഴികളും അലിഞ്ഞുചേരും ജീവനും അലയായി മാറും കൃപകളും അവിരാമം അഭികാമ്യം എൻ ജീവിതം (2) എൻവഴിയിൽ നല്ലിടയൻ എന്റെ രക്ഷകൻ ഇടറിവീഴും വേളകളിൽ തുണയാകണേ എൻവഴിയിൽ നിന്റെ നാദം കാതോർക്കുവാൻ എന്നുമെന്നെ നിന്റെ തോളിൽ നീ വഹിക്കണേ പരാമർത്ഥ സ്നേഹത്തിൽ പരമോന്നത സവിധത്തിൽ അവിരാമം അഭികാമ്യം എൻ ജീവിതം (2) കാൽവരിയിൽ നിത്യ ജീവൻ വീണ്ടെടുക്കുവാൻ ക്രൂശിതനായ് മർത്യ […]

Read More 

അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച

അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച ദൈവം കാരുണ്ണ്യത്തിനാലെന്നെ ചേർത്തു കൊണ്ടിടിടുന്നു(2) തൻ സ്നേഹം വലിയതു തൻ കൃപകൾ വലിയതു തൻ ദയയോ വലിയതു തൻ കരുണ വലിയതു അനാധമായ് അലഞ്ഞ എന്നെ തേടി വന്നവൻ കർണയോടെ മാർവ്വണച്ചു കാത്തു കൊള്ളുന്നു നടന്നു വന്ന പാതയെല്ലാം ഓർത്തു നോക്കിയാൽ കണ്ണീരോടെ നന്ദിചൊല്ലി സ്തുതിക്കുന്നേ പ്രിയ കർത്തൻ ചെയ്യും കര്യമൊന്നും മറിപ്പോകില്ല സകലത്തെയും നന്മയ്ക്കായി ചെയ്തു തന്നിടുന്നു

Read More 

അനാദി സ്നേഹത്താൽ എന്നെ

അനാദി സ്നേഹത്താൽ എന്നെ സ്നേഹിച്ച നാഥാ കാരുണ്യത്തിനാൽ എന്നെ വീണ്ടെടുത്തവനേ (2) നിന്‍റെ സ്നേഹം വലിയത് നിന്‍റെ കരുണ വലിയത് നിന്‍റെ കൃപയും വലിയത് നിന്‍റെ ദയയും വലിയത് അനാഥയായ എന്നെ അങ്ങ് തേടി വന്നല്ലോ കാരുണ്യത്തിനാൽ എന്നെ ചേർത്തണച്ചല്ലോ(2);- നിന്‍റെ… കടുപോന്ന നാളുകളെ ഓർക്കുമ്പോഴെല്ലാം കണ്ണീരേടെ നന്ദി ചൊല്ലി സ്തുതിക്കുന്നു നാഥാ(2);- നിന്‍റെ… നൊന്തു പെറ്റ അമ്മപോലും മറന്നിടുമ്പോഴും മറക്കുകില്ല ഒരുനാളും എന്നു ചൊന്നവനേ(2);- നിന്‍റെ…

Read More 

അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോ

അമ്മ തൻ കുഞ്ഞുങ്ങളെ മറന്നു പോകുമോ സിംഹം തന്റെ കുട്ടികളെ പട്ടിണികിടത്തുമോ (2) അമ്മയേക്കാളുപരിയായ സ്നേഹം തന്നവൻ ജീവരക്തം ക്രൂശിന്മേൽ ചൊരിഞ്ഞുതന്നവൻ മറന്നുപോകുമോ നമ്മെ തള്ളിക്കളയുമോ (2) കർത്തൻ നമ്മെ കൈവിടുകില്ല-നാം ധൈര്യമായ് മുന്നേറിപ്പോയിടാം (2) നാം അവനെ തിരെഞ്ഞെടുത്തതല്ല അവൻ നമ്മെ തിരെഞ്ഞെടുത്തതല്ലോ(2) ലോകസ്ഥാപനത്തിൻ മുൻപേ തേടിവന്ന ദിവ്യസ്നേഹം (2) യേശുവിന്റെ മുഖത്തിൻ ശോഭ കണ്ടാൽ അന്ധകാരം വെളിച്ചമായി മാറും(2) തിരുമുഖത്തു നോക്കിടുന്നോർ ലജ്ജിതരായ് തീരുകില്ല(2) ദൈവം നമ്മോടരുളിച്ചെയ്ത വാക്ക് ഒന്നുപോലും മാറിപ്പോകയില്ല(2) ഇന്നലേയും ഇന്നും […]

Read More 

അല്ലലില്ലല്ലോ എനിക്കല്ലലില്ലല്ലോ

അല്ലലില്ലല്ലോ എനിക്കല്ലലില്ലല്ലോ യഹോവ എന്റെ ഇടയനാകയാൽ നടത്തുന്നല്ലോ വഴി നടത്തുന്നല്ലോ സ്വസ്ഥതയുള്ള വെള്ളത്തിനരികെ കൂരിരുളിൻ താഴ്വരയിൽ ഞാൻ നടന്നാലും ഒരനർത്ഥവും ഭയപ്പെടില്ലാ(2) നീ എന്നോടു കൂടെ ഇരിക്കുന്നല്ലോ പച്ച പുൽപുറങ്ങളിൽ കിടത്തുന്നല്ലോ(2) ശത്രുക്കൾ മുൻപായെനിക്ക് വിരുന്നൊരുക്കുന്നു എന്നെ എണ്ണയാൽ അഭിഷേകം ചെയ്യുന്നു(2) എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു നന്മയും കരുണയുമെന്നെ പിന്തുടരുന്നു(2)

Read More 

അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്

അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട് അല്ലലെല്ലാം തീർക്കുവാൻ കർത്തനുണ്ടല്ലോ(2) അല്ലലെല്ലാം തീർന്നിടും ഹല്ലേലുയ്യാ പാടീടും അല്ലേലും ഞാൻ പാടീടും ഹല്ലേലുയ്യാ(2) ലോകത്തിൽ കഷ്ടം ഉണ്ട് ധൈര്യപ്പെടുവിൻ ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ(2) കൂട്ടുകാർ പിരിയുമ്പോൾ കൂടെയുള്ളോർ മാറുമ്പോൾ കൂട്ടിനായി കൂടെ വരും കർത്തനുണ്ടല്ലോ(2) പാപത്തിൻ ഭാരത്താൽ കേഴുന്നവരെ പാപമെല്ലാം പോക്കുവാൻ യേശുവുണ്ടല്ലോ(2) കാൽവറിയിൽ യാഗമായി തീർന്നവനെ കണ്ടവർ ധന്യരായി തീർന്നുവല്ലോ(2) മോദമായി പാടീടാം ദൈവജനമേ പാപമെല്ലാം പോക്കിയ യേശുരാജന്(2) വേഗം വരാമെന്ന് വാക്ക് തന്നവൻ വേഗത്തിൽ നമ്മെ ചേർപ്പാൻ […]

Read More 

അളന്നു തൂക്കി തരുന്നവനല്ലയെൻ

അളന്നു തൂക്കി തരുന്നവനല്ലയെൻ ദൈവം അളക്കാതെ വാരി ചൊരിഞ്ഞിടുമെന്നും അനുഗ്രഹങ്ങൾ ഒരുനാളും മാറിപ്പോവുകയില്ലാ സ്‌നേഹം നല്ല പാറയെക്കാൾ ശാശ്വതമാണത് സത്യം വിശ്വസിച്ചാൽ നാം ദൈവമഹത്വം കാണും വിശ്വാസത്തോടെ നാം പ്രാർത്ഥിക്കണം (2) പൂർവ്വപിതാക്കന്മാർ ആരാധിച്ചപോൽ ആത്മാവിലും സത്യത്തിലും ആരാധിക്കണം (2) കഷ്ടങ്ങളും ദുഖങ്ങളും ഏറി വന്നാലും രോഗങ്ങളും ഭാരങ്ങളും കൂടിവന്നാലും (2) എല്ലാം ദൈവഹിതമെന്നു കരുതിയെന്നാൽ നാഥൻ എല്ലാം എന്നും നന്മകായ് തീർക്കുകില്ലേ (2);- വിശ്വസിച്ചാൽ… മിത്രങ്ങളും ശത്രുക്കളായ് മാറിയെന്നാലും ലോകമെല്ലാം നമ്മെ പഴി പറഞ്ഞെന്നാലും തകർന്നുപോയ് […]

Read More 

അക്കരെ നാട്ടിലെ നിത്യ ഭവനം

അക്കരെ നാട്ടിലെ നിത്യ ഭവനമതെത്രയോ മോഹനമേ നിത്യനാം ദൈവത്തൊടൊത്തുള്ളവാസമതെത്രയോ ആനന്ദമേ കണ്ണുനീരില്ലൊരു കഷ്ടവുമില്ലൊരു ദുഃഖവുമില്ലവിടെ രോഗവുമില്ലൊരു വ്യാധിയുമില്ലൊരു ഭീതിയുമില്ലവിടെ മന്നിലെൻ ജീവിതം കഷ്ടമാണെങ്കിലും ദുഃഖമെനിക്കില്ലല്ലോ വിണ്ണിലെ ജീവിതം ഓർത്തിടും നേരമെൻ മാനസം മോദിക്കുന്നേ ദൈവവുമുണ്ടല്ലാ ദൂതരുമുണ്ടല്ലാ ശുദ്ധരുമുണ്ടവിടെ യാഗം സഹിച്ചു തൻ ജീവൻ കൊടുത്തതാം ശിഷ്യരുമുണ്ടവിടെ സൂര്യനും ചന്ദ്രനും നക്ഷത്രമൊന്നുമേ വേണ്ട എനിക്കവിടെ ദൈവകുഞ്ഞാടാകും ക്രിസ്തുവിൻ തേജസ്സാൽ മിന്നി വിളങ്ങിടുമേ മുത്തിനാൽ നിർമ്മിതമായ പുരത്തിലേക്കെത്തിടാനോടിടുന്നേ പ്രത്യാശ നാടിനെ കാണുവാനെന്നുള്ളിൽ അത്യാശ ഏറിടുന്നേ

Read More 

അഖിലാണ്ഡത്തിന്നുടയവനാം ദൈവം

അഖിലാണ്ഡത്തിന്നുടയവനാം ദൈവം സ്തുത്യൻ പരിശുദ്ധൻ സകല ചരാചര രചയിതാവാം ദൈവം നിത്യൻ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ മഹിമയിലുന്നതനേ സ്തുതികളിൽ വസിക്കും ദേവാധിദേവാ ആരാധിക്കുന്നു ഞങ്ങൾ(2) തിരുസാരൂപ്യം മാനവനേകിയോൻ വന്ദ്യൻ പരിശുദ്ധൻ ജ്ഞാനവും മാനവും മഹിമയും അണിയിച്ചോൻ ധന്യൻ പരിശുദ്ധൻ;- പരിശുദ്ധൻ.. തനയനെ നൽകിയീപാരിനെ വീണ്ടവൻ നിരുപമൻ പരിശുദ്ധൻ കാൽവറിയിൽ എന്‍റെ പാപത്തിന്‍റെ ബലിയായ നാഥൻ പരിശുദ്ധൻ;- പരിശുദ്ധൻ.. ഉർവ്വിയിൽ വന്നെന്‍റെ ദുരിതങ്ങളറിഞ്ഞവൻ നല്ലവൻ പരിശുദ്ധൻ മരണത്തെ ജയിച്ചവൻ ഉയരത്തിൽ മേവുവോൻ വല്ലഭൻ പരിശുദ്ധൻ;- പരിശുദ്ധൻ.. വീണ്ടും വരാമെന്ന് […]

Read More