Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ

പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേ ശരിയായ്‌ പ്രാർത്ഥന ചെയ്‌വാൻ കൃപയെ തന്നരുൾക(2) ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻ തരിക നിന്നാത്മാവേ പുതുമാരി പോലെ(2) ഞരങ്ങി ഞങ്ങളിൽ പേർക്കാ-യിരന്നീടുന്നവനേ വരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ(2) അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻ മനസ്സിന്നേശുവിനോടു ലയിപ്പാനായ്‌ അരുൾക(2) ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേ തുണ നീയെന്നിയെ വേറി-ല്ലറിഞ്ഞു നൽകണമേ(2) പരമാനന്ദ മോദം വന്നകമെ തിങ്ങണമേ പരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ(2)

Read More 

പരനേ നിൻ കൃപയാൽ എൻ ജീവിതം

പരനേ നിൻ കൃപയാൽ എൻ ജീവിതം ഏറ്റം ശ്രേഷ്ഠം ഇഹത്തിലെന്നും അങ്ങേ മാത്രം സേവിച്ചെന്നെന്നും ക്രൂശിൽ നോക്കി യാത്ര ചെയ്യും ഞാൻ എൻ തുമ്പ വേളയിൽ നിൻ പൊൻകരം എന്നിൽ ആശ്വാസമേകീടുമ്പോൾ നിൻ മാർവ്വിൽ ചാരുമ്പോൾ എൻ ദുഃഖം മായുന്നു മിഴികൾ നിറഞ്ഞീടുന്നു ഈ ലോകം നൽകിടും സൗഭാഗ്യങ്ങൾ എന്നിൽ അശാന്തിയേകീടുമ്പോൾ എൻ പ്രിയൻ നൽകീടും ആനന്ദം ഓർക്കുമ്പോൾ എന്നുള്ളം തുടിച്ചീടുന്നെ എൻ നാഥൻ നൽകിടും നൽവരങ്ങൾ എന്‍റെ ജീവിതം മാറ്റിടുമ്പോൾ സ്വർഗീയ രാജന്‍റെ കൂടൊന്നു ചേരാനായി […]

Read More 

പരമതാതന്‍റെ വലമമരുന്ന പരമ

പരമതാതന്‍റെ വലമമരുന്ന പരമ വത്സലാ പരമ വത്സലാ! നിൻ കുരുതികൊണ്ടു വീണ്ടെടുത്ത ജനത്തിൻ ദുരിതം കാണുക ബഹുജനങ്ങളിൻ നടുവിൽ നിന്നു നിൻ സാക്ഷി ചൊന്നവർ സാക്ഷി ചൊന്നവർ നിന്‍റെ മഹത്വനാമത്തെ ദുഷിപ്പാനിഹ വൻ മൂലമായല്ലോ;- പരമ.. പരമസസ്നേഹാഗ്നിയെരിഞ്ഞനുദിനം ആനന്ദിച്ചവർ ആനന്ദിച്ചവർ – ഇതാ പെരുത്ത വ്യാകുലം പിടിച്ചഹോ മനം തണുത്തുപോകുന്നേ;- പരമ.. ബലിയായ് സർവ്വവും തൃപ്പാദത്തിങ്കൽ കാഴ്ച വച്ചവർ കാഴ്ചവച്ചവർ ഇപ്പോൾ ബലിപീഠത്തിൽ നിന്നകലെ മാറിക്കൊണ്ടാഴിഞ്ഞു പോകുന്നേ;- പരമ… ഏറ്റം ജ്വലിച്ചു വെളിച്ചം കൊടുത്ത നിൻജനമിതാ നിൻ […]

Read More 

പരമാത്മാവുര ചെയ്യും മൊഴിയെല്ലാ സഭകളും

പരമാത്മാവുര ചെയ്യും മൊഴിയെല്ലാ സഭകളും ശ്രവിക്കേണം; സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ് സൃഷ്ടിയിന്നാദ്യനില ലഭിച്ചൊരു വിമലനോതിന മൊഴി ധരിക്കുകിൽ ശുഭമെഴും തവ ശീതമല്ലുഷ്ണവുമല്ല തവഗുണം ഏതെന്നു നിജവുമില്ല ഈവിധമിനിയും നീ വാടി ജലംപോലെ നാൾകഴിക്കുകിൽ നിന്നെ ഞാൻ മമ വായിൽനിന്നു പുറത്തുമിഴ്ന്നിടും ഞാനൊരു ധനിതന്നെ എനിക്കില്ല ദീനതലവമിന്ന് മാനമോടിദം ചൊല്ലി ഹീനനായ് കുരുടനായ് നീയിരിപ്പതു കാൺക പരനുടെ മുന്നിൽ വീണറിയിക്ക നീയതു സമ്പന്നനാവതിന്നുണ്ട് തനിത്തങ്കം വെൺവസ്ത്രം ധരിപ്പാനുണ്ട് നിൻകണ്ണു തെളിയുവാൻ ലേപവും വിലയ്ക്കുണ്ട് വന്നുവാങ്ങുക ശിക്ഷയാൽ പ്രിയന്മാരെ ഞാനുണർത്തുന്നിതറിക […]

Read More 

പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനം

പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെ തരിക നാഥാ പുതിയവരം-അരുളുക രാവിലെയിന്നേഴകൾക്കു ജീവൻകൊടുക്കുന്ന പുതിയ മന്നാ-ദിവ്യ ഏഴകളാം ഞങ്ങൾക്കേകിടുക അതിരാവിലെ തിരുമുഖത്തെ നോക്കിടുന്ന ജനം ശോഭിച്ചിടും തിരുവാഗ്ദത്തത്തിൽ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നു മഗ്ദൽ മേരി-അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു ഈദിനത്തിൽ ഏഴയിതാ-രാവിലെ തിരുമുമ്പിൽ വണങ്ങിടുന്നേ നേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങൾക്കരുളണമേ കുരിശെടുത്തു ഗുരുവരന്‍റെ അതിരറ്റ വേലകൾ ചെയ്തീടുവാൻ

Read More 

പരമാനന്ദമനുഭവിപ്പാൻ വരുവിൻ

പരമാനന്ദമനുഭവിപ്പാൻ വരുവിൻ നരരേ വിരഞ്ഞോടി നിങ്ങൾ പരമോന്നതനേശു ഇതാ അരികിൽ വരുവാനുരചെയ്തീടുന്നു. പരിശുദ്ധമതീവചനം ഒരു കാലത്തിലും വരികില്ല ഭേദം അരികിൽ വരുമാരെയുമെ പിരിയാതെയെന്നും കരുതിടിമെന്നു പരമോന്നത വാകൃമിതാ ശരിയായ നിന്നോടി-ന്നുരചെയ്തിടുന്നു വരിക തിരുസന്നിധിയിൽ പരമാർത്ഥമെല്ലാം പറഞ്ഞിടുക നീ ഒരരുമാത്രയും പാർത്തിടാതെ വെറുത്തേറ്റു പറഞ്ഞൊഴിഞ്ഞിട്ടു പാപം തിരിച്ചോരയിനാലെ നിന്‍റെ പെരിയോരു പാപം കഴുകീടുമവൻ പിറകോട്ടെറിഞ്ഞീടാമെന്ന് പറയുന്നതിനെ അറിഞ്ഞീടുക നീ

Read More 

പരമപിതാവിനു സ്തുതിപാടാം അവനല്ലോ

പരമപിതാവിനു സ്തുതിപാടാം അവനല്ലോ ജീവനെ നല്കിയവൻ പാപങ്ങളാകവെ ക്ഷമിച്ചിടുന്നു രോഗങ്ങളഖിലവും നീക്കിടുന്നു;- അമ്മയെപ്പോലെന്നെ ഓമനിച്ചു അപകടവേളയിൽ പാലിച്ചവൻ ആഹാരപാനീയമേകിയവൻ നിത്യമാം ജീവനെ നൽകിടുന്നു;- ഇടയനെപ്പോലെന്നെ തേടിവന്നു പാപക്കുഴിയിൽനിന്നേറ്റിയവൻ സ്വന്തമാക്കി നമ്മെ തീർത്തീടുവാൻ സ്വന്തരക്തം നമുക്കേകിയവൻ;- കൂടുകളെകൂടെക്കൂടിളക്കി പറക്കുവാനായ് നമ്മെ ശീലിപ്പിച്ചു ചിറകുകളതിന്മേൽ വഹിച്ചു നമ്മെ നിലംപരിചായി നാം നശിച്ചിടാതെ;- സ്തോത്രം ചെയ്യാം ഹൃദയംഗമായി കുമ്പിടാം അവൻ മുൻപിൽ ആദരവായ് ഹല്ലേലുയ്യാ പാടാം മോദമോടെ അവനല്ലോ നമ്മുടെ രക്ഷയിൻപാറ;-

Read More 

പരമ പിതവെ നമസ്കാരം

പരമ പിതവെ നമസ്കാരം ദൈവ കുമാരാ നമസ്കാരം പരിശുദ്ധാത്മാവേ നമസ്കാരം ത്രിയേക ദൈവമേ നമസ്കാരം പരമ പിതാവേ നമസ്കാരം പരിശുദ്ധ പരനേ നമസ്കാരം തിരുവചനത്താൽ സകലവും ചെയ്ത വല്ലഭ ദേവാ നമസ്കാരം;- ദേവ കുമാരാ നമസ്കാരം നീതി ദിവാകരാ നമസ്കാരം ധരണിയിൽ നരനായവതരിച്ചവനാം ദിവ്യരക്ഷാകരാ നമസ്കാരം;- പരിശുദ്ധാത്മാവേ! നമസ്കാരം പരമ സത്ഗുരുവേ നമസ്കാരം അരുപിയായടിയാർ ഹൃദയത്തിൽ വസിക്കും ആശ്വാസപ്രദനേ നമസ്കാരം;- ത്രിയേക ദൈവമേ! നമസ്കാരം സർവ്വ ലോകാധിപാ നമസ്കാരം ദേവാധിദേവാ ദിവ്യ ദയാലോ സ്തോത്രം സദാ തവ […]

Read More 

പരമ കരുണാരസരാശേ

പരമ കരുണാരസരാശേ ഓ പരമകരുണാരസരാശേ പാരിതിൽ പാതകിയാമെനിക്കായി നീ പരമ ഭവനമതിനെ വെടിഞ്ഞ കരുണയൊരുപൊഴുതറിവതിന്നിടരറുവതിന്നരുളിന കരണമതു തവ ചരണമാം മമ ശരണമാം ഭവ തരണമാമയി;- നാഥാ നിന്നാവിയെൻ നാവിൽ വന്നാകയാൽ നവമാ യുദിക്കുംസ്തുതികൾധ്വനിക്കും നലമൊടഹമുര ചെയ്തിടുംമമ ചെയ്തിടും നിൻകൃപാ കലിതസുഖമിഹമരുവിടും സ്തവമുരുവിടും ദയ പെരുകിടുന്നൊരു ശാപമീഭൂവിൽനിന്നാകവേ നീങ്ങുവാൻ സകലാധിപ വാനൊളിയാൽ നിറവാൻ സകല മനുജരിലമിതമാം സുഖമുയരുവാൻ സാദരം പകരുകരു ളതിസുലഭമാ യതിവിപുലമായ് ബഹുസഫലമാമയ്;-

Read More 

പരമഗുരുവരനാം യേശുവേ നീ വരം താ

പരമഗുരുവരനാം യേശുവേ നീ വരം താ പ്രാർത്ഥന ചെയ്തിടാൻ ഇരുവരോ മൂവരോ-തിരുനാമത്തിൽ വരികിൽ വരുമെന്നരുളിയോനെ തിരു സാന്നിദ്ധ്യം സദാ നൽകണം ശരണം നീ മാത്രമെൻ നാഥനെ തിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയ്ക്കുത്തരം അരുളണമേ പ്രിയ നാഥനേ മനംനൊന്തു യാചന ചെയ്യുമ്പോഴെല്ലാം കനിവിന്‍റെ ഉറവുകൾ തുറന്നവനെ(2);- പരമ… ജനം നിന്നിലാനന്ദിച്ചീടുവാനവരിൽ വീണ്ടും നിൻ ജീവനെ നൽകണേ മാളികയിൽ തവ ദാസരിൽ നൽകിയ വര മെങ്ങൾക്കരുളുക ഈ തരുണം(2);- പരമ… അനവധിയാവശ്യങ്ങൾ തിരു സവിധേ ഉയർത്തുന്നു വിശ്വാസകൈകളാൽ അശരണരാകുലർ രോഗികളായോർ കരുണയിൻ […]

Read More