Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

പരമഗുരുവരനാം യേശുവേ നീ വരം താ

പരമഗുരുവരനാം യേശുവേ നീ
വരം താ പ്രാർത്ഥന ചെയ്തിടാൻ
ഇരുവരോ മൂവരോ-തിരുനാമത്തിൽ
വരികിൽ വരുമെന്നരുളിയോനെ

തിരു സാന്നിദ്ധ്യം സദാ നൽകണം
ശരണം നീ മാത്രമെൻ നാഥനെ

തിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയ്ക്കുത്തരം
അരുളണമേ പ്രിയ നാഥനേ
മനംനൊന്തു യാചന ചെയ്യുമ്പോഴെല്ലാം
കനിവിന്‍റെ ഉറവുകൾ തുറന്നവനെ(2);- പരമ…

ജനം നിന്നിലാനന്ദിച്ചീടുവാനവരിൽ
വീണ്ടും നിൻ ജീവനെ നൽകണേ
മാളികയിൽ തവ ദാസരിൽ നൽകിയ
വര മെങ്ങൾക്കരുളുക ഈ തരുണം(2);- പരമ…

അനവധിയാവശ്യങ്ങൾ തിരു സവിധേ
ഉയർത്തുന്നു വിശ്വാസകൈകളാൽ
അശരണരാകുലർ രോഗികളായോർ
കരുണയിൻ കരതലം കൺടീടട്ടെ(2);- പരമ…

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽ
പറഞ്ഞു തീരാത്ത ദാനം നിമിത്തം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.