ഞാനെങ്ങനെ നിന്നെ സതുതിക്കാതിരിക്കുമെൻ
ഞാനെങ്ങനെ നിന്നെ സ്തുതിക്കാതിരിക്കുമെൻ നൽ ഉടയവനെ (2) പാപത്തിൽ നിന്നെന്നെ രക്ഷിച്ചതാൽ ശാപകുഴിയിൽ നിന്നേറ്റിയതാൽ (2) എൻകാൽകളെ ഗിരിമേൽ നിർത്തി എൻ ഗമനത്തെ സുസ്ഥിരമാക്കിയതാൽ (2) കൂട്ടുകാർ പരമായി പോറ്റുന്നോനെ കൂട്ടുകാർക്കതിശയമമാക്കിയോനെ (2) കുടെപിറപ്പുകൾ കൂട്ടമായ് മാറുമ്പോൾ കൂട്ടിൽ ചേർത്തണച്ചെന്നെ നേടിയോനെ (2) എൻ ദീർഘനിശ്വാസം കേട്ടവനെ എൻ മിഴിനിർഗണം കണ്ടവനെ (2) എൻ വിലാപത്തെ നൃത്തമായ് മാറ്റിയ എൻ പൊന്നു നാഥനെ ധ്യാനിക്കുമ്പോൾ (2) ആത്മ മണാളാ നിൻ സ്പർശനത്താൽ ആത്മീയ ചൈതന്യം ഏറിടുന്നേ (2) […]
Read Moreഞാനെല്ലാ നാളും യഹോവായെ വാഴ്ത്തും
ഞാനെല്ലാ നാളും യഹോവായെ വാഴ്ത്തും തൻ സ്തോത്രമെൻ നാവിലെന്നുമിരിക്കും എൻ ഭാരങ്ങൾ നാൾതോറും താൻ വഹിക്കും ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ… ഞാൻ രാവിലെ ദൈവത്തിന്നായുണരും ഞാൻ രാത്രിയാമങ്ങളിൽ കാത്തിരിക്കും എൻ പ്രാർത്ഥനയെ എൻ ദൈവം ശ്രവിക്കും ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ… ഞാൻ രാവിലെ ദൈവ സ്വരൂപം കാണും തൻ സൗന്ദര്യം കണ്ടു ഞാനാനന്ദിക്കും തൻ വായിലെ തേൻ മൊഴി ഞാൻ രുചിക്കും ഞാൻ വാഴ്ത്തും നാൾതോറും (3) മഹോന്നതനെ… തൻ ആലോചന […]
Read Moreഞാനയോഗ്യൻ ശുദ്ധ നാഥാ
ഞാനയോഗ്യൻ ശുദ്ധ നാഥാ നീയെൻ ചാരെ വരാൻ കൽപന ഒന്നല്ലോ വേ പാപിയെ മോചിപ്പാൻ ഞാനയോഗ്യൻ എൻ ദേഹിയിൽ വാസം നീചകൂടിൽ നീയതിൽ വരുമോ നാഥാ വാക്കിനാൽ ശുദ്ധി താ ഞാനയോഗ്യൻ എങ്കിലും ഞാൻ മുടക്കാമോ നിന്നെ എൻ വിലയായ് തിരു ജഡ് രക്തം കൊടുത്താനെ നല്ലോരീ സമയം വന്നു ദിവ്യാഹാരം നൽകി വല്ലാത്തെൻ നെഞ്ചിൽ നിൻ ശക്തി നേഹം നിറയ്ക്കുകെ
Read Moreഞാനവന്‍റെ മുഖം കാണുമേ
ഞാനവന്‍റെ മുഖം കാണുമേ ഈ മൺപൊടിമേൽ കാന്തൻ നിലമേ എന്‍റെ വീടെപ്പുക്കാരനവൻ വിൺശരീരം തരുവാനായ് കൂട്ടിനായെൻ വീട്ടിൽ വരുമേ പാടി പുകഴത്തും എന്‍റെ യേശുരാജന് എന്നെ ജീവൻ തന്നു വീടുത്തോനേ മരണത്തെ ജയിച്ചവൻ ഉയരത്തിൽ വസിക്കുന്നോൻ വരവിനായ് ഒരുങ്ങിടുമേ വിശ്വസ്ഥനെണ്ണിയെനിക്കായ് വിലയേറും വാഗ്ദത്തം തന്നു പോർക്കളത്തിൽ ഓടി ഞാനീ പൂർത്തിയായെൻ വേല തീർത്തു പാർത്തലം വിട്ടോടി മറയും;- പാടി പുകഴത്തും ഇഹത്തിലെ കഷ്ടം മാറുമേ എന്‍റെ ഇരുൾ നിറം മാറി പോകുമേ നൊടി നേരമതിനുള്ളിൽ പറന്നു പോയ് […]
Read Moreഞാൻ യോഗ്യനല്ല യേശുവെ
ഞാൻ യോഗ്യനല്ല യേശുവെ നിൻ സ്നേഹം പ്രാപിപ്പാൻ ഞാൻ യോഗ്യനല്ല യേശുവെ നിൻ നന്മ പ്രാപിപ്പാൻ എങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു(2) ഇത്ര നല്ല സ്നേഹമെ നന്ദിയോടെ വാഴ്ത്തും ഞാൻ ഞാൻ ദോഷമായ് നിരൂപിച്ചു ദോഷങ്ങൾ പ്രവർത്തിച്ചു(2) എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ (2) ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വഴ്ത്തും ഞാൻ (2) ഞാൻ നാട്ടൊലിവായ് തീർന്നിട്ടും കായ്ച്ചതില്ല സൽഫലം(2) എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയേ (2) ഇത്ര […]
Read Moreഞാൻ യഹോവയെ നിത്യം സ്തുതിക്കും
ഞാൻ യഹോവയെ നിത്യം സ്തുതിക്കും അവനിൽ എന്നും ഞാൻ ആശ്രയിക്കും അവന്‍റെ പാതയെ പിൻ തുടരും തന്‍റെ കൽപ്പന ആചരിക്കും എന്‍റെ കഷ്ടങ്ങളിൽ എന്‍റെ ദുഃഖങ്ങളിൽ നീ മാത്രമല്ലാതെ ആരുമില്ല. ലോകത്തിൽ മോഹത്താൽ ഞാൻ ഓടിയപ്പോൾ പാപത്തിൽ മുഴുകി ഞാൻ ജീവിച്ചപ്പോൾ പ്രിയന്‍റെ സ്നേഹം മാടിവിളിച്ചു എന്നെ തൻ പ്രിയമകനാക്കി തീർത്തുവല്ലോ; അവന്‍റെ കൽപ്പനകൾ ആചരിപ്പാൻ ഥന്‍റെ കൃപയിൽ നിത്യം വളരാൻ അന്നന്നുവേണ്ടുന്ന മന്നരയ നൽകി അനുദിനമവനെന്നെ പോറ്റിടുന്നു;
Read Moreഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും
ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടും തൻ സ്തുതി എപ്പോഴും എൻ നാവിന്മേലുണ്ട് എന്‍റെയുള്ളം യാഹിൽ പ്രശംസിച്ചിടുന്നു എന്‍റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നു തന്നിൽ മാത്രം നോക്കിടുന്നോർ ശോഭിതരായ്ത്തീരും ആയവർ മുഖം തെല്ലും ലജ്ജിക്കയില്ല;- യാഹ് നല്ലവൻ അതേ ആസ്വദിച്ചറിവിൻ തന്നിലാശ്രയിച്ചിടുന്നോർ ഭാഗ്യമേറിയോർ;- നീതിമാന്മാരിൻ അപേക്ഷ കേട്ടിടുന്നീ ദൈവം കഷ്ടതയിലുറ്റ സഖി ഉദ്ധരിക്കുന്നോൻ;- മാനസം തകർന്നവർക്കു രക്ഷ നൽകും ദൈവം ദുഃഖിതർക്കാശ്വാസമേകാൻ കൂടെയുണ്ടെന്നും;- നീതിമാന്മാരിൻ അനർത്ഥം ഏറി വന്നെന്നാലും നീക്കുപോക്കു നൽകീടുന്നീ നിത്യനാം ദൈവം;- ലോകത്തിൻ പ്രഭുക്കളിൽ […]
Read Moreഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു
ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കുയർത്തുന്നു എന്‍റെ സഹായം എവിടെ നിന്നു വരും എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിൽ നിന്നു വരുന്നു നിന്‍റെ കാൽ വഴുതുവാനവൻ സമ്മതിക്കയില്ല നിന്നെ കാക്കുന്നവൻ മയങ്ങുകയില്ല ഇസ്രയേലിൻ പരിപാലകൻ മയങ്ങുകയില്ല ഉറങ്ങുകയുമില്ല യഹോവ ഒരുദോഷവും തട്ടാതെവണ്ണം നിന്നെ പരിപാലിക്കും അവൻ നിന്‍റെ പ്രാണനെ പരിപാലിക്കും യഹോവ നിൻ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും
Read Moreഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾ
ഞാനെന്നും വർണ്ണിക്കും നീ ചെയ്ത നന്മകൾ നാൾതോറും നീയെന്നെ ക്ഷേമമായ് പോറ്റുന്നു(2) താതാവാം ദൈവം നീ പുത്രനാം കർത്തൻ നീ ആത്മാവാം നൽവഴി കാട്ടിയും നീ(2) നീ എൻ സഹായകൻ സാന്ത്വന സ്പർശം നീ നിൻ നാമം എന്നും ഞാൻ പാടി പുകഴ്ത്തീടും(2) (താതാവാം ദൈവം നീ) അലതല്ലും ആഴികൾ എന്നെ കവിയുമ്പോൾ കരം തന്നു കാക്കുവോൻ നീയാണെന്നേശുവേ(2) (താതാവാം ദൈവം നീ) അഗ്നിയിൽ കൂടി ഞാൻ കടന്നു പോകുമ്പോൾ വെന്തിടാതേഴയെ കാക്കുന്നോൻ നീയല്ലോ (2) (താതാവാം […]
Read Moreഞാനെന്നും സ്തുതിക്കും എൻ പരനെ തിരുമനുസുതനെ
ഞാനെന്നും സ്തുതിക്കും എൻ പരനെ തിരുമനുസുതനെ ആനന്ദഗാനങ്ങൾ പാടിപ്പുകഴ്ത്തി ഞാനെന്നും സ്തുതിക്കും പാപത്തിൻശാപത്തിൽ നിന്നും എന്‍റെ പ്രാണനെ കാത്തവനെന്നും പാരിൽ തൻ അൻപിന്നു തുല്യമില്ലൊന്നും;- നൽകിയവൻ രക്ഷാദാനം തന്നിൽ കണ്ടുഞാൻ ദൈവികജ്ഞാനം തൻ പദസേവയതെന്നഭിമാനം;- ആയിരം നാവുകളാലും പതി നായിരം വാക്കുകളാലും ഹാ! ദിവ്യ സ്നേഹവമവർണ്ണ്യമാരാലും;- നിത്യത തന്നിൽ ഞാനെത്തും തന്‍റെ സ്തുത്യപദങ്ങൾ ഞാൻ മുത്തും ഭക്തിയിലാനന്ദക്കണ്ണുനീർ വീഴ്ത്തും;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള