Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

നിർമ്മല സ്നേഹത്തിനുറവിടമായി

നിർമ്മല സ്നേഹത്തിനുറവിടമായി സ്വർഗ്ഗെ നിന്നും താണിറങ്ങി വന്ന ദേവൻ, മമ പാപം പേറി ക്രൂശിൽ യാഗമായി ദേവൻ, മമ ശാപം പേറി ക്രൂശിൽ യാഗമായി 1.അതിക്രമത്തിൽ മരിച്ച എന്നെ പുതു ജീവൻ തന്നു കൂടെ ഉയിർപ്പിച്ചു താൻ (2) കുറവെല്ലാം തന്നിൽ തീർത്തു വീണ്ടും-ഏദൻ പറുദിസയിൽ പരിപൂർണ്ണനാക്കിടും;- നിർമ്മല… 2.കുപ്പയിൽ നിന്നും എന്നെ ഉയർത്തി-ദൈവ പ്രഭുൾക്കൊപ്പം സ്വർഗ്ഗെ തന്നിലിരുത്തി ദിവ്യ സ്വഭാവത്തിനു കൂട്ടാളിയാക്കി-എന്നിൽ നവ്യ ഫലം നിറപ്പാൻ ചെത്തി നന്നാക്കി;- നിർമ്മല.. 3.ക്രിസ്തുയേശുവിൻ എളിയ ശിഷ്യനായി-സത്യ സുവിശേഷ […]

Read More 

നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ

നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ പരിശുദ്ധത്മാവിനാൽ എന്നെ നിറയ്ക്കണമേ(2) അങ്ങേ അറിയാൻ അങ്ങേ തൊടുവാൻ അങ്ങിൽ നിറയാൻ അങ്ങിൽ മറയാൻ(2) ആത്മകണ്ണുകൾ പ്രകാശിക്കുവാൻ ആത്മനാഥനെ പുൽകിടുവാൻ നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ പരിശുദ്ധത്മാവാൽ നിറയ്ക്കണമേ;- ആത്മവരങ്ങൾ ജ്വലിച്ചിടുവാൻ ആത്മനാഥനെ ഉയർത്തിടുവാൻ നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ പരിശുദ്ധത്മാവാൽ നിറയ്ക്കണമേ;- ആത്മഫലങ്ങളാൽ നിറഞ്ഞിടുവാൻ ആത്മ നാഥനായി വിളങ്ങിടുവാൻ നിറയ്ക്കണമേ നാഥാ നിറയ്ക്കണമേ പരിശുദ്ധത്മാവാൽ നിറയ്ക്കണമേ;-

Read More 

നിരന്തരം ഞാൻ വാഴ്ത്തിടുമേ

നിരന്തരം ഞാൻ വാഴ്ത്തീടുമേ നിത്യനാം എൻ യഹോവയെ അനുദിനം തൻ നൻമകൾക്കായ് ആയിരം തോതങ്ങളർപ്പിച്ചീടാം നാം തോത്രം ചെയ്തിടാം ഗീതം പാടിടാം യഹോവ നല്ലവനല്ലോ ഹല്ലേലൂയ്യാ പാടിടാം പിൻപേ ഗമിച്ചീടാം അല്ലലെല്ലാം തീർക്കും കർത്തന് ഈ ലോകജീവിതകാലമെല്ലാം- കൺമണിപോലെ കാത്തല്ലോ കാരുണ്യമാം തൻ തിരുക്കരത്താൽ മാറോടണച്ചെന്നെ പാലിച്ചല്ലോ;- നാം തോത്രം എൻ ഇമ്പ തുമ്പകാലങ്ങളിൽ നിൻ ഇമ്പസ്വരം കേട്ടല്ലോ നേഹപ്രതീകമാം യേശുനാഥാ സ്നേഹത്തിൻ പാതയിൽ നയിച്ചീടണേ;- നാം തോത്രം ഞാനോ ലോകാവസാനത്തോളം കൂടെയുണ്ടുരച്ചോനെ ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻ […]

Read More 

നിന്തിരു വചനത്തിൽ

നിന്തിരു വചനത്തിൽ നിന്നത്ഭുത കാര്യങ്ങൾ ചന്തമായ് ഗ്രഹിപ്പതിന്നു നിൻ തുണ നൽകീശോ അന്ധകാര രാജനെന്‍റെ ചിന്ത കലക്കാതെ കാന്താ നിൻ ചിന്തയെന്നിൽ തന്നാദ്യന്തം പാലിക്ക സത്യവചനത്തിൽ നിന്നു നിത്യ ജീവവാക്യം ചിത്തേ പതിപ്പിച്ചീടുക ശുദ്ധാത്മ നായകാ വിശ്വാസത്തോടെന്നുള്ളിൽ നിൻ നിശ്വാസമൊഴികൾ നിശ്ചയമായ് കലർന്നെനി- ക്കാശ്വാസമുണ്ടാവാൻ;-

Read More 

നിന്‍റെ യഹോവാ നിനക്ക് ദിവ്യപ്രകാശം

നിന്‍റെ യഹോവാ നിനക്ക് ദിവ്യപ്രകാശം നിന്‍റെ ദൈവം നിനക്ക് നിത്യ തേജസ്സ് ഈ സൂര്യൻ ഇനി അസ്തമിക്കില്ലാ ഈ ചന്ദ്രൻ ഇനി അസ്തമിക്കില്ലാ (2) എഴുന്നേറ്റു പ്രകാശിക്കാ (2) ദിവ്യ പ്രകാശം നിന്നിൽ വന്നിരിക്കുന്നു നിത്യ തേജസ്സ് നിന്നിൽ വന്നിരിക്കുന്നു (2) അന്ധകാരം ഭൂമിയെ മൂടിടുന്നൂ കൂരിരുട്ടു ജാതിയെ മൂടിടുന്നൂ നിന്‍റെ മേലോ യഹോവാ ഉദിച്ചിരിക്കുന്നു തന്‍റെ തേജസ്സാ നിന്നിൽ വ്യാപരിക്കുന്നൂ;- എഴു… പകൽ വെളിച്ചം ഇനി സൂര്യനല്ല നിലാ വെളിച്ചം ഇനി ചന്ദ്രനു മല്ല യഹോവ […]

Read More 

നിന്‍റെ വിശ്വാസത്തോണിയിൽ കർത്തനുണ്ടോ?

നിന്‍റെ വിശ്വാസത്തോണിയിൽ കർത്താനുണ്ടോ? അവൻ അമരത്ത് തല വെച്ചു മയങ്ങുകയോ? ഉണർത്തീടുക മനമെ ഉണർത്തീടുക ദിനം പ്രതികൂല കാറ്റുകളടിച്ചീടുന്നു കഷ്ടത പ്രയാസങ്ങൾ വരും സമയം-നിന്‍റെ ആശ്വാസദായകൻ അരികിലുണ്ട് രോഗക്കിടക്കയിൽ സൗഖ്യമേകിടാൻ ആണി പഴുതുള്ള കരവുമായ് അരികിലുണ്ട്;- നിന്‍റെ… വീണ്ടും വരാമെന്നു വാക്കു തന്നവൻ- വാനിൽ കാഹളധ്വനിയുമായ് വരും സമയം ഒരുങ്ങീട്ടുണ്ടോ മനമേ ഒരുങ്ങീടുമോ- പ്രിയൻ കൂടെ വസിപ്പതിനായ് ഒരുങ്ങീട്ടുണ്ടോ?;- നിന്‍റെ…

Read More 

നിന്‍റെ വഴികൾ എനിക്കത്ഭുതമേ

നിന്‍റെ വഴികൾ എനിക്കത്ഭുതമേ നിന്‍റെ കരുതൽ എനിക്കതിശയമേ നിന്‍റെ കരമോ എന്നെ താങ്ങിടുന്നു എന്‍റെ കാലുകൾ ഇടറിടാതെ എന്നെ നടത്തും ജീവ വഴിയിൽ തന്‍റെ കരുതലിൻ അത്ഭുതമായ് കൺകൾ നിറഞ്ഞിടുമ്പോൾ കരം നീട്ടിയവൻ എന്നെ മാർച്ചോടണച്ചീടുമേ ഇരുൾ വീണിടുവാൻ അനുവദിക്കയില്ല എന്‍റെ ജീവിത പാതയിതിൽ ക്ഷാമ കാലത്തിലും കൊടും വേനലിലും ഭദ്രമായ് എന്നെ പുലർത്തുന്നവൻ സരെഫാത്തൊരുക്കി കാക്കയാലുമവൻ എന്നെ പാലിക്കുന്ന അത്ഭുതമായ്

Read More 

നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം

നിന്‍റെ സ്നേഹത്തിനായ് എന്ത് പകരം തരും ഞാനെൻ യേശുവേ… എൻ നാഥനെ… എൻ പ്രിയനെ… എൻ കാന്തനെ… കഴിഞ്ഞ നാളുകളെല്ലാം തള്ളി പറഞ്ഞു ഞാൻ നിന്നെ എങ്കിലും നീ എന്നെ സ്നേഹിച്ചു മാറോടണച്ചെന്നെ താലോലിച്ചു;- നിന്‍റെ… നീ തന്ന ദാനമെൻ ജീവിതം വേറൊന്നുമില്ലെനിക്കേകീടുവാൻ ജീവാന്ത്യത്തോളം നിൻ വേല ചെയ്വാനുള്ള കൃപയെ അടിയനു നൽകീടണെ;- നിന്‍റെ… നിൻ ഹിതം പോലെ നടന്നിടുവാൻ നിൻ നാമം ഭൂവിൽ ഉയർത്തീടുവാൻ നാവിൽ നീ പുതിയതാം ഭാഷ നൽകി ആത്മാവിൻ ശക്തിയാൽ നിറച്ചീടണെ;- […]

Read More 

നിന്‍റെ സ്നേഹ വാക്കുകൾ എന്നും

നിന്‍റെ സ്നേഹ വാക്കുകൾ എന്നും മാറിടാത്തതാൽ എന്നെ എന്നും വഴി നടത്തും നിന്‍റെ ജീവപാതയിൽ സ്നേഹത്തിൻ ശിഖരമാം എന്നേശുനാഥൻ ചീന്തിയല്ലോ ചോര ക്രൂശതിലായ് കഴുകി നീയെന്‍റെ പാപക്കറകൾ കളഞ്ഞു ആഴിയിൻ ആഴത്തിലെ;- തൃക്കരം നീട്ടി എന്നെ അണച്ച ആ മഹാസ്നേഹത്തെ വർണ്ണിക്കുവാൻ ആയിരം നാവുകൾ മതിയാകുകയില്ല എങ്ങനെ മറക്കും ഞാനവനെ;-

Read More 

നിന്‍റെ മഹത്വമാണേക ലക്ഷ്യം

നിന്‍റെ മഹത്വമാണേക ലക്ഷ്യം എന്‍റെ ജീവിതത്തിൽ യേശുവേ നിന്‍റെ മഹിമക്കായ് എന്‍റെ ജീവൻ എന്നും അർപ്പണം ചെയ്യുമേ; നീ വളരാൻ ഏഴ കുറയാൻ ക്രൂശിൻ മറവിൽ ഞാൻ മറയട്ടെ(2) സ്വയം ഉയർത്താൻ പേരു വളർത്താൻ ജഢം ഏറെ ശ്രമിക്കുമ്പോൾ മണ്ണിൻ മാനം നേടുവാനായ് മനമാകെ വെമ്പുമ്പോൾ കുരിശോളം താണദേവാ നിന്നെ മാത്രം ഞാൻ ധ്യാനിക്കും(2);- ഒന്നു മാത്രമാണെന്‍റെ ആശ നിന്നെപ്പോലെ ഞാൻ ആകണം മന്നിലെനിക്കു-ള്ളായുസ്സെല്ലാം തിരുഹിതത്തിൽ പുലരണം നിന്‍റെ ഭാവം നിന്‍റെ രൂപം എന്നിലെന്നെന്നും നിറയണം(2);-

Read More