നിൻ കൃപയെത്രയോ അത്ഭുതമേശുവേ
നിൻ കൃപയെത്രയോ അത്ഭുതമേശുവേ എന്നുടെ ജീവിതത്തിൽ എന്നെ സ്വർഗ്ഗീയനാക്കിയ സ്നേഹത്തിൻ പാരമ്യം എവ്വിധം വർണ്ണിക്കേണ്ടു പാപിയായ് ദോഷിയായ് ജീവിതം ചെയ്തെന്നെ തേടിവന്നു രക്ഷിച്ചു നിന്‍റെ കാരുണ്യമോർത്തു ഞാൻ നന്ദിയോടെന്നുമേ വാഴ്ത്തി സ്തുതിച്ചീടുന്നേ;- നീതി സമാധാനം സന്തോഷം നൽകിയ ആത്മ മണവാളനെ ദിവ്യ ആത്മ നിറവിനാൽ ആശീർവദിച്ചെന്നെ ഭാഗ്യവാനാക്കിയല്ലൊ;- കോടികോടി ദൂതർ സേനയുമായ് പ്രിയൻ മേഘത്തിൽ വന്നീടുമ്പോൾ ഞാനും തേജസ്സണിഞ്ഞു നിൻ കൂടവേ ചേരുവ- തെത്രയോ ആനന്ദമേ;- മൺമയമാകുമീ ഭൗമശരീരം പോയ് വിൺശരീരം പ്രാപിക്കും എന്‍റെ നിത്യഭവനത്തിൽ ചേർത്തിടുവാനായ് […]
Read Moreനിൻ കരുണകൾ കർത്താവെ
നിൻ കരുണകൾ കർത്താവെ വളരെ ആകുന്നു ഇവയെ ഓർത്തു സദാ ഞാൻ ആശ്ചര്യപ്പെടുന്നു ഞാൻ ശിശുവായിരുന്നപ്പോൾ എന്നെ നീ പാലിച്ചു എൻ യൗവനത്തിൽ നീ എന്നെ ഏറ്റം സഹായിച്ചു ഞാൻ രോഗി ആയി കിടന്നപ്പോൾ ആശ്വാസം നീ തന്നു പാപ ദുഃഖത്തിൽ നിന്നു നീ എന്നെ വിടുവിച്ചു ഈ ആയുസ്സുള്ള നാൾ ഒക്കെ നിന്നെ ഞാൻ പുകഴ്ത്തും മേൽ ലോകത്തിൽ കർത്തനെ ഞാൻ ഏറ്റവും സ്തുതിക്കും നിനക്കു സ്തുതി ദൈവമേ എന്നേക്കും ഞാൻ പാടും നിന്നെ സ്തുതിപ്പാൻ […]
Read Moreനിൻ കരുണ എത്രയോ അതുല്യമേ
നിൻ കരുണ എത്രയോ അതുല്യമേ നിൻ ദയയോ എത്രയോ ദീർഘമേ നിൻ സ്നേഹം എത്രയോ അനന്തമേ ഞാൻ നിൻ കൃപയാൽ എന്നെന്നും ജീവിക്കുന്നു(2) കൂരിരുൾ താഴ്വരയിൽ നടന്നാലും നീ എന്നെ കൈവിടില്ല(2) മരണത്തിൻ നിഴലിൽ ഞാൻ ആയിരുന്നാലും നീ എന്നെ വിടുവിക്കും(2) ഉറ്റവർ എല്ലാരും കൈവെടിഞ്ഞാലും നീ എന്നെ കൈവിടില്ല (2) ശത്രുവിൻ കൈയ്യിൽ ഞാൻ അകപ്പെട്ടാലും നീ എന്നെ വിടുവിക്കും (2)
Read Moreനിൻ ജനം നിന്നിൽ ആനന്ദിക്കുവാൻ
നിൻ ജനം നിന്നിൽ ആനന്ദിക്കുവാൻ നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണം നിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കണം ആണ്ടുകൾ കഴിയുംമുൻപേ ആനന്ദം ആനന്ദം ക്രിസ്തേശുവിൽ ആനന്ദം ആനന്ദം ആത്മാവിൽ(2) നിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കണം ആണ്ടുകൾ കഴിയുംമുൻപേ(2) സ്വർഗ്ഗീയ വിളിക്കുവിളിക്കപ്പെട്ടോർ വിശ്വാസത്തിൻ നായകനെ നോക്കിടുക(2) രക്ഷക്കായ് കാത്തിടുന്ന വിശ്വാസത്തിനായ് ജീവിച്ചിടുക(2);- ആനന്ദം… ഉണർന്നിടാം വേഗം എഴുന്നേറ്റിടാം ക്രിസ്തു നമ്മിൽ എന്നും പ്രകാശിക്കുവാൻ(2) ഉണർന്നിരിപ്പിൻ ശക്തിപ്പെടുവിൻ ഉന്നതൻ ശക്തിയാൽ ജീവിക്കാം(2);- ആനന്ദം… ജയജീവിതം നാം നയിച്ചിടുവാൻ ജഢിക ക്രിയകളെ ക്രൂശിച്ചിടുക യേശു നാഥന്‍റെ […]
Read Moreനിൻഹിതം പോൽ എന്നെ മുറ്റും
നിൻഹിതം പോൽ എന്നെ മുറ്റും പൊന്നുനാഥാ ഏൽപിക്കുന്നേ അബ്ബാപിതാ നീ മാതാവെൻ തോഴൻ നിന്നിഷ്ടം പോലെ മാറ്റേണമെ എൻ ബുദ്ധി ശക്തി വീടും ധനവും എന്റേതല്ല മേൽ നിന്റേതത്രേ അബ്ബാപിതാ എൻ താലന്തുകൾ നിൻ സേവക്കായ് മാത്രം ഏൽപിക്കുന്നേ പോകാം ഞാൻ ദൂരെ ദൂതും വഹിച്ച് സ്നേഹത്തിൻ വാർത്ത ചൊല്ലിടുവാൻ അബ്ബാപിതാ നിൻ സേവക്കായ് എന്നെ ഏൽപിക്കുന്നേ ഞാൻ പിൻമാറില്ല
Read Moreനിൻ ദയ ജീവനേക്കാൾ നല്ലതല്ലോ
നിൻ ദയ ജീവനേക്കാൾ നല്ലതല്ലോ നിൻ സ്നേഹം എത്രയോ ആശ്ചര്യമേ എൻ നാവു നിന്നെ നിത്യം സ്തുതിക്കും നിൻ ദയ ജീവനേക്കാൾ നല്ലതല്ലയോ വിശുദ്ധകരങ്ങളെ ഉയർത്തിടുവിൻ അത്യുന്നതന്നു സ്തുതി പാടുവിൻ എൻ നാവു നിന്നെ നിത്യം സ്തുതിക്കും നിൻ ദയ ജീവനേക്കാൾ നല്ലതല്ലയോ Thy loving kindness is better than life;(2) My lips shall praise Thee, thus will bless Thee, Thy loving kindness is better than life I […]
Read Moreനിൻ ദാനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം
നിൻ ദാനം ഞാൻ അനുഭവിച്ചു നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു യേശുവേ എൻ ദൈവമേ നീ എന്നും മതിയായവൻ യേശു എനിക്കു ചെയ്ത നന്മകൾ ഓർത്തിടുമ്പോൾ നന്ദികൊണ്ടെൻ മനം പാടിടുമേ സ്തോത്രഗാനത്തിൻ പല്ലവികൾ;- ദൈവമെ നിന്‍റെ സ്നേഹം എത്ര നാൾ തള്ളി നീക്കി അന്നു ഞാൻ അന്യനായ് അനാഥനായ് എന്നാൽ ഇന്നോ ഞാൻ ധന്യനായ്;- എൻജീവൻ പോയെന്നാലും എനിക്കതിൽ ഭാരമില്ല എന്‍റെ ആത്മാവിനു നിത്യജീവൻ എൻ യേശുതാൻ ഒരുക്കിയല്ലോ;- നിത്യതയോർത്തിടുമ്പോൾ എൻ ഹൃത്തടമാനന്ദിക്കും സ്വർഗ്ഗീയ സൗഭാഗ്യജീവിതം വിശ്വാസക്കണ്ണാൽ […]
Read Moreനിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക
നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക നിൻ ശക്തമാം കരത്താൽ എന്നെ മറയ്ക്ക കടലലകൾ ഇരമ്പുകിൽ കൊടും കാറ്റിൻ മേൽ പറക്കും ഞാൻ വെള്ളത്തിന്മേൽ ജയിച്ചവൻ നീ ഞാൻ അറിയും നീ എൻ ദൈവം വിശ്രമിക്ക യഹോവയിൽ തന്നെ ആശ്രയിക്ക തൻ ശക്തി നീ അറിയുക Hide me now under Your wings Cover me within Your mighty hand When the oceans rise and thunders roar I will soar with […]
Read Moreനിൻ അഴകാർന്ന കൺകൾ എന്നെ
നിൻ അഴകാർന്ന കൺകൾ എന്നെ കണ്ടതാലേ തകർന്നതെന്നു നിനച്ച ഞാൻ ജീവിക്കുന്നേ ആരും അറിയാതിരുന്നെന്നെ നന്നായറിഞ്ഞ് തേടി വന്ന നല്ല യേശുവേ;- നിൻ… തള്ളപ്പെട്ടുപോയ എന്നെ വീണ്ടെടുപ്പിനാലേ ചേർത്തണച്ച നല്ല യേശുവേ;- നിൻ… ശൂന്യനായിരുന്ന എന്നെ തൻകരുണയാലെ മാനിച്ചുയർത്തിയോനാം യേശുവേ;- നിൻ…
Read Moreനിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ
നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾ നിൻ സ്നേഹമെത്രെയോ ആശ്വാസമേ2 ആരുമില്ലെന്ന് ഞാൻ തേങ്ങിടുമ്പോൾ അരികത്ത് വന്നെന്നെ താലോലിക്കും… 2 ഹാ എത്ര സ്നേഹമേ… ക്രൂശിലെ ത്യാഗമേ… നിമിഷങ്ങൾ… നീ ഒഴികെ എനിക്കാരുള്ളു കർത്തനെ നിന്നിൽ ഞാൻ ചാരിടും..2 പരിഹാസം പട്ടിണി വേദനകൾ തീരുന്ന നിമിഷങ്ങളടുത്തുവല്ലോ..2 നീ വരും നാളിലെ നന്മയോർത്താൽ ഈ ലോക കീടങ്ങൾ സാരമില്ല… 2 നിത്യത എന്നുടെ അവകാശമേ നിത്യനാം ദൈവത്തിൻ വാസസ്ഥലം… 2
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള