Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

നീ മതി എന്നേശുവേ ഈമരുഭൂയാത്രയിൽ

നീ മതി എന്നേശുവേ ഈ മരുഭൂയാത്രയിൽ കൂടെ നടന്നിടുവാൻ കണ്ണീർ തുടച്ചിടുവാൻ നീയല്ലാതാരുമില്ലീ നീറുന്ന ശോധനയിൽ താങ്ങിടുവാൻ പ്രിയനേ! തള്ളരുതേഴയെന്നെ ഉള്ളം കലങ്ങിടുമ്പോൾ ഉറ്റവർ മാറിടുമ്പോൾ ഉന്നത നന്ദനനേ! ഉണ്ടെനിക്കാശ്രയം നീ മാറയിൽ മാധുര്യമായ് പാറയിൽ വെള്ളവുമായ് മാറ്റമില്ലാത്തവനായ് മറ്റാരുമില്ലിതുപോൽ അന്നന്നു വേണ്ടുന്നതാം അന്നം തരുന്നവനായ് അന്തികേയുള്ളതിനാൽ അന്ത്യം വരെ മതിയാം

Read More 

നീ യോഗ്യൻ യേശുവേ സ്തുതികൾക്ക് നീ യോഗ്യൻ

നീ യോഗ്യൻ യേശുവേ സ്തുതികൾക്ക് നീ യോഗ്യൻ(4) വേദനയേറും വേളയിൽ നൽകിടും ആശ്വാസം ഇതു വരെയും എബനേസർ ആയി നിർത്തിയത് ഓർക്കുന്നു(2) ഇത്ര മഹാത്ഭുത സ്നേഹത്തെ നല്കിടുവാനായി എന്ത് യോഗ്യത എന്നിൽ നീ കണ്ടു എൻ നാഥാ (2) നിർത്തിയതോ നിൻ സ്നേഹമേ ഇദ്ധരയിൽ എന്നെ നിത്യതയോളം കൂട്ടിനായി കൂടെ വരേണമേ (2) തേടിയതല്ല ഞാൻ അങ്ങയെ എന്നെ തേടിയതും എന്നെ നേടിയ നിൻ കൃപ എത്ര അഗോചരം (2)

Read More 

നീ യോഗ്യൻ അതിവിശുദ്ധൻ

നീ യോഗ്യൻ അതിവിശുദ്ധൻ കൈരുബിൻമേൽ വസിക്കുന്നോനെ താഴ്മയോടെ യാഗമായി തിരുമുമ്പിൽ വണങ്ങിടുമ്പോൾ ആത്മസൗഖ്യം ഏകി ഇന്നീ അടിയാരെ പോഷിപ്പിക്ക യഹോവ റാഫാ യഹോവ ശമ്മാ ഉന്നതൻ നീയെ കൂടിരിക്കുന്നോൻ യഹോവ റാഫാ യഹോവ ശാലോം യാഹെ നീ മാത്രം സൗഖ്യമേകുന്നോൻ യഹോവ റാഫാ യഹോവ ശമ്മാ യഹോവ നിസ്സി യഹോവ യിരെ നിൻമുഖം അടിയാർ തേടിടുമ്പോൾ അകൃത്യം നീ പൊറുക്കേണമേ ദേശമെങ്ങും സൗഖ്യം നേടി പ്രാണനാഥനെ ഉയർത്തിടുമേ സ്വർഗ്ഗകനാൻ ചേരുവോളം അങ്ങേ ചുമലിലായ് വഹിക്കേണമേ;- യഹോവ… നിൻ […]

Read More 

നീ വീണ്ടെടുത്തതാം എൻ പ്രാണനും

നീ വീണ്ടെടുത്തതാം എൻ പ്രാണനും ഘോഷിച്ചുല്ലസിക്കും എന്നാത്മാവും ആഴിയിൻ ആഴം പോൽ അഗാധമാം നിൻ സ്നേഹം ഞാനെന്നും ധ്യാനിക്കുമ്പോൾ ക്രൂശിൽ ഞാൻ കാണും നിത്യസ്നേഹം പാപിയെത്തേടും ദിവ്യസ്നേഹം പാടിടും ഞാൻ ഇന്നുമെന്നും പാരിലെന്നും പ്രഘോഷിക്കും ആമോദമായ് ആഘോഷമായ് സ്നേഹമതാൽ സ്നേഹമതാൽ സീമയ്ക്കതീതമാമീ പ്രപഞ്ചം സർവ്വേശൻ തൻ നാമം ഘോഷിക്കുമ്പോൾ തല ചായ്പാനിടമില്ലാതീധരയിൽ പാപിയെ നേടാൻ പാടുപെട്ടു;- വിൺദൂതർ വാഴ്ത്തും വിൺനാഥനാം ഉർവിക്കധിപനാം ദൈവപുത്രൻ മണ്ണിൽ മനുജനെപ്പോൽ ധരയിൽ പാപിയെ നേടാൻ പാടുപെട്ടു;- വിണ്ണിനും മണ്ണിനുമായ് നടുവിൽ ഇരുകള്ളർ […]

Read More 

നീറും എന്‍റെ ഭാരം എല്ലാം

നീറും എന്‍റെ ഭാരം എല്ലാം തൻ ചിരിയാൽ തീർത്തവൻ നേവും എന്‍റെ വേദനകൾ തൻ മൊഴിയാൽ മാറ്റിയോൻ കനിവിന്‍റെ നിറവാകും എന്നേശു നായകൻ അലയിളകും കടൽ പോൽ എൻ ജീവിതം ഉലയുമ്പോൾ അമരത്തായ് നീ നാഥാ ആശ്വാസദായകനായ് കാൽവറി ക്രൂശോളം എന്നെ അവൻ സ്നേഹിച്ചു ക്രൂരമാം പീഡനവും എൻ പേർക്കായ് ഏറ്റവൻ

Read More 

നീറിടും വേളയിൽ കണ്ണുനീർ മായിക്കും

നീറിടും വേളയിൽ കണ്ണുനീർ മായിക്കും കഷ്ടതയിൽ സ്വാന്തനമേകിടും (2) നിന്‍റെ സന്തോഷത്തെ ശത്രു അടക്കുമ്പോൾ താളടിയാകാൻ നാഥൻ സമ്മതിക്കില്ല(2) ജീവിതത്തിൽ നീ ഏകനായാലും കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടാലും (2) രോഗത്തിനു നീ അടിമയായാലും; സാരമില്ല കർത്തൻ കൂടെയുണ്ട്;- അനുകൂലമായ് ഒന്നുമില്ലെങ്ങിലും കൂട്ടുകാർ നിന്നെ നിന്ദിച്ചാലും (2) വീട്ടുകാർ നിന്നെ അറിഞ്ഞില്ലെങ്ങിലും; സാരമില്ല കർത്തൻ കൂടെയുണ്ട്;- മരുവിൽ ഉറവ നിനക്കായ് തുറന്നിടും അടഞ്ഞ വഴികൾ തുറന്നീടുമെ (2) ദുഃഖത്തെ സന്തോഷമാക്കിയോൻ എന്നും; കൂടെയുണ്ട് ഭയം വേണ്ടിനിയും;- നാളയെ ഓർത്തിനി കരഞ്ഞിടേണ്ട […]

Read More 

നീർ സൊന്നാൽ പോതും ശെയ്വേൻ

നീർ സൊന്നാൽ പോതും ശെയ്വേൻ നീ കാട്ടും വഴിയിൽ നടപ്പേൻ ഉൻ പാദം ഒന്നേ പിടിപ്പേൻ യെൻ അൻപു യേശുവേ ആരാധന യേശുവുക്ക് (4) കടലിൻ മീതെ നടന്നിട്ട് ഉൻ അർഭുത പാദങ്ങൾ എനക്ക് മുന്നെ സെൽവതാൽ എനിക്ക് ഇല്ലെ കവലെ കാറെറുയും കടലെയും അടക്കിയ ഉൻ അർഭുത വാർത്തകൾ എന്തെൻ തുണയാണയായ് നിർപ്പതാൽ എനക്ക് എന്ത് കവലൈ ആരാധന യേശുവുക്ക് (4) പാതെയെല്ലാം അന്ധകാരം ചൂഴ്ന്നു കൊണ്ടാലും പാതെ കാട്ടെ നേശർ ഉണ്ട് ഭയമേ ഇല്ലെയെ […]

Read More 

നീങ്ങി​പ്പോയ് എന്‍റെ ഭാരങ്ങൾ മാറിപ്പോയ്

നീങ്ങിപ്പോയെന്‍റെ ഭാരങ്ങൾ മാറിപ്പോയെന്‍റെ ശാപങ്ങൾ സൗഖ്യമായെന്‍റെ രോഗങ്ങൾ യേശുവിൻ നാമത്തിൽ ഹല്ലേലുയ്യാ ഞാൻ പാടിടും യേശുവിനെ ആരാധിക്കും ഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടും സർവ്വശക്തനായവന് യേശുവിൻ നാമം വിടുതലായ് യേശുവിൻ നാമം രക്ഷയായ് യേശുവിൻ നാമം ശക്തിയായ് യേശു എന്നെ വീണ്ടെടുത്തു യേശുവിൻ രക്തം ശുദ്ധിക്കായ് യേശുവിൻ രക്തം സൗഖ്യമായ് യേശുവിൻ രക്തം കഴുകലായ് യേശു എന്നെ വീണ്ടെടുത്തു

Read More 

നീങ്ങി​പ്പോയ് നീങ്ങി​പ്പോയ്

നീങ്ങിപ്പോയ് നീങ്ങിപ്പോയ് നീങ്ങിപ്പോയ് എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ് സർവ്വപാപങ്ങളും യേശുവിൻ രക്തത്താൽ- നീങ്ങിപ്പോയ് നീങ്ങിപ്പോയ് നീങ്ങിപ്പോയ് എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ് സൗഖ്യമായ് സൗഖ്യമായ് സൗഖ്യമായ് രോഗശക്തിയെല്ലാം എന്നെ വിട്ടുപോയ് യേശുവിൻ രക്തത്തിൻ ശക്തിയാൽ പൂർണ്ണമായ്- സൗഖ്യമായ് സൗഖ്യമായ് സൗഖ്യമായ് രോഗശക്തിയെല്ലാം എന്നെ വിട്ടുപോയ് പുത്രനായ് പുത്രനായ് പുത്രനായ് ദൈവപൈതലായിത്തീർന്നു ധന്യനായ് യേശുവിൻ രക്തത്തിൻ മൂല്യമാണെൻ വില- പുത്രനായ് പുത്രനായ് പുത്രനായ് ദൈവപൈതലായിത്തീർന്നു ധന്യനായ് മാന്യനായ് മാന്യനായ് മാന്യനായ് ക്രിസ്തുയേശുവിൽ ഞാനിന്നു മാന്യനായ് വീണ്ടെടുത്തെന്നെ താൻ, ആത്മാവെ തന്നു […]

Read More 

നീലാകാശവും കടന്നു ഞാൻ പോകും എന്‍റെ

നീലാകാശവും കടന്നു ഞാൻ പോകും എന്‍റെ യേശു വസിക്കും നാട്ടിൽ(2) ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2) പാടിടും രക്ഷയിൻ ഗാനം നീലാകാശവും കടന്നു ഞാൻ പോകും എന്‍റെ യേശു വസിക്കും നാട്ടിൽ എന്നെ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻ മേഘത്തിൽ എന്നെ ചേർപ്പാൻ വീണ്ടും വന്നീടും എന്നെ സ്നേഹിച്ചു നാഥൻ(2) വാനിൽ കാഹളനാദം മുഴങ്ങുമന്നാളിൽ ചേർന്നീടും പ്രിയനൊത്തു നാം(2) ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2) പാടിടും രക്ഷയിൻ ഗാനം;- നീലാ… ഇന്നുകാണുന്നതെല്ലാം നശ്വരമെന്നാൽ അഴിയാത്ത നിത്യ സ്വർഗ്ഗം ദൈവം തന്നിടും(2) […]

Read More