Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Author Archives: Jo

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ

ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ-ആഴമാർന്ന നിൻ മഹാ ത്യാഗത്തെ(2)പകരം എന്തു നൽകും ഞാനിനി-ഹ്യദയം പൂണ്ണമായ് നൽകുന്നു നാഥനെ(2)സൃഷ്ടികളിൽ-ഞാൻ കണ്ടു നിൻ കരവിരുത്-അത്ഭുതമാം നിൻ ജ്ഞാനത്തിൻ പൂർണ്ണതയെ(2)പകരം എന്തു നൽകും ഞാനിനി-നന്ദിയാൽ എന്നും വാഴ്ത്തിടും സൃഷ്ടാവേ(2)നിൻ ശരീരം തകർത്തു നീ ഞങ്ങൾക്കായ്-ശുദ്ധരക്തം ചിന്തി നീ ഞങ്ങൾക്കായ്(2)പകരം എന്തു നൽകും ഞാനിനി-അന്ത്യത്തോളം ഓര്ർമ്മിക്കും യാഗത്തെ(2)അടിപ്പിണരിൽ കണ്ടൂ ഞാൻ സ്നേഹത്തെ-സൗഖ്യമാക്കും യേശുവിൻ ശക്തിയെ(2)പകരം എന്തു നൽകും ഞാനിനി-എന്നാരോഗ്യം നൽകുന്നു താതനായ്(2)മൊഴിയിൽ കേട്ടു രക്ഷയിൻ ശബ്ദത്തെ-വിടുതൽ നൽകും നിൻ ഇമ്പ-വചനത്തെപകരം എന്തു […]

Read More 

ക്രൂശിൽ, ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹ

ക്രൂശിൽ ഇതാ ക്രൂശിൽ നിന്നും ഒഴുകിവരും സ്നേഹംയേശുനാഥൻ മറുവിലയായ്തൻ ജീവൻ തന്ന സ്നേഹം1.നിർമ്മല ജീവരക്തത്താൽ പാപപരിഹാരം വരുത്തിയതാൽ (2) (എന്നും)താതൻ സന്നിധിനമ്മെ പരിപൂർണ്ണരാക്കിടും മഹാപുരോഹിതൻ സ്നേഹംഇതാ! താൻ സ്വർഗ്ഗത്തിൽ അ അ അ……2.പാടീടാം പ്രാണപ്രിയന്‍റെ നിസീമമാം നിത്യസ്നേഹത്തെ (2) (വേഗം)മഹത്വവല്ലഭരാജൻ നമ്മെ ചേർക്കാൻവരും കാന്തനായി ഒരുങ്ങിനിന്നീടാം.ഇതാ! താൻ വാതിൽക്കൽ അ അ അ……

Read More 

ക്രൂശിൽ എനിക്കായി തൂങ്ങിയോനെ

ക്രൂശിൽ എനിക്കായി തൂങ്ങിയോനെലോകത്തിൻ പാപം ചുമന്നവനെനിത്യതയോളം നടത്തുന്നോനെനിത്യമാം സ്നേഹത്തെ നൽകിയോനെയേശുവേ… സ്നേഹത്തിൻ ഉറവിടമേയേശുവേ… സ്നേഹത്തിൻ ഉറവിടമേപാപത്തിൽ കിടന്നയെന്നെനിൻ സ്നേഹത്താൽ വീണ്ടെടുത്തുകരുണയിൻ ഉറവിടമെ, യേശുവെ സ്തുതി നിനക്കു;-നിൻ ദേഹം ചീന്തിയതാലെ നിൻ രക്തം നൽകിയതാലെനിനക്കായി നൽകുന്നു നാഥാ നിൻ ഇഷ്ടം ചെയ്തിടുവാൻ;-

Read More 

ക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു നാഥനെ

ക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു നാഥനെക്രൂശേന്തി മന്നിലെന്നും ഏഴ പിൻഗമിക്കുമേതൻ ചോരയെന്നെ വാങ്ങുവാനവൻ കൊടുത്തതാൽഎൻ ചോരയെൻ പ്രിയന്നുവേണ്ടി നൽകും മോദമായ്രക്ഷകനാമെന്നേശുവേ ഞാൻ എന്നും സ്നേഹിക്കുംനിത്യമവന്നുവേണ്ടി ഞാനും പോർ ചെയ്തീടുമേവിശ്വാസക്കപ്പലേറി ഞാൻ ഗമിയ്ക്കയാണിഹേവിശ്വസംപൂർത്തിചെയ്യുമേശു എന്‍റെ നായകൻഈശാനമൂലനൂറ്റമായടിക്കിലും സദാമോശം വരാതെ കാക്കുവാ-നവൻ കരുത്തനാം;- രക്ഷകഷ്ടങ്ങളെത്രയേറിലും കലങ്ങുകില്ല ഞാൻദുഷ്ടന്‍റെ ഘോരഗർജ്ജനത്തിലഞ്ചുകില്ല ഞാൻകഷ്ടങ്ങളേറ്റമെന്‍റെ പേർക്കവൻ സഹിച്ചതാൽഇഷ്ടപ്പെടുന്നു ഞാനുമെൻ-പ്രിയന്‍റെ കഷ്ടത;- രക്ഷ…എന്നാത്മ സ്നേഹിതർക്കു ഞാനിന്നന്യനെങ്കിലോഎന്നാത്മമിത്രമിന്നുമെന്നുമേശു മാത്രമേതന്നാത്മദാനമേകിയെന്നെ മുദ്രചെയ്തു താൻഎന്നാത്മരക്ഷകന്‍റെ സ്നേഹമെന്നിൽ മാറുമോ;- രക്ഷ…ലോകാന്ത്യത്തോളമെന്നോടൊത്തവൻ വസിച്ചിടുംമാറാത്തവാക്കുരച്ചതാൽ നിരാശയില്ലഹോതീരാനിക്ഷേപമുള്ള വിൺഗൃഹത്തിൽ എത്തുമ്പോൾനിത്യാനന്ദം തരുന്നതോ-അവൻ സഖിത്വമേ;- രക്ഷ..

Read More 

ക്രൂശതിൽ എനിക്കായി ജീവൻ വെടിഞ്ഞവനേ

ക്രൂശതിൽ എനിക്കായിജീവൻ വെടിഞ്ഞവനേആ മഹാ സ്നേഹമതിൻആഴം എന്താശ്ചര്യമെസ്നേഹിക്കും നിന്നെ ഞാൻനിന്നെ മാത്രം എൻ യേശുവേലോകത്തിൻ മോഹങ്ങൾചപ്പും ചവറും എന്നെണ്ണുന്നു ഞാൻമറച്ചുവച്ചിരിക്കുന്നതാംപാപങ്ങളെ എല്ലാംപുറത്താക്കി എൻ ഹൃദയംഒരുക്കുന്നു നിനക്കു പാർക്കാൻ;-സ്നേഹിക്കുന്നു നിന്നെ ഞാൻസകലത്തിനും മേലായ്ഹൃദയത്തിൻ ആഴങ്ങളിൽയേശുവേ നീ മാത്രം;-

Read More 

ക്രൂശതിൽ ആണികളാൽ തൂങ്ങ​പ്പെട്ടവനെ

ക്രൂശതിൽ ആണികളാൽ തൂങ്ങപ്പെട്ടവനേഎൻ പാപം ഹനിപ്പ‍ാനല്ലോജീവൻ വെടിഞ്ഞതും നീആദാമിനാലിഹെ മർത്ത്യരിൽ വന്നശാപത്തെ നീക്കിടുവാൻമേദിനി തന്നിൽ മർത്ത്യനായ് മേവി നീരക്തം ചൊരിഞ്ഞുവല്ലോനന്മയായ് ഒന്നുമേ ഇല്ലാതെ ഞാൻതിന്മയിൽ പ്രതീകമായ്തീർന്നതിനാലെ വന്നിഹ എന്‍റെകന്മഷ ഹാരിയായ് നീ (2)എന്നെ നിനക്കായി തന്നീടുന്നുമന്നനാം യേശുപരാമന്നിലെൻ കാലം തീരും വരെയുംനിന്നെ സ്തുതിച്ചീടും ഞാൻ (2)

Read More 

കൃപയുള്ള യഹോവേ ദേവാ

കൃപയുള്ള യഹോവേ! ദേവാ! മമ നല്ലപിതാവേ ദേവാ! കൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ- കൃപയുള്ളകൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ കൃപയുള്ള യഹോവേ! ദേവാ!ദൂരവേ പോയ് അകന്നൊരെന്നെ നീ ഓർക്കവെ ഓർക്കവെ സ്വീകരിച്ചിതേവിധം നീ കനിഞ്ഞതത്ഭുതം അത്ഭുതം അതു നിത്യമോർത്തുഞാൻ ആയുസ്സെല്ലാം പാടിടും പദം മുത്തി പണിഞ്ഞിടും ദേവാ!ദൈവമേ നിൻപദത്തിൽ നന്ദിയായ് വന്ദനം വന്ദനം ചെയ്യുമെന്നതെന്നിയേ എന്തു ഞാൻ തന്നിടും തന്നിടും? എന്നും എന്നും രാപ്പകൽ ആരാധിച്ചെന്നാകിലും നിൻകൃപയ്ക്കു പകരമായ് തീരാ

Read More 

കൃപായുഗം തീരാറായി കർത്തൻ

കൃപായുഗം തീരാറായി കർത്തൻ കാഹള ധ്വനി കേൾക്കാറായ്(2)മദ്ധ്യാകാശേ തന്‍റെ ദൂതരുമായ്വെളിപ്പെടും കാലം ആസന്നമായ്(2)ആദ്യ സ്നേഹത്തിൽ നിന്നും വീണുവോമനം തിരിഞ്ഞു എൻ സോദരാ(2)ജയാളിയായ് വന്നീടുകിൽ-ജീവവൃക്ഷത്തിൻ ഫലം തന്നിടും(2);- കൃപാ…മരണം വരെ വിശ്വസ്തനായ്നിന്നീടുകിൽ കിരീടം തന്നിടും(2)ജയാളിയായ് തീർന്നീടുകിൽ-രണ്ടാം മരണത്താൽ ദോഷം വരികയില്ല(2);- കൃപാ..ജയിച്ചവൻ തന്‍റെ പ്രവൃത്തികൾഅവസാനത്തോളം അനുഷ്ടിക്കും(2)ജയാളിയായ് തീർന്നീടുകിൽജാതികൾക്കു മേൽ അവകാശം തരും;- കൃപാ…

Read More 

കൃപായുഗം കഴിയാറായി

കൃപായുഗം കഴിയാറായിപുതുയുഗം വേഗം വിരിയാറായിഅധിപതി യേശു വന്നിടാറായിതിരുസഭയെ ചേർത്തിടാറായിസീയോൻ സൈന്യം മയങ്ങുകയോയോർദ്ദനെ നീ കലങ്ങുകയോഅധികമില്ല കാലം അധികമില്ലപ്രിയൻ വരവിൻ ഒരുങ്ങിടുക;-ജാതികൾ തമ്മിൽ കലഹിക്കുന്നുവംശങ്ങൾ വൈരി ഏറിടുന്നുഭയപ്പെടേണ്ട തല ഉയർത്തീടുവാൻപ്രിയൻ വരവേറ്റം അടുത്തുവല്ലോ;കുഞ്ഞാടിന്‍റെ തിരുരക്തത്താൽഅങ്കി അലക്കി വെളുപ്പിച്ചോരെനീതി സൂര്യൻ വെളിപ്പെടുമ്പോൾതേജസിൽ വേഗം ചേർത്തീടുമേ;-രാതിയാമം തീർന്നുവല്ലോകൃപയുടെ വാതിൽ അടയുകയായിബുദ്ധിയുള്ള കന്യകെ ഉണരുക നീസത്യ മണവാളനെ എതിരേല്ക്കുവാൻ;

Read More 

കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു

കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നുസോദരരെ ഓടിവന്നാൽ നിങ്ങൾക്കും പ്രവേശിക്കാംകപ്പലിലുറങ്ങീടുന്ന യോനയെപ്പോലുള്ളോരെഎത്രനാളുറങ്ങീടുമോ കർത്താവിപ്പോൾ വന്നീടുംലോകമായ കപ്പലിതാ താഴുവാൻ തുടങ്ങുന്നുഉറങ്ങുന്ന സോദരരെ നിദ്രവിട്ടുണരുവിൻഞാനുമെനിക്കുള്ളതെല്ലാം യേശുവിന്നു സ്വന്തമേഅവനെന്നെ നടത്തുന്നു എനിക്കൊന്നും മുട്ടില്ല

Read More