രാജാധിരാജൻ ദേവാധി ദേവൻ മേഘത്തിൽ
രാജാധിരാജൻ ദേവാധി ദേവൻ മേഘത്തിൽ വന്നീടാറായ് കാഹളങ്ങൾ മുഴങ്ങിടാറായ് വിശുദ്ധർ പറന്നിടാറായ് (2) ഹാ ഹാ എന്തോരാനന്ദമിതേ(3) ബുദ്ധിയുള്ള അഞ്ചുകന്യകമാരേപ്പോൽ എണ്ണ കരുതീടുകാ – ദീപം കത്തിജ്വലിച്ചീടട്ടെ കാന്തൻ നിന്നേയും ചേർത്തിടുവാൻ(2);- ഹാഹാ… കഷ്ടത പട്ടിണി നിന്ദ പരിഹാസം നഷ്ടമപമാനവും-മുറ്റും മാറ്റുന്ന നാൾ വരാറായ് കാന്തൻ കണ്ണീർ തുടച്ചിടാറായ് (2);- ഹാഹാ… പാപവും ശാപവും രോഗവും മൃത്യവും ഏതുമില്ലാത്തൊരു ആ-മോക്ഷനാട്ടിൽ നാം എത്തീടുവാൻ നാൾകൾ ഏറെ ഇനിയുമില്ല(2);- ഹാഹാ…
Read Moreരാജാധിരാജൻ ദേവാധിദേവൻ
രാജാധിരാജൻ ദേവാധിദേവൻ വേഗമായ് വന്നീടുമേ (2) പ്രീയ യേശുരാജൻ വരുമേ തന്‍റെ ശുദ്ധരെ ചേർത്തീടുവാൻ ഹാ ഹാ നാമങ്ങു ചേർന്നീടുമേ (3) ആത്മാവിൽ മുദ്ര ഏറ്റ യോഗ്യന്മാർ വെൺ വസ്ത്രം ധരിച്ചവരായ്(2) പാരിലാരും പാടിടാത്ത പുതുഗാനങ്ങൾ പാടീടുമേ ഹാ ഹാ എന്തു സന്തോഷമതേ (3) എത്ര സന്തോഷം നിത്യ സന്തോഷം പുത്രത്വം പ്രാപിക്കുമ്പോൾ (2) ചഞ്ചലങ്ങൾ മാറിടുമേ നിത്യം ആനന്ദമവർ ശിരസ്സിൽ യേശു രക്തത്തിൻ പുണ്യമതേ (3)
Read Moreരാഗം താളം ആനന്ദമേളം
രാഗം താളം ആനന്ദമേളം ഹൃദയ രാഗങ്ങൾ ഒഴുകുമ്പോൾ രാഗം സാന്ദ്രം പല്ലവിയാകും ഭാവസംഗീത പുളകങ്ങൾ വിമലം അവികല നയനം തുറന്നു സന്ധ്യ ചന്ദ്രനെ പുൽകുമ്പോൾ താതനും സുതനും സുന്ദര ഭൂമിയിൽ നരനും പാടുന്നു മേഘവർണ്ണം ഇരുണ്ട മനസുംപെയ്തൊഴിഞ്ഞിടാറായ് ദർശനത്തിന്‍റെ കാവ്യ ഭംഗിയിൽമനമിരുന്നിടാറായ് ഒരുമ പകരുന്ന ഒളിമ വിതറുന്ന മനസൊരുക്കീടുക ദേവ നന്ദനൻ ഭൂവിലാകുന്ന യാമമാകുന്നിതാ സ്നേഹ രാഗം മൃദുവായ് മീട്ടും പുല്ലാങ്കുഴലാകാം പുൽത്തൊഴുത്തിനെ സ്വർഗ്ഗമാക്കുന്ന രാഗമാക്കീടുക പുലരി പുഞ്ചിരി പൂവരങ്ങിന്‍റെ ഭാവമായീടുക അപരമാനസം തരളമാക്കുന്ന മഞ്ഞു പെയ്തീടുക
Read Moreപൂവിന്നു നീ പുതു സുഗന്ധമെകി
പൂവിന്നു നീ പുതു സുഗന്ധമേകി പുതിയ പ്രഭാതമതിൽ(2) പിടയും മനസ്സിന്നു പുതുമ ഏകി പുലരാൻ അനുവദിച്ചു(2) സൃഷ്ടികൾ നിന്നെ നമിക്കുന്നു നാഥാ സൃഷ്ടാവേ നീ പരിശുദ്ധൻ(2) മകുടമായ് നീ വാഴുന്നു ദേവാ ഈ മരുഭൂമിയിൽ മരുപ്പച്ചയായ്(2);- പൂവിന്നു… ഏഴകൾ നിന്നെ എതിരേൽപ്പാനായ് ഏകാന്തതയിൻ യാമത്തിൽ(2) ഏകാത്മാവിൻ ആർക്കുന്നു നാഥാ അരുളു സായൂജ്യം(2);- പൂവിന്നു…
Read Moreപുതുശക്തിയാൽ പുതുബലത്താൽ
പുതുശക്തിയാൽ പുതുബലത്താൽ മാരി പോൽ നിറയെന്മേൽ പർവ്വതങ്ങളെ സമഭൂമി ആക്കും മെതിവണ്ടി ആയിടുവാൻ (2) പെന്തക്കോസ്തിൻ നാളിൽ ഇറങ്ങിയപ്പോൽ ശിഷ്യരുടെ മേൽ പതിഞ്ഞ പോലെ അഗ്നി നാവാൽ നിറയ്കുകെന്നെ ജയിച്ചവനായ് ഞാൻ ഭൂവിൽ ജീവിപ്പാൻ (2) കാരാഗൃഹത്തിൽ ദൈവ ശക്തി ഇറങ്ങി അടിത്തറ ഇളകിയ പോൽ ഇളകിടട്ടെ സാത്താന്യ കോട്ടകൾ അഭിഷേകത്തിന്‍റെ ശക്തിയാൽ;- പെന്തകൊസ്തിൻ… പുഴക്കരയിൽ കൃപ വെളിപ്പെട്ടപോൽ ഹൃദയങ്ങൾ തുറന്നിടുവാൻ ഇറങ്ങിടട്ടെ ശക്തി അളവില്ലാതെ ആത്മാക്കളെ നേടുവാൻ;- പെന്തകൊസ്തിൻ…
Read Moreപുതുജീവൻ പകർന്നവനെ പുതുശക്തി
പുതുജീവൻ പകർന്നവനെ പുതുശക്തി ഏകിടണേ മനുവേലാ നിൻ നിണം ചിന്തി ഈ മാനവരെ രക്ഷിപ്പാനായ്(2) മുൾക്കീരിടം ധരിച്ചോനേ എന്നെ പൊൻ കിരീടം ചൂടിപ്പാനായ്(2) സ്വർഗ്ഗോന്നതം വിട്ടിറങ്ങി എന്നെ സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ (2) സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ;- പുതു… എന്‍റെ പ്രിയൻ വന്നിടാറായ് തന്‍റെ കാഹളനാദം കേൾക്കാറായ് എൻ മണവാളനെ എതിരേല്ക്കുവാൻ പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം (2) പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം;- പുതു…
Read Moreപുത്രനെ ചുംബിക്കാം
പുത്രനെ ചുംബിക്കാം(4) ആരാധനയിൻ ഈ നൽനേരം എൻ ഹൃദയത്തിൽ നിറയുന്നു ശുഭവചനം എൻ കീർത്തനമെൻ പ്രിയ യേശുവിനു എൻ അധരഫലങ്ങളും രാജാവിന് എനിക്കുള്ളതെല്ലാം ഞാൻ മറന്നിടുന്നു എൻ സൗന്ദര്യം എൻ നാഥൻ ദർശിക്കട്ടെ തൻ സ്നേഹവാൽസല്യങ്ങൾ അണിഞ്ഞു തന്‍റെ-പ്രിയ വലഭാഗമണഞ്ഞു പ്രശോഭിക്കട്ടെ പുത്രനെ ചുംബിക്കാം(4) ആരാധനയിൻ ഈ നൽനേരം യേശുവേ സ്നേഹിക്കാം(2) എന്നെ നയിക്ക നിൻ പിന്നാലെ എന്നെ മറയ്ക്ക സ്നേഹകൊടിക്കീഴിൽ എന്‍റെ രാത്രിയിലും ഞാൻ പാടീടട്ടെ ഈ സ്നേഹബന്ധം ലോകം അറിഞ്ഞീടട്ടെ ഞാൻ നേരിൽ ദർശിച്ചിട്ടില്ലെങ്കിലും […]
Read Moreപ്രത്യാശയേറിടുന്നേ എന്‍റെ പ്രിയനുമായുള്ള
പ്രത്യാശയേറിടുന്നേ എന്‍റെ പ്രിയനുമായുള്ള വാസത്തെ ഓർത്തിടുമ്പോൾ പ്രത്യാശയേറിടുന്നേ ലോകത്തിൻ മായയിൽ ഞാൻ മുഴുകി പാപത്തിൽ മേവിടുമ്പോൾ താതനെന്നെ വിളിച്ച സ്നേഹത്തെ ഓർത്തിടുമ്പോൾ; ലോകം വെറുത്തു മോക്ഷമാർഗ്ഗത്തിൽ ഓടിടുവാൻ ആ ദിവ്യ സ്നേഹമെന്നെ നിർബന്ധിക്കുന്നതിനാൽ;- പിൻപിലുള്ളതിനെ ഞാൻ-മറന്നു മുൻപിലുള്ള-തിനായിട്ടാഞ്ഞു കൊണ്ട് ലാക്കിലേക്കോടിടുന്നേ പാരിൽ പലവിധമാം പാടുകൾ ഏറിടിലും പാദം പതറിടാതെ പാതയിൽ പോയിടുമേ;- കൂടാരമാം ഭവനം അഴിഞ്ഞാൽ കൈപ്പണിയല്ലാത്ത നിത്യഭവനമെനിക്കായ് ഒരുക്കീടുന്നു മുത്തുമണികളാലെ നിർമ്മിതമാം പുരത്തിൽ കർത്തനോടൊത്തു മോദാൽ വാസം ചെയ്യുന്നതോർത്താൽ;- രാക്കാലം ഇല്ലവിടെ നിത്യം കുഞ്ഞാടതിൻ വിളക്കായി […]
Read Moreപ്രത്യാശ ഏറിടുന്നേ സന്തോഷം വർദ്ധിക്കുന്നേ
പ്രത്യാശ ഏറിടുന്നേ സന്തോഷം വർദ്ധിക്കുന്നേ രാജൻ വരവതോർക്കുമ്പോൾ കാന്തനവൻ വരവിൻ കാലങ്ങൾ ഏറെയില്ല നാളുകൾ നീളുകില്ലാ ഹല്ലേലുയ്യാ… കാന്തനവൻ വരവിൻ കാലങ്ങൾ ഏറെയില്ല നാളുകൾ നീളുകില്ലാ ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ യുദ്ധങ്ങൾ എതിർപ്പുകൾ ലോകത്തിൽ എങ്ങും കാണുന്നേ കാന്തനവൻ വരവിൻ കാലങ്ങൾ ഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ… വന്നീടും യേശു-രാജൻ തന്നീടും പ്രതിഫലം തന്നുടെ മക്കൾക്കേവർക്കും കാന്തനവൻ വരവിൻ കാലങ്ങൾ ഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ… വാണീടും ഞാനന്നാളിൽ പ്രാണപ്രിയനോടൊത്തു കർത്താവിൻ കുഞ്ഞുങ്ങൾ മദ്ധ്യേ കാന്തനവൻ വരവിൻ കാലങ്ങൾ […]
Read Moreപ്രതിഫലം തന്നീടുവാൻ യേശുരാജൻ വന്നിടുവാൻ
പ്രതിഫലം തന്നീടുവാൻ-യേശുരാജൻ വന്നിടുവാൻ അധികമില്ലിനിയും നാളുകൾ നമ്മുടെയാധികൾ തീർന്നിടുവാൻ ദൈവീക ഭവനമതിൽ-പുതു വീടുകളൊരുക്കിയവൻ- വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻ നടുവാനതിൽ ദൂതരുമായ്;- തൻ തിരുനാമത്തിനായ് മന്നിൽ നിന്ദകൾ സഹിച്ചവരെ തിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെ കണ്ണുനീർ തുടച്ചീടുവാൻ;- സ്വന്തജനത്തിനെല്ലാം പല പീഡകൾ ചെയ്തവരെ വന്നു ബന്ധിതരാക്കിയധർമ്മികളാമ- വർക്കന്തം വരുത്തീടുവാൻ;- വിണ്ണിലുള്ളതുപോലെ-യിനി മണ്ണിലും ദൈവഹിതം പരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലും സ്ഥാപിതമാക്കിടുവാൻ;- കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയും പിന്നെ പ്പുതുയുഗം വിരിയും തിരികെ വരാതെ നാം നിത്യതയിൽ മറയും;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള