എന്നെ വീണ്ട രക്ഷകന്‍റെ സ്നേഹം
എന്നെ വീണ്ട രക്ഷകന്‍റെ സ്നേഹം ആർക്കുരയ്ക്കാം രക്തം ഈശൻ ചെരിഞ്ഞെന്‍റെ കടംവീട്ടി എല്ലാം പാടുമേ ജയഗീതം ആയുസസിൻ നാളെന്നും യേശുവിൻ മഹാസ്നേഹം എന്നുടെ നിത്യാനന്ദം നിത്യജീവൻ തന്നെന്നുള്ളിൽ ഈശൻ സ്വഭാവവും സ്വന്താത്മാവെ പകർന്നെന്നിൽ നിറവാം സ്നേഹവും താതൻ പുഞ്ചിരി തൂകുന്നു തൻ മകനാം എന്മേൽ അബ്ബാ പിതവേ എന്നങ്ങു എൻ വിളി ഇനിമേൽ ലോകം കീഴ്മേൽ മറിഞ്ഞാലും എനിക്കില്ലോർഭയം തിരമറിഞ്ഞലച്ചാലും യേശു എൻ സങ്കേതം സീയോൻ ലാക്കായ് ഗമിക്കുന്നു ആശ്രയിച്ചേശുവിൽ കർത്തൻ സുഗന്ധം തൂകുന്നു വൈഷമ്യവഴിയിൽ യേശുവേ […]
Read Moreഎന്നെ വീണ്ട നാഥൻ കർത്തനാകയാൽ
എന്നെ വീണ്ട നാഥൻ കർത്തനാകയാൽ എന്നെ നടത്തീടാൻ ശക്തനാകയാൽ വന്നു മദ്ധ്യാകശേ ചേർക്കുമെന്നതാൽ ഹല്ലേലുയ്യാ പാടും ഞാൻ പാരിലാശവയ്പാൻ യേശുമാത്രമാം ക്രൂശിലോളം താണ തൻ വൻ സ്നേഹത്തിൻ ആഴം നീളം വീതി വർണ്ണിച്ചീടാൻ ഏഴയ്ക്കീശാ നാവില്ലേ എന്നിലെന്തുകണ്ടെൻ പ്രാണനാഥനേ നിൻ കരങ്ങൾ ക്രുശിലാണിയേല്ക്കുവാൻ തുപ്പലേറ്റ മുഖം കണ്ടെൻ കാന്തനേ ചുംബിക്കും ഞാൻ സ്വർഗ്ഗത്തിൽ ലക്ഷങ്ങളിൽ സുന്ദരനെൻ വല്ലഭൻ വെൺമയും ചുവപ്പുമാർന്ന നല്ലവൻ നിത്യയുഗം തന്നോടൊത്തു പാർക്കുവാൻ ഹൃത്തിലാശയേറുന്നേ യേശു രക്ഷിതാവെൻ സ്വന്തമാകയാൽ-എന്നരീതി
Read Moreഎന്നെ വഴി നടത്തുന്നോൻ
എന്നെ വഴി നടത്തുന്നോൻ എന്‍റെ ഈ മരുവാസത്തിൽ ഓരോ ദിവസവും എന്നെ നടത്തുന്നോൻ രോഗം മരണങ്ങൾ ഓളങ്ങളായി ഏറി ഉയരുമ്പോൾ എന്‍റെ വിശ്വാസക്കപ്പൽ താളടിയാകാതെ എന്നെ നടത്തുന്നോൻ;- ശത്രുവിൻ ശക്തികൾ ഓരോ ദിവസവും ഏറി ഉയരുമ്പോൾ എന്‍റെ ശത്രുക്കൾ മുമ്പാകെ ഓരോ ദിവസവും മേശ ഒരുക്കുന്നോൻ;- ഖെറുബി-സാറാഫുകൾ ദിവസവും പാടി പുകഴ്ത്തുന്നോൻ അതിൽ ഉന്നതമായ സ്ഥാനങ്ങളിന്മേൽ എന്നെ നടത്തുന്നോൻ;- എന്നെ…
Read Moreഎന്നെ രക്ഷിപ്പാൻ ഉന്നതം വിട്ടു
എന്നെ രക്ഷിപ്പാൻ ഉന്നതം വിട്ടു മന്നിൽ വന്ന കർത്താവേ നിന്നെ സ്വർഗ്ഗത്തിൽ നിന്നിഹെ കൊണ്ടു വന്നതു നിൻ സ്നേഹമേ;- ആകർഷി… ആകർഷിക്ക എന്നെ പ്രിയ രക്ഷകാ നീ മരിച്ച ക്രൂശിങ്കൽ ആകർഷിക്ക എന്നെ പ്രിയ രക്ഷകാ നിൻ മുറിഞ്ഞ മാർവ്വിങ്കൽ നാവുകൊണ്ടു ചൊല്ലാവതിന്മേൽ നീ നോവെൻ പേർക്കായേറ്റല്ലോ ഈ വിധം സ്നേഹം ജീവനാഥാ ഈ ഭുവിലാർക്കുമില്ലഹോ;- ആകർഷി… നിങ്കലേക്കെന്നെ അകർഷിപ്പാനായി രോഗമാം നിൻ ദൂതനെ നിൻ കരത്താൽ നീ എങ്കൽ അയച്ച നിൻ കൃപയ്ക്കായ് സ്തോത്രമേ;- ആകർഷി… […]
Read Moreഎന്നെ രക്ഷിച്ചുന്നതൻ തൻകൂടെന്നും
എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും പാർക്കുവാൻ തന്‍റെ സഹ ജീവിതം ദാനംചെയ്തിതാ മന്നിടം ചമച്ചവൻ മന്നിടെ ചരിച്ചവൻ എന്നെ എന്നും നടത്തുന്നതെന്തോരത്ഭുതം തന്‍റെ ക്രൂശിൽ കാണുന്ന സ്നേഹത്തിന്‍റെ പൂർണ്ണത എന്‍റെ രക്ഷയായതിൽ താൻ നിവർത്തിച്ചു ബന്ധനവും ചെയ്തു താൻ അന്ത്യമായ യാതന സ്വാന്തന ജീവിതത്തെ ബന്ധമായ് നൽകി;- എന്നെ… ഏതുംഭീതിയെന്നിയേ താതനോടു കൂടെ ഞാൻ പ്രീതനായ് ജീവിക്കുന്നു തന്‍റെയാവിയാൽ ഏതനർത്ഥം കഷ്ടങ്ങൾ സാധുവിനുണ്ടായെന്നാൽ ആധിയുടൻ നീക്കിടുമെൻ രാജരാജൻ താൻ;- എന്നെ… എന്‍റെ രക്ഷ ദാനമേ എന്നുമുള്ളാശ്വാസമേ ഒന്നും […]
Read Moreഎന്നെ യാഗമായ് നൽകുന്നു പൂർണമായ്
എന്നെ യാഗമായ് നൽകുന്നു പൂർണമായ് (2) നിന്നിഷ്ടം പോൽ നയിക്കുകേ എൻ പ്രാണനാഥനേ (2) എന്നെ അർപ്പിക്കുന്നേ സമ്പൂർണമായ് എന്‍റെ ദേഹം ദേഹി ആത്മവിനേം (2) ആ വൻ കരത്താൽ താങ്ങി നിത്യം നീ നയിക്കണേ (2) എന്തു തുമ്പം വന്നാലും ഞാൻ പിന്മാറില്ല യേശുവിന്‍റെ സ്നേഹം ഞാൻ വിട്ടുമാറില്ല(2) സ്വന്ത രക്തം നൽകി വീണ്ടെടുത്ത ദിവ്യസ്നേഹമേ (2) എന്തു കഷ്ടനഷ്ടമോ സങ്കടങ്ങളോ ഏതുപദ്രവങ്ങളോ പട്ടിണിയതോ (2) ക്രിസ്തുവിന്‍റെ സ്നേഹം വേർപിരിപ്പാൻ ആവില്ലൊന്നിനും (2)
Read Moreഎന്നെ മുറ്റുമായ് സമർപ്പിക്കുന്നു എന്‍റെ
എന്നെ മുറ്റുമായ് സമർപ്പിക്കുന്നു എന്‍റെ യേശുവിൻ പാദത്തിൽ എന്‍റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച് എന്നെ നിൻ സുതനാക്കണേ എന്‍റെ വാക്കിലും എൻ ക്രിയയിലൂം എൻ നിനവിലും വന്നതാം എല്ലാ പാപവും നീക്കി എന്നെ നീ ഏറ്റവും വെണ്മയാക്കണേ;- പങ്കപ്പാടുകൾ ശങ്കകൂടാതെ തങ്കമേനിയിൽ ഏറ്റുവോ? പങ്കമാകെയകറ്റിടാൻ നിന്‍റെ ചങ്കുപോലും തുളച്ചല്ലോ;- പാവനമാം നിൻ വചനങ്ങൾ ഞാൻ പാലിച്ചൂഴിയിൽ ജീവിപ്പാൻ പാവനാത്മാവാലെന്നെ നിത്യവും പുതുപ്പിക്കുകെൻ പ്രിയനെ;- പ്രത്യാശയോടെ ജീവിപ്പാൻ പ്രതിദിനവും ക്യപയരുൾക കണ്ണിനും കണ്ണായ് കാത്തിടേണമേ കർത്തനിൻ ദിവസത്തിനായ്;-
Read Moreഎന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ
എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ കുരിശിൽ യാഗമായി യാഗമായി തീർന്നവൻ എന്നെ ഉയർത്തിടാൻ എന്നെ കരുതുവാൻ തൻ ജീവനെ എന്നിൽ നൽകിയോൻ യേശുവേ അങ്ങേയ്ക്കാരധന യേശുവേ അങ്ങേയ്ക്കാരധന (2) തൻ പുത്രനായ് എന്നെ തീർത്തവൻ എൻ കുറവുകൾ എല്ലാം നീക്കിയേ (2) നിത്യതയെ ജീവനെ എന്നിൽ നൽകിയേ (2) നന്ദിയാൽ എന്നുള്ളം തുള്ളുന്നേ യേശുവിൻ സ്നേഹം പാടുവാൻ (2) യേശുവിൻ കൃപകൾ ഘേഷിപ്പാൻ (2)
Read Moreഎന്നെ പോറ്റി പുലർത്തുന്നോൻ എന്‍റെ
എന്നെ പോറ്റി പുലർത്തുന്നോൻ-എന്‍റെ ഈ മരുവാസത്തിൽ ഓരോ ദിവസവും പോറ്റി പുലർത്തുന്നോൻ;- എന്നെ… ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കുമ്പോൾ എനി- ക്കന്നന്നു വേണ്ടുന്നതൊക്കെയും നല്കി പോറ്റി പുലർത്തുന്നോൻ;- എന്നെ… നീതിമാൻ സന്തതി അപ്പമിരപ്പതു കാണുവാൻ സാദ്ധ്യമല്ല-ദൈവം കെരുത്തു തോട്ടിലും സാരെപ്ത നാട്ടിലും പോറ്റി പുലർത്തുന്നോൻ;- എന്നെ… മരുപ്രയാണത്തിൽ മാറായിൽക്കൂടെ പോകേണ്ടിവന്നാലും-എന്‍റെ ക്ലേശങ്ങൾ നീക്കി മാധുര്യം നല്കി പോറ്റി പുലർത്തുന്നോൻ;- എന്നെ… ജീവന്‍റെ അപ്പമായ് അർപ്പണം ചെയ്തോൻ ജീവിച്ചിരിക്കയാൽ-ഞാനും ജീവന്‍റെ പാതയിൽ ജീവന്‍റെ നാഥനാൽ ജീവിച്ചു മുന്നേറും;- എന്നെ…
Read Moreഎന്നെ നിൻ കൈയ്യിലെടുത്തു
എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം പാപങ്ങൾ പോക്കിയെന്നെ വെൺമയാക്കേണം ശുദ്ധാത്മാവിനെ എന്‍റെ ഉള്ളിൽ എന്നും നിറയ്ക്കേണം എന്നെ നിൻ ഓമനയാക്കി മാറിലണയ്ക്കണം ദിനം ദിനം തോറുമുള്ള എന്‍റെ ചില ചിന്തകൾ എന്‍റെ പല വാക്കുകൾ നിനക്കരുതാത്തതാകയാൽ നാഥാ(2);- എന്നെ അനുദിനം അൻപോടെന്നെ നടത്തുന്ന കൃപയ്ക്കായി ആയിരം ആയിരം സ്തോത്രഗീതം അർപ്പിക്കുന്നിതാ നാഥാ(2);- എന്നെ മലിനത നിറഞ്ഞോരി മരുഭൂയാത്രയിൽ ജീവിതമാകവെ മലിനത ഏശിടാതിഹെ നാഥാ (2);- എന്നെ വിശ്വാസത്തിൽ ഉറപ്പിക്കെൻ വിശ്വാസത്തിൻ നായകാ ആശ്വാസത്തിൻ ദായകാ സ്നേഹം ദയ […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

