എന്നെ കാണും എൻ യേശുവേ
കാണും എൻ യേശുവേ എന്നെ അറിയും എൻ പ്രിയ കർത്താവേ എന്നിൽ നിറയും നിൻ സ്നേഹത്താൽ എന്നെ നിൻ പൈതലക്കിയല്ലോ പൈതലാലേക്കിയല്ലോ നിൻ മഹത്വം ദർശിക്കുമ്പോൾ എൻ താഴ്ചയെ ഞാൻ കൺടിടുന്നു ഹാ എത്ര ഭാഗ്യം ഈ ജീവിതം അപ്പാ നിൻ സന്നിധി എത്ര സുഖം;- നിൻ പൂർണ്ണത ദർശിക്കുമ്പോൾ എൻ ശൂന്യത ഞാൻ കൺടിടുന്നു ഹാ എത്ര ഭാഗ്യം ഈ ജീവിതം അപ്പാ നിൻ സന്നിധി എത്ര സുഖം;- നിൻ വിശുദ്ധി ദർശിക്കുമ്പോൾ എൻ അശുദ്ധി […]
Read Moreഎന്നെ കഴുകേണം ശ്രീയേശുദേവാ
എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽ മിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകും നിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്‍റെ കണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെ പാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനു താപത്തോടേശുവെ ഞാൻ വന്നിടുന്നെ പാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാ മോദം നൽകിയതോർത്തിതാ വരുന്നേൻ പാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാ പാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെ ദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്‍റെ സർവ്വ പാപങ്ങളും ക്ഷമിക്കെണമെ രക്താംബരം പോലുള്ള എന്‍റെ പാപങ്ങൾ-തിരു രക്തം മൂലം വെണ്മയാക്കീടെണേ ഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്‍റെ തള്ളയിൽ നല്ലവനെ […]
Read Moreഎന്നെ കഴുകി ശുദ്ധീകരിച്ച് എന്‍റെ
എന്നെ കഴുകി ശുദ്ധീകരിച്ച് എന്‍റെ യേശുവെപ്പോലെ ആക്കേണമെ നിൻ വിശുദ്ധിയിൽ ഞാൻ നിന്നീടട്ടെ വിശ്വസ്തയായി ഞാൻ പാർക്കട്ടെ ശത്രുകാണാതെ ദുഷ്ടൻ തൊടാതെ നിൻ ക്യപയിൽ ഞാൻ മറയട്ടെ നിൻ മഹത്വത്തെ ഞാൻ ദർശ്ശിക്കട്ടെ മഹത്വ പൂർണ്ണനായ് തീരട്ടെ വീണുപോകാതെ താണുപോകാതെ നിൻ ക്യപയിൽ ഞാൻ മറയട്ടെ
Read Moreഎന്നെ കരുതുവാൻ കാക്കുവാൻ
എന്നെ കരുതുവാൻ കാക്കുവാൻ പാലിപ്പാനേശു എന്നും മതിയായവൻ വരും ആപത്തിൽ നൽതുണ താൻ പെരും താപത്തിൽ നൽതണൽ താൻ ഇരുൾമൂടുമെൻ ജീവിതപാതയിലും തരും വെളിച്ചവും അഭയവും താൻ;- മർത്യരാരിലും ഞാൻ സഹായം തെല്ലും തേടുകില്ല നിശ്ചയം ജീവനാഥനെന്നാവശ്യങ്ങളറിഞ്ഞു ജീവനാളെല്ലാം നടത്തിടുമേ;- എന്‍റെ ഭാരങ്ങൾ തൻചുമലിൽ വച്ചു ഞാനിന്നു വിശ്രമിക്കും ദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻ പാടിയാനന്ദിച്ചാശ്വസിക്കും;- ഒരു സൈന്യമെനിക്കെതിരേ വരുമെന്നാലും ഞാൻ ഭ്രമിക്കാ തിരുചിറകുകളാലവൻ മറയ്ക്കുമതാ- ലൊരു ദോഷവും എനിക്കു വരാ;- വിണ്ണിൽ വാസസ്ഥലമൊരുക്കി വരും പ്രാണപ്രിയൻ വിരവിൽ […]
Read Moreഎന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്‍റെ മരുഭൂമി യാത്രയിൽ തണലായവൻ അവൻ എന്നെന്നും മതിയായവൻ എന്‍റെ യേശു എന്നും മതിയായവൻ(2) ഭാരങ്ങൾ ഏറിയയനേരത്തു താതനെൻ ചാരത്തണഞ്ഞുവല്ലോ സന്താപം നീക്കി സന്തോഷമേകി കൃപയാൽ നടത്തുന്നെന്നെ(2) വൻ തിരമാലകൾ ഓരോന്നെൻ ജീവിതേ അടിച്ചുയർന്ന നേരം യേശു എൻ രക്ഷയായി സങ്കേതം കോട്ടയും ജീവന്‍റെ ബലവും തന്നേ (2) കണ്ണുനീർ വഴിത്താരേ ഞാൻ നടന്നനേരം കണ്ണുനീർ തുടച്ചുവല്ലോ മാറാത്ത വാഗ്ദത്തം ഓരോന്നും ഓർത്തു ഞാൻ കർത്തനിൽ ആശ്രയിക്കും(2) കഷ്ടങ്ങളേറിയ ലോകത്തിൽ ഞാനെന്‍റെ […]
Read Moreഎന്നെ കരുതുന്ന വിധങ്ങളോർത്താൽ
എന്നെ കരുതുന്ന വിധങ്ങളോർത്താൽ നന്ദിയാലുള്ളം നിറഞ്ഞിടുന്നേ എന്നെ നടത്തുന്ന വഴികളോർത്താൽ ആനന്ദത്തിൻ അശ്രു പൊഴിഞ്ഞിടുമേ യേശുവേ രക്ഷകാ നിന്നെ ഞാൻ സ്നേഹിക്കും ആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടും പാപക്കുഴിയിൽ ഞാൻ താണിടാതെൻ പാദം ഉറപ്പുള്ള പാറമേൽ നിർത്തി പാടാൻ പുതുഗീതം നാവിൽ തന്നു പാടും സ്തുതികൾ എന്നേശുവിന്ന്;- യേശുവേ… ഉള്ളം കലങ്ങിടും വേളയിലെൻ ഉള്ളിൽ വന്നേശു ചൊല്ലിടുന്നു തെല്ലും ഭയം വേണ്ടാഎൻമകനേ എല്ലാനാളും ഞാൻ കൂടെയുണ്ട്;- യേശുവേ… ഓരോ ദിവസവും വേണ്ടതെല്ലാം വേണ്ടുംപോൽ നാഥൻ നൽകിടുന്നു തിന്നു […]
Read Moreഎന്നെ കരുതുന്ന കരമാണെൻ യേശു
എന്നെ കരുതുന്ന കരമാണെൻ യേശു എന്നെ കാക്കുന്ന ഭുജമാണെൻ യേശു(2) മാറോടു ചേർക്കുന്ന സ്നേഹമാണ് ഒരു നാളും പിരിയാത്ത പ്രിയനേ(2) തളരുന്ന നിമിഷങ്ങളെല്ലാം അങ്ങെന്‍റെ ചാരെ വന്നു(2) എന്നിൽ പുതുബലം നൽകി എന്നിൽ പുതുശക്തി ഏകി(2);- എന്നെ… ലോകത്തിൻ സ്നേഹിതരെല്ലാം മാറുന്ന നിമിഷങ്ങളിൽ(2) ഒരു അമ്മ സ്നേഹിക്കുംപോലെ ഒരു താതൻ കാക്കുന്ന പോലെ(2);- എന്നെ…
Read Moreഎന്നെ കരുതും എന്നും പുലർത്തും
എന്നെ കരുതും എന്നും പുലർത്തും എന്‍റെ ആവശ്യങ്ങളെല്ലാം അറിയും ദുഃഖ നാളിൽ കൈവിടാതെ തന്‍റെ ചിറകിൻ നിഴലിൽ മറയ്ക്കും ആശ്രയിപ്പാൻ എനിക്കെന്നും സർവ്വശക്തൻ കൂടെയുണ്ട് തളരാതെ മരുഭൂവിൽ യാത്ര ചെയ്യും പ്രത്യാശയോടെ(2) അനർഥങ്ങൾ ഭവിക്കയില്ല ബാധയോ എന്നെ തെടുകയില്ല പാതകളിൽ ദൈവത്തിന്‍റെ ദൂതന്മാർ കരങ്ങളിൽ വഹിക്കും:- രാത്രയിലെ ഭയത്തെയും പകലിൽ പറക്കും അസ്ത്രത്തെയും ഇരുളതിലെ മഹാമാരി സംഹാരത്തെയും ഞാൻ പേടിക്കയില്ല;-
Read Moreഎന്നെ ഒന്നു തൊടുമോ എൻ നാഥാ
എന്നെ ഒന്നു തൊടുമോ എൻ നാഥാ ആ പൊൻകരത്തിൻ ശോഭയെന്നിൽ അറിവാൻ എന്‍റെ കണ്ണീർ കാണുന്നില്ലെ നാഥാ ആ പൊന്നു പാദം മുത്തിടാൻ ഞാൻ വരുന്നു ഞാൻ വരുന്നു ഞാൻ തരുന്നു എന്‍റെ ജീവൻ യേശുവിനായ് തരുന്നു പ്രിയനേ എന്നാശ നിന്നിൽ മാത്രം ഇന്നു മുതൽ യേശുവിനായ് മാത്രം എന്നെ ഒന്നു തൊടുമോ എൻ നാഥാ ഈ വാരിധിയിൽ വൻതിരയിൽ താഴാതെ ആ വൻ കരത്തിൻ ശക്തി എന്നിൽ അറിവാൻ ആ പൊൻകരം ഒന്നെനിക്കായ് നീട്ടുമോ;- ഞാൻ… […]
Read Moreഎന്നെ ഉയർത്തുന്ന ദിനം വരുന്നു
എന്നെ ഉയർത്തുന്ന ദിനം വരുന്നു എന്‍റെ യേശുനാഥൻ തൻ കൃപയാൽ എന്നെ ഉയർത്തുന്ന ദിനം വരുന്നു ശത്രുക്കൾ മുമ്പാകെ മേശയൊരുക്കും നിറഞ്ഞു കവിയുമെൻ പാനപാത്രവും;- കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യും ആനന്ദതൈലത്താലെ എന്നുമെന്നെ;- താണിരിക്കും ഞാൻ തൻ കരത്തിൻ കീഴിൽ തക്ക സമയത്തുയർത്തിടും എന്നെ;- നിന്ദകൾ മാറിടും ദുഷികളുമെല്ലാം മാന്യനായ് തീരും ഞാൻ തൻ കൃപയാൽ;-
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

