എന്നതിക്രമം നിമിത്തം മുറിവേറ്റവനേ
എന്നതിക്രമം നിമിത്തം മുറിവേറ്റവനേ എന്നതികൃത്യം നിമിത്തം തകർന്നോനേ എനിക്കായ് രക്ഷ നൽകിയോനേ എന്നെ വീണ്ടെടുത്തവനേ നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2) അറുക്കപ്പെട്ട കുഞ്ഞാടിനെപോലെയന്ന് എന്‍റെ പാപചുമടുമായി നീ ബലിയായ് (2) എന്നെ വീണ്ടെടുത്തതാൽ പുതുസൃഷ്ടിയാക്കിയതാൽ നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2) തിരഞ്ഞെടുത്ത് ജനത്തിലെ ശ്രേഷ്ഠരോടിരുത്തി നിന്‍റെ ഇഷ്ടം ചെയ്യുവാനായ് നിയമിച്ചവനേ (2) നിന്‍റെ സേവ ചെയ്യുവാൻ വിശിഷ്ട വേല ചെയ്യുവാൻ നിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)
Read Moreഎന്തോരാനന്ദമീ ക്രിസ്തീയ ജീവിതം
എന്തോരാനന്ദമീ ക്രിസ്തീയ ജീവിതം ദൈവത്തിൻ പൈതലിൻ ജീവിതം ഭീതിയുമില്ലെനിക്കാധിയുമില്ല ഭൗതിക ചിന്താഭാരവുമില്ല മമ താതനായ് സ്വർഗ്ഗനാഥനു- ണ്ടവൻ മതിയെനിക്കേതൊരു വേളയിലും;- വ്യസനമില്ല നിരാശയുമില്ല വരുവതെന്തന്നാകുലമില്ല എന്നേശു തൻ തിരു കൈകളിലെന്നെ സന്തതമൻപോടു കാത്തിടുന്നു;- മനുഷ്യനിൽ ഞാനാശ്രയിക്കില്ല ധനത്തിലെൻ മനം ചായുകയില്ല ഉയിർപോം വരെ കുരിശേന്തി ഞാൻ ഉലകിൽ മനുവേലനെയനുഗമിക്കും;- ആരിലെന്നാശ്രയമെന്നെനിക്കറിയാ- മവനെന്നുപനിധിയൊടുവോളം കാക്കും തന്നന്തികെ വരുമാരെയും അവൻ തള്ളുകില്ലൊരു വേളയിലും;- കൂടാരവാസം ഭൂവിലെൻ വാസം പാരിടമോ പാർത്താൽ പരദേശം പരൻ ശിൽപിയായ് പണിയുന്നൊരു പുരമുണ്ടതു കാത്തു ഞാൻ […]
Read Moreഎന്തോരൻപിതപ്പനേ ഈ പാപിമേല്‍
എന്തൊരൻപിതപ്പനേ! ഇപ്പാപിമേൽ എന്തൊരൻപിതപ്പനേ! അണ്ടർകോനേ! നീയി ചണ്ഡാളദ്രോഹിയിൽ കൊണ്ടേരൻപു പറയേണ്ടുന്നതെങ്ങനെ അൻപോലും തമ്പുരാനേ നിന്‍റെ മഹാ അൻപുള്ളോരു മകനെ ഇമ്പം നിറഞ്ഞുള്ള നിൻ മടിയിൽ നിന്നു തുമ്പം നിറഞ്ഞ പാരിങ്കലയച്ചതും;- കണ്മണിയാം നിൻമകൻ പൂങ്കാവിങ്കൽ മണ്ണിൽ വീണിരന്നതും പൊന്നിൻ തിരുമേനി തന്നിൽ നിന്നു ചോര മണ്ണിൽ വീണതും നിൻ കണ്ണെങ്ങനെ കണ്ടു;- കരുണയറ്റ യൂദന്മാർ നിൻമകന്‍റെ തിരുമേനിയാകെ നാഥാ! കൊരടാവു കൊണ്ടടിച്ചുഴുത നിലമാക്കി കുരിശിപ്പതിനായ് കുരിശെടുപ്പിക്കുന്നു;- ദാഹം വിശപ്പുകൊണ്ടു തളർന്നു കൈകാൽകൾ കുഴഞ്ഞിടുന്നു ദേഹമഴലുന്നു ദേഹിയുഴലുന്നു സ്നേഹം […]
Read Moreഎന്തോരത്ഭുതമേ കാൽവറി കുരിശതിൽ
എന്തോരത്ഭുതമേ! കാൽവറി കുരിശതിൽ എനിക്കായ് മരിച്ചെൻ രക്ഷകൻ മഹിമകൾ വെടിഞ്ഞൻപിലെൻ പേർക്കായ് മരക്കുരിശതിൽ കാൽകരം വിരിച്ചോ! മരണംവരെ മറുക്കാതെയെൻ മഹാപാതകമവൻ ചുമന്നൊഴിച്ചുവെന്നോ! ഉലകം മുഴുവൻ ഉളവാക്കി വാക്കാൽ ഉയിർ നൽകിയതോ പാപിയെൻ പേർക്കായ് ദൂതവൃന്ദങ്ങൾ സ്തുതിക്കുന്നവൻ മൃതിയെ വരിച്ചോ എന്നെ സ്നേഹിച്ചതാൽ മഹത്വനായകൻ ദാഹിക്കുന്നവനായ് ദുഷ്ടമർത്യൻ നിന്ദിക്കുന്നവനായ് എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്നെ കൈവിട്ടതെന്തെന്നലറുകയോ! പതിനായിരത്തിൽ ശ്രേഷ്ഠനെൻ നാഥൻ മൃതിയെവെന്നവനുന്നതനെന്നും അതിസുന്ദരൻ ബഹുവന്ദിതൻ സ്തുതിഗീതങ്ങൾ നൽകുവാൻ യോഗ്യനവൻ
Read Moreഎന്തോ നീ തിരഞ്ഞു വന്നീ വൻ പാപിയുള്ളിൽ
എന്തോ നീ തിരഞ്ഞു വന്നീ വൻ പാപിയുള്ളിൽ എന്തോ നീ തിരിഞ്ഞുവന്നു എന്താ നിൻ തിരുപ്പാദ-ച്ചെന്താർകളാണിപ്പെട്ടി- ട്ടന്തമില്ലാത്ത രക്തം ചിന്തിക്കീരൊഴുകുന്നു;- എന്തോ… ദുഷ്ടവഴിക്കു ഞങ്ങളി-ഇഷ്ടംപോൽ നടന്നു നിൻ ശിഷ്ഠപാദങ്ങൾക്കാണി കഷ്ടമേ തറച്ചല്ലോ;- എന്തോ… കല്ലിന്മേൽ വീണു നിന്‍റെ പുലരി മുട്ടും പോട്ടി വല്ലാതെ മുറിപ്പെട്ടി-ട്ടെല്ലുകൾ വെളിപ്പെട്ടു;- എന്തോ… വെള്ളപൂന്തുടകളിൽ കൊള്ളിച്ചൊരടികളാൽ തുള്ളിപ്പോയ്-തോലും മാംസമെള്ളൊളമിടിയില്ലാ;- എന്തോ… മുട്ടാടിൻ തോലുരിഞ്ഞു വിട്ടോണം നിന്‍റെ നെഞ്ചിൻ കൊട്ടയും തോലുരിയ-പ്പെട്ടപോൽ കാണുന്നല്ലോ;- എന്തോ… പക്ഷം നിറഞ്ഞ നിന്‍റെ വക്ഷസും ഞങ്ങൾ പാപ- ശിക്ഷയ്ക്കായ് […]
Read Moreഎന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു
എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാൻ ദൈവനന്ദനനീ നരരെക്കരുതി ജഡമെടുപ്പതിനായ് മനസ്സായ് അവൻ താഴ്ചയിൽ നമ്മളെ ഓർക്കുകയാൽ തൻ പദവി വെടിഞ്ഞിതു ഹാ!-അവൻ അത്ഭുത സ്നേഹമിത് നമുക്കാഗ്രഹിക്കാവതിലും അവനപ്പുറമായ് ചെയ്ത സൽക്രിയയാ മരക്കുരിശതിൽ കാണുന്നു നാം;- നിത്യമാം സ്നേഹമിത് അവൻ ആദ്യം നമ്മെ സ്നേഹിച്ചു അവസാനത്തോളമവൻ സ്നേഹിച്ചിടും ഒരു നാളും കുറഞ്ഞിടുമോ;- നിസ്തുല സ്നേഹമിത് ദൈവം പുത്രനെ കൈവെടിഞ്ഞു തന്‍റെ ശത്രുക്കൾക്കായ് തകർക്കാൻ ഹിതമായ് ഇതുപോലൊരു സ്നേഹമുണ്ടോ;- ദൈവത്തിൻ സ്നേഹമിത് ദൈവം പുത്രനെയാദരിയാ തവനെത്തരുവാൻ മടിക്കാഞ്ഞതിനാൽ തരും […]
Read Moreഎന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത്
എന്തൊരു സ്നേഹമിത് എന്തൊരു ഭാഗ്യമിത് എത്രമനോഹരം എത്ര മഹാത്ഭുതം എന്തൊരാനന്ദമെ ഹല്ലേലുയ്യാ പാടാം-വല്ലഭനേശുവിനു അല്ലൽ അകന്നിടുമേ തുല്യമില്ലാ ദയയാൽ പാപത്തിൽ നിന്നും കോരിയെടുത്തു പാലനം ചെയ്തീടുമേ പാതയിലെങ്ങും പാലൊളി വിതറി-പാരിൽ ജയക്കൊടിയായ്;- എന്തൊരു.. നമ്മുടെ പാത ജീവന്‍റെ പാത-പതറുക വേണ്ടിനിയും നന്മകൾ നൽകും തിന്മകൾ നീക്കും തൻകൃപ പകർന്നിടുമേ;- എന്തൊരു… വിശ്വാസനായകൻ യേശുവെ നോക്കി-ഓട്ടം തുടർന്നിടുമേ ആശ്വാസദായകൻ ആത്മാവിനാൽ നാം വിജയം വരിച്ചിടുമേ;- എന്തൊരു… കഷ്ടതയേറ്റം പെരുകി വരുമ്പോൾ തുഷ്ടി പകർന്നിടുമേ ഇഷ്ടമോടേശുവിൻ കൂടെ വസിച്ചാൽ സ്പഷ്ടമായ് […]
Read Moreഎന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ
എന്തൊരാനന്ദം യേശുവിൻ സന്നിധിയിൽ എത്രയാനന്ദം തൻതിരു പാതയതിൽ നീ വന്നിടുക പാദം ചേർന്നിടുക സമർപ്പിക്കുക നിന്നെ പൂർണ്ണമായി മനോഭാരങ്ങളാൽ ഏറ്റം തളർന്നിടുമ്പോൾ നീറും ശോധനയാൽ തേങ്ങി കരഞ്ഞിടുമ്പോൾ ക്ലേശം മാറ്റിടുവാൻ കണ്ണീർ തുടച്ചീടുവാൻ യേശുനാഥൻ അരികിലുണ്ട് മരുയാത്രയതിൽ നിന്നെ നടത്തിടുവാൻ പ്രതികൂലങ്ങളിൽ നിന്നെ കരുതീടുവാൻ ആപത്തനർത്ഥങ്ങളിൽ നിന്നെ വഹിച്ചീടുവാൻ യേശു നാഥൻ കൂടെയുണ്ട് നിത്യവീടൊരുക്കാൻ പോയ യേശുനാഥൻ വേഗം വന്നിടുമെ നമ്മെ ചേർത്തിടുവാൻ നമ്മൾ തലയുയർത്തി നോക്കി കാത്തിരിക്കാം ആ സുദിനം ആഗതമായ്
Read Moreഎന്തൊരത്ഭുത പുരുഷൻ ക്രിസ്തു തന്‍റെ
എന്തോരൽഭുത പുരുഷൻ ക്രിസ്തു തന്‍റെ മഹിമ നിസ്തുലം ഇത്രമഹാനായ് ഉത്തമനാകുമൊരുത്തനെയുലകിൽ കാണുമോ ഉന്നത ദൈവനന്ദനനുലകിൽ വന്നിതു കന്യാജാതനായ് ഇന്നോളമൊരാൾ വന്നില്ലിതുപോൽ തന്നവതാരം നിസ്തുലം തല ചായ്പാനായ് സ്ഥലമില്ലാത്തോൻ ഉലകമഹാന്മാർ മുമ്പിലും തലതാഴ്ത്താതെ നിലതെറ്റാതെ നലമൊടു ജീവിച്ചത്ഭുതം കുരുടർ കണ്ടു, തിരുടർ വിരണ്ടു, ശാന്തത പൂണ്ടുസാഗരം തെല്ലിരകൊണ്ടു ബഹുജനമുണ്ടു, മൃതരുയിർപൂണ്ടുക്രിസ്തനാൽ കലുഷതലേശം കാണുന്നില്ലീ മനുജനിലെന്നുര ചെയ്തു ഹാ! മരണമതിൻ വിധിയെഴുതിയതിവനെ പ്രതിമാത്രം ഭൂവിയത്ഭുതം പാറ പിളർന്നു, പാരിളകുന്നു, പാവനമൃതരുയിരാർന്നു ഹാ! കീറുകയായ് തിരശ്ശീലയും തൻ മൃതിനേരം സൂര്യനിരുണ്ടുപോയ് ഭൂതലനാഥൻ […]
Read Moreഎന്തൊരത്ഭുത പുരുഷൻ ക്രിസ്തു
എന്തൊരത്ഭുത പുരുഷൻ ക്രിസ്തു എന്നതറിഞ്ഞിടുക ഇവനിൽ കാണുന്ന അത്ഭുതങ്ങൾ, വേറെ ആരിലും കാണുന്നില്ല(2) വചനം ജഡമായല്ലോ കൃപ സത്യം ഇവ നിറഞ്ഞു ഇവൻ പിറന്നല്ലോ പുരുഷന്‍റെ ഇഷ്ടത്താലെയല്ല, പരിശുദ്ധ ആത്മാവിനാൽ(2) പ്രവാചകർ ഇവനെയല്ലോ നൂറ്റാണ്ടുകൾ ദർശിച്ചത് ജനിച്ചല്ലോ പ്രവചന നിവർത്തിയായ് അന്നവൻ, ദാവീദിൻ വംശജനായ് (2) സകലർക്കും രക്ഷ നൽകാൻ ദൈവം ഇവനെയത്രേ അയച്ചു നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ, ക്രിസ്തുവിൻ രക്തം മാത്രം (2) ഉയിർപ്പിന്‍റെ അത്ഭുതമോ അതു മറ്റൊരുവനിലുമില്ല ഇന്നും മരിച്ചവരെല്ലാം മൗനതയിൽ തന്നെ, […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

