Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എന്തോരാനന്ദമീ ക്രിസ്തീയ ജീവിതം

എന്തോരാനന്ദമീ ക്രിസ്തീയ ജീവിതം
ദൈവത്തിൻ പൈതലിൻ ജീവിതം

ഭീതിയുമില്ലെനിക്കാധിയുമില്ല
ഭൗതിക ചിന്താഭാരവുമില്ല
മമ താതനായ്‌ സ്വർഗ്ഗനാഥനു-
ണ്ടവൻ മതിയെനിക്കേതൊരു വേളയിലും;-

വ്യസനമില്ല നിരാശയുമില്ല
വരുവതെന്തന്നാകുലമില്ല
എന്നേശു തൻ തിരു കൈകളിലെന്നെ
സന്തതമൻപോടു കാത്തിടുന്നു;-

മനുഷ്യനിൽ ഞാനാശ്രയിക്കില്ല
ധനത്തിലെൻ മനം ചായുകയില്ല
ഉയിർപോം വരെ കുരിശേന്തി ഞാൻ
ഉലകിൽ മനുവേലനെയനുഗമിക്കും;-

ആരിലെന്നാശ്രയമെന്നെനിക്കറിയാ-
മവനെന്നുപനിധിയൊടുവോളം കാക്കും
തന്നന്തികെ വരുമാരെയും
അവൻ തള്ളുകില്ലൊരു വേളയിലും;-

കൂടാരവാസം ഭൂവിലെൻ വാസം
പാരിടമോ പാർത്താൽ പരദേശം
പരൻ ശിൽപിയായ്‌ പണിയുന്നൊരു
പുരമുണ്ടതു കാത്തു ഞാൻ പാർത്തിടുന്നു;-

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ
എന്തോരൻപിതപ്പനേ ഈ പാപിമേല്‍
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.