എന്തോരൻപിതപ്പനേ ഈ പാപിമേല്‍
എന്തൊരൻപിതപ്പനേ! ഇപ്പാപിമേൽ
എന്തൊരൻപിതപ്പനേ!
അണ്ടർകോനേ! നീയി ചണ്ഡാളദ്രോഹിയിൽ
കൊണ്ടേരൻപു പറയേണ്ടുന്നതെങ്ങനെ
അൻപോലും തമ്പുരാനേ
നിന്‍റെ മഹാ അൻപുള്ളോരു മകനെ
ഇമ്പം നിറഞ്ഞുള്ള നിൻ മടിയിൽ നിന്നു
തുമ്പം നിറഞ്ഞ പാരിങ്കലയച്ചതും;-
കണ്മണിയാം നിൻമകൻ
പൂങ്കാവിങ്കൽ മണ്ണിൽ വീണിരന്നതും
പൊന്നിൻ തിരുമേനി തന്നിൽ നിന്നു ചോര
മണ്ണിൽ വീണതും നിൻ കണ്ണെങ്ങനെ കണ്ടു;-
കരുണയറ്റ യൂദന്മാർ
നിൻമകന്‍റെ തിരുമേനിയാകെ നാഥാ!
കൊരടാവു കൊണ്ടടിച്ചുഴുത നിലമാക്കി
കുരിശിപ്പതിനായ് കുരിശെടുപ്പിക്കുന്നു;-
ദാഹം വിശപ്പുകൊണ്ടു
തളർന്നു കൈകാൽകൾ കുഴഞ്ഞിടുന്നു
ദേഹമഴലുന്നു ദേഹിയുഴലുന്നു
സ്നേഹം പെരുകുന്നിപ്പാതകനോടയ്യോ;-
ശത്രുക്കൾ മദ്ധ്യേ കൂടെ
പോകുന്നിതാ കുറ്റമറ്റ കുഞ്ഞാട്
കഷ്ടമെരുശലേം പുത്രിമാർ കണ്ടു
മാറത്തടിച്ചയ്യോ വാവിട്ടലറിടുന്നു;-
കരുണനിറഞ്ഞവൻ തൻ
കൈകാൽകളെ കുരിശിൽ വിരിച്ചീടുന്നു
കരുണയറ്റ ദുഷ്ടർ ക്രൂരകൈകളാലെ
കുരിശോടു ചേർത്താണി വച്ചീടുന്നയ്യയ്യോ;-
ആകാശഭൂമി മദ്ധ്യേ
നിന്‍റെ മകൻ – ഹാ ഹാ തൂങ്ങീടുന്നയ്യോ
കാൽകരങ്ങളൂടെ – ചോരയൊഴുകുന്നു
വേകുന്നു നിൻ കോപത്തീയിങ്കൽ വീണവൻ;-
ദൈവമേ! എൻ ദൈവമേ
എന്തുകൊണ്ടു – കൈ വെടിഞ്ഞതെന്നെ നീ?
ഏവമിതാ നിന്‍റെ – ഏക മകൻ തന്‍റെ
വാവിട്ടലറുന്നു – നീ കേൾക്കുന്നില്ലൊട്ടും;-
ചങ്കുതുറന്നൊഴുകിയതാം
രക്തത്തിങ്കലെന്നെ കഴുകി
പൊൻകരം കൊണ്ടു നടത്തിപ്പുതുസാലേ
മിങ്കൽ ചേർക്ക യേശു സങ്കേതമേ-എന്നെ;-
ഇൽപ്പുഴുവിനെയിത്ര
സ്നേഹിൽപ്പതിനപ്പനെ എന്തുള്ളു ഞാൻ
ഇപ്പുണ്യത്തിനടിയാനെന്തു ചെയ്യേണ്ടു?
അബ്ബാ! പിതാവേ! മഹത്വം നിനക്കെന്നും;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള