Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എനിക്കേശുവുണ്ടീ മരുവിൽ

എനിക്കേശുവുണ്ടീമരുവിൽ എല്ലാമായെന്നുമെന്നരികിൽ ഞാനാകുലനായിടുവാൻ മനമേയിനി കാര്യമില്ല ദിനവും നിനക്കവൻ മതിയാം;- കടുംശോധന വേളയിലും പാടിയെന്മനമാശ്വസിക്കും നേടും ഞാനതിലനുഗ്രഹങ്ങൾ;- പാരിലെന്നുടെ നാളുകളീ പരനേശുവെ സേവിച്ചു ഞാൻ കരഞ്ഞിന്നു വിതച്ചിടുന്നു;- ഒന്നുമാത്രമെന്നാഗ്രഹമേ എന്നെ വീണ്ടെടുത്ത നാഥനെ മന്നിൽ എവിടെയും കീർത്തിക്കണം;- നീറുമെന്നുടെ വേദനകൾ മാറും ഞാനങ്ങു ചെന്നിടുമ്പോൾ മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും;-

Read More 

എനിക്കേതു നേരത്തിലും

എനിക്കേതു നേരത്തിലും എനിക്കേതിടങ്ങളിലും അവൻ മാത്രമാശ്രയമേ അവൻ ഏകനായകനേ(2) അവനെന്‍റെ സങ്കേതവും അവനെന്‍റെ കോട്ടയുമായ് അവൻ ചിറകിൽ എനിക്കഭയം(2) അവൻ മാത്രമെന്‍റെ അഭയം;- മരുഭൂപ്രയാണങ്ങളിൽ മരണത്തിൻ താഴ്വരയിൽ അവനൊരുവൻ എനിക്കിടയൻ(2) പിരിയാത്ത നല്ലിടയൻ;- വഴി മാറി നടന്നിടുമ്പോൾ വഴികാണാതുഴറീടുമ്പോൾ അവൻ വചനം എനിക്കു ദിനം(2) മണിദീപമെൻ വഴിയിൽ;- കർത്തനെന്‍റെ സന്തോഷവും കർത്തനെന്‍റെ സംഗീതവും അവൻ കൃപകൾ അവൻ ദയകൾ(2) ദിനംതോറും എൻ സ്തുതികൾ;-

Read More 

എനിക്കെന്‍റെ യേശുവിനെ കണ്ടാൽ മതി

എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി പരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽ പരനോടുകൂടെ വാഴാൻ പോയാൽ മതി ഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻ മരിച്ചവനായ് കിടന്നോ-രിടത്തു നിന്നു ഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻ ഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ;- എനിക്കെ… ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽ ഇവിടുത്തെ പാർപ്പിടമോ വഴിയമ്പലം ഇവിടെനിക്കാരും തുണ ഇല്ലെങ്കിലും ഇണയാകും യേശുവോടു ചേർന്നാൽ മതി;- എനിക്കെ… പ്രിയനെനിക്കിനിയേകും ദിനമൊക്കെയും ഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻ തിടുക്കമാണെൻ മണാളൻ വന്നാൽ മതി;- […]

Read More 

എനിക്കെന്‍റെ യേശു മാത്രം അവൻ

എനിക്കെന്‍റെ യേശു മാത്രം അവൻ മതിയായവൻ എനിക്കെന്‍റെ കർത്തൻ മാത്രം അവൻ മതിയായവൻ ആത്മസഖിയവൻ കൂടെയിരിക്കുമെ ഉറ്റവരേവരും കൈവിട്ടാലും പ്രതീക്ഷകളേറെയുണ്ടായി ജീവിതമനുഗ്രഹമായി എന്നിട്ടും നഷ്ടമായി കൂട്ടുകാരെല്ലാം ക്രൂശിങ്കൽ കണ്ടു ഞാൻ ഏകനാം കർത്തനെ ആശ്വാസം തന്നു താൻ എന്നെ ഉറപ്പിച്ചു കൈവിടില്ലാ ഞാൻ ഉപേക്ഷിക്കില്ലിനി എന്നുര ചെയ്തവൻ ധൈര്യം പകർന്നിതാ

Read More 

എനിക്കെന്‍റെ കർത്താവുണ്ടല്ലോ

എനിക്കെന്‍റെ കർത്താവുണ്ടല്ലോ എനിക്കെന്‍റെ യേശുവുണ്ടല്ലോ മാറാത്ത വചനമുണ്ടല്ലോ തീരാത്ത സ്നേഹമുണ്ടല്ലോ ഇവിടെ ഞാൻ ഏകനാണെന്നോ ആരും തുണയായ് ഇല്ലെന്നോ ഉള്ളിൽ പിശാചു മന്ത്രിച്ചാൽ എനിക്കെന്‍റെ കർത്താവുണ്ടല്ലോ;- എനി… ഓളങ്ങളേറി വന്നാലും മുങ്ങുമാറായി എന്നാലും യേശുവിൻ നാമമുണ്ടല്ലോ ഉന്നത നാമമുണ്ടല്ലോ;- എനി… അഗ്നി അതലറി വന്നാലും ആഴി കവിഞ്ഞു വന്നാലും അഗ്നിയെ ശാന്തമാക്കുന്നോൻ ആഴിമേൽ നടന്നു വന്നോൻ;- എനി… മാറായിൻ രാത്രികളിലും യോർദ്ദാന്‍റെ തീരങ്ങളിലും ചാരുവാൻ യേശുവുണ്ടല്ലോ മാറാത്ത കർത്തനുണ്ടല്ലോ;- എനി…

Read More 

എനിക്കെന്‍റെ ആശ്രയം യേശുവത്രേ

എനിക്കെന്‍റെ ആശ്രയം യേശുവത്രേ സർവ്വശക്തനാം എന്‍റെ യേശുവത്രേ ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം യേശു മതിയായവൻ (2) യേശു മതി ആ സ്നേഹം മതി തൻ ക്രൂശു മതി എനിക്ക് യേശു മതി തൻ ഹിതം മതി നിത്യജീവിൻ മതി എനിക്ക് (2) കാക്കയെഅയച്ചാഹാരം തരും ആവശ്യമെല്ലാം നടത്തിത്തരും നഷ്ടങ്ങളെ ലാഭമാക്കിത്തരും യേശു മതിയായവൻ (2) ആരോഗ്യമുള്ള ശരീരം തരും രോഗങ്ങളെ ദൈവം നീക്കിത്തരും ശാന്തമായുറങ്ങുവാൻ കൃപതന്നീടും യേശു മതിയായവൻ (2) സമാധാനമുള്ള കുടുബം തരും കുടുംബത്തിൽ […]

Read More 

എനിക്കെന്നും യേശുവുണ്ട്

എനിക്കെന്നും യേശുവുണ്ട് അവനിയിലാശ്രയിപ്പാൻ വിനയിലും പലവിധ ശോധനകളിലും എനിക്കെന്നും യേശുവുണ്ട് താങ്ങി നടത്തുവാൻ വല്ലഭനായ് താപത്തിലെനിക്കവൻ നൽതുണയായ് തൻകരം നീട്ടി സങ്കടം നീക്കും തൻകൃപമതിയെനിക്ക് ഇന്നലേമിന്നുമനന്യനവൻ മന്നിതിലെന്നുമെൻ കൂടെയുണ്ട് നിത്യതയോളം കൂട്ടാളിയേശു മൃത്യുവിലും പിരിയാ അവനെനിക്കെന്നും സങ്കേതമാം അവനിലാണെന്നുടെ ബലമെല്ലാം അനുദിനം നന്മയനുഭവിക്കുന്ന അനുഗ്രഹജീവിതമാം മരുവിലെൻ യാത്ര തീർന്നൊടുവിൽ തിരുസവിധം ഞാനണഞ്ഞിടുമ്പോൾ അരുമയിൽ തന്മുഖം നേരിൽ ഞാൻ കാണും തീരുമെൻ ദുരിതമെല്ലാം

Read More 

എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ

എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻ എനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാൻ എനിക്കുണ്ടൊരു സ്വന്ത നാടു പോകാൻ എനിക്കുണ്ടൊരു നല്ല വീടു പാർക്കാൻ അല്ലല്ല ഞാനിന്നനാഥനല്ല അല്ലലിൽ വലയുന്നഗതിയല്ല വല്ലഭൻ ദൈവം എൻപിതാവായ് നല്ലവനായുണ്ടു നിത്യം;- മന്നവ മന്നൻ മനുസുതനായ് മന്നിതിൽ പാപിയെ തേടി വന്നു ഉന്നത വിണ്ണിന്നനുഗ്രഹങ്ങൾ ഒന്നും കുറയാതെനിക്കു തന്നു;- ബുദ്ധിമുട്ടിന്നിനി കാര്യമില്ല നിത്യപിതാ തൻ കരണയിനാൽ ഉത്തമ സമ്പത്തെനിക്കു നൽകി ക്രിസ്തുവിലെന്നെ ധനികനാക്കി;-

Read More 

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ മനസ്സലിവോടു നിൻ കരുണകളോരോന്നും എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ പരമപിതാവെ നിന്നരികിൽ വരാനെനി- ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ? എൻ കിരീടം വേറെ ആരും എടുക്കായ് വാൻ നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം നല്ലപോർ ചെയ്തെന്‍റെ വേല തികയ്ക്കുവാൻ വല്ലഭനേ എന്നിൽ ശക്തി നീ നൽകണം ഈ വനലോകത്തിൽ നീ എനിക്കാശ്രയം ദൈവമേ നീ എനിക്കപ്പനും അമ്മയും എൻ പ്രിയനെ എന്‍റെ കണ്ണുനീർ നിന്നുടെ പൊന്നുകരം കൊണ്ടു എന്നു […]

Read More 

എനിക്കു നിൻ കൃപ മതിയേ പ്രിയനേ

എനിക്കു നിൻ കൃപ മതിയേ പ്രിയനേ എനിക്കു നിൻ കൃപ മതിയേ (2) ദുരിതം നിറയും മരുവിലെ വാസത്തിൽ എനിക്കു നിൻ കൃപമതിയേ-പ്രിയനേ എനിക്കു നിൻ കൃപ മതിയേ (2) ഇണയില്ലാ കുറുപ്രാവുപോൽ ഞരങ്ങുന്നു പ്രിയനെ ചേരുവാൻ നാഥാവരുവാൻ താമസമെങ്കിൽ വീഴാതെ നിർത്തേണമേ-എന്നെ വീഴാതെ നിർത്തേണമേ;- എനിക്കു… സിംഹത്തിൻ ഗുഹ എനിക്കേകിയാലും അഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലും ഉള്ളം കലങ്ങും പ്രതിസന്ധികളിൽ വീഴാതെ നിർത്തേണമേ-എന്നെ വീഴാതെ നിർത്തേണമേ;- എനിക്കു… ആശ്രയിപ്പാനൊരു ദേഹിയുമില്ല ആശ്വസിപ്പാനൊരു ഇടവുമില്ല ഒന്നേമാത്രം നിൻ ജീവമൊഴികൾ മന്നിലെന്നാശ്വാസമായ് […]

Read More