എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ
എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ ക്രിസ്തീയ ജീവിതം ഭൂമിയിൽ ഇത്ര നല്ലവനാം ഇത്ര വല്ലഭനം യേശു ദൈവമായ് ഉള്ളതിനാൽ നല്ല സ്നേഹിതനായ് നല്ല പാലകനായ് ഇല്ല യേശുവേ പോലൊരുവൻ എല്ലാ നേരത്തിലും ഏതു കാര്യത്തിലും വല്ലഭൻ വേറെ ആരുമില്ല;- ക്രൂശിന്‍റെ പാതയിൽ പോയിടും ധൈര്യമായ് ക്ലേശങ്ങൾ ഏറെ വന്നിടിലും ശാശ്വത പറയാം യേശുവിൽ കണ്ടിടും ആശ്വാസത്തിന്‍റെ പൂർണ്ണതയും;- ഭാരങ്ങൾ വന്നാലും രോഗങ്ങൾ വന്നാലും തീര ദുഃഖങ്ങൾ കൂടിയാലും പരനേശുവിന്‍റെ കരമുള്ളതിനാൽ ധരണിയിൽ ഖേദമില്ല;- കഷ്ടങ്ങൾ വന്നാലും കണ്ണുനീർ […]
Read Moreഎത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ
എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ എന്നെ പുലർത്തുമെൻ സ്നേഹനാഥൻ തൻ മാർവ്വിൽ ചേർത്തണയ്ക്കും ദിവ്യസ്നേഹം എത്രയോ സാന്ത്വനം നൽകുന്നു ഹാ! കർത്തൻ നടത്തും എന്നെ പുലർത്തും ഓരോരോ നാളും തൻ കൃപകളാൽ വാക്കുമാറാത്ത തൻ വാഗ്ദത്തം തന്ന് എന്നെ നടത്തുമെൻ സ്നേഹനാഥൻ ഭാവിയെ ഓർത്തിനി ആകുലമില്ല നാളെയെ ഓർത്തിനി ഭീതിയില്ല ഭാരമെല്ലാമെന്‍റെ നാഥൻ മേലിട്ടാൽ ഭൂവാസമെത്രയോ ധന്യം ധന്യം! നന്മയല്ലാതൊന്നുമില്ല തൃക്കൈയിൽ തിന്മയായൊന്നുമേ ചെയ്യില്ല താൻ തൻ മക്കൾ നേരിടും ദുഃഖങ്ങളെല്ലാം വിണ്മഹത്വത്തിനായ് വ്യാപരിക്കും
Read Moreഎത്ര ഭാഗ്യവാൻ ഞാൻ ഈ യാത്രയിൽ
എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക യാത്രയിൽ എന്നെ കരുതുവാൻ യേശു ഉണ്ടെന്നും എന്തൊരാനന്ദമെ ക്രിസ്തീയ ജീവിതമെ നാഥൻ പടകിലുണ്ടെന്നും തുണയായ് ഭാരത്താൽ വലഞ്ഞാലും ഞാൻ തീരാത്ത രോഗി ആയെന്നാലും മാറും ഞാൻ മറുരൂപമാകും എന്‍റെ കർത്തൻ കൂടെന്നും വാഴും;- ഘോരമാം ശോധനയിൽ-എൻ ഹൃദയം തെല്ലും പതറാതെ വൻ ഭുജത്താലെന്നെ നടത്തും- തൻ കൃപയെന്താശ്ചര്യമെ;-
Read Moreഎത്ര നാൾ ഈ ഭൂവിൽ വാസമെൻ
എത്ര നാൾ ഈ ഭൂവിൽ വാസമെൻ സോദരാ ഇത്ര നാൾ നടത്തിയ ദൈവമേ നിൻ കൃപ ഇന്നു കാണുവോരെല്ലാം നാളെയുണ്ടാവുമോ നാളെയാം നാളുകൾ നാഥൻ കരത്തിലല്ലോ ചലിക്കും കാൽ കരങ്ങൾ തുടിക്കും ഹൃദയവും ശ്വസിക്കും ജീവശ്വാസം എല്ലാം നിൻ ദാനമേ ദൈവമേ നിൻ കൃപ എല്ലാമേ നിൻ കൃപ ഇന്നോളം നടത്തിയ ദൈവമേ നിൻ കൃപ മട്ടും പ്രതാപവും വിട്ടു പോയിടുമേ സ്വത്തും സുഖങ്ങളും നഷ്ടമായീടുമേ അക്കര നാടതിൽ നിക്ഷേപമുണ്ടെങ്കിൽ സ്വർഗ്ഗ കനാൻ വാസം എത്ര ആനന്ദമേ […]
Read Moreഎത്ര നല്ലവൻ യേശുപരൻ
എത്ര നല്ലവനേശുപരൻ മിത്രമാണെനിക്കെന്നുമവൻ തൻതിരുചിറകിൻ മറവിൽ ഞാനെന്നും നിർഭയമായ് വസിക്കും ഏതൊരു ഖേദവും വരികിലും എന്‍റെ യേശുവിൽ ചാരിടും ഞാൻ എന്നെ കരങ്ങളിൽ വഹിച്ചിടും താൻ എന്‍റെ കണ്ണുനീർ തുടച്ചിടും താൻ കാരിരുൾ മൂടുമെൻ ജീവിതവഴിയിൽ അനുഗ്രഹമായ് നടത്തും എന്നെ വിളിച്ചവൻ വിശ്വസ്തനാം എന്നും മാറാത്ത വല്ലഭനാം ഇന്നെനിക്കാകയാലാകുലമില്ല മന്നവനെൻ തുണയാം ലോകസുഖങ്ങളെ ത്യജിച്ചിടും ഞാൻ സ്നേഹനാഥനെ അനുഗമിക്കും നിന്ദകൾ സഹിച്ചും ജീവനെ പകച്ചും പൊരുതുമെന്നായുസ്സെല്ലാം
Read Moreഎത്ര നല്ലവൻ യേശു എത്ര വല്ലഭൻ
എത്ര നല്ലവൻ യേശു എത്ര വല്ലഭൻ യേശു എല്ലാർക്കും നല്ലവൻ എപ്പോഴും നല്ലവൻ എല്ലാറ്റിലും നല്ലവൻ എന്നെന്‍റെ യാത്ര തീരും അന്നെന്‍റെ വീട്ടിൽ ചേരും ഇന്നിന്‍റെ നഷ്ട്ടമെല്ലാം അന്നെന്‍റെ ലാഭമകും പ്രാണ പ്രിയനെ കാണുമ്പോൾ;- ആരെന്നെ കൈവിട്ടാലും എന്തെല്ലാം നേരിട്ടാലും ആരു വെറുത്തന്നാലും ആരു മറന്നെന്നാലും എല്ലാം നന്മയ്ക്കായി മാറിടും;- ലൗകീക സൗഭാഗ്യങ്ങൾ ഭൗതീക സന്തോഷങ്ങൾ എല്ലാം നശ്വരമെന്ന് നന്നായ് അറിയുന്നവർക്കേശു എത്രയോ നല്ലവൻ;-
Read Moreഎത്ര നല്ലവൻ എൻ യേശുനായകൻ
എത്ര നല്ലവൻ എന്നേശു നായകൻ ഏതു നേരത്തും നടത്തിടുന്നവൻ എണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻ എന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാ നായകനവൻ നമുക്കുമുന്നിലായ് നൽ വഴികളെ നിരത്തിടുന്നവൻ നന്ദിയാൽ പാടും ഞാൻ നല്ലവനേശുവേ നാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ;- പ്രിയരേവരും പ്രതികൂലമാകുമ്പോൾ പാരിലേറിടും പ്രയാസവേളയിൽ പൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻ പൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ;- താമസമില്ല എൻ കാന്തൻ വരാറായ് കാഹള ധ്വനി എൻ കാതിൽ കേൾക്കാറായ് കണ്ണുനീരില്ലാത്ത നാട്ടിൽ ഞാൻ എത്തിടും ആർത്തിടും പാടിടും ദൂതരോടൊന്നിച്ച്;-
Read Moreഎത്ര നല്ല മിത്രം യേശു ഖേദഭാരം
എത്ര നല്ല മിത്രം യേശു ഖേദഭാരം വഹിപ്പാൻ എത്ര സ്വാതന്ത്രം നമുക്കു സർവ്വം ബോധിപ്പിക്കുവാൻ നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാം യേശുവോടു പറയായ്ക- മൂലമത്രെ സർവ്വവും ശോധനകൾ നമുക്കുണ്ടോ ക്ലേശമേതിലെങ്കിലും ലേശവും നിരാശവേണ്ട യേശുവോടു പറയാം കഷ്ടതയിൽ പങ്കുകൊള്ളും ശ്രേഷ്ഠമിത്രം യേശുവാം നമ്മെ മുറ്റുമറിയുന്ന-തന്നെയറിയിക്ക നാം ഭാരംമൂലം ഞെരുങ്ങുന്നോ ക്ഷീണം വർദ്ധിക്കുന്നുവോ യോശുവല്ലയൊ സങ്കേതം-തന്മേൽ സർവ്വം വച്ചീടാം സ്നേഹിതന്മാർ പരിഹസിക്കുന്നോ-യേശുവോടു പറക തന്‍റെയുള്ളം കൈയിൽ നമ്മെ പാലിച്ചാശ്വസിപ്പിക്കും എന്തു നല്ലോർ സഖിയേശു എന്ന രീതി
Read Moreഎത്ര നന്മയേശു ചെയ്തു തിന്മയൊന്നും
എത്ര നന്മയേശു ചെയ്തു തിന്മയൊന്നും ഭവിയ്ക്കാതെ എണ്ണിത്തീർത്തിടാത്ത നന്മ എണ്ണി എണ്ണി സ്തോത്രം പാടാം (2) സ്തോത്രം സ്തോത്രം സ്തോത്രം യേശു നാഥനേ… സ്തോത്രം സ്തോത്രം മാത്രം മാത്രതോറും ഓർത്തു പാടാം സ്തോത്രത്തോടെ(2) ക്രൂരമായ് തകർക്കപ്പെട്ട് കൊടുംവേദന സഹിച്ച് എന്‍റെ ജീവൻ വീണ്ടെടുപ്പാൻ ക്രൂശിൽ ജീവൻ വെടിഞ്ഞവൻ (2);- സ്തോ… എന്‍റെ സങ്കടങ്ങൾതീർത്ത് എന്‍റെ കണ്ണുനീർ തുടച്ചോൻ എന്‍റെ ഭാരങ്ങൾ ചുമന്ന് പാരിൽ പോറ്റിടുന്നു യേശു(2);- സ്തോ…
Read Moreഎത്ര എത്ര ശ്രേഷ്ഠം സ്വർഗ്ഗസീയോൻ
എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ എത്ര എത്ര ശ്രേഷ്ഠം! കർത്തൻ വാണീടും സിംഹാസനവും നല്ല കീർത്തനങ്ങൾ പാടും ദൂതരിൻ വീണയും സ്തോത്രഗീതങ്ങൾ പാടുന്നവർ നാദവും പന്ത്രണ്ടു വാതിലുകൾ-ക്കടുത്തൊഴുകുന്നു പളുങ്കുനദി മിന്നും നവരത്നം പോൽ വീഥിയെല്ലാം മിന്നിത്തിളങ്ങീടുന്നു മുത്തുഗോപുരങ്ങൾ ശ്രേഷ്ഠമാകുംവണ്ണം ശുദ്ധ പൊന്നിൻ തെരുവീഥി മഹാചിത്രം ചൊല്ലിക്കൂടാതുള്ള തേജസ്സുദിക്കുന്ന വല്ലഭൻ പട്ടണം നീ കാണുംന്നേരം അല്ലലെല്ലാമൊഴിയും;- ജീവനദി സ്വച്ഛമായ് ഒഴുകുന്നു സിംഹാസനത്തിൻ മുന്നിൽ ജീവവൃക്ഷം തഴച്ചീരാറുവിധ ജീവഫലം തരുന്നു, സ്വർഗ്ഗസീയോൻ തന്നിൽ സൂര്യചന്ദ്രൻമാരും ശോഭയേറും നല്ല ദീപങ്ങളും വേണ്ട […]
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

