ഉറ്റ സ്നേഹിതൻ യേശു എൻ
ഉറ്റ സ്നേഹിതൻ യേശു എൻ ഉത്തമ വഴികാട്ടിയും (2) പരിപാലിക്കും എന്നെ കണ്മണി പോലെ ആ സ്നേഹിതൻ ചാരെ നീ വാ (2) യേശുവിനാൽ ഞാൻ ജയാളി ഭയമോ അത് ലേശമെനിക്കില്ല (2) യേശുവിനാൽ ഞാൻ സുരക്ഷിതൻ ഒരുനാളും പിൻതിരികയില്ല (2) ഈ താതൻ സന്നിധേ അണഞ്ഞീടുന്നോർക്കായ് എല്ലാം നന്നായി കരുതുന്നു ജ്ഞാനം ബലം ധനം നല്ലൊരു ഭാവിയും എല്ലാമെൻ യേശു തരുന്നു (2) യേശുവിനാൽ ഈ ലോകം നല്കാത്ത സ്നേഹമെൻ താതൻ ക്രൂശിൽ എനിക്കായ് നല്കി […]
Read Moreഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ
ഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ നിന്നവൻ വിടുതൽ തന്നു(2) മനം ഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ നിന്നവൻ വിടുതൽ തന്നു(2) ഉള്ളം തകർന്ന വേളകളിൽ എൻ മനം തളർന്ന നാളുകളിൽ(2) എന്‍റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞിടുന്ന കർത്താവു കൂടെയുണ്ട് എന്‍റെ ആവശ്യങ്ങൾ ദൈവസാന്നിദ്ധ്യമുണ്ട് അത് എന്നും ആനന്ദമാം(2) കണ്ണുനീർ തുടപ്പാൻ കർത്താവുണ്ട് കരം പിടിച്ചുയർത്താൻ യേശുവുണ്ട്(2) എന്‍റെ കർത്തനെ ഞാൻ എന്‍റെ കർത്താവിനെ എന്നും സ്തുതിച്ചിടുമേ എന്നും ഉള്ളം തുറന്ന് ഞാൻ പാടീടുമേ എൻ മനം പകർന്നീടുമേ(2) […]
Read Moreഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ
ഉരയ്ക്കുന്നു സഹോദരാ നിനച്ചിടിൽ എന്‍റെ വാസം നിരന്തരം ദൈവത്തിന്‍റെ വാൻ കൃപയിൽ ഒരിക്കൽ ഞാൻ പാപിയായി നടന്നൊരു കാലം വിട്ടു ഒരിക്കലും പിരിയാത്ത കൃപയിൽ ചേർന്നു ചെറുപ്പത്തിൽ ചെയ്തു പോയ ചെറിയതും വലിയതും അസംഖ്യമാം പാപമെല്ലാം ക്ഷമിച്ചു ക്രിസ്തു കഴുകി തൻ ചോരയാലെൻ ദേഹവും ദേഹി ആത്മം മുഴുവനും വിശുദ്ധമാം മന്ദിരമായ് ഇന്ന് ഞാൻ നടക്കുന്നു ദൈവത്തിൻ വചനത്താൽ അതിലുള്ള ന്യായമെല്ലാം എനിക്ക് പ്രീയം ഉണർന്നിടും നേരമെല്ലാം ഉറങ്ങുന്ന വേളയിലും ഉയരുന്നു എൻ മനസ്സിൽ തിരുവചനം അശുദ്ധമാം […]
Read Moreഉയിർപ്പിൻ ജീവനാൽ നിത്യജീവൻ
ഉയർപ്പിൻ ജീവനാൽ നിത്യജീവൻ നൽകും കർത്താവിനോടുകൂടെയെൻ നിത്യവാസമാമെ അവൻ ഇടംവിട്ടു ശരീരബദ്ധനായ് ലോകെ അലഞ്ഞാലും ഞാനെൻ വീടോടടുക്കുമേ എൻ പ്രിയൻ പാർപ്പിടം മനോഹര ഹർമ്മ്യം മുത്തുകളാൽ നിർമ്മിതമാം പന്ത്രണ്ടു ഗോപുരം കണ്ടാനന്ദിച്ചിടാം നിത്യമായ് വാണിടാം എൻ ആത്മാവു വാഞ്ചിക്കുന്നേ ഞാൻ എന്നു ചേരുമോ എൻ ആത്മവാസമോ മൽ പിതൃഗൃഹത്തിൽ പൊൻവാതിൽകൾ വിശ്വാസകൺകൾക്കെത്ര ശോഭിതം ശുദ്ധരിൻ ശോഭനം അവകാശമാം ശാലേം പ്രാപിപ്പാൻ ആഗ്രഹത്താൽ വാഞ്ചിക്കുന്നേ എന്നുള്ളം എൻ അല്ലൽ തീർന്നു ഞാൻ ഹല്ലേലുയ്യാ പാടും മന്നവനാമേശുവിനോടുകൂടെ വാണിടും
Read Moreഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ
ഉയിർത്തെഴുന്നേറ്റു ഹല്ലേലുയ്യാ – ജയിച്ചെഴുന്നേറ്റു ഉർവ്വിയെ ജയിച്ച ക്രിസ്തുനാഥനെൻ സ്വന്തമായ്ത്തീർന്നു കല്ലറ തുറന്നീടവേ രാജസേവകർ ഭയന്നീടവേ വല്ലഭനേശു ഉയിർത്തെഴുന്നേറ്റു സ്വർഗ്ഗപിതാവിൻ മഹിമയിതേ;- ഉയിർ… മരിച്ചവരുടെ ഇടയിൽ ജീവനാഥനെ തേടുകയോ നീതിയിന്നധിപതി ഉയിർത്തെഴുന്നേറ്റു നിത്യമാം ജീവനെ നൽകിടുവാൻ;- ഉയിർ… മരണമേ വിഷമെവിടെ? പാതാളമേ ജയമെവിടെ? മരണത്തെ ജയിച്ചവൻ ഉയിർത്തെഴുന്നേറ്റു പാതാള വൈരിയെ ജയിച്ചവനായ്;- ഉയിർ… ആത്മാവിൽ ഇന്നുമെന്നും ഹാ നമ്മെയും ഉയിർപ്പിച്ചവൻ ആത്മാവിൻ വാഗ്ദത്തം നമുക്കവൻ തന്നു ഹല്ലേലുയ്യാ സ്തുതി പാടിടുവോം;- ഉയിർ…
Read Moreഉയിർത്തെഴുന്നേറ്റവനെ നിന്നെ
ഉയിർത്തെഴുന്നേറ്റവനെ നിന്നെ ആരാധിക്കുന്നു ഞങ്ങൾ ജീവനിനധിപതിയേ നിന്നെ ആരാധിക്കുന്നു ഞങ്ങൾ ഹല്ലേലൂയ്യാ ഹോശന്നാ (4) മരണത്തെ ജയിച്ചവനെ നിന്നെ ആരാധിക്കുന്നു ഞങ്ങൾ പാതാളത്തെ ജയിച്ചവനെ നിന്നെ ആരാധിക്കുന്നു ഞങ്ങൾ ഹല്ലേലൂയ്യാ ഹോശന്നാ (4)
Read Moreഉയർപ്പിൻ ശക്തി ലഭിച്ചവർ നാം
ഉയർപ്പിൻ ശക്തി ലഭിച്ചവർ നാം ലോകത്തെ ജയിച്ചവൻ നമ്മോടുണ്ട് ശത്രുക്കൾ മുൻപേ മേശ ഒരുക്കം യേശു മാറാത്തവൻ (2) ഹാല്ലേലുയ്യാ രക്തം ജയം (3) എന്‍റെ യേശു ജീവിക്കുന്നു (2) കണ്ണീരിൽ വിതച്ചാൽ ആർപ്പോടെ കൊയ്യാം കൊയ്ത്തിന്‍റെ യജമാനൻ നമ്മോടുണ്ട് ഉന്നത വിളിയാൽ വിളിച്ചു നമ്മെ സുവിശേഷം ഘോഷിക്കുവാൻ (2);- കുരുടർ കാണും മുടന്തർ നടക്കും രക്ഷകൻ യേശു നമ്മോടുണ്ട് രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയും യേശുവിൻ നാമത്തിനാൽ (2) ഉണരുക സഭയെ പണിയുക സഭയെ വിശ്വസ്തൻ […]
Read Moreഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ
ഉയർപ്പിൻ പ്രഭാതമേ ഉള്ളത്തിൻ പ്രമോദമേ ഉർവ്വിതന്നിൽ ഭക്തന്മാർക്കുള്ളാശയിൻ പ്രദീപമേ ക്രിസ്തുരാജൻ മൃത്യുവെ ജയിച്ചുയർത്ത സുദിനമേ സത്യമീ സുവാർത്ത ഭൂവിലെവിടെയും സുവിദിതമെ മർത്യനീ പ്രത്യാശ തന്ന പ്രാരംഭ പ്രഭാതമേ പാടും ഞാൻ സംഗീതമേ;- ശത്രുവിന്‍റെ ശക്തിയെ തകർത്തെറിഞ്ഞ ദിവസമേ മൃതുവിൻ ബലത്തിനും വിരാമമിട്ട നിമിഷമേ വിജയഭേരി വിശ്വമെങ്ങും വിണ്ണിലും മുഴങ്ങിയേ വൃതരിൻ ഭീതി നീങ്ങിയേ;- എന്തുമർമ്മം നാമെല്ലാരും നിദ്രകൊള്ളുകില്ലിഹേ അന്ത്യകാഹളം ധ്വനിയ്ക്കു മധിപനേശുവരവതിൽ മരണനിദ്ര ചെയ്യും ശുദ്ധരുയിക്കുമക്ഷ-യരായ് തീരും നാം മരുരുപമായ്;- ഈ ദ്രവത്വമായതദ്രവത്വമായി മാറുമേ ഇന്നു മർത്യമായതന്നു […]
Read Moreഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേ
ഉയർത്തീടുന്നേ ഞങ്ങൾ ഉയർത്തീടുന്നേ ഉന്നതനാം യേശുനാമാം ഉയർത്തീടുന്നേ(2) എല്ലാ നാളും കൂടെയുണ്ടെന്നുരച്ചവനേ എല്ലാനാവും തിരുനാമമുയർത്തീടുന്നേ എന്നുമെന്നെ കരുതുന്ന പ്രിയതാതൻ എനിക്കായി സകലവുമൊരുക്കീടുന്നേ ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ വല്ലഭനാം യേശുനാമം ഉയർത്തീടുന്നേ;- ഉയർത്തി… മഹിയിൽ വാഴുന്ന പരമസുതൻ മന്നിടത്തിൽ നമുക്കായി ജീവിക്കുന്നു മനുജനായവതരിച്ചേശു പരൻ മാനവർക്കായ് തിരുനിണമൊഴുക്കിയല്ലോ ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ വല്ലഭനാം യേശുനാമം ഉയർത്തീടുന്നേ;- ഉയർത്തി… സ്വന്തമായിട്ടൊന്നു-മിഹേയെനിക്കുവേണ്ട സ്വന്തമായി നീ മതിയേ യേശുദേവാ സ്വർപുരത്തിൽ വാസം ചെയ്യും പരിശുദ്ധനേ സ്വർഗ്ഗവാതിലെനിക്കായും തുറന്നിടണേ ഹല്ലേലുയ്യാ പാടി പുകഴ്ത്തീടുന്നേ വല്ലഭനാം […]
Read Moreഉയർത്തീടും ഞാൻ എന്‍റെ കൺ കൾ
ഉയർത്തീടും ഞാൻ എന്‍റെ കൺകൾ തുണയരുളും വൻ പർവ്വതമേ(2) എന്നാശ്രയം എന്‍റെ കോട്ടയും നീ എന്‍റെ സങ്കേതമേ(2) ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ യേശുവിന് ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലുയ രാജാവിന് ജീവന്‍റെ ഉറവിടം യേശുവേ ജീവനെ നൽകിയ സ്നേഹമേ(2) എന്‍റെ ജീവനും എന്‍റെ പാറയും നീ എന്‍റെ ആരാധ്യനും (2);- ഹല്ലേലു… പാപത്തെ തകർത്തവൻ യേശുവേ പാപിയെ സ്നേഹിച്ച സ്നേഹമേ (2) എൻ രക്ഷയും എന്‍റെ ആശയും നീ എന്‍റെ സ്നേഹിതനും(2);- ഹല്ലേലു…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

