ഇത്രത്തോളം കൊണ്ടുവരുവാൻ
ഇത്രത്തോളം കൊണ്ടുവരുവാൻ ഇത്ര നന്മകൾ അനുഭവിപ്പാൻ എന്തുള്ളേഴയും എൻ ഗൃഹവും എല്ലാം നിൻ ദയ ഒന്നു നാഥാ പാടും ഞാൻ ജീവനുള്ളൊരു കാലത്തോളം കർത്താവേ നീ എന്നെ സ്നേഹിച്ച പാലിച്ച കൃപ വർണ്ണിക്കും ഞാൻ ഏതുമില്ലേയെൻ കാലങ്ങളിൽ എല്ലാം ഉള്ളവൻ പോൽ ജീവിപ്പാൻ പറഞ്ഞു തീരാ ദാനങ്ങളാൽ പോഷിപ്പിച്ചോനു സ്തോത്രം ആമേൻ വീഴാതെ വണ്ണം കാവൽ ചെയ്തു തന്‍റെ മഹിമാ സന്നിധിയിലെന്നെ ആനന്ദത്തോടെ നിർത്തിടുവാൻ ശക്തനായോനു മഹത്വം ആമേൻ
Read Moreഇത്ര സ്നേഹം തന്ന സ്നേഹിതൻ
ഇത്ര സ്നേഹം തന്ന സ്നേഹിതൻ ആരുള്ളൂ കാരുണ്യവാനാം യേശു മാത്രമേ ഇത് നന്മ തന്ന സ്നേഹിതൻ ആരുള്ളൂ മാധുര്യവാനാം യേശു മാത്രമേ (2) തന്‍റെ സ്നേഹമൊന്നുമാത്രം എന്നുമെന്റെ ജീവിതം വണങ്ങിടുന്നു എന്റെ താതനേ(2) എന്‍റെ ജീവിത കുറവുകളെ തൻ നിണങ്ങളാൽ കഴുകി വെടിപ്പാക്കിടുന്നവൻ (2) എന്നെ നല്ലപോൽ നടത്തുവാൻ പ്രാപ്തനാം നമ്മെ വല്ലഭൻ മറന്നു പോകുമോ?(2);- ഇത്ര സ്നേഹം… എന്‍റെ കണ്ണുനീർകണങ്ങളെ തൻ കരങ്ങളാൽ തുടച്ചുമാർവ്വിൽ ചേർത്തിടുന്നവൻ(2) എന്‍റെ കണ്ണുനീർ തുരുത്തിയിൽ പകർന്നവൻ നിന്‍റെ കണ്ണുനീർ മറന്നു […]
Read Moreഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ
ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുമാത്രം എന്നേശുവേ ഇത് നൽ കൃപയ്ക്കു പാത്രമാക്കി തീർത്തു പുത്രത്വം നൽകി നീ ചേർത്തുവല്ലോ വഴി തെറ്റി അലഞ്ഞ അജമായിരുന്നെന്നെ തേടി വന്നണച്ച സ്നേഹമാശ്ചര്യം തോളിലേറ്റിച്ചുമന്നു വിടുവിച്ചതോർക്കുമ്പോൾ നന്ദിയാൽ എൻ കൺകൾ നിറഞ്ഞിടുന്നേ എൻ സ്വന്തകാതുകളിൽ കേട്ടതൊക്കെ ഓർത്താൽ നീയല്ലാതില്ലല്ലോ വേറൊരു ദൈവം നിൻ നാമം എന്നിലും വിളിക്കപ്പെട്ടുവല്ലോ മഹത്വത്തിൽ നിന്നോടൊത്തു ഞാനുമിരിപ്പാൻ വ്യാജത്തെ നോക്കാതെ കൺകളെ തിരിച്ച് സത്യത്തിൻ പാതയിൽ ജീവിപ്പിക്കണേ വിശുദ്ധി എൻ അലങ്കാരം നിന്നിഷ്ടമാകയാൽ ആനന്ദമാക്കണേ […]
Read Moreഇതുവരെ നടത്തിയ ഇതുവരെ
ഇതുവരെ നടത്തിയ ഇതുവരെ പുലർത്തിയ കൃപകൾ ഓർത്തു ഞാൻ പാടുമേ ഇനിയും നടത്തുവാൻ ഇനിയും പുലർത്തുവാൻ ഈ മന്നിൽ കൂടെയുള്ള നാഥനെ വിശ്വാസ നായകനാം നിത്യനാം സ്നേഹിതനാം നല്ല ഇടയനാം യേശുമാത്രം എന്നും കൂടെ ഉള്ളതാൽ(2) ഞാനേകനായ് തീർന്നാലും മന്നിൽ ഒരുനാളും മറക്കില്ല മന്നവൻ(2) മരുഭൂവിൽ വാടാതെ നിൽക്കുവാൻ ജീവ ഉറവയായ് അണയുമേ എന്നിൽ(2);- വിശ്വാസ… ഞാൻ പാടിടും യേശുനല്ലവൻ എന്നും ആശ്രയിക്കും രക്ഷയിൻ പാറ(2) ഞാൻ കാണുമേ നാഥൻ പൊൻമുഖം അന്നു പാടുമേ സീയോനിൽ സ്തുതിഗീതം(2);- […]
Read Moreഇതുപോലൊരു കാലത്തിനല്ലോ
ഇതുപോലൊരു കാലത്തിനല്ലോ നിന്നെ നിന്നെ വിളിച്ചതെന്നോർത്തീടുക കാന്തൻ വരാൻ കാലമായി തന്‍റെ വരവേറ്റമടുത്തുപോയി ജനമെല്ലാം നശിച്ചീടുന്നേ ഉണർന്നൊന്നു കരഞ്ഞീടുമോ വിടുവിപ്പാൻ കഴിയാതെ തൻ കരങ്ങൾ കുറുകീട്ടില്ല എസ്ഥേറെ നീയിവിടെ മൗനമായിരുന്നാലോ നീയും നിൻ കുടുംബവുമേ നിത്യതയിൽ കാണുകില്ല വയലെല്ലാം വിളഞ്ഞുവല്ലോ കൊയ്ത്തിനു നേരമായി മണവാളൻ തിരുമുമ്പിൽ നീ ലജ്ജിക്കാതെ നിന്നീടുമോ
Read Moreഇതു യഹോവയുണ്ടാക്കിയ സുദിനം
ഇതു യഹോവയുണ്ടാക്കിയ സുദിനം ഇന്നു നാം സന്തോഷിച്ചാനന്ദിക്ക ആനന്ദമാനന്ദമാനന്ദമേ- യാഹിൽ സന്തോഷിച്ചാനന്ദിച്ചാർത്തിടുകാ അവനുടെ കൃപകളെ ധ്യാനിച്ചിടാം-തന്‍റെ അതിശയ പ്രവൃത്തികൾ ഘോഷിച്ചിടാം;- ഇതു… സോദരർ ചേർന്നുവസിച്ചിടുന്ന-തെത്ര ശുഭവും മനോഹരവും ആകുന്നു അവിടല്ലോ ദൈവമനുഗ്രഹവും-നിത്യ ജീവനും കല്പിച്ചിരിക്കുന്നത്;- ഇതു… തൻ തിരുനാമത്തിൽ ചെയ്യും പ്രയത്നങ്ങൾ കർത്താവിൽ വ്യർത്ഥമല്ലായതിനാൽ തൻ വേലയിൽ ദിനം വർദ്ധിച്ചിടാം ജയം നൽകും പിതാവിനു സ്തോത്രം ചെയ്യാം;- ഇതു… കൂലിയും നല്ലപ്രതിഫലവും-എന്‍റെ പ്രാണപ്രിയൻ വേഗം തന്നിടുമേ ക്രൂശും വഹിച്ചു തൻ പിൻപേ ഗമിച്ചവർ അന്നു നിത്യാനന്ദം പ്രാപിച്ചിടും;- […]
Read Moreഇതിനൊന്നും യോഗ്യതയില്ലേ
ഇതിനൊന്നും യോഗ്യതയില്ലേ നീ തന്നെ ദാനം അതല്ലേ പുറം പറമ്പിൽ കിടന്നെന്നേ കോരിയെടുത്തതങ്ങല്ലേ നേഹിതർ മാറിയ നേരം സോദരർ കൈവിട്ടസമയം(2) തേടി വന്ന നിന്റെ സ്നേഹം വർണ്ണിച്ചിടുവാൻ അസാധ്യം ആരും തുറക്കാത്ത വാതിൽ ആരും അറിയാത്ത വഴികൾ യേശുവിൻ ഭുജത്തിൻ കരുത്താൽ എന്നെ പുലർത്തുന്നതല്ലേ
Read Moreഇടറിവീഴുവാൻ ഇടതരല്ലേ നീ
ഇടറിവീഴുവാൻ ഇടതരല്ലേ നീ യേശുനായകാ ഇടവിടാതെ ഞാൻ നല്ലിടയനോടെന്നും പ്രാർത്ഥിക്കുന്നിതാ മുൾക്കിരീടം ചാർത്തിയ ജീവദായക ഉൾത്തടത്തിൻ തേങ്ങൽ നീ കേൾക്കുന്നില്ലയോ മഹിയിൽ ജീവിതം മഹിതമാക്കുവാൻ മറന്നുപോയ മനുജനല്ലോ ഞാൻ അറിഞ്ഞിടാതെ ഞാൻ ചെയ്ത പാപമോ നിറഞ്ഞ കണ്ണുനീർ കണങ്ങളായ് അന്ധകാര വീഥിയിൽ തള്ളിടല്ലേ രക്ഷകാ അന്തരംഗം നൊന്തു കേണിതാ;- വിശ്വമോഹങ്ങൾ ഉപേക്ഷിക്കുന്നു ഞാൻ ചെയ്ത പാപ പ്രായചിത്തമായ് ഉലകിൽ വീണ്ടും ഞാൻ ഉലഞ്ഞു പോകല്ലെ ഉടഞ്ഞൊരു പളുങ്കു പാത്രം ഞാൻ എന്‍റെ ശിഷ്ടജന്മമോ നിന്‍റെ പാദലാളനം എന്നും […]
Read Moreഇടയന്‍റെ കാവൽ ലഭിച്ചിടുവാനായ്
ഇടയന്‍റെ കാവൽ ലഭിച്ചിടുവാനായ് അജഗണമായ് നീ മാറണം ഇടയന്‍റെസ്നേഹം നുകർന്നിടുവാനായ് കുഞ്ഞാടായ് നീ മാറണം (2) ചെന്നായ് വരുന്നത് കാണുന്നനേരം ഓടിപ്പോകില്ലെങ്ങും നിന്നിടയൻ(2) ജീവൻ ചൊരിഞ്ഞും പ്രാണൻ വെടിഞ്ഞും നിന്നെ കാത്തിടും നല്ലിടയൻ(2) പാപമുറിവുകൾ പേറും മനസ്സുമായ് കൂട്ടം പിരിഞ്ഞേ-കനായിടുമ്പോൾ(2) കൂട്ടം മറന്നെത്തും ഞാൻ നിന്‍റെ ചാരെ സ്നേഹം പകർന്നെന്റെ സൗഖ്യം തരാൻ മാറിൽ ചേർന്നെന്റെ സ്വന്തമാക്കാൻ(2)
Read Moreഇന്നയോളം തുണച്ചോനെ
ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക ഇഹ ദുഃഖരക്ഷയും നീ ഈയെൻ നിത്യഗ്രഹം നിൻ സിംഹാസന നിഴലിൽ നിൻ ശുദ്ധർ പാർക്കുന്നു നിൻ ഭുജം മതിയവർക്കു നിർഭയം വസിപ്പാൻ പർവ്വതങ്ങൾ നടുംമുമ്പേ പണ്ടു ഭൂമിയേക്കാൾ പരനെ നീ അനാദിയായ് പാർക്കുന്നല്ലോ സദാ ആയിരം വർഷം നിനക്ക് ആകുന്നിന്നലെപ്പോൽ ആദിത്യോദയമുമ്പിലെ അൽപ്പയാമം പോലെ നിത്യനദിപോലെ കാലം നിത്യം തൻമക്കളെ നിത്യത്വം പൂകിപ്പിക്കുന്നു നിദ്രപോലെയ ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക ഇഹം വിട്ടു പിരിയുമ്പോൾ ഈയെൻ നിത്യഗ്രഹം
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള


 
    
                            
