ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ
ഇത്ര മാത്രം എന്നെ സ്നേഹിപ്പാൻ
ഞാൻ എന്തുമാത്രം എന്നേശുവേ
ഇത് നൽ കൃപയ്ക്കു പാത്രമാക്കി തീർത്തു
പുത്രത്വം നൽകി നീ ചേർത്തുവല്ലോ
വഴി തെറ്റി അലഞ്ഞ അജമായിരുന്നെന്നെ
തേടി വന്നണച്ച സ്നേഹമാശ്ചര്യം
തോളിലേറ്റിച്ചുമന്നു വിടുവിച്ചതോർക്കുമ്പോൾ
നന്ദിയാൽ എൻ കൺകൾ നിറഞ്ഞിടുന്നേ
എൻ സ്വന്തകാതുകളിൽ കേട്ടതൊക്കെ ഓർത്താൽ
നീയല്ലാതില്ലല്ലോ വേറൊരു ദൈവം
നിൻ നാമം എന്നിലും വിളിക്കപ്പെട്ടുവല്ലോ
മഹത്വത്തിൽ നിന്നോടൊത്തു ഞാനുമിരിപ്പാൻ
വ്യാജത്തെ നോക്കാതെ കൺകളെ തിരിച്ച്
സത്യത്തിൻ പാതയിൽ ജീവിപ്പിക്കണേ
വിശുദ്ധി എൻ അലങ്കാരം നിന്നിഷ്ടമാകയാൽ
ആനന്ദമാക്കണേ നിൻ കൺകൾക്കെന്നെയും
മനം നൊന്തു കേണിടും നേരം നീ എന്നെയും
മാതൃതുല്യം മാർവ്വതിൽ അണയ്ക്കുന്നോനേ
ഇടങ്കയ്യിൽ എനിക്കു നീ വിശ്രാമം നൽകിടും
വലങ്കയ്യാൽ എന്നെ നീ ആശ്ലേഷിച്ചിടും
താതൻ തൻ പുത്രനെ ആദരിക്കുന്നതുപോൽ
നിൻ സേവകരെ നീ ആദരിക്കുമ്പോൾ
ആ ദിനം വിശ്വസ്തനായ് തിരുമുമ്പിൽ നിൽക്കുവാൻ
നിൻ ദിവ്യ കൃപയിൽ കാക്കണേ നാഥാ
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള