Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

കാൽവറി മലമുകളിൽ കണ്ടു ഞാൻ

കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെമുൾക്കിരീട ഭാരമതിൽ എഴുന്നള്ളും രാജാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ കാരിരുമ്പിൻ ആണികളാൽ മുറിവേറ്റ കുഞ്ഞാടിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെ മേലങ്കി പകുത്തു നൽകും ലോകത്തിന്‍റെ പാലകനേകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെകയ്പുനീരും ദാഹത്തോടെ നുകരുന്ന രക്ഷകനെ കാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെവിലാവിന്‍റെ ആഴത്തിലും സ്നേഹമൂറും പിതാവിനെകാൽവറി മലമുകളിൽ കണ്ടു ഞാൻ എന്നേശുവിനെഎനിക്കായ് കുരിശിൽ മരിക്കും എന്‍റെ ജീവദായകനെ

Read More 

കാൽവറി ക്രൂശതിൽ കാണുന്നില്ലേ നീ

കാൽവറി ക്രൂശതിൽ കാണുന്നില്ലേ നീകാരുണ്യനായകൻ യേശുവിനെകാൽകരം തറച്ചും നെഞ്ചു പിളർന്നുംകാരണനാം പരമാത്മസുതൻ കാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ…നിൻ മനം ചിന്തിച്ച പാപങ്ങൾക്കായവൻശിരസ്സതിൽ തറച്ചു ശിതമകുടംനിൻ കൈകൾ ചെയ്തതും കാൽകൾ ചരിച്ചതുംപോക്കുവാനായീശൻ തറയ്ക്കപ്പെട്ടുവ്യഥകൾ വേദന നിന്ദകൾ പരിഹാസംനിനക്കായേറ്റതെന്നറിയുമോ നീകാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ;- കാൽവറി…സമർപ്പിക്കു നിന്നെ യേശുവിനായിന്ന്രക്ഷകനായ് ഉള്ളിൽ സ്വീകരിക്കുനിർമ്മലസ്നേഹത്തിൻ പാതയിൽ നടന്നാൽനിത്യകാലം പരൻ കൂടെ വാഴാംആത്മഫലങ്ങൾ വരങ്ങൾ കൃപകൾനിറഞ്ഞവനായി നീ ജീവിക്കുമോകാണുന്നില്ലേ മനുജാ നീ… കാരുണ്യനായകനെ;- കാൽവറി…

Read More 

കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൽ പൂർണ്ണത

കാൽവറി ക്രൂശിൽ കാണും സ്നേഹത്തിൻ പൂർണ്ണതശത്രുവാം എന്നെ ദൈവം മിത്രമാക്കിയേരക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്ഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻദുഃഖത്തിൽ ആശ്വാസമായ് രോഗത്തിൽ എൻ സൗഖ്യമായ്ഘോരവിപത്തുകളിൽ എന്നെ താൻശാശ്വതഭൂജങ്ങളാൽ മാർവ്വോടണച്ചിടുംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻക്രിസ്തുവിൻ സ്നേഹമെന്നെ നിർബന്ധിക്കുന്നതാൽഎന്നെത്തന്നെ വെറുത്തെൻ ക്രൂശെടുത്തു ഞാൻനിന്ദയും ചുമന്നുപോം പാളയത്തിൻ പുറംഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻതൻപുനരുത്ഥാനത്തിൻ ശക്തി ഞാൻ ധരിക്കുവാൻതന്‍റെ മരണത്തോടങ്ങേകീഭവിക്കുവാൻക്രിസ്തുവിൻ കഷ്ടങ്ങളിൽ പങ്കാളിയാകുവാൻഈ സ്നേഹസ്വരൂപനെൻ ആത്മസ്നേഹിതൻഒരിക്കലും ഒരിക്കലും ഞാൻ കൈവിടുകില്ല നിന്നെഭയപ്പെടാതെ ഞാൻ നിൻ കൂടെയുള്ളതാൽതീയിൽകൂടി നടന്നാൽ നീ വെന്തുപോകുമോപെരുവെള്ളങ്ങൾക്കു നിന്നെ മുക്കാൻ കഴിയുമോമുൻപടയായ് പിമ്പടയായ് […]

Read More 

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെ

കൈത്താളത്തോടെ തപ്പിനോടെ നൃത്തത്തോടെകർത്തനെ സ്തുതിച്ചീടുവിൻത്രത്തിനാദത്തോടെ വീണയോടും കിന്നരത്തോടുംഉല്ലസിച്ചാർത്തിടുവിൻ (2)അവൻ നല്ലവൻ ദയ എന്നുമുള്ളത്അതുന്നതൻ സ്തുതി എന്നുമവന് (2)കോടി കോടി ദൂതഗണങ്ങൾവാഴ്ത്തി പുകഴ്ത്തിടുന്നുദൈവപുത്രനേശു മനുകുല രക്ഷയ്ക്കായിഅവനിയിൽ അവതരിച്ചു (2)നന്മചെയ്തു. നാടെങ്ങും നടന്നവൻകണ്ണുനീർ അകറ്റുവാനായ്പാപഭാരമേറ്റു താൻ കാൽവറി കുരിശതിൽജീവനെ തന്നുവല്ലോ (2)പൊന്നു നാഥാ എന്നു മേലേ വന്നീടുമോഎന്നെയും ചേർത്തീടുവാൻനോക്കി നോക്കി കൺകൾ കൊതിച്ചിടുന്നേവേഗം വന്നീടണമേ (2)

Read More 

കാൽവറി ക്ര്യൂശിൽ കാണുന്ന ദൈവത്തിൻ സ്നേഹം

1.കാൽവറി ക്രുശിൽ കാണുന്ന ദൈവത്തിൻ സ്നേഹംഎന്നെയും വീണ്ടെടുത്ത എന്‍റെ രക്ഷകൻ സ്നേഹംഏകജാതനാം യേശുവേ പാതകർക്കായിതന്ന സ്നേഹംഎത്ര സ്തുതിച്ചാലും മതിവരുമോ?2.ശത്ര്യുവായിരുന്ന എന്നെ ദൈവപുത്രനാക്കിടുവാൻനാശപാപിയായ എന്‍റെ ശാപശിക്ഷ ഏറ്റെടുത്തുക്ര്യൂശിൽമരിച്ചു ജയംവരിച്ചുഅതെത്ര സ്തുതിച്ചാലും മതിവരുമോ?3.താതൻ സന്നിധിയിലെന്നും പക്ഷവാദം ചെയ്തുകൊണ്ടുംശുദ്ധാത്മവിനാലെ എന്നെ ഭൂവിലെന്നും വഴിനടത്തിതോളിലേന്തിടും പ്രിയൻ സ്നേഹത്തഎത്ര സ്തുതിച്ചാലും മതിവരുമോ?4.സ്വർഗ്ഗഭവനം ഒരുക്കി വേഗം വരും മണവാളൻസ്വർഗ്ഗസേനയോട്ചേർന്നു ഉയർത്തീടും പൊൻനാമംനിത്യം പാടീടും കർത്തൻ സ്നേഹത്തഎത്ര സ്തുതിച്ചാലും മതിവരുമോ?

Read More 

കൈവിട്ടു എല്ലാരും എന്നെയെന്നും

കൈവിട്ടു എല്ലാരും എന്നെയെന്നുംഏകനെന്നു ഞാൻ നിനച്ചിടുമ്പോൾമുൾപടർപ്പിൽ എനിക്കായ് ഒരുവൻ;അഗ്നിയിൽ ഇറങ്ങി നിന്നിടുന്നുഎന്നെ മാറ്റിടുവാൻ പുതുതാക്കി തീർക്കുവാൻയേശു ആരിലും വലിയവൻഅവനൊപ്പം പറയാനാരുമില്ലേയേശു ആരിലും വലിയവൻഅവനൊപ്പം പറയാനാരുമില്ലേതിരമാല എൻ നേരെ ആഞ്ഞടിച്ചുകാലുകൾ പടകിൽ തിന്നിളകി.ലോകമാം കടലിൽ വീണിടുമോഭയത്തോടെ ഞാൻ നോക്കി നിന്നിടുമ്പോൾകടലിന്മേൽ നടന്ന അധികാരമുള്ളവൻകാറ്റിനെ ശാസിക്കും ശാന്തത നൽകിടും;-ശൂന്യത മാത്രാണന്‍റെ സമ്പാദ്യംജീവിതം വ്യർത്ഥമെന്നു തോന്നിടുന്നോപടകൽപ്പം നീക്കുവാൻ മനസ്സാകുമോആഴത്തിൽ വീശുവാൻ ഒരുങ്ങീടുമോകാണാത്ത കാര്യങ്ങൾ നിൻ കണ്ണാൽ കാണുവാൻഎവിടെ തകർന്നുവോ അവിടെ മാനിക്കുവാൻ;

Read More 

കാൽവറി ക്രൂശിലെ രക്തം

കാൽവറി ക്രൂശിലെ രക്തംഎൻ പാപക്കറകൾ കഴുകിയ രക്തംഎന്നെ വാങ്ങുവാൻ വിലയായ് നല്കിയപാവന സ്നേഹത്തെ കീർത്തിക്കും ഞാൻ(2)എനിക്കായ് ജീവൻ വെടിഞ്ഞവനെപിൻപറ്റാതെ പിൻമാറിയല്ലോഎങ്കിലും ആ ദിവ്യ സ്നേഹംമറന്നില്ല എന്നെ കൈവെടിഞ്ഞില്ല;- കാൽവറി…ജീവിത യാത്രയിൽ തളർന്നിടാതെമരുഭൂമിയാത്രയിൽ തുടർന്നീടുവാൻപാപവും ഭാരവും വിട്ടോടിവാൻകൃപയേകിടൂ കൃപയേകിടൂ;- കാൽവറി…ലേകത്തിലാശ്രയമായെനിക്ക്ആരുമില്ലെന്നാലും ഖേദമില്ലഎന്‍റെ പ്രാണപ്രിയൻ മതിയെനിക്ക്പരദേശവാസം തികച്ചിടുവാൻ;- കാൽവറി…

Read More 

കാക്കണം ദിനംതോറും കരുണയിൽ നീ

കാക്കണം ദിനംതോറും കരുണയിൽ നീകാക്കണം ദിനംതോറുംകാക്കണം ലോകത്തിൻ പോക്കിൽ നിന്നെന്നുടെലാക്കെന്നും നിന്നിലാകുവാൻ കരുണയിൽ നീ;-ജോലികളിൽ മനോഭാരമുണ്ടായി ഞാൻജോലിയിൽ മുഴുകിടാതെ കരുണയിൽ നീ;-നല്ല മനസ്സാക്ഷി എള്ളളവും വിടാ-വുതല്ലാ സമയം തന്നു കരുണയിൽ നീ;-വേദവാക്യങ്ങളെ ശോധന ചെയ്യുവാൻആദരമരുളിയെന്നെ കരുണയിൽ നീ;-മുന്നമെ ദൈവത്തിൻ രാജ്യവും നീതിയുംതന്നെയന്വേഷിച്ചിടുവാൻ കരുണയിൽ നീ;-പ്രാർത്ഥന കേൾക്കേണമേ കർത്താവെ : എന്ന രീതി

Read More 

കാൽവറി ക്രൂശിലെ സ്നേഹമേ

കാൽവറി ക്രൂശിലെ സ്നേഹമേഎന്നെ വീണ്ടെടുത്ത മഹൽ സ്നേഹമേപൊന്നുമാർവ്വിലണച്ചിടും സ്നേഹമേഎന്‍റെ കണ്ണീർ തുടച്ചിടും സ്നേഹമേപ്രേമ പരിമളക്കുന്നിലെഎന്‍റെ പ്രിയനുമായുള്ള വാസമേഞാൻ ഓർത്തിടും തോറുമെൻ മാനസം തുള്ളിടുന്നതിമോദമായ്;-നാട്ടുകാർ വീട്ടുകാർ കൂട്ടമായ്എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോൾഎന്നെ ഓർത്തിടുമേ എന്‍റെ പ്രിയന്‍റെപുഞ്ചിരി തൂകുമാപൊന്മുഖം;-ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നു ഞാൻപിന്മാറി പോകാതെയിരിക്കുവാൻസ്നേഹത്തിൻ ചങ്ങലയാലെന്നെബന്ധിച്ചിടും യേശു രക്ഷകൻ;-

Read More 

കാൽ ചവിട്ടും ദേശമെല്ലാം എൻ കർത്താവിനു

കാൽ ചവിട്ടും ദേശമെല്ലാംഎൻ കർത്താവിനു സ്വന്തമാകുംകാണുന്ന ഭൂമിയെല്ലാംകാൽവറി കൊടി പറക്കും(2)പറക്കട്ടെ പറക്കട്ടെ ക്രൂശിന്‍റെജയക്കൊടി-ഹാലേലുയ്യാഉയരട്ടെ ഉയരട്ടെ യേശുവിൻതിരുനാമം ഹാലേലുയ്യാ;-മുന്നേറട്ടെ മുന്നേറട്ടെ സീയോനിൽസേനകൾ – ഹാലേലുയ്യാമുഴങ്ങട്ടെ മുഴങ്ങട്ടെ യേശുതാൻവഴി എന്ന് – ഹാലേലുയ്യാതുറക്കട്ടെ തുറക്കട്ടെ സുവിശേഷവാതിലുകൾ – ഹാലേലുയ്യാവളരട്ടെ വളരട്ടെ യേശുവിന്‍റെതിരുസഭകൾ – ഹാലേലുയ്യാ

Read More