കാലം ആസന്നമായി കാന്തൻ യേശുവരാറായ്
കാലം ആസന്നമായി കാന്തൻ യേശുവരാറായ്(2)കാഹളം ധ്വനിച്ചീടുമേ മദ്ധ്യാകാശേശുദ്ധരൊന്നായ് കൂടുമേപോയിടാം പോയിടാം ആ ഇമ്പതീരത്ത്ചേർന്നിടും ചേർന്നിടും ആ സ്വന്തദേശത്ത്കഷ്ടതയില്ലാത്ത കണ്ണുനീരില്ലാത്തപുത്തനെറുശലേമിൽ ചേർന്നു വാണിടാംമണ്ണിൽ മറഞ്ഞ ശുദ്ധർ വിണ്ണിൽ വിളങ്ങി നിൽക്കും(2)ജീവനോടിരിക്കും നാമും പ്രാപിക്കുമന്ന്തേജസ്സിൻ രൂപാന്തരം(2);- പോയി…ജീവ ജല നദിയാം ശുദ്ധ പളുങ്ങുതീരം(2)കുഞ്ഞാട്ടിൻ ശേഭയാലത് വിളങ്ങി നിൽക്കുംശുദ്ധരിൻ പാർപ്പിടമല്ലോ(2);- പോയി…നിന്ദ നീങ്ങി പോകും ദുഃഖം തീർന്നു പോകും(2)ചാരുമാ പൊൻമാർവ്വിൽ ഞാൻ അണയ്ക്കുമെന്നെപാടുള്ള പൊൻ പാണികൾ(2) ;- പോയി…
Read Moreകാലം തീരാറായ് കാന്തൻ വെളിപ്പെടാറായ്
കാലം തീരാറായ് കാന്തൻ വെളിപ്പെടാറായ്ക്ലേശമെല്ലാം നീങ്ങി എൻ പ്രിയൻ കൂടെന്നും വാണിടാറായ്അന്ത്യകാല സംഭവങ്ങൾ കണ്ടിടുന്നീ ഉലകിൽസത്യമില്ല നീതിയില്ല സമാധാനവുമില്ല;- കാലം…ജാതി രാജ്യം രാഷ്ട്രം ഭാഷ ഒന്നൊന്നായ് ഇളകിടുന്നേഭീഷണികൾ മുഴങ്ങിടുന്നേ സ്വസ്ഥതയില്ലിഹത്തിൽ;- കാലം…തിരുസഭയെ ഉണർന്നുകൊൾക കാഹളം കേട്ടിടാറായ്വിണ്ണധീശൻ നിന്‍റെ കാന്തൻ വാനിൽ വെളിപ്പെടുമേ;- കാലം…മണ്ണിൽ നിദ്രചെയ്യും വിശുദ്ധർ മുമ്പേ ഉയർത്തിടുമേവിൺമയ ശരീരം അന്നു ഞാനും പ്രാപിക്കുമേ;- കാലം…എന്‍റെ ഭാഗ്യം ഓർത്തിടുമ്പോൾ എന്മനം ഉയർന്നിടുന്നേഎൻ പ്രിയൻ പൊന്മുഖം ഞാൻ എന്നു കണ്ടിടുമോ?;- കാലം…
Read Moreകാലം തികയാറായി കർത്താവു വന്നിടാറായ്
കാലം തികയാറായി കർത്താവു വന്നിടാറായ് (2)സുവിശേഷം വിശ്വസിപ്പിൻ മനം തിരിഞ്ഞീടുവിൻ (2)ഉലകിൻ പ്രതാപങ്ങൾ തകർന്നുവീഴുംഇരുളിൻ ശക്തികൾ അടരാടിടും(2)ഉലകിൻ ഉടയോൻ യാഹിൻ വചനങ്ങൾഒരുനാളും പാഴിനായ് പോകുകില്ല(2)ഒരിക്കലും മാറാത്ത നാമവും താൻ ഇളകാത്ത രാജ്യത്തിൻ ശില്‍പ്പിയും താൻ;- കാലം…സൽഗുണ പൂർണ്ണരായി തീർന്നിടുവാൻസത്യയേക ദൈവത്തിൽ ആശ്രയിക്കാൻ(2)ജീവന്‍റെ വചനം സഹതം ഭുജിപ്പിൻഫലമാർന്ന ജീവിതം കാഴ്ചവെപ്പാൻ(2)സഹജർക്കു നൽ സാക്ഷ്യമേകിടുവിൻനാഥന്‍റെ തിരുവിഷ്ടം നിറവേറ്റുവാൻ;- കാലം… സത്യവും നിതിയും മാർഗ്ഗവും താൻനിത്യമാം ജീവന്‍റെ ഉറവയും താൻ(2)നീയും നിനക്കുള്ള പ്രിയരും എല്ലാംയേശുവിൻ നാമത്തിൽ വിശ്വസിക്കാ(2)രക്ഷയിൻ വാതിൽ കടന്നിടുകസ്വർഗ്ഗീയ ജീവിതം […]
Read Moreകാലം തികയാറായെൻ കാന്തൻ വരവിനായി
കാലം തികയാറായെൻ കാന്തൻ വരവിനായികാലമധികമില്ല കാഹളനാദം കേൾപ്പാൻഭാരം പ്രയാസങ്ങളേറിടുമ്പോൾഓർക്കുന്നു ഞാനെന്‍റെ സ്വർഗ്ഗവീട്രോഗമോ ശോകമോ വേദനയോഇല്ലവിടെ എന്നും സന്തോഷമേമൃത്യഭയമെന്നെ നേരിടുമ്പോൾകാണുന്നു ഞാനെന്‍റെ സ്വർഗ്ഗവീട്നിത്യമായുള്ളാരു ജീവിതമോഉണ്ടവിടെ എന്നും സന്തോഷമേഈ ഭൂവിൽ പോർവിളി കേട്ടിടുമ്പോൾഇമ്പസ്വരങ്ങളെന്‍റെ സ്വർഗ്ഗ വീട്ടിൽഇല്ലാതായ് പോയാലീ മൺകൂടാരംതേജസ്സുള്ളതാകും സന്തോഷമേ
Read Moreകാലമതാസന്നമായ് യേശുനാഥൻ
കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ്ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടുംകടലാകെയിളക്കീടും കരയേയുമിളക്കീടുംസുന്ദരരൂപൻ വന്നീടുംകാന്തയെ മാർവിൽ ചേർത്തീടുംഉണരാം ഉണരാം ദൈവജനമേമണവാളൻ വന്നീടും വേഗം വാതിലടച്ചീടുംപർവതം മാറിടും കുന്നുകൾ നീങ്ങിടുംസമുദ്രം അതിർ കടന്നീടുംകാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോപാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം…കാലങ്ങൾ കാട്ടീടും ഓരോരോ അടയാളംമറന്നു നാം ഓടരുതേതിരുവേദം നൽകീടും അരുളപ്പാടോരോന്നുംകേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം…കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംകർത്തൻതൻ പാതെ പോയിടാംനിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻമേഘത്തിൽ നാഥൻ വന്നീടും;– ഉണരാം…
Read Moreകാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ
കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽകാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻകാന്തനെ വരവിനെത്ര താമസം വിഭോകാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽരാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നുകാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻവന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി….ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേരോഗങ്ങളും പീഡകളും ഏറിടുന്നല്ലോകാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെവേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി….കാഹളത്തിൻ നാദമെന്‍റെ കാതിൽ കേൾക്കാറായിമധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായികാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായിതേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി….
Read Moreകാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ
കാലമില്ലിനിയും പ്രിയനെന്നേ കൊണ്ടു പോകാൻ സമയമില്ലിനിയും പ്രിയനെന്നേ ചേർത്തിടാൻ(2)സ്വർഗ്ഗത്തിൽ എനിക്കായൊരുക്കും വീടതിൽ നിത്യമായി വാണിടുവാനായി (2)നിന്നിൽ മാത്രം ആശ്രയിച്ചു ജീവിക്കും ഈ ലോകത്തിൽ ജീവിക്കും നാളെല്ലാം (2)സ്വർഗ്ഗത്തിൽ ഞാൻ പോകും നിശ്ചയം എന്‍റെ പ്രീയനെന്നേ സ്നേഹിക്കുന്നതിനാൽ (2)
Read Moreകാൽപതിക്കും ദേശമെല്ലാം
കാൽപതിക്കും ദേശമെല്ലാംഎന്‍റെ രക്ഷകനു സ്വന്തമാകുംകൺമുമ്പിൽ കാൺമതിൽകാൽവരികൊടി പറക്കുംപറക്കട്ടെ പറക്കും കൂശിന്‍റെ ജയക്കൊടിഹാലേലൂയ്യാഉയരട്ടെ ഉയരട്ടെ യേശുവിന്‍റെ തിരുനാമംഹാലേലൂയ്യാഉണരട്ടെ ഉണരട്ടെ ഗിദയോനിൽ സൈന്യം പോൽഹാലേലൂയ്യാമുഴങ്ങട്ടെ മുഴങ്ങട്ടെ യേശു താൻ ദൈവമെന്നുഹാലേലുയ്യാതുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾഹാലേലൂയ്യാവളരട്ടെ വളരട്ടെ വചനത്തിൽ വളരട്ടെഹാലേലൂയ്യാ
Read Moreകാൽവറി കാൽവറി കർത്തൻ നിൻ നിണം
കാൽവറി കാൽവറി കർത്തൻതൻ നിണം ചൊരിഞ്ഞിടംഎൻപേർക്കായ് ജീവൻ നൽകി താൻഒരുക്കി പുതുവഴി (2)കുരിശിൽ പാടു പെട്ടു തകർന്നുനാഥൻ മേനി എനിക്കായികുഞ്ഞാട്ടിൻ രകം എന്നെ കഴുകിതീർത്തല്ലോ ശുദ്ധനായ്(2);- കാൽവറി…അനുഗ്രഹിക്കൂ ഈ അപ്പത്തെതാത നിൻ ദേഹം പിളർന്നതാൽനുറുക്കുക എന്നെ മുറ്റുമായ്ശുദ്ധമാക്കാ ഉള്ളിൽ നിന്നും (2);- കാൽവറി..വാഴ്ത്തുക ഈ ദ്രാക്ഷാരസത്തതിരു നിണം നീ ചൊരിഞ്ഞതാൽകഴുകി എൻ പാപക്കറകളെല്ലാംകാൽവറിയിലെ യാഗമതാൽ(2);- കാൽവറി…ഞാൻ എന്തുള്ളു എനിക്കായ് മരിപ്പാൻനിൻ കരുണ ഒന്നു മാത്രംഎൻ ജീവനെ തിരു സേവയ്ക്കായിപൂർണ്ണമായും നൽകിടുന്നു (2);- കാൽവറി…എല്ലാം വിട്ടെന്നും അങ്ങ പിൻപറ്റുവാൻകൃപതരിക […]
Read Moreകാൽവറി കാൽവറി നിൻ സ്നേഹം വർണ്ണി
കാൽവറി കാൽവറിനിൻ സ്നേഹം വർണ്ണിപ്പാനാവതല്ലേമരക്കുരിശുമേന്തി മാ മലയിൽനടന്നല്ലോ എൻ പ്രാണനാഥനവൻശിരസ്സിൽ മുൾമുടി അണിഞ്ഞവനായ്പരിഹാസം നിന്ദകൾ സഹിച്ചവനായ്;- കാൽവറിലോകത്തിൻ പാപത്തെ വഹിച്ചിടുവാൻഭൂമി വാനം മദ്ധ്യേ തൂങ്ങിടുന്നുപ്രാണവേദനയാൽ ഞരങ്ങിടുന്നുപ്രാണ പ്രിയനവൻ എൻ പേർക്കായി;- കാൽവറികാൽകരങ്ങൾ ഇരുമ്പാണികളാൽക്രൂശിൽ തറച്ചല്ലോ ദുഷ്ട ജനംഎനിക്കായ് സഹിച്ചതാം വേദനയോർത്താൽഎന്തു ഞാനേകിടും നിൻ പേർക്കായി;- കാൽവറിപെരിയ കുന്തം കൊണ്ടു കുത്തിയല്ലോനീചനാം പടയാളി തിരുഹൃദയത്തിൽപാഞ്ഞൊഴുകിടുന്ന പുണ്യരക്തംപാപികളെ ശുദ്ധരാക്കിയല്ലോ;- കാൽവറിപാടിടും ഞാനെന്നും നിൻ സ്നേഹത്തെവർണ്ണിക്കും ഞാനെന്നും നിൻ ത്യാഗത്തെരക്തത്താൽ ശുദ്ധനായ് ജീവിച്ചിടാൻകൃപയരുളീടണെ പ്രാണനാഥാ;- കാൽവറി
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

