ജയമെടുപ്പിൻ നാം ജയമെടുപ്പിൻ
ജയമെടുപ്പിൻ നാം ജയമെടുപ്പിൻയേശുവിന്‍റെ നാമത്തിൽ ജയമെടുപ്പിൻഅത്ഭുതമടയാളമവനിലുണ്ട്അഗതികൾക്കഭയവും അവനിലുണ്ട്ആശ്രയിപ്പിൻ – വിശ്രമിപ്പിൻഅവൻ ബലത്താൽ നാം ജയമെടുപ്പിൻ;- ജയ…ജയത്തിനു കുതിരകൾ വ്യർത്ഥമത്രേവീരനും തൻബലത്താൽ വിടുതലുണ്ടോ?സൈന്യത്താലും – ശക്തിയാലുമല്ലആത്മബലത്താൽ ജയമെടുപ്പിൻ;- ജയ…വിശ്വാസത്താൽ നീതി നേടിടുവിൻ-ബലഹീനതയിൽ ബലം പ്രാപിക്കുവാൻവാഗ്ദത്തങ്ങൾ – വിശ്വസിപ്പിൻവിശ്വാസവീരരായ് ജയമെടുപ്പിൻ;- ജയ…ശത്രുവിന്നായുധം വയ്പ്പിച്ചവൻക്രൂശിൽ ജയോത്സവം കൊണ്ടതിനാൽനിർഭയരായ് – നിരാമയരായ്ജയഘോഷത്താൽ നാം ജയമെടുപ്പിൻ;- ജയ…
Read Moreഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാതകർത്ത ഇടിമുഴക്കം പോലെപെരു വെള്ളത്തിൻ ഇരച്ചിൽ പോലെവ്യർത്ഥമായ നടപ്പിൽ നിന്നുംഎന്നെ വീണ്ടെടുത്ത പരനെ നിത്യംകുഞ്ഞാട്ടിന്‍റെ കല്ല്യാണത്തിൽക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർകണ്ടിടാറായ് എൻ ഭാഗ്യദേശംവാണിടുമേ നിത്യകാലംകാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെപ്പോൽ ഗമിച്ചീടാറായ്
Read Moreജഗദീശനെ സ്തുതിച്ചിടുന്നു
ജഗദീശനെ സ്തുതിച്ചിടുന്നുതിരുപാദത്തിൽ നമിച്ചിടുന്നുജഗദീശനെ സ്തുതിക്കുന്നുവാഴ്ത്തുന്നു നമിച്ചിടുന്നുമാനവരക്ഷയ്ക്കായ് സർവ്വേശനാഥൻകാരിരുമ്പാണിയാൽ ക്രൂശിതനായ്എൻ കൊടും പാപങ്ങൾ മോചിക്കണേതിരു രക്തത്താൽ കഴുകേണമേ;-സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻആത്മാഭിഷേക പ്രാപ്തരായിടുവാൻവരദാനത്താൽ നിറയ്ക്കണമേ;-നിൻ തിരുവചനം ഘോഷിച്ചീടുവാൻഏഴകൾക്കേകണേ വരമാധികംതവ തിരുനാമം നിനച്ചതിലും പരംവിളങ്ങിടുവാൻ അനുഗ്രഹിക്ക;-
Read Moreഹല്ലേലുയ്യാ ദൈവത്തിനും ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ദൈവത്തിനും ഹല്ലേലുയ്യാ പുത്രനുംഹല്ലേലുയ്യാ ആത്മാവിനും ഇന്നും സർവ്വകാലത്തും…
Read Moreഹല്ലേലുയ്യാ ഗീതം പാടും ഞാൻ
ഹല്ലേലുയ്യാ ഗീതം പാടും ഞാൻ അല്ലലെല്ലാം മാറിപോകുമേ കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ കണ്ണീരെല്ലാം നീങ്ങിപ്പോയിടുംഎന്നേശുവിൻ പൊന്മുഖം കാണും മുമ്പേ പോയ പ്രിയരെ കാണും കോടാ കോടി ശുദ്ധരെ കാണും എന്നും കണ്ടങ്ങാനന്ദിച്ചിടും;- ഹല്ലേ…രോഗം ദുഃഖം നിന്ദയുമില്ല രാത്രി ശാപം അവിടെയില്ല നീതിസൂര്യൻ യേശുവിൻ രാജ്യേ രാജാക്കളായ് കൂടെ വാഴുമേ;- ഹല്ലേ…ഇത്ര നല്ല രക്ഷയേ തന്ന സ്വന്ത ജീവൻ യാഗമായ് തന്ന യേശുനാഥാ നിൻനാമത്തിന് നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ ;- ഹല്ലേ…
Read Moreഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആമേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ആമേൻആശ്വാസം നീയെ ആശ്രയം നീയെഅങ്ങേ ഞൻ ആരാധിക്കുംഇമ്പവും നീയെ ഇണയില്ല നാമമേഅങ്ങേ ഞാൻ ആരാധിക്കും;-വഴിയും നീയെ സത്യവും നീയെഅങ്ങേ ഞാൻ ആരാധിക്കുംചിന്തയും നീയെ ആശയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-ഔഷധം നീയെ ഓഹരിയും നീയെഅങ്ങേ ഞാൻ ആരാധിക്കുംഅല്ഫയും നീയെ ഒമേഗയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-
Read Moreഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാഇരുളതിൻ ഭയമോ പകലിൻ പോരാട്ടമോഒന്നും നിന്നെയൊരുനാളുമേശുകില്ലതകർത്തിടാൻ ശത്രു നിന്നെ ചുറ്റിവളയുംനിന്നോടടുത്തിടാൻ ദൈവം സമ്മതിക്കുകയില്ല;- ഹല്ലേലുയ്യാകെരീത്തു വറ്റിടട്ടെ സാരെഫാത്തും മാറട്ടെഏലിയാവിൻ ദൈവം നിന്നെപ്പോറ്റിപ്പുലർത്തുംചൂരച്ചെടിത്തണലിൽ ഉറങ്ങേൺടി വന്നാലുംസ്വർഗ്ഗീയ ഭോജനവുമായ് തട്ടിയുണർത്തും;- ഹല്ലേലുയ്യാസിംഹത്തിൻ കുഴിയിൽ നീ അകപ്പെട്ടെന്നാകിലുംനിനക്കൊരു കേടും ഭവിക്കയില്ലസിംഹത്തിൻ വായടച്ചു നിൻ പ്രാണനെ രക്ഷിക്കുംലോകത്തിൻ മുമ്പിൽ നിന്നെ മാനിച്ചുയർത്തും;- ഹല്ലേലുയ്യാബാബേൽ തീച്ചൂളയിൽ നീ എറിയപ്പെട്ടാലുംഅവിടെയും നിൻ നാഥൻ ഇറങ്ങിവരുംതീച്ചൂളയിൻ ശക്തിയോ ഏഴു മടങ്ങായാലുംതീയിൻ ബലം കെടുത്തുന്നോൻ കൂടെയുണ്ടല്ലോ;- ഹല്ലേലുയ്യാ
Read Moreഹല്ലേലുയ്യാ പാടിടാം മനമേ ഹല്ലേലുയ്യാ പാടിടാം
ഹല്ലേലുയ്യാ പാടിടാം മനമേ ഹല്ലേലുയ്യാ പാടിടാംവല്ലഭനേശുവിനെ ദിനവും വാഴ്ത്തി സ്തുതിച്ചിടുകക്ലേശങ്ങളേറിടുന്നീ മരുവിൽ പ്രിയനെന്‍റെ സഖിയായ്ഭാരങ്ങളേറിടുമ്പോളെൻ പ്രിയൻ താങ്ങി നടത്തിടുന്നുനിന്ദിതനായിടത്തു തന്നെ ഞാൻ മാനിക്കപ്പെട്ടിടുമ്പോൾലജ്ജിതനായ്ത്തീർന്നിടും ശത്രു ഓടിയൊളിച്ചിടുമേ;-മിസ്രയീം വിട്ടിതാ ഞാൻ മരുവിൽ വാഗ്ദത്ത നാട്ടിലേക്ക്അഗ്നിമേഘസ്തംഭത്തിൻ നിഴലിൽ യാത്ര തുടർന്നിടുന്നുഅഗ്നിസർപ്പ വിഷത്തെ തകർക്കും ക്രൂശിലെ രക്തത്താൽ ഞാൻബാലസിംഹം പെരുമ്പാമ്പിനെയും ചവിട്ടി മെതിച്ചിടും;-എന്നവകാശത്തെ നോട്ടമിടും അനാക്കിൻ പുത്രന്മാരെആത്മാവിൻ വാളിനാൽ ഞാൻ തകർക്കും ദേശം പിടിച്ചെടുക്കുംപാലും തേനും ഒഴുകും കനാനെൻ വാഗ്ദത്ത ദേശമത്പാർത്തിടും നിത്യമായ് ഞാനവിടെ പ്രിയനോടൊപ്പമായി;-ജീവ ജലനദിയുണ്ടവിടെ ജീവതരുക്കളുണ്ട്ശോഭിത രത്നങ്ങളാൽ നിർമ്മിത […]
Read Moreഹാലേലുയ്യാ രക്തത്താൽ ജയം ജയം യേശുവിൻ
ഹാലേലുയ്യാ രക്തത്താൽ ജയം ജയംയേശുവിൻ രക്തത്താൽ ജയം ജയം ജയംഎന്‍റെ സൗഖ്യദായകൻ യഹോവറാഫയാകയാൽഒന്നുമേ ഭയന്നിടാതെ പോയിടുംരോഗഭീതിയില്ലിനി രക്തമെന്‍റെ കോട്ടയായ്നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാകരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽവരുവതൊന്നിലും ഭയപ്പെടില്ല ഞാൻകരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനംനിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാഇതുവരെ നടത്തിയോൻ ഏബനേസറാകയാൽയഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാസർവ്വശക്തനായവൻ യഹോവ-എലോഹീമവൻസർവ്വ മുഴങ്കാലും മടങ്ങിടുമേ സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ സർവ്വരാലും വന്ദിതൻ മഹോന്നതൻ;- ഹല്ലേലുയ്യാ
Read Moreഹല്ലേലുയ്യ സ്തുതി നാൾതോറും നാഥനു നന്ദിയാൽ
ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനുനന്ദിയാൽ ഞാൻ പാടുമേ (2)നാൾതോറുമെന്‍റെ ഭാരം ചുമക്കുന്ന-നല്ലോരിടയനവൻ (2)ഇന്നലെയുമിന്നും എന്നുമനന്യനായ്- എന്നോടുകൂടെയുള്ളോൻ (2)ഓളങ്ങളേറും ഈവാരിധിയിൽ-പടകു നയിക്കുന്നവൻ (2)കാറ്റും കടലും ശാസിച്ചമർത്തുന്ന-നല്ലോരു സ്യഷ്ടാവവൻ (2)ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന-നല്ലോരുമിത്രമവൻ (2)ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന-സ്വർഗ്ഗീയ രാജാവവൻ (2)രോഗകിടക്കയെ മാറ്റിവിരിക്കുന്ന-നല്ലോരുവൈദ്യനവൻ (2)നിത്യസന്തോഷവും നല്ലപ്രത്യാശയും-നല്കുന്ന നാഥനവൻ (2)വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു-പോയൊരു കാന്തനവൻ (2)കാത്തിരിക്കും തന്‍റെ കാന്തയെ ചേർപ്പാൻവേഗം വരുന്നോനവൻ (2)
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

