Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

ഹല്ലേലുയ്യാ ഗീതം പാടും ഞാൻ

ഹല്ലേലുയ്യാ ഗീതം പാടും ഞാൻ അല്ലലെല്ലാം മാറിപോകുമേ കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ കണ്ണീരെല്ലാം നീങ്ങിപ്പോയിടുംഎന്നേശുവിൻ പൊന്മുഖം കാണും മുമ്പേ പോയ പ്രിയരെ കാണും കോടാ കോടി ശുദ്ധരെ കാണും എന്നും കണ്ടങ്ങാനന്ദിച്ചിടും;- ഹല്ലേ…രോഗം ദുഃഖം നിന്ദയുമില്ല രാത്രി ശാപം അവിടെയില്ല നീതിസൂര്യൻ യേശുവിൻ രാജ്യേ രാജാക്കളായ്‌ കൂടെ വാഴുമേ;- ഹല്ലേ…ഇത്ര നല്ല രക്ഷയേ തന്ന സ്വന്ത ജീവൻ യാഗമായ്‌ തന്ന യേശുനാഥാ നിൻനാമത്തിന്‌ നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ ;- ഹല്ലേ…

Read More 

ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾ

ഹാ എൻ സൗഭാഗ്യത്തെ ഓർത്തിടുമ്പോൾഎനിക്ക് ആനന്ദമേ പരമാനന്ദമേ(2)ഒരു മഹൽ സുപ്രാഭാതം അണയുന്നുണ്ടതിവേഗംവരുമന്നെൻ പ്രിയൻ മേഘേ ചുരുളുകളിൽ(2)-അകം നിറയുന്നു മധുരമാം നിനവുകളാൽ മന-മുരുകുന്നു സുദിനത്തിൻ പ്രതീക്ഷയിൻ നാൾ;-മരുവിലീ എരിവെയിലതിലേറ്റം തളർന്നു ഞാ-നുരുമോദമണയും സ്വർ-നഗരമതിൽ(2)അനുദിനമവിടെ ഞാനനുഭവിച്ചാനന്ദിക്കുംസ്വർഗ്ഗത്തിൻ കുളിർമ്മയും മധുരിമയും(2)പറന്നകലുമെൻ ഹൃദയത്തിൻ വ്യഥയഖിലംമറന്നിടാമിന്നീയിഹത്തിലെ ദുരിതമെല്ലാം;-നൊടിനേരത്തേയ്ക്കുള്ള കഷ്ടങ്ങളോ എന്‍റെഅനവധി ഭാഗ്യത്തിൻ പദവിയല്ലോ(2)ത്ധടുതിയിൽ വരും പ്രിയനരനൊടിയിൽ തന്‍റെഅരികിൽ ഞാനിരുന്നിടും മണിയറയിൽ(2)എന്‍റെ കരച്ചിലിൻ കണ്ണീരെല്ലാം തുടച്ചിടുമേതന്‍റെ കരങ്ങളിൽ അണച്ചെന്നെ ചുംബിച്ചീടുമേ;-കോടാകോടി ദൂതസേവിതനാം എന്‍റെകാന്തനോടൊത്തു തൻ കാന്തയായി(2)കോടാകോടിയുഗം വാണീടുമേ നിത്യഭാഗ്യമതോർക്കുമ്പോൾ ആനന്ദമേ(2)നാശലോകമേ നിന്നിമ്പമെല്ലാം വെറുത്തീടുന്നേപൊന്നുനാഥനേ നിൻ സ്നേഹമെന്നും […]

Read More 

ഹാ എന്താനന്ദം ഹാ എന്തു മോദമേ

ഹാ എന്താനന്ദം ഹാ എന്തു മോദമേശുദ്ധരോടു ചേർന്നു ഞാനും പ്രിയനെ വാഴ്ത്തിടുമേഈ ലോകയാത്രയിൽ എപ്പോഴും പോരാട്ടമെഭൂവിൽ ജയം പ്രാപിച്ചോർക്കു നിത്യമഹിമയെഈ ലോകജീവിതം പുല്ലിനു തുല്യമെവാടിപ്പോകും പൂവെപ്പോലെ മാഞ്ഞുപോകുമെമണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേകാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേവിശുദ്ധരെല്ലാരും വിൺ തേജസ്സിലെപ്പോഴുംകർത്തൻ തന്‍റെ സന്നിധിയിലെന്നും മോദിക്കുംപൊൻതള വീഥിയിൽ പുതിയ ശാലേമിൽഎൻ പ്രിയനോടു ചേർന്ന് ഞാനും പാടി ഉലാവിടുമെഎൻ പ്രിയൻ മാർവ്വിൽ ഞാൻ ചാരും നേരത്തിൽഹാ എന്തൊരിമ്പം എന്തു മാധുരം വർണ്ണ്യമല്ലതുഈ പാഴുലോകത്തിൽ എനിക്കാശ എന്തഹോപഞ്ഞിപോൽ പറന്നു പോകും മായാ ലോകമേ

Read More 

ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെ

ഹാ എന്തിനിത്ര താമസം പൊന്നേശു രാജനെഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേഎന്നാത്മ നാഥനെ, എന്നാത്മ നാഥനെഞാനെത്രനാൾ പാർക്കേണമീ മഹാ വനാന്തരേകഷ്ടങ്ങളേറുന്നേശുവേ ദുഖങ്ങളും സദാദുഷ്ടന്മാരാൽ വിശുദ്ധരയ്യോ വീഴുന്നേ പരാ;നീ താമസിക്കല്ലേ നീ താമസിക്കല്ലേനിൻ സ്വന്തനാട്ടിൽ ചേർക്കുവാൻ നീ താമസിക്കല്ലേ(2)അപൂണ്ണനത്രേ ഞാനിഹത്തിൽ അങ്ങു ചേരുവാൻസമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ;നിന്നാത്മ പൂർണ്ണനായ് നിന്നാത്മ പൂർണ്ണനായ് സമ്പൂർണ്ണ രൂപമേഴയിൽ നിറച്ചുതാ പ്രഭോ(2)നിൻ കൈയ്യിൽ ഞാനിരിക്കുന്നു കളിമൺ പാത്രം പോൽനിന്നിഷ്ടത്താൽ സമ്പൂർ ണ്ണരൂപമാക്കി തീർക്കുക;ഞാൻ പാനം ചെയ്യുമേ ഞാൻ പാനം ചെയ്യുമേനിന്നിഷ്ടം വൻ കയ്പാകിലും ഞാൻ […]

Read More 

ഹാ എത്ര അത്ഭുതം അത്ഭുതമേ

ഹാ എത്ര അത്ഭുതം അത്ഭുതമേആ ദിനം ഞാൻ മറക്കാലോകാന്തകാരത്തിൽ അലഞ്ഞപ്പോൾകണ്ടു ഞാൻ രക്ഷകനേഎത്ര ദയാലു താൻ ആർദ്ര മിത്രംഎന്നാത്മ ദാഹം തീർത്തുസന്താപം മാറി ഹാ സന്തോഷാൽ പാടുന്നുഎന്നിരുൾ നീങ്ങിപ്പോയ്സ്വർഗ്ഗം താണിറങ്ങി എന്നുള്ളിൽ വന്നിതാതൻ ക്രൂശിനാൽ ഞാൻ പൂർണ്ണനായ നാൾഎൻ പാപം മാഞ്ഞുപോയ് എൻ രാവും തീർന്നുപോയ്സ്വർഗ്ഗം താണിറങ്ങി എന്നുള്ളിൽ വന്നിതാദാനമായ് തന്നു തൻ ജീവനെ താൻക്രൂശിലെ സ്നേഹം മൂലംദൈവ ഭവനത്തിൽ നീതിമാനായ്എന്തൊരു സ്ഥാനമിത്എത്ര ക്ഷണത്തിൽ താൻ സ്വീകരിച്ചുഹീനനാം പാപിയെന്നെവൻ കൃപ ദാനമാം രക്ഷ തന്നുഎന്നും തൻ നാമമുയരട്ടെ;- […]

Read More 

ഹാ എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം

ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓർക്കിലെന്നുള്ളം തുള്ളിടുന്നുഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവെ സ്തുതിക്കുംഹാ എന്‍റെ ഭാഗ്യം അനന്തമേ!ഇതു സൗഭാഗ്യ ജീവിതമേ!ലോകത്തിലീ ഞാൻ ഹീനനത്രേ ശോകമെപ്പോഴും ഉണ്ടെനിക്കുമേഘത്തിലേശു വന്നിടുമ്പോൾ എന്നെയൻപോടു ചേർത്തിടുമ്പോൾ;-ദൈവത്തിൻരാജ്യം ഉണ്ടെ നിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്വിശുദ്ധർകൂട്ടം ചേർന്നിരിക്കും പന്തിയിൽ ചേർന്നു ഞാൻ ഭുജിക്കും;-കണ്ണുനീരെല്ലാം താൻ തുടയ്ക്കും വർണ്ണം വിശേഷമായുദിക്കുംജീവകിരീടമെൻ ശിരസ്സിൽ കർത്തൻ വച്ചിടുമാസദസ്സിൽവെൺനിലയങ്കികൾ ധരിച്ചു പൊൻകുരുത്തോലകൾ പിടിച്ചുദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനെന്നുമാനന്ദിച്ചു;-ഹാ! എത്രഭാഗ്യം ഉെനണ്ടെനിക്കു വർണ്ണിപ്പാൻ ത്രാണിയില്ലെനിക്കുമഹത്ത്വഭാഗ്യം തന്നെയിതിൻ സമത്തിലൊന്നും ഇല്ലിഹത്തിൽ;-

Read More 

ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസം

ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസംഓർത്താലെന്താനന്തം എന്നുമെന്നുംവിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നുആശ്വാസദേശമെൻ സ്വന്തദേശംകണ്ണുനീർ നീങ്ങും വിനകൾ മാറുംസ്വച്ഛമാം ജീവനദി തൻ തീരംകഷ്ടത പട്ടിണി നീങ്ങി വാഴുംഹാ എന്തൊരാനന്തം സ്വർഗ്ഗവാസം;- ഹാ എത്രകർത്താവിൻ നാമത്തിൽ നാം സഹിച്ചകഷ്ടത മാറി വസിക്കുമങ്ങ്കണ്ണുനീർ നാഥൻ തുടക്കുമന്ന്നിന്ദകൾ നീങ്ങി വസിക്കുമന്ന്;- ഹാ എത്രസൂര്യ ചന്ദ്രാദികൾ ഒന്നും വേണ്ടസ്വർപ്പുരി തന്നിൽ പ്രകാശം നൽകാൻകുഞ്ഞാടാം കർത്തനതിന്‍റെ ദീപംഎന്നും നൽ ജ്യോതിസ്സാം സ്വർഗ്ഗനാട്ടിൽ;- ഹാ എത്ര…

Read More 

ഗലീലാ എന്ന നാട്ടിൽ യേശു ജനങ്ങളെ തൊട്ടു

ഗലീലാ എന്ന നാട്ടിൽയേശു ജനങ്ങളെ തൊട്ടുകുരുടർ മുടന്തർ ചെകിടരെയുംയേശു സൗഖ്യമാക്കി ഹല്ലേലുയ്യ രാജാവിനുഹല്ലേലുയ്യ ദൈവത്തിനുഹല്ലേലുയ്യ കർത്താവിനു ഹല്ലേലുയ്യ യേശുവിനുകൈത്താളത്താൽ പാടിടാം നാം (3)ഹല്ലേലുയ്യ കർത്താവിനു കരങ്ങൾ ഉയർത്തി പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു വാദ്യത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു ന്യത്തത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു സ്തോത്രത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു നന്ദിയോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു

Read More 

ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ

ഹാ! എത്ര മോദം എൻ സ്വർഗ്ഗതാതൻചൊല്ലുന്നു തൻ സ്നേഹം തൻ വേദത്തിൽകാണുന്നതിൽ ഞാൻ വിസ്മയകാര്യംയേശുവിൻ സ്നേഹമതി വിശേഷംഎത്രമോദം താൻ സ്നേഹിക്കുന്നുസ്നേഹിക്കുന്നു സ്നേഹിക്കുന്നുഎത്രമോദം താൻ സ്നേഹിക്കുന്നുസ്നേഹിക്കുന്നെന്നെയുംഓടിയാലും തന്നെ ഞാൻ മറന്നുഎന്നെ താനത്യന്തം സ്നേഹിക്കുന്നുതൻ സ്നേഹക്കൈകളിലേക്കോടുന്നുയേശു തൻസ്നേഹത്തെ ഓർക്കിലിന്നുയേശു സ്നേഹിക്കുന്നെന്നെ എത്രയുംസ്നേഹിച്ചിടുന്നു ഞാനവനെയുംസ്വർഗ്ഗം താൻ വിട്ടിറങ്ങി സ്നേഹത്താൽക്രൂശിൽ മരിച്ചതും തൻസ്നേഹത്താൽവിശ്രമമേറെയുണ്ടീയുറപ്പിൽആശ്രയത്താലുണ്ടു വാഴ്വും തന്നിൽചൊല്ലുകിലേശു സ്നേഹിക്കുന്നെന്നുസാത്താൻ ഭയന്നുടൻ മണ്ടിടുന്നുമാരാജസൗന്ദര്യം കാണുന്നേരംപാടാനെനിക്കുള്ള പാട്ടീവണ്ണംനിത്യതയിൽ മുഴങ്ങുന്ന ഗാനംയേശു സ്നേഹിക്കുന്നിതെന്താശ്ചര്യം!

Read More 

ഗത്ത്സമന ഗോൽഗോഥാ ഗബ്ബഥാ

ഗത്ത്സമന, ഗോൽഗോഥാഗബ്ബഥാ, ഇടങ്ങൾ മറക്കാമോ1.അത്ഭുത മന്ത്രി, വീരനാം ദൈവംനിത്യ പിതാവു, സമാധാന പ്രഭുതാതൻ മടിയിലിരിക്കുന്നോൻരക്തം വിയർക്കുന്നു.2.തൻഹിതമെല്ലാം ഉടനനുസരിക്കുംപന്ത്രണ്ടു ലഗിയോനിലധികം ദൂതർക്ക്ആധിപത്യമുള്ളോൻകുരിശു വഹിക്കുന്നു.3. പീലാത്തോസിൻ മരണവിധിക്കുംഹന്നാവു, കയ്യഫാ, ഹെരോദാവ് മുമ്പിലുംനീതിമാനായവൻശാന്തനായ് നിൽക്കുന്നു.4. തല ചായിപ്പാനായ് സ്ഥലമില്ലാതെഅഖിലാണ്ട്ത്തിൻ ഉടമസ്ഥനാംജീവജലദായകൻഏറ്റം ദാഹിക്കുന്നു.5. ലോക പാപം തന്മേലേറ്റുപാപം ഇല്ലാത്തോൻ പാപമായിന്യായാധിപനായവൻപാപിക്കായ് മരിക്കുന്നു.

Read More