Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

ഹാ എന്താനന്ദം ഹാ എന്തു മോദമേ

ഹാ എന്താനന്ദം ഹാ എന്തു മോദമേശുദ്ധരോടു ചേർന്നു ഞാനും പ്രിയനെ വാഴ്ത്തിടുമേഈ ലോകയാത്രയിൽ എപ്പോഴും പോരാട്ടമെഭൂവിൽ ജയം പ്രാപിച്ചോർക്കു നിത്യമഹിമയെഈ ലോകജീവിതം പുല്ലിനു തുല്യമെവാടിപ്പോകും പൂവെപ്പോലെ മാഞ്ഞുപോകുമെമണ്ണാകും ഈ ശരീരം മണ്ണോടുചേർന്നാലുമേകാഹളം ധ്വനിച്ചിടുമ്പോൾ തേജസ്സിലുയർക്കുമേവിശുദ്ധരെല്ലാരും വിൺ തേജസ്സിലെപ്പോഴുംകർത്തൻ തന്‍റെ സന്നിധിയിലെന്നും മോദിക്കുംപൊൻതള വീഥിയിൽ പുതിയ ശാലേമിൽഎൻ പ്രിയനോടു ചേർന്ന് ഞാനും പാടി ഉലാവിടുമെഎൻ പ്രിയൻ മാർവ്വിൽ ഞാൻ ചാരും നേരത്തിൽഹാ എന്തൊരിമ്പം എന്തു മാധുരം വർണ്ണ്യമല്ലതുഈ പാഴുലോകത്തിൽ എനിക്കാശ എന്തഹോപഞ്ഞിപോൽ പറന്നു പോകും മായാ ലോകമേ

Read More 

ഏലോഹിം ഏലോഹിം ലമ്മാ

ഏലോഹിം ഏലോഹിം ലമ്മാ ശബക്താനി (2) എൻ ദൈവമേ കൈവിട്ടതെന്തേ (2). പ്രണനാഥൻ വേദനയാൽ കേണു ചോദിച്ചു (ഏലോഹിം 2) കഠിന വ്യധയും നിന്ദകളും എൻ പകരമായ് യേശു വാങ്ങി അപമാനമായി ശിരസതിൽ നീചർ മുൾമുടി ആഴ്ന്നിറക്കി;- ഏലോഹിം… കഠിന ഭാരം മുറിവിലേറ്റി വീണും എഴുന്നേറ്റും നടന്നു കയറി എൻ പകരമായ് അപമാനം കാൽവറിയിൽ യേശു സഹിച്ചു;- ഏലോഹിം… അവകാശിയാക്കുവാൻ യേശുനാഥൻ എനിക്കായി കുരിശിൽ തൂങ്ങി ഞാൻ സ്വർഗരാജ്യേ യേശുവോട് അയിരിപ്പാൻ എനിക്കായ് മരിച്ചു;- ഏലോഹിം…

Read More 

ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ്

ഏഴു വിളക്കിൻ നടുവിൽ ശോഭ പൂർണനായ് മാറത്തു പൊൻകച്ചയണിഞ്ഞും കാണുന്നേശുവേ ആദ്യനും അന്ത്യനും നീ മാത്രമേശുവേ സ്തുതികൾക്കും പുകഴ്ചയ്ക്കും യോഗ്യനേശുവേ ഹാലേലൂയ്യ… ഹാലേലൂയ്യ… നിന്‍റെ രൂപവും ഭാവവും എന്നിലാകട്ടെ നിന്‍റെ ആത്മശക്തിയും എന്നിൽ കവിഞ്ഞിടട്ടെ;- എന്‍റെ ഇഷ്ടങ്ങൾ ഒന്നുമേ വേണ്ട യേശുവേ നിന്‍റെ ഹിതത്തിൻ നിറവിൽ ഞാൻ പ്രശോഭിക്കട്ടെ;-

Read More 

ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ രാജാമുടി

ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച് ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച് ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ എഴുന്നള്ളി വന്നോനെ(2) ദാവിദുഗോത്രത്തിൻ സിംഹമായോനെ ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ നീ തുറന്നാൽ അത് അടയ്ക്കുവതാര് നീ അടച്ചാൽ അത് തുറക്കുവതാര്;- ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു പുസ്തകം തുറപ്പാൻ യോഗ്യനായോനേ മടങ്ങിടുമേ സർവ്വമുഴങ്കാലുകളും എല്ലാ നാവും പാടിടും നിന്നെ;- മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന് മാറ്റം ഭവിച്ചിടും താതന്‍റെ വരവിൽ;-

Read More 

എല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ

എല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ മന്നനായ് വാഴിപ്പിൻ ദൂതർ വാഴ്ത്തീൻ, വാഴ്ത്തീൻ, യേശുവേ യാഗപീഠത്തിൻ കീഴുള്ള തൻ രക്തസാക്ഷികൾ പുകഴ്ത്തീശായിൻ മുളയെ നാം വാഴ്ത്തിൻ വീണ്ടെടുത്തോർ യിസ്രായേലിൻ വീഴ്ചയിൽ മുക്തരെ തൻ കൃപയാൽ നിന്നെ രക്ഷിക്കും നാം വാഴ്ത്തിൻ ഭൂജാതി ഗോത്രം ഏവരും ഭൂപനേ കീർത്തിപ്പിൻ ബഹുലപ്രഭാവൻ തന്നെ നാം വാഴ്ത്തിൻ സ്വർഗ്ഗ സൈന്യത്തോടൊന്നായ് നാം സാഷ്ടാംഗം വീണിടാം നിത്യഗീതത്തിൽ യോജിച്ചു നാം വാഴ്ത്തിൻ

Read More 

ഏലിയാവിൻ ദൈവമേ നീ എന്‍റെയും

ഏലിയാവിൻ ദൈവമേ നീ എന്‍റെയും ദൈവം ഏതുനാളിലും എന്‍റെ കൂടെ വന്നിടും ക്ഷാമമേറിയാലും ക്ഷീണമേറിയാലും ക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവം പ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾ ആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾ പ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്ന ദൈവമേ നിൻ നന്മയോർത്ത് സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ… കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾ കരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾ സാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന യേശുവേ നിൻ കരുതലോർത്തു സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ…

Read More 

എല്ലാറ്റിനും ഒരു കാലമുണ്ട്

എല്ലാറ്റിനും ഒരു കാലമുണ്ട് നിനയാത്ത നേരത്തു വന്നെത്തിടും വിണ്ണിനു കീഴുള്ള സകല കാര്യങ്ങൾക്കും ഒരുകാലമുണ്ടെന്നു അറിഞ്ഞീടുക (2) വിതയ്ക്കുവാൻ ഒരു കാലം കൊയ്തിടാൻ ഒരുകാലം (2) പണിയുവാൻ ഒരു കാലം ഇടിക്കുവാൻ ഒരുകാലം എല്ലാറ്റിനും ഒരു കാലമുണ്ട്;- എല്ലാറ്റിനും വിലപിപ്പാൻ ഒരു കാലം ആർപ്പിടാൻ ഒരു കാലം (2) ദ്വേഷിപ്പാൻ ഒരു കാലം സ്നേഹിപ്പാൻ ഒരു കാലം എല്ലാറ്റിനും ഒരു കാലമുണ്ട്;- എല്ലാറ്റിനും സകലതും മായ മായ നേടിയതോ മിഥ്യാ (2) ഇന്നു നിൻ പ്രാണനെ നിന്നോട് […]

Read More 

എല്ലാറ്റിനും പരിഹാരമെന്‍റെ

എല്ലാറ്റിനും പരിഹാരമെന്‍റെ വല്ലഭനിൽ കണ്ടു ഞാൻ തന്നാലസാദ്ധ്യമായൊന്നുമില്ല നന്നായ് ഞാൻ അറിഞ്ഞിടുന്നു ഹാല്ലേലൂയ്യാ (3) പാടും ഞാൻ…(2) വൈരിയെന്നെ തകർപ്പാൻ ശ്രമിച്ചു അരിഗണം അണഞ്ഞു ചുറ്റും എൻ ദൈവം എനിക്കായ് പോർപൊരുതി തൻ വിടുതൽ അയച്ചു;- ഹാല്ലേ… വീട്ടുകാർ പലരും പിരിഞ്ഞുപോയി കൂട്ടുകാർ പരിഹസിച്ചു പരിചിതരും വഴിമാറിപ്പോയി പരനെന്നെ കൈവിട്ടില്ല;- ഹാല്ലേ… ഈ ലോകത്താങ്ങുകൾ നീങ്ങിപ്പോകുമ്പോൾ ഈശനെൻ അത്താണിയാം തള്ളുകില്ലവനെന്നെ ഒരുനാളുമെ താതനെപോൽ കരുതും;- ഹാല്ലേ…

Read More 

എല്ലാറ്റിനും സ്തോത്രം എപ്പോഴും സന്തോഷം

എല്ലാറ്റിനും സ്തോത്രം എപ്പോഴും സന്തോഷം എല്ലാ നാവും ചേർന്നുപാടാം ദൈവമക്കളേ എല്ലാ നാമത്തിലും മേലായ-തൻ നാമം എല്ലാ നാളും വാഴ്ത്തിപ്പാടാം ദൈവമക്കളേ ഹല്ലേലുയ്യാ പാടാം ദൈവത്തിൻ പൈതലേ അല്ലലെല്ലാം മറന്നാർത്തു പാടാം എല്ലാ നാവും ചേർന്ന് ഏറ്റുപാടാം വല്ലഭന്‍റെ നാമം വാഴ്ത്തിപ്പാടാം 1 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും കർത്താവിന്‍റെ കാലടികൾ പിൻതുടർന്നീടാം ഭാരമേറിയാലും പ്രയാസമേറിയാലും ഭക്തിയോടെ കർത്താവിന്‍റെ പാതേ പോയിടാം ഭാരങ്ങൾ എല്ലാം ചുമക്കും ദൈവം കഷ്ടങ്ങൾ എല്ലാം തീർത്തിടും ദൈവം;- ഹല്ലേ… 2 നിന്ദകൾ […]

Read More 

എല്ലാറ്റിനും സ്തോത്രം ചെയ്യാം എപ്പോഴും

എല്ലാറ്റിനും സ്തോത്രം ചെയ്യാം എപ്പോഴും സന്തോഷിക്കാം മന്നവൻ ചെയ്തിടും നന്മകൾ ചൊല്ലി നാം എപ്പോഴും സന്തോഷിക്കാം ദൈവമേ നിൻ ദാനങ്ങൾ എത്ര നല്ലത് കർത്തനെ നിൻ കരുതലോ എത്ര വലിയത് കാന്തനേ നിൻ കരുണയും ശുദ്ധനേ നിൻ ശക്തിയും ദേവനേ നിൻ സ്നേഹവും എന്നുമുള്ളത്;- അനുഗ്രഹത്തിൻ മാരിയെ അധികം നല്കിടും അദൃശ്യമാം കരങ്ങളിൽ എന്നും കാത്തിടും ആനന്ദിക്കുവാൻ ആശ്വസിക്കുവാൻ ഉണ്ണുവാൻ ഉടുക്കുവാൻ ദൈവം നല്കിടും;- പരിശുദ്ധാത്മ ശക്തിയെ അധികം നൽകിടും പാപബോധം നൽകി നമ്മെ ശുദ്ധരാക്കിടും രോഗം […]

Read More