Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എല്ലാമേശുവേ എനിക്കെല്ലാമേശുവേ

എല്ലാമേശുവേ എനിക്കെല്ലാമേശുവേ
അല്ലലേറുമീയുലകിൽ എല്ലാമേശുവേ

നാഥനും സഹായകനും സ്നേഹിതനിടയനും
നായകനും എനിക്കൻപാർന്ന ജ്ഞാന മണവാളനും;-

മാതാവും പിതാവുമെൻ ബന്ധുമിത്രാദികളും
സന്തോഷദാതാവും യേശു നൽകും പൂർണ്ണഭാഗ്യവും;-

ആധിയിൽ ആശ്വാസവും രാത്രിയിൽ എൻ ജ്യോതിസ്സും
ആശയില്ലാ രോഗികൾക്കമൂല്യമാം ഔഷധവും;-

ബോധക പിതാവുമെൻ പോക്കിലും വരവിലും
ആദരവു കാട്ടിടും കൂട്ടാഌയുമെൻ തോഴനും;-

അണിയും ആഭരണവും ആസ്തിയും സമ്പാദ്യവും
രക്ഷയും തുണയാളിയും എൻ പ്രിയ മദ്ധ്യസ്ഥനും;-

വാനജീവഅപ്പവും ആശയും എൻ കാവലും
ജ്ഞാന-ഗീതമുല്ലാസവും നേട്ടവും കൊണ്ടാട്ടവും;-

ഏലോഹിം ഏലോഹിം ലമ്മാ
എല്ലാമെല്ലാം നിന്‍റെ ദാനം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.