Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics


Category Archives: Malayalam

എൻ ദൈവമെന്നെ നടത്തീടുന്നു

എൻ ദൈവമെന്നെ നടത്തീടുന്നു കൃപകൾ തന്നെന്നെ പാലിക്കുന്നു (2) ഓരോ ദിവസവും ഒരോ നിമിഷവും കൈകൾ പിടിച്ചെന്നെ നടത്തുന്നു (2) ഇരുളിന്‍റെ തഴ്വരയിൽ ഏകനായലും ഞാനൊരനർത്ഥവും ഭയപ്പെടില്ല (2) അത്യുന്നതന്നോടു കൂടെയുള്ളതിനാൽ ദോഷമയിട്ടൊന്നും ഭവിക്കില്ല(2) പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണായ് ആത്ഭുത വഴികളിൽ നടത്തിടുന്നു(2) ചെങ്കടൽ പിളർന്നവൻ വഴി ഒരുക്കിടും ദൈവത്തിൻ വിളി കേട്ടിറങ്ങിടുകിൽ(2);-

Read More 

എൻ ദൈവമെത്ര നല്ലവൻ

എൻ ദൈവമെത്ര നല്ലവൻ തന്മക്കൾക്കെത്ര വല്ലഭൻ തിന്മകളായ് തോന്നിയതെല്ലാം നന്മകളാക്കിത്തീർത്തവൻ പാപത്തിൻ അലയാഴിയിൽ നിപതിച്ചങ്ങു വലഞ്ഞപ്പോൾ വന്നുവലങ്കൈ തന്നെന്നെ- രക്ഷിച്ചല്ലോ നായകൻ(2);- എൻ… നോവുമെന്നാത്മാവിൽ ഇന്നും തിരുവായ് മൊഴിയോരോന്നും ശീതളധാരയാക്കി നാഥൻ ധന്യമാക്കി ജീവിതം(2);- എൻ… വിസ് മൃതിയോലും മൃതിയിൽ പോലും ഗാനസുധാമൃതം ഏകിയോൻ സിരസിരതോറും സ്നേഹമൂറും പരിമണതൈലം പൂശിയോൻ;- എൻ…

Read More 

എൻ ദൈവമെ നിനക്കായ്

എൻ ദൈവമെ നിനക്കായ് ദാഹിക്കന്നേ എന്നുള്ളം കാന്താ വരവുവരെ പാലിക്ക നിൻ കൃപയിൽ പാരിതിൽ പാടുകൾ ഏറിടുമ്പോൾ എൻ പാദങ്ങൾ ഇടറിടാതെ കൈയ്ക്കു പിടിച്ചീടുകാ-എന്നെ മുറ്റും നടത്തീടുക;- ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന യഹോവ കൂടെയുണ്ട് ഭീതി എനിക്കു വേണ്ടാ ഒരു ദോഷവും നേരിടില്ല;- നിൻ ചിറകിൻ കീഴിൽ എന്നഭയസ്ഥാനം ആയതിൽ ആനന്ദമേ ഉള്ളം പ്രകാശിക്കുന്നേ-എന്‍റെ കൺകൾ നിറഞ്ഞിടുന്നേ;-

Read More 

എൻ ദൈവത്താൽ കഴിയാത്തത്

എൻ ദൈവത്താൽ കഴിയാത്തത് ഏതുമില്ലാ തൻ നാമത്താൽ സാദ്ധ്യമേ എല്ലാമെല്ലാം(2) വല്ലഭൻ ചൊല്ലിൽ എല്ലാമാകും ഇല്ല വേറില്ലാ നാമം വൻമതിൽ പോലുള്ള ദുഃഖവും(2) വൻ കരത്താൽ നീങ്ങിടും നേരിന്‍റെ വഴിയിൽ നടന്നാൽ നന്മകൾ ദിനവും നൽകുമേ വിശ്വസ്തൻ നീതിമാൻ സർവ്വത്തിൻ നായകൻ;- എന്‍റെ യേശുവിൻ നാമത്താൽ മാറാത്തതായ് വൻ രോഗങ്ങൾ എതു-ഉണ്ടു ഇല്ല, ഇല്ല (2) വചനം നൽകീടും വിടുതൽ യാചന കേൾക്കുന്നതാൽ വിജനമാം മരുഭൂമിയാത്രയിൽ അജയ്യനായ് കുടെവരും വീഴാതെ താങ്ങിടും കരത്താൽ താഴാതെയിയർത്തിടും കരുത്തായ് വിശ്വസ്തൻ […]

Read More 

എൻ ദൈവം സർവ്വശകതനായ്

എൻ ദൈവം സർവ്വശക്തനായ് വാഴുന്നു ആരാധിപ്പാൻ വേറെ നാമമില്ലല്ലോ വിളിച്ചപേക്ഷിക്കും തന്‍റെ ജനത്തെ രക്ഷിപ്പാൻ വല്ലഭനായ് കൂടെയുണ്ട് പാടിടും എന്നാളും ഞാൻ കീർത്തിച്ചീടും ഘോഷിക്കും എന്നായുസ്സ് ഉള്ള നാളെല്ലാം ചെങ്കടൽ പിളർന്നു തൻ ജനത്തെ അന്ന് വാഗ്ദത്തദേശത്തേക്കു നടത്തിയവൻ തീച്ചൂളയിൽ നിന്നും രക്ഷിപ്പാനായി നാലാമനായ് ഇറങ്ങിവന്നവനെ;-

Read More 

എൻ ദൈവം നല്ലവൻ എന്നെന്നുമേ

എൻ ദൈവം നല്ലവൻ എന്നെന്നുമേ എൻ നാഥൻ വല്ലഭൻ എന്നാളുമേ എന്നെ സ്നേഹിച്ചവൻ എന്നെ രക്ഷിപ്പാൻ തൻ ജീവൻ തന്നവൻ എൻ രക്ഷകൻ ആ നല്ല ദേശത്തിൽ നിത്യമാം പ്രകാശത്തിൽ അംശിയായിട്ടെന്നെ ചേർത്തതാൽ കീർത്തിക്കും ഞാൻ അവൻ ത്യാഗത്തെ വർണ്ണിക്കും ഞാൻ എൻ അന്ത്യനാൾവരെ വന്ദനം നാഥനെ എൻ രക്ഷകാ നിന്ദിച്ചു നിന്നെ ഞാൻ എൻ ദോഷത്താൽ എൻ പേർക്കീ കഷ്ടത ക്രൂരതയും വഹിച്ചു എൻ പേർക്കായ് എൻ രക്ഷകാ;- ഞാൻ ചെയ്ത പാതകം ക്ഷമിച്ചു നീ […]

Read More 

എൻ ദുഃഖ വേളകൾ ആനന്ദമാക്കുവാൻ

എൻ ദു:ഖ വേളകൾ ആനന്ദമാക്കുവാൻ നാഥൻ കഷ്ടം സഹിച്ചു മനമേ നീ കലങ്ങുന്നതെന്തിനായ്‌ നാഥൻ ജീവിക്കുമ്പോൾ അവൻ കരുതും നൽ കരുതൽ ഇനി എന്തിനായ്‌ ആകുലങ്ങൾ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ(2) കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവൻ കണ്ണീരെല്ലാം തുടയ്ക്കും ഏതു ഖേദവും തീർക്കും തൻ കരത്താൽ ആശയോടെ ഞാൻ കാത്തിരിക്കും എന്നെ സ്നേഹിക്കും പ്രാണപ്രിയൻ എന്‍റെ പ്രാർത്ഥന കേട്ടീടുമേ (ഹാലേലുയ്യാ) ജീവിതത്തിൽ കഷ്ടം ഏറെ സഹിക്കിലും എന്നെ കാണുന്നവൻ എല്ലാ സ്ഥിതിക്കും ഭേദം വരുത്തുവാൻ വിശ്വസ്ഥനാണെൻ നാഥൻ […]

Read More 

എൻ ജീവിതം നിന്‍റെ ദാനം

എൻ ജീവിതം നിന്‍റെ ദാനം എൻ നാളുകൾ നിന്‍റെ കൈയിൽ ഒരു നിഴൽ പോലെ, ഒരു പുഷ്പം പോലെ ക്ഷണികം എന്നായുഷ്കാലം സ്തോത്രം സ്തോത്രമെൻ നാഥാ എല്ലാ നിൻ ദാനങ്ങൾക്കായും നന്ദി നന്ദിയെൻ പ്രിയാ നീ ചെയ്ത നന്മകൾക്കായ് തലമുറ തലമുറയായി വിശ്വസ്തനാമെന്‍റെ നാഥാ ഞാനവിശ്വസ്തനായ് തീർന്നിട്ടുമെന്നെ കാത്തല്ലോ നിൻ പൊൻ കരത്താൽ;- സ്തോത്രം.. എന്നോട് കാര്യം തീർക്കും നാൾ എൻ കൈകൾ ബലപ്പെട്ടിരിപ്പാൻ വിശ്വസ്തനായി നിൻ സന്നിധേ നിൽക്കുവാൻ തിരുകൃപയെന്നിൽ നിറയ്ക്ക;- സ്തോത്രം..

Read More 

എൻ ജീവിത പാതയതിൽ

എൻ ജീവിത പാതയതിൽ സഖിയായ് തുണയായ് പരിപാലകനായ് സർവ്വ വല്ലഭനേശുവുണ്ട് എന്നോടെന്നും വല്ലഭനേശുവുണ്ട്(2) ലോകരെല്ലാം എതിർത്താലും സ്വന്ത ബന്ധുക്കൾ പിരിഞ്ഞാലും(2) സന്തതം പരിപാലിപ്പാനായ് ബന്ധുവായ് കൂടെയുണ്ട് എന്നോടെന്നും വല്ലഭനേശുവുണ്ട്;- ഭയം വേണ്ട തെല്ലും മനമേ ജയജീവിതം നയിച്ചീടുകിൽ(2) പ്രിയ സുതനായ് നിന്നെ മാർവ്വോടണപ്പാനായ് ഒരു താതൻ കൂടെയുണ്ട് എന്നോടെന്നും വല്ലഭനേശുവുണ്ട്;-

Read More 

എൻ ജീവിത പടകതിന്മേൽ

എൻ ജീവിത പടകതിന്മേൽ പ്രതികൂല കാറ്റടിച്ചാൽ കഷ്ടനഷ്ടങ്ങൾ ഏശിടാതേ അനുകൂലമായ് യേശുചാരേ (2) ഹല്ലേലുയ്യാ പാടാം ഹല്ലേലുയ്യാ പാടാം മോദമോടെ ആർത്തുഘോഷിക്കാം സ്വന്ത ജീവൻ തന്ന രക്ഷകനെ ഓർത്തു നന്ദിയോടെ ആർത്തു ഘോഷിക്കാം(2) കണ്ണുനീർ താഴ്വരയിൽ തളരാതെ താങ്ങിടുന്നോൻ (2) ആ പൊൻകരം എനിക്കുതണൽ അനുദിനവും എന്നേനടത്തും (2) നിന്ദപരിഹാസം ഏറിടുമ്പോൾ കർത്തൻ ക്രൂശിനെ ധ്യാനിച്ചിടാം (2) ആശ്വാസം ഏകിടുന്നോൻ എൻ അരികിലുണ്ടനുഗ്രഹമായ് (2)

Read More