Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

നിന്നിലാശ്വാസം കാണാൻ

നിന്നിലാശ്വാസം കാണാൻ നിന്നിലാശ്രയം വയ്ക്കാൻ ഉടയോൻ നീ ചാരെയുള്ളപ്പോൾ-ആരും ഇല്ലെന്നു ചൊല്ലാതിരിക്കാൻ(2) നാഥാ-വിശ്വാസം താ താതാ- അഭയം താ(2)- നിന്നിലാ… ജാതികൾ തമ്മിൽ കലഹിക്കുന്നു രാജ്യം തന്നുള്ളിൽ ഛിദ്രിക്കുന്നു(2) യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ മൂലം ഉള്ളം നടുങ്ങീടുന്നു(2);- നാഥാ… ആരുമില്ലാശ്രയമെന്നു തോന്നും നേരം ഏകാന്തവേളകളിൽ കൂടെ വസിക്കും അനാഥരായ് തള്ളുക- യില്ലെന്നു ചൊന്നവനെ(2);- നാഥാ… ജീവിപ്പിച്ചിടും തിരുവചനം ഞങ്ങൾ ഉള്ളിൽ കരുതീടുവാൻ(2) നിത്യതയേകാമെന്നുള്ള നിൻ വാക്കുകൾ മാറില്ലെന്നോർത്തീടുവാൻ(2);- നാഥാ…

Read More 

നിന്നിഷ്ടം ദേവാ ആയിടട്ടെ ഞാനോ മൺപാത്രം

നിന്നിഷ്ടം ദേവാ ആയിടട്ടെ ഞാനോ മൺപാത്രം നിൻകരത്തിൽ നിൻപാദത്തിൽ ഞാൻ കാത്തിരിക്കും നിന്നിഷ്ടംപോൽ നീ മാറ്റുകെന്നെ നിന്നിഷ്ടംപോലെ ആകണമേ നിൻ സന്നിധൗ ഞാൻ താണിരിക്കും നിൻ വചനമാം തണ്ണീരിനാൽ എന്നെ കഴുകി ശുദ്ധി ചെയ്ക നിന്നിഷ്ടംപോലെ ആകണമേ എന്നുള്ളം നോവും വേളയിലും നിൻകരം തൊട്ടു താലോലിക്കെൻ കർത്താവേ! ഞാനും ശക്തനാവാൻ നിന്നിഷ്ടംപോലെ ആകണമേ നിത്യവും ഞാൻ നിൻദാസൻ തന്നെ എന്നുള്ളിൽ വാഴും ശുദ്ധാത്മാവാൽ എന്നും നിറഞ്ഞു ശോഭിപ്പാൻ ഞാൻ നിന്നിഷ്ടംപോലെ ആകണമേ എന്നിഷ്ടരെന്നെ തള്ളിയാലും ഞാൻ കൈവിടില്ലയെന്നു […]

Read More 

നിന്നിഷ്ടം പോലെയെൻ ദൈവമേ എന്നെ

നിന്നിഷ്ടം പോലെയെൻ ദൈവമേ എന്നെ നടത്തണമെന്നുമേ കഷ്ടത വന്നാലും നിൻവഴി വിട്ടുപോകാതെന്നെ കാത്തിടണേ മന്നിടത്തിൽ സങ്കടങ്ങൾ എന്നുള്ളത്തിൽ തിങ്ങിവിങ്ങിടുമ്പോൾ വല്ലഭാ നീയല്ലാതാരുമേ ഇല്ലെനിക്കാശ്വാസമായ്;- ശത്രു തന്‍റെ കൂരമ്പുകൾ എത്രയും ശക്തിയായെയ്തിടിലും കർത്താവേ നിൻ പൊന്നുകൈകളിൽ ചേർത്തെന്നെ കാക്കുമല്ലോ;- മിത്രരെന്നെ കൈവിട്ടാലും എത്ര പഴിച്ചു ദുഷിക്കുകിലും ക്രിസ്തേശുവേ നീയെനിക്കുള്ളതാൽ ഇല്ലൊരു ചഞ്ചലവും;- എൻ പ്രിയാ നീ എന്നു വരും എൻ കണ്ണുനീരെല്ലാമെന്നു തീരും നിൻമുഖം നേരിൽ ഞാൻ കണ്ടല്ലാ- തെൻ കണ്ണീർ തോരുകില്ല;-

Read More 

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ നിൻ ക്രൂശു

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ എൻഗീതം എന്നുമേ നിന്നോടെൻ ദൈവമേ നിന്നോടെൻ ദൈവമേ! ഞാൻ ചേരട്ടെ ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ എൻ സ്വപ്നത്തിലുമേ നിന്നോടെൻ ദൈവമേ നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ നീ എന്നെ നടത്തും പാത എല്ലാം വിൺ എത്തും ഏണിപോൽ പ്രകാശമാം ദൂതർ വിളിക്കുന്നു നിന്നോടെൻ ദൈവമേ നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും കൽത്തലയിണയെ ബെഥേലാക്കും എൻ തുമ്പത്താലുമേ നിന്നോടെൻ […]

Read More 

നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ പിതാവെ

നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ പിതാവേ വന്ന നിൻ മക്കളെ ചെവിക്കൊണ്ടാലും യേശുവിൻ നാമത്തിൽ വന്നിതാ ഞങ്ങൾ ആശിഷം തരിക നിൻ വാഗ്ദത്തം പോലെ പരിശുദ്ധാത്മാവിൻ സഹായത്തെ നൽകി ശരിയായി പ്രാർത്ഥിപ്പാനഭ്യസിപ്പിക്ക ലോകത്തിൻ ചിന്തകൾ ലേശമില്ലാത്ത ഏകമാം മാനസം തന്നരുളേണം ശുദ്ധമാം കൈകളുയർത്തുവാനായി ശുദ്ധനാം നാഥനേ! നീ കൃപ ചെയ്ക ചോദിപ്പിൻ നൽകും ഞാനെന്ന നിൻ വാക്കിൽ മോദമോടാശ്രയം വച്ചു നിൻ മക്കൾ എണ്ണമില്ലാത്ത നിൻ കൃപകൾക്കായി നന്ദിയും സ്തോത്രവും എന്നേക്കും ആമേൻ

Read More 

നിന്‍റെ എല്ലാ വഴികളിലും ദൈവത്തെ

നിന്‍റെ എല്ലാ വഴികളിലും ദൈവത്തെ നിനച്ചുകൊൾക ദിനം തോറും താൻ നടത്തും നിന്‍റെ പാതകൾ നേരെയാക്കിടും രക്ഷകൻ നിൻ കൂടെയുണ്ട് നീ ക്ഷീണിച്ചുപോകയില്ല ദിനം തോറും താൻ നടത്തും നരയോളം ചുമന്നീടുമേ;- എളിയവനൊരു ദുർഗ്ഗം കഷ്ടകാലത്തു ശരണമവൻ ദിനം തോറും താൻ നടത്തും അന്ത്യത്തോളം കാത്തീടുമേ;- കുരിരു ളിൻ പാതയിലും മരുഭൂമിയിൽ വേളയിലും ദിനം തോറും താൻ നടത്തും നിത്യതയോളം എത്തിക്കും;-

Read More 

നിന്‍റെഹിതം എന്നിലെ എന്‍റെ ഇഷ്ടം അരുതേ

നിന്‍റെ ഹിതം എന്നിലെ എന്‍റെ ഇഷ്ടം അരുതേ എന്നും നിൻ മുൻപിൽ നില്പാൻ നിഷ്കളങ്കനാക്കണെ കൂരിരുൾ തഴ്വാരയിൽ ഞാൻ നടന്നുചെൽകയിൽ വചനമാം വെളിച്ചമായ് അരികിൽ നടന്നിടും അൽഭുതനേശുവല്ലോ വൈഷമ്യ മേടുകളിൽ കയറിത്തളർന്നിടുമ്പോൾ കൈയ്ക്കുപിടിച്ചു എൻ കാൽകൾ വഴുതിടാ- തെന്നെ നടത്തേണമേ നീതിയിൻ വെൺവസ്ത്രം ഓട്ടം തികച്ചിടുമ്പോൾ ജീവകിരീടവും നിത്യസന്തോഷവും എഴെയെന്നാഗ്രഹമെ

Read More 

നിൻ സാനിധ്യം എൻ ആനന്ദം

നിൻ സാനിധ്യം എൻ ആനന്ദം നിൻ ശക്തിയെൻ ധൈര്യമായ് (2) മറെറാന്നും ഞാൻ കാണുന്നില്ല ഈ പാരിലെൻ സന്തോഷമായ് (2) ഹാലേലൂയ്യ ഹാലേലൂയ്യ (4) എൻ ധനവും എൻ മാനവും നീ മാത്രമാണെൻ യേശുവേ (2) നീ മതിയെൻ ജീവിത യാത്രയിൽ എൻ ചാരവേ (2) ഹാലേലൂയ്യ ഹാലേലൂയ്യ (4) ദുഃഖങ്ങളും ഭാരങ്ങളും എൻ ജീവിതേ വന്നീടിലും (2) മാറല്ലേ എൻ നായകാ നിൻ സാനിധ്യം എന്നിൽ നിന്നും (2) ഹാലേലൂയ്യ ഹാലേലൂയ്യ (4)

Read More 

നിൻ സന്നിധി എൻ മോദം നിൻ പാദം എൻ

നിൻ സന്നിധി എൻ മോദം നിൻ പാദമെന്നഭയവുമേ നിൻ മുഖ ശോഭയെൻ ശരണം ദിനവും എന്നുമെൻ രക്ഷകനെ(2) മണ്ണിൻ മഹിമകൾ വേണ്ടെനിക്ക് വിണ്ണിന്‍റെ ദർശനമൊന്നുമതി(2) പൊന്നിൻ തിളക്കമെൻ കണ്ണുകളിൽ മിന്നിടാതെന്നെ നീ കാത്തിടണെ(2) സ്വർഗ്ഗയരുശലേം പട്ടണത്തിൽ നീതിയിൻ സൂര്യനോടൊത്തു ചേർന്നു(2) നിത്യം വസിക്കുന്ന നാളുകളോർത്തു ഞാൻ ഇദ്ധരെ വിടുവാൻ വെമ്പിടന്നു(2)

Read More 

നിൻ സന്നിധി മതി ഹാ യേശുവേ നിൻ പ്രസാദം

നിൻസന്നിധി മതി ഹാ യേശുവേ നിൻ പ്രസാദം മതി ഈ എനിക്കു വൻ ദുഃഖങ്ങളിലും നിൻ സന്നിധി മതി നിൻസന്നിധി മതി ഇന്നും എന്നും ഭൂമിയിളകിലും മാ സമുദ്രം കോപിക്കിലും ഭയം ഇല്ലെനിക്കു അന്നു നിൻകൈ മതി നിൻ സന്നിധി മതി നിൻസന്നിധി മതി ഇന്നും എന്നും ലോകത്തിലേകനായ് തീരുകിലും രോഗത്താൽ ബാധിതനായിടിലും തൃക്കണ്ണെൻമേൽ മതി നിൻ സന്നിധി മതി നിൻ സന്നിധി മതി ഇന്നും എന്നും ആയിരമായിരം വൈരികളാൽ ആവൃതനാകിലും ഞാൻ ഭ്രമിക്കാ നീയെൻ പക്ഷം […]

Read More