Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

നിന്നിലാശ്വാസം കാണാൻ

നിന്നിലാശ്വാസം കാണാൻ
നിന്നിലാശ്രയം വയ്ക്കാൻ
ഉടയോൻ നീ ചാരെയുള്ളപ്പോൾ-ആരും
ഇല്ലെന്നു ചൊല്ലാതിരിക്കാൻ(2)

നാഥാ-വിശ്വാസം താ
താതാ- അഭയം താ(2)- നിന്നിലാ…

ജാതികൾ തമ്മിൽ കലഹിക്കുന്നു
രാജ്യം തന്നുള്ളിൽ ഛിദ്രിക്കുന്നു(2)
യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ മൂലം
ഉള്ളം നടുങ്ങീടുന്നു(2);- നാഥാ…

ആരുമില്ലാശ്രയമെന്നു തോന്നും നേരം
ഏകാന്തവേളകളിൽ
കൂടെ വസിക്കും അനാഥരായ് തള്ളുക-
യില്ലെന്നു ചൊന്നവനെ(2);- നാഥാ…

ജീവിപ്പിച്ചിടും തിരുവചനം ഞങ്ങൾ
ഉള്ളിൽ കരുതീടുവാൻ(2)
നിത്യതയേകാമെന്നുള്ള നിൻ വാക്കുകൾ
മാറില്ലെന്നോർത്തീടുവാൻ(2);- നാഥാ…

നിനക്കായ് കരുതും അവൻ നല്ല ഓഹരി
നിൻ സന്നിധി മതി ഹാ യേശുവേ നിൻ പ്രസാദം
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.