Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

Category Archives: Malayalam

ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻ

ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻക്രൂശിൻ മാർഗ്ഗം നാം പിന്തുടരാംഅടിമത്തത്തിൻ ഘടനകളുടെമേൽവിജയം വരിച്ചിടെണം നാം(2)അന്ധകാരത്തിൻ ശക്തികളെഅവൻ ക്രൂശിന്മേൽ തകർത്തുവല്ലോ(2)ആ വിജയത്തിൻ ശക്തിയെ നാംഅനുദിനം അനുഭവിക്കുക നാം;പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചീടാം;- ക്രിസ്തു…ദൈവനീതിയിൻ മാർഗ്ഗത്തിലെതടസ്സങ്ങൾ നാം തകർത്തിടേണം(2)സാഹോദര്യം സ്ഥാപിച്ചിടാൻ-പീഡിതരേ ചേർത്തണച്ചുകൊണ്ട്പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചിടാം;- ക്രിസ്തു…നിത്യം മാറ്റത്തിൻ അലയടികൾപ്രതിധ്വനിക്കുന്നു ലോകമെങ്ങും(2)സാഹോദര്യസീമകളെ പുനർചിന്തനം ചെയ്തീടുവാൻപുതുഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചിടാം(2);- ക്രിസ്തു…

Read More 

ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം

ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാംതൻ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീർത്തുതന്നോടൊത്തുവാസം ചെയ്തിടുവാൻപ്രാർത്ഥന ചെവിക്കൊള്ളുവാൻ പ്രാപ്തനാണെനിക്കുള്ളവൻഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ-തുത്തരം തരുന്ന പ്രിയൻതൻമൊഴികൾ കേൾക്കുകയാലെൻ മനം കുളിർക്കുകയാംതൻ കൺമണിപോൽ കാത്തിടുന്നു നന്മയിൽ നടത്തിടുന്നുകന്മഷമകറ്റിടുന്നുവീണ്ടെടുത്തു തൻ ചോരയാൽ വിണ്ണിലെത്തും നാൾവരെയുംവീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തൻ മഹിമാസന്നിധിയിൽനിർത്തുവാൻ കഴിവുള്ളവൻയേശുവേ എൻ പ്രാണനായകാ : എന്ന രീതി

Read More 

ക്രിസ്തുവിൽ ജയാളിയാണു നാം

ക്രിസ്തുവിൽ ജയാളിയാണു നാംക്രിസ്തുവിൽ പോരാളിയാണു നാംധീരരായ് പോരാടിടാം കർത്തൃസേവ ചെയ്തിടാംജയം നേടി മുന്നേറിടാംമുന്നേറിടാം നാം മുന്നേറിടാംക്രൂശിൻ പാത നോക്കി വേഗം മുന്നേറിടാം പാപ ശാപ ബന്ധനങ്ങൾ നീക്കി വേഗം നാംക്രിസ്തുവിൽ ജയാളിയായ് മുന്നേറിടാംആദ്യനൂറ്റാണ്ടിലെ ആത്മ ശക്തിപകർന്നീടട്ടെ ഇന്നു സഭകളിന്മേൽഅഭിഷേകത്തീ ഇന്നു പകർന്നീടുമ്പോൾ ഉണർന്നീടാം യേശുവെ എതിരേറ്റിടാം;-ആത്മാഭിഷേകത്തിൻ മാരി പെയ്യാൻപൂർണമായ് ഏകിടാം അവൻ സന്നിധെആത്മാവിൻ ഫലങ്ങളാൽ ആരാധിക്കാംഒരുങ്ങീടം യേശുവെ എതിരേറ്റിടാം;-ലോകപാപങ്ങളിൽ വീണിടാതെ ഓടിടാം യേശുവിൻ പാത നോക്കി രാജാധി രാജനെ എതിരേറ്റിടാം വിശുദ്ധിയോടെ നാം ഒരുങ്ങീടുക;- ഹല്ലേലുയ്യാ ആമേൻ […]

Read More 

ക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻ

ക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻക്രിസ്തുവിൽ നാം പൂർണ്ണരാകുവാൻനിൻ തേജസ്സെന്നിൽ നിറഞ്ഞീടട്ടെനിൻ ഭാവമെന്നിൽ ആയീടട്ടെസാത്താന്യ തന്ത്രങ്ങൾ ഗ്രഹിച്ചീടുവാൻആത്മാവിൻ ശക്തിയിൽ പോരാടുവാൻക്രിസ്തുവിൻ വിശുദ്ധി പ്രാപിച്ചീടാൻജഡത്തിൻ ഇച്ചകൾ മരിപ്പിക്കുവാൻനിത്യതക്കായി ഞാൻ ഒരുങ്ങീടുവാൻനിത്യ ജീവകിരീടം പ്രാപിച്ചീടാൻ

Read More 

ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ ദേശത്തിൽ

ക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ ദേശത്തിൽ ഞങ്ങൾ വാഴുംക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴുംക്രിസ്തുവിൽ ഞങ്ങൾ വാഴും ഈ രാജ്യത്തിൽ ഞങ്ങൾ വാഴുംക്രിസ്തുവിൽ ഞങ്ങൾ വാഴും രാജാക്കന്മാരായ് വാഴുംദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയുംരാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയുംദേശത്തിൻ മതിലുകൾ ഞങ്ങൾ പണിയുംദൈവ രാജ്യത്തിൻ സുവിശേഷം ഞങ്ങൾ പറയുംതകരട്ടെ ദുരാചാരങ്ങൾ തകരട്ടെ ദുർശക്തികളും(2)എഴുന്നേൽക്കട്ടെ പ്രാർത്ഥനാവീരന്മാർഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ…ഇരുളിൻ ആധിപത്യം നശിച്ചിടട്ടെസ്‌നേഹത്തിൻ സന്ദേശം പരന്നിടട്ടെ(2)എഴുന്നേൽക്കട്ടെ സുവിശേഷകന്മാർഈ പട്ടണത്തിൽ വാണിടുവാൻ(2);- ദേശത്തിൻ…ആത്മാവിൻ ശക്തി വെളിപ്പെടട്ടെഅന്ത്യകാല ഉണർവിൻ അടയാളവും(2)എഴുന്നേൽക്കട്ടെ അഭിഷേകമുള്ളവർഈ പട്ടണത്തിൽ […]

Read More 

ക്രിസ്തുവിൽ തികെഞ്ഞവരായ് തീരുവാൻ

ക്രിസ്തുവിൽ തികെഞ്ഞവരായ് തീരുവാൻക്രിസ്തൻ സ്നേഹം നമ്മിൽ വെളിപ്പെടുവാൻക്രിസ്തുശിഷ്യരായി നാംഎന്നും നിലനിൽക്കുവാൻക്രിസ്തൻ വചനം പാലിച്ചു ജീവിക്കാംസ്വർഗ്ഗതാതൻ ചൊന്നതാം വചനങ്ങൾപുത്രനാം കർത്തൻ നമ്മെയറിയിച്ചുമഹിമകൾ വെടിഞ്ഞു താൻഇദ്ധരയിൽ വന്നതോമനുജർ നമ്മൾ സ്നേഹത്തിൽ തികയുവാൻഒന്നിലും കുറവില്ലാതെ ധന്യരായ്‌സ്നേഹത്തിൽ സമ്പൂർണ്ണരായി ഭൂവതിൽവിശാസത്തിൻ സ്ഥിരതയുംആത്മാവിൻ പ്രത്യാശയുംഅനുദിനം വർദ്ധിച്ചു നാം വളർന്നിടാംആയുസ്സെല്ലാം സൽപ്രവൃത്തി ചെയ്യുവാൻഅരുമനാഥൻ തൻസ്വഭാവം വിളങ്ങണംഅഗതികളെ തള്ളിടാതെഅലിവിൻ സത്യസാക്ഷികളായ്‌ആത്മാവിൽ നിറഞ്ഞു നാം ജീവിക്കേണം

Read More 

ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്

ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്പുത്തനേരുശേലേമിൽ എത്തുമോരുന്നാൾമനുഷ്യരോടു കൂടെ ദൈവ കൂടാരത്തിങ്കൽ നിത്യമായ്തൻ ജനമായ് വാസം ചെയ്യും ഞാൻകണ്ണുനീരെല്ലാം തുടച്ചു നീക്കും നാളത്ദൈവമെന്നും കൂടിരിക്കൂo ശേഷ്ട നാളത്മൃത്യുവും ദു:ഖവും മുറവിളിയതുoകഷ്ടതയും ഇനിയുണ്ടാകുകയില്ല;- ക്രിസ്തു…ദൈവ തേജസ്സിൻ മഹത്ത്വനഗരമാണത്കുഞ്ഞാടതിൻ വിളക്കായി ജോതിസേകുമേഗോപുരം അടിസ്ഥാനം മുത്ത് രത്നമേവീതി സ്വഛ സ്പടിക തുല്ല്യ തങ്കനിർമ്മിതം;- ക്രിസ്തു…വീണ്ടെടുക്കപ്പെട്ട പൈതലേ നീക്ലേശ ദു:ഖ നാളതിൽ തളർന്നീടരുതിനിപാപവും ഭാരവും ഉപേക്ഷിക്കുകിൽപ്രാപിക്കാം ജയിക്കുകിൽ വിശുദ്ധ ഗേഹമേ;- ക്രിസ്തു…

Read More 

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ

ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേകാന്തനാം കർത്താവിൻ പ്രത്യക്ഷത(2)തീരില്ലാ ചോരില്ലാ വിശ്വാസതീക്ഷ്ണ്ണത(2)കർത്തവിൻ വരവ്‌ താമസ്സിച്ചെന്നാലും(2)കണ്ണുനീർ തോരുന്ന സന്തോഷനാൾസ്നേഹ ചുംബനത്തിൻ പൊന്നോർമ്മകൾ(2)മാറീടും വേദന ഖേദങ്ങളും(2)മാറോടു ചേർത്തങ്ങ് പുണരുന്ന നാളിൽ(2)ലോകമാം ജാരന്‍റെ മാറിടങ്ങൾമാടിവിളിക്കുന്ന വേളകളിൽ(2)കാണുന്നു ഞാനാ ക്രൂശിന്‍റെ ത്യാഗത്തെ(2)കാണാതെ പോകുവാൻ ശിലയല്ല്ലെൻ മാനസ്സം(2)കൂരിരുൾ മൂടുന്ന താഴ്വരയിൽകൂട്ടുകാർ കൈവിടും വേളകളിൽ(2)താണുവന്നെന്‍റെ കൂട്ടിനിരിക്കുന്ന(2)തുണയായ് കാന്തനെൻ കാവലിനയുണ്ട്(2)അടയാളങ്ങൾ കാണുന്നുണ്ടു ചുറ്റുംപ്രിയൻ വരവിൻ ദിനങ്ങൾ ചൊല്ലി(2)മാനിന്‍റെ കാംക്ഷപോൽ നീർത്തോടിനായ്(2)കാന്താ നിനക്കയി എന്നുള്ളം തുടിക്കുന്നേ(2)ഭക്തരിൻ ശാശ്വത വിശ്രാമമെ- എന്ന രീതി

Read More 

ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ

ക്രിസ്തുവിൻ ധീരസേനകളെ കൂടിൻ തന്നനുയായികളേ എന്തിനു ഭീതി, ജയിക്കും നാം-ജയി… (5)ഏതു വിപത്തിലും തോൽക്കാതെ ജയിക്കും നാംനമ്മുടെ നാഥൻ നല്ലവൻ വൈരികളേക്കാൾ വല്ലഭൻതൻ കരബലത്താൽ, ജയിക്കും നാം-ജയി… (5)തന്ത്രമെഴും വൻ സാത്താനെ ജയിക്കും നാംധരയിൽ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാൻ കുരിശുണ്ട്ബലം തരുവാനവനടുത്തുണ്ട്, ജയിക്കും നാംജയി… ( 5)മരണനിഴലിലുമഞ്ചാതെജയിക്കും നാംശോകം തീർക്കും സന്ദേശം ലോകം ജയിക്കും സുവിശേഷം ചൊല്ലാൻ വേണ്ടഭയലേശം, ജയിക്കും നാം-ജയി… ( 5)വെല്ലുവിളിപ്പിൻ വൈരികളെ ജയിക്കും നാംലൗകിർ കണ്ടാൽ ബലഹീനർ, ഭൗതികർ പാർത്താൽ ദയനീയർദൈവികദൃഷ്ടിയിൽ ഗണനീയർ, […]

Read More 

ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേ എന്നുടെ ജീവ

ക്രിസ്തുവിൻ ഇമ്പഗാനമെന്നുമേഎന്നുടെ ജീവവാക്യമെന്നുമേതന്നുടെ ജീവമൊഴിയെന്നുമേഎന്നുടെ ജീവന്നാധാരമേഞാൻ പിന്തുടർന്നിടും ഞാൻ പിൻഗമിച്ചിടുംഎന്നുടെ ജീവിതയാത്രയിൽഈ മരുവിൽ ചൂടതേൽക്കുമ്പോൾതൻ ചിറകെനിക്കു വിശ്രമംക്രിസ്തുവിൻ ദിവ്യയിഷ്ടമെന്നുമേഎന്നുടെ ജീവിതത്തിൻ ആശയേനാളെന്നും ക്രൂശെടുത്തു ഞാൻനാഥനിഷ്ടം നിറവേറ്റുമേ;-ക്രിസ്തുവിൻ നിന്ദ ഞാൻ വഹിക്കുമേഎന്നുടെ ഭൂഷണം അതെന്നുമേനാളെന്നും അതെണ്ണും എൻ നിക്ഷേപമായ് തേജസ്സായെനിക്കു ലഭ്യമേ;-ക്രിസ്തുവിൻ ശബ്ദം ഞാൻ ശ്രവിക്കുമേ എന്നുടെ പാതയിൽ അതെന്നുമേനാളെന്നും അതിൽ നടന്നു ഞാൻതേജസ്സിൻ തീരത്തെത്തുമേ;-ക്രിസ്തുവിൻ മുഖം ഞാൻ ദർശിക്കുമേ ഈ ഘോരമാം സമുദ്രത്തിൻ നടുവിലായ്അനന്തത വിദൂരവേ ഞാൻ കാണുമ്പോൾആ പൊൻമുഖം പ്രത്യാശയിൻ ഉറവിടം;-

Read More