കരുതുന്നവൻ കർത്തനല്ലയോ
കരുതുന്നവൻ കർത്തനല്ലയോ കാക്കുന്നവൻ കരുത്തനല്ലയോകലങ്ങേണ്ട മനമേ നീ കർത്തൻ കരങ്ങളിലല്ലയോ നീ (2)പ്രതികൂലങ്ങൾ പർവ്വതങ്ങൾ പോൽമുന്നിൽ വന്നാലും നീ ഭയപ്പെടേണ്ട (2)കർത്തനേശു കൂടെയുണ്ടല്ലോ ജയവീരനായി നടത്താൻ (2)ഭാവിയോർത്തു നീ ഭാരപ്പെടുന്നോചിന്താഭാരത്താൽ നീ വലഞ്ഞിടുന്നോ (2)സമർപ്പിക്ക നിന്‍റെ ഭാരങ്ങൾ ചുമക്കുവാൻ നാഥനുണ്ടല്ലോ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോൻസദാകാലവും കൂടെയുള്ളതാൽ(2)സങ്കടങ്ങൾ വേണ്ട തെല്ലുമേ സന്തോഷത്താൽ പാടിസ്തുതിക്കാം(2)
Read Moreകർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നും
കർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നുംശാശ്വതദൈവമെന്നും എന്നാൽശോഭിക്കും രാവിലെ വാടും പൂവെന്നപോൽ മായുന്നു മന്നിൽ നരൻമണ്ണിനാൽ നിർമ്മിച്ചു ദൈവം മനുഷ്യനെ മന്നിൽ മോദേന വാഴാൻ എന്നാൽമന്നിൽ പാപമൂലം മർത്യനായ് തീർന്നവൻ മണ്ണിൽ ലയിച്ചിടുന്നുശക്തനെന്നാകിലും ഭക്തനെന്നാകിലും മന്നനെന്നായിടിലുംപാരംകണ്ണീരോടെ വന്നു വേഗേന തീരുന്നു നിത്യലോകം ചേരുന്നുഅന്ത്യനാളിന്നായിട്ടെണ്ണാൻ കഴിയണേ ഞങ്ങൾക്കറിവില്ലതിൽപാരംജ്ഞാനം പ്രാപിച്ചിടാൻ നിൻപാത കാംക്ഷിപ്പാൻ ആവേശമേകിടേണംബാല്യവും യൗവനകാലവും മായയാം ഭാഗ്യനാൾ അന്ത്യമാകാംദേവാ! ജീവിതം ധന്യമായ് കാത്തിടുവാനെന്നും കാരുണ്യമേകിടേണംതോന്നേണമേ സഹതാപമീയേഴയിൽ ഭാരങ്ങളേറുന്നേരംദേവാതൃപ്തരാക്കിടണം നിൻദയയാൽ ഞങ്ങൾ ഘോഷിപ്പാനായുസ്സെല്ലാംഇന്നു കാണുന്നവൻ നാളെ കാണാതാകാം ശാശ്വതമല്ലൊന്നുമേഭൂവിൽനീ വിളിക്കുന്നേരം ആരറിയും ദേവാ! […]
Read Moreകർത്താവു താൻ വരും വേഗം തൻ വചനം സത്യമേ
കർത്താവു താൻ വരും വേഗം തൻ വചനം സത്യമേകാത്തിരിക്കുന്ന തൻ സംഘം തന്നോടു ചേരുമേമർത്യശരീരം മാറുമേ നിത്യശരീരം ലഭ്യമേനിത്യസന്തോഷം വൃതർക്കേകുവാൻകർത്താവു താൻ വരും വേഗംവേഗം വേഗം വേഗം താൻ വരുമേനിത്യസന്തോഷം വൃതർക്കേകുവാൻകർത്താവു താൻ വരും വേഗംകർത്താവു താൻ വരും വേഗം തൻരാജ്യം സ്ഥാപിക്കുമേനീതിമാന്മാർ ഭൂമൗ വാഴും തന്നോടു കൂടവേകണ്ണുനീർ താൻ തുടയ്ക്കുമേ അന്നവർ ആനന്ദിക്കുമേനിത്യസന്തോഷം വൃതർക്കേകുവാൻകർത്താവു താൻ വരും വേഗം;- വേഗം…കർത്താവു താൻ വരും വേഗം അന്ധകാരം മാറുമേചന്തമേറും സൂര്യകാന്തി ചിന്തും ഭൂവെങ്ങുമേസന്താപം നീങ്ങിപ്പോകുമേ സന്തോഷം പൂർണ്ണമാകുമേനിത്യസന്തോഷം […]
Read Moreകർത്താവു താൻ ഗംഭീരനാദത്തോടും പ്രധാന
കർത്താവു താൻ ഗംഭീരനാദത്തോടുംപ്രധാന ദൈവദൂത ശബ്ദത്തോടുംസ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്നിടുമ്പോൾഎത്രയോ സന്തോഷം(3) മദ്ധ്യാകാശത്തിൽമണ്ണിലുറങ്ങിടുന്ന ശുദ്ധിമാന്മാർകാഹളനാദം കേൾക്കുന്ന മാത്രയിൽപെട്ടെന്നുയിർത്തു വാനിൽ ചേർന്നിടുമേതീരാത്ത സന്തോഷം(3) പ്രാപിക്കുമവർജീവനോടീ ഭൂതലേ പാർക്കും ശുദ്ധർരൂപാന്തരം പ്രാപിക്കുമന്നേരത്തിൽഗീതസ്വരത്തോടും ആർപ്പോടും കൂടെവിണ്ണുലകം പൂകും(3) ദൂതതുല്യരായ്കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽതന്‍റെ കാന്തയാകും വിശുദ്ധ സഭമണിയറയ്ക്കുള്ളിൽ കടക്കുമന്നാൾഎന്തെന്തുസന്തോഷം(3) ഉണ്ടാമവർക്ക്സിദ്ധന്മാരാം പൂർവ്വ പിതാക്കളെല്ലാംമദ്ധ്യാകാശത്തിൽ കല്യാണവിരുന്നിൽക്ഷണിക്കപ്പെട്ടു പന്തിക്കിരിക്കുമ്പോൾആമോദമായ് പാടും(3) ശാലേമിൻ ഗീതംരാജത്വം പ്രാപിച്ചു തൻ ഭൂതലത്തിൽആയിരമാണ്ടു വാഴാൻ വന്നീടുമ്പോൾശത്രുവാം സാത്താനെ ബന്ധിച്ചിട്ടന്നുവാണിടും ഭൂമിയിൽ(3) രാജാധിരാജൻഅത്യുന്നതനായവന്‍റെ ശുദ്ധർക്കുരാജ്യം വിഭജിക്കുന്ന നാൾ വരുന്നുരാജാക്കളായിട്ടവർ വാണീടുമേഹാ എന്തു സന്തോഷം (3) […]
Read Moreകർത്താവു വാനിൽ വന്നിടാറായ് പ്രതിഫലം
കർത്താവു വാനിൽ വന്നിടാറായിപ്രതിഫലം നമുക്കു തന്നിടാനായികഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ലദുഷ്ടജനമാരും അവിടെ വരികില്ല;-ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നതഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം;-വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാംതാഴുമരിഗണം ആ നൽഭരണത്തിൽ;-പുതുവുടൽ ധരിച്ച് പ്രതിഫലം പ്രാപിച്ച്പുതുശാലേം പുരിയതിൽ കാണും നാമെല്ലാരും;-കാലങ്ങളേറെയില്ല നാളുകൾ നീളുകില്ലകാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ;-
Read Moreകർത്താവു വീണ്ടും വാരാറായി
കർത്താവു വീണ്ടും വാരാറായിതന്‍റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2)പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായികണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖംകൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2)ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2)കണ്ണുനീരൊടേ വിതച്ചൊരെല്ലം ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2)നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2);-ഒരുങ്ങിനില്ക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2)അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെതികച്ചോർതൻ ശിരസ്സതിന്മേൽ (2)
Read Moreകർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായ്
കർതൃദിവസത്തിൽ ഞാൻ ആത്മവിവശനായ്ആരാധനയ്ക്കായ് ഞാൻ എന്നെ മറന്നു (2)സ്വർഗ്ഗം തുറക്കുന്നു ദൂതർ വിളിക്കുന്നുതേജസ്സിന്‍റെ സിംഹാസനം ഞാൻ കാണുന്നു (2)പരിശുദ്ധനെ ഹാലേലൂയ്യദൈവകുഞ്ഞാടെ നീ യോഗ്യൻ (2)സർവ്വ ഭൂമിയുംതിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2)പളുങ്കു കടലിൻ തീരത്ത്എണ്ണമില്ലാ മഹാപുരുഷാരംകുഞ്ഞാട്ടിൻ രക്തം കൊണ്ട് വാങ്ങിയോർകുരുത്തോല ഏന്തി പാടി ആർക്കുന്നേദൈവസിംഹാസനം ഉയർന്നിടുന്നിതാഏറിയ ദൂതന്മാരും, വീഴുന്നു മൂപ്പന്മാരുംവിശ്രമമില്ലാ നാലുജീവികളുംഞാനും ചേർന്നീടട്ടെ ആരാധനയിൽ(പരിശുദ്ധനെ..)പരിശുദ്ധനെ ഹാലേലൂയ്യദൈവകുഞ്ഞാടെ നീ യോഗ്യൻ (2)സർവ്വ ഭൂമിയുംതിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2)ഏഴുപൊൻ വിളക്കിൻ നടുവിൽതൂവെള്ള നിലയങ്കി ധരിച്ച്മാറത്ത് പൊൻകച്ച അണിഞ്ഞ്ആരാധ്യനാം യേശു എഴുന്നെള്ളുന്നേശക്തിയും ധനവും ജ്ഞാനവും ബലവുംബഹുമാനം […]
Read Moreകർത്തൃകാഹളം വാനിൽ കേൾക്കാറായ്
കർത്തൃകാഹളം വാനിൽ കേൾക്കാറായ്തന്‍റെ കാന്തയെ ചേർത്തിടുവാൻഒരുങ്ങിനിൽക്കാം തിരുസഭയെമണവാളൻ എഴുന്നെള്ളാറായ്ഒരുങ്ങിക്കൊൾക ഒരുങ്ങിക്കൊൾകനിന്‍റെ ദൈവത്തെ എതിരേല്ക്കാൻ ഒരുങ്ങിക്കൊൾകലോക ഇമ്പങ്ങൾ വെറുത്തുനീങ്ങാംആത്മശക്തി പുതുക്കി നിൽക്കാംആദ്യസ്നേഹത്തിൽ മടങ്ങി വരാംമണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി…ജാതി ജാതിയോടു പോർവിളിക്കുന്നുയുദ്ധഭീതികളും മുഴങ്ങിടുന്നുമാറാരോഗങ്ങൾ ഹാ തീരാവ്യാധികൾമണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി.കരിന്തിരികൾ മുറിച്ചു മാറ്റാംപാത്രങ്ങളിൽ എണ്ണ നിറയ്ക്കാംഉണർന്നിരിക്കാം തല ഉയർത്താംമണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി…
Read Moreകർത്തൃ കാഹളം യുഗാന്ത്യ
കർത്തൃകാഹളം യുഗാന്ത്യകാലത്തിൽ ധ്യാനിക്കുമ്പോൾനിത്യമാം പ്രഭാതശോഭിതത്തിൻ നാൾപാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേപേർ വിളിക്കും നേരം കാണുമെൻ പേരുംപേർ വിളിക്കും നേരം കാണും (3)പേർ വിളിക്കും നേരം കാണുമെൻ പേരുംക്രിസ്തനിൽ നിദ്രകൊണ്ടോരീ ശോഭിത പ്രഭാതത്തിൽക്രിസ്തൻ ശോഭ ധരിപ്പാനുയിർത്തു തൻഭക്തർ ഭവനേ ആകാശമപ്പുറം കൂടിടുമ്പോൾപേർ വിളിക്കും നേരം കാണുമെൻ പേരും;-കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെവാർത്ത ഞാൻ ചൊല്ലിടട്ടെ തൻ സ്നേഹത്തിൻപാർത്തലത്തിൽ എന്‍റെ വേല തീർത്തു ജീവിതാന്ത്യത്തിൽപേർ വിളിക്കും നേരം കാണുമെൻ പേരും;-When the trumpet of the Lord shall […]
Read Moreകർത്തൃനാമത്തിനായി ജീവിച്ചീടാം
കർത്തൃനാമത്തിനായി ജീവിച്ചീടാംകർത്തൃനാമം വാഴ്ത്തി കീർത്തിച്ചിടാംനീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്അഭയം അഭയം തിരുസന്നിധിയിൽഅഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട് (2)ദിവ്യവചനങ്ങളെ ധ്യാനിച്ചിടാംനിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാം (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയംനിന്‍റെ വരവിനായി കാത്തിടുന്നുനിന്‍റെകൂടെ വാഴാൻ കൊതിച്ചിടുന്നു (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയംദിവ്യമൊഴികളെ അനുസരിക്കാംനിന്‍റെ പാത എന്നും അനുഗമിക്കാം (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്; അഭയംയേശുനാഥൻ തേജസ്സിൽ വെളിപ്പെടുമ്പോൾഅക്ഷയമായ് ഞാനും പറന്നുപോകും (2)നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള

