Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Music

എന്‍റെ ആശ യേശു മാത്രമാം

എന്‍റെ ആശ യേശു മാത്രമാം എന്നാശ്വാസം യേശു മാത്രമാം വിൺ മഹിമ വിട്ടൊഴിഞ്ഞിഹത്തിൽ വന്ന എന്‍റെ യേശു മാത്രമാശയാം ഭാരം ദുഃഖം നിന്ദ ദുഷി ഏറിവന്നാൽ സാരമില്ല യേശു എന്‍റെ പക്ഷമുണ്ട് ആശ്വാസം ഞാൻ പ്രാപിച്ചീടും;- എന്‍റെ കർത്തനെന്‍റെ ഉപനിധി അവനിൽ ഞാൻ വിശ്വസിക്കും അന്ത്യത്തോളം കാത്തിടുവാൻ യേശു ശക്തൻ ഉറക്കും ഞാൻ;- എന്‍റെ വീഴാതെന്നേ സൂക്ഷിക്കുന്നോൻ ആനന്ദത്താൽ നിറയ്ക്കുന്നോൻ ശുദ്ധി ചെയ്തു മഹിമയിൻ സന്നിധിയിൽ നിറുത്തുന്നോൻ;- എന്‍റെ

Read More 

എന്‍റെ അൻപുള്ള രക്ഷകനേശുവെ ഞാൻ

എന്‍റെ അൻപുള്ള രക്ഷകനേശുവെ ഞാൻ നിന്‍റെ നാമത്തെ വാഴ്ത്തിടുമേ നിന്നെപ്പോലൊരു ദേവനെ ഭൂമിയിലറിഞ്ഞിടാ ജീവനെ തന്നവൻ നീ ആ… ആ… ആനന്ദമാനന്ദമേ അല്ലും പകലിലും പാടിടുമേ യേശുവെ എന്‍റെ ആശയതേ അമ്മയപ്പനും ബന്ധുമിത്രാദി ധനം മാനം എല്ലാമെനിക്കു നീയേ വാനം ഭൂമിയും ആകവെ മാറുമെന്നാകിലും വാക്കു മാറാത്തവൻ നീ;- ആ… ആ… എന്‍റെ സൃഷ്ടിതാവേ നിന്നെ ഓർത്തിടുമ്പോഴെന്‍റെ ഉള്ളത്തിൽ ആനന്ദമേ നിന്നെ കീർത്തിക്കും ഞാനെല്ലാ നേരവും നിന്നാത്മ ശക്തി പകർന്നതാലെ;- ആ… ആ… പെന്നും വെള്ളിയും ഭൂമിയിൽ […]

Read More 

എന്നോടുള്ള യേശുവിൻ സ്നേഹം

എന്നോടുള്ള യേശുവിൻ സ്നേഹം എന്നോടുള്ള അവന്‍റെ കൃപ നൽകീടും ഓരോ നന്മകൾക്കും എന്തു ഞാൻ പകരം നൽകിടുമേ ഞാൻ പാടിടും ഞാൻ ഘോഷിക്കും ഞാൻ ജീവിക്കും എന്‍റെ യേശുവിനായ് മരുഭൂപ്രയാണത്തിൽ തളർന്നീടാതെ തണലായ് എന്നും എന്‍റെ കൂടെയുണ്ട് ശത്രു തൻ അസ്ത്രം എയ്തിമ്പോൾ ശരണമായ് എന്നും എന്നെ കാക്കും;- തൻ സന്നിധേ ഞാൻ എത്തുംവരേ അന്ത്യം വരെ എന്നെ കാത്തീടുമേ വീഴാതെ എന്നും എന്നെ താങ്ങും തളരാതെ എന്നും എന്നെ കാക്കും;-

Read More 

എന്നോടുള്ള നിന്‍റെ ദയ എത്ര വലിയത്

എന്നോടുള്ള നിന്‍റെ ദയ എത്ര വലിയത് എന്നോടുള്ള നിന്‍റെ കൃപ എത്ര വലിയത് (2) അതു മഞ്ഞുപോലെ എന്മേൽ പൊഴിഞ്ഞു വീഴും അതു മാരിപോലെ എന്മേൽ പെയ്തിറങ്ങും പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലും നിൻ ദയ എന്നെ വിട്ടുമാറുകില്ല (2) അമ്മ തന്നുദരത്തിൽ എന്നെകണ്ടല്ലോ നിത്യ ദയയോടെ വീണ്ടെടുത്തല്ലോ(2) നരയോളം ചുമക്കാമെന്നരുളിയോനെ നിന്നോടു തുല്യനായാരുമില്ല(2);- എന്നോ… രോഗത്താൽ എൻ ദേഹം ക്ഷീണിച്ചപ്പോൾ ചാരത്ത് വന്നെന്നെ സൗഖ്യമാക്കി എന്നിലുള്ള ആയുസ്സ് തീരും വരെ യേശുവിനായി ഞാൻ ജീവിച്ചിടും;- എന്നോ… […]

Read More 

എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ

എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ എന്തു ചെയ്യേണ്ടുനിനക്കേശുപരാ!-ഇപ്പോൾ നന്ദികൊണ്ടെന്‍റെയുള്ളം നന്നേ നിറയുന്നേ സന്നാഹമോടെ സ്തുതി പാടിടുന്നേൻ-ദേവാ പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ് ശാപ ശിക്ഷകളേറ്റ ദേവാത്മജാ-മഹാ എന്നെയൻപോടു ദിനംതോറും നടത്തുന്ന പൊന്നിടയന്നനന്തം വന്ദനമേ-എന്‍റെ അന്ത്യം വരെയുമെന്നെ കാവൽ ചെയ്തിടുവാൻ അന്തികേയുള്ള മഹൽശക്തി നീയേ-നാഥാ താതൻ സന്നിധിയിലെൻ പേർക്കു സദാ പക്ഷ വാദം ചെയ്യുന്ന മമ ജീവനാഥാ-പക്ഷ കുറ്റം കൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ മുറ്റും നിറുത്താൻ കഴിവുള്ളവനേ-എന്നെ മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും വന്ദനം ചെയ്യും തിരുനാമത്തിന്നു-ദേവാ

Read More 

എന്നേശുവേ നീയാശ്രയം എന്നാളും

എന്നേശുവേ നീയാശ്രയം എന്നാളും മന്നിലീ സാധുവിന്നു എല്ലാരും പാരിൽ കൈവിട്ടാലും എന്നെ കരുതുന്ന കർത്താവു നീ ആകുലനേരത്തെൻ ചാരത്തണഞ്ഞു ഏകുന്നു സാന്ത്വനം നീയെനിക്കു ആകയാലില്ല തെല്ലും ഭയം പകലും രാവും നീയഭയം;- ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻ ബന്ധനം നീക്കി നിൻ സ്വന്തമാക്കി എന്തൊരു ഭാഗ്യനിത്യബന്ധം സന്തതം പാടും സന്തോഷമായ്;- തുമ്പങ്ങളേറുമെൻ മാനസം തന്നിൽ ഇമ്പം പകരുന്നു നിൻമൊഴികൾ എൻ മനം നിന്നിലാനന്ദിക്കും നിൻ മാർവ്വിൽ ചാരിയാശ്വസിക്കും;- എന്നു നീ വന്നിടുമെന്നാത്മനാഥാ വന്നതല്ലാതെന്നാധി തീരുകില്ല ഒന്നേയെന്നാശ നിന്നെ […]

Read More 

എന്നേശുവേ നീ ആശ്രയം എന്നാളുമീ

എന്നേശുവേ നീ ആശ്രയം എന്നാളുമീ ഏഴയ്ക്ക് എൻ ജീവിത യാത്രയിൽ- തുണയായ്, ബലമായ് മറ്റാരുള്ളു മറയ്ക്കണേ ഈ ഏഴയെ കരുതലിൻ വൻ കരത്താൽ എൻ ജീവിതെ വൻ ഭാരങ്ങൾ പ്രയാസമായ് ഭവിക്കുമ്പോൾ ഉള്ളം തേങ്ങും വേളകളിൽ മറ്റാരുമില്ല ചാരുവാൻ പ്രിയരായവർ അകന്നിടുമ്പോൾ അകലാത്തൊരേകൻ നീയല്ലോ എന്നാശയും എൻ വാഞ്ചയും അപ്പാ നീ മാത്രം എന്നുമേ

Read More 

എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം

എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം നന്മക്കായ് തുമ്പങ്ങളേറിടിലും വൻ കാറ്റു വീശിടിലും മരുഭൂവിൽ ചാരുവാൻ നീ മതിയേ മമ കാന്ത നീയെൻ ജീവനേ നീയെൻ ആശ്രയം ആശ്വാസമെന്നും എന്നും നീറും നേരത്തിൽ അലിവുള്ള നാഥൻ (2) എൻ പേർക്കായി തൻ ജീവൻ നൽകിയ നാഥാ നിൻ പാദം എന്നാശ്രയമേ… എൻ പ്രിയനേ… ഭാരം കേഴുമ്പോൾ നീയെന്‍റെ ചാരേ ജീവൻ നൽകീടും നീയെന്‍റെ തോഴൻ (2) അളവില്ലാ കൃപകൾ എന്നകതാരിൽ പകരാൻ അലിവോടെ അണയേണമേ… എൻ പ്രിയനേ…

Read More 

എന്നേശുവേ എൻ രക്ഷകാ നീ മാത്രം

എന്നേശുവേ എൻ രക്ഷകാ നീ മാത്രം മതിയായവൻ(2) മറ്റാരെയും ഞാൻ കാണുന്നില്ലീ ഭൂവിൽ മിത്രമായ്(2) ഒന്നുമാത്രം ഞാൻ അറിയുന്നു ആരെ ഞാൻ വിശ്വസിക്കുന്നു നീ മാത്രമെന്നുപനിധി അന്ത്യം വരെയും സൂക്ഷിപ്പാൻ ശക്തനും ഇന്നുള്ള വേദന ശോധനയിൽ കൺകൾ നിറയുമ്പോൾ(2) കണ്ണുനീർ വാർത്തൊരേശുവേ നീയെൻ സന്തോഷം(2);- ഒന്നുമാത്രം… രോഗത്താൽ ക്ഷീണിതനായിടുമ്പോൾ ദേഹം ക്ഷയിച്ചിടുമ്പോൾ(2) നിൻ കൃപയൊന്നെൻ ആശ്രയം ഹാ എന്തൊരാശ്വാസം(2);- ഒന്നുമാത്രം…

Read More 

എന്നേശുവേ എൻ പ്രിയനേ അങ്ങേപ്പോൽ

എന്നേശുവേ എൻ പ്രിയനേ അങ്ങേപ്പോൽ മറ്റാരുമില്ലേ എൻ നാഥനെ എൻ പ്രിയനെ അങ്ങേപ്പോൽ മറ്റാരുമില്ലേ യേശുവേ നീ യോഗ്യൻ എൻ നാഥനെ ആരാധ്യനെ(2) ആരാധിക്കുവാൻ പുകഴ്ത്തീടുവാൻ അങ്ങേപ്പോൾ മറ്റാരുമില്ലേ(2);- യേശുവേ… സൗഖ്യമാക്കുവാൻ വിടുതൽ നൽകുവാൻ അങ്ങേപ്പോൽ മറ്റാരുമില്ലേ(2);- യേശുവേ… എൻ പ്രശംസയും എൻപുകഴ്ച്ചയും നീ മാത്രമാണെൻ യേശുവേ(2);- യേശുവേ…

Read More