- By Jo
- No Comments.
- Music
എന്നെ രക്ഷിച്ചുന്നതൻ തൻകൂടെന്നും
എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും പാർക്കുവാൻ തന്‍റെ സഹ ജീവിതം ദാനംചെയ്തിതാ മന്നിടം ചമച്ചവൻ മന്നിടെ ചരിച്ചവൻ എന്നെ എന്നും നടത്തുന്നതെന്തോരത്ഭുതം തന്‍റെ ക്രൂശിൽ കാണുന്ന സ്നേഹത്തിന്‍റെ പൂർണ്ണത എന്‍റെ രക്ഷയായതിൽ താൻ നിവർത്തിച്ചു ബന്ധനവും ചെയ്തു താൻ അന്ത്യമായ യാതന സ്വാന്തന ജീവിതത്തെ ബന്ധമായ് നൽകി;- എന്നെ… ഏതുംഭീതിയെന്നിയേ താതനോടു കൂടെ ഞാൻ പ്രീതനായ് ജീവിക്കുന്നു തന്‍റെയാവിയാൽ ഏതനർത്ഥം കഷ്ടങ്ങൾ സാധുവിനുണ്ടായെന്നാൽ ആധിയുടൻ നീക്കിടുമെൻ രാജരാജൻ താൻ;- എന്നെ… എന്‍റെ രക്ഷ ദാനമേ എന്നുമുള്ളാശ്വാസമേ ഒന്നും […]
Read More- By Jo
- No Comments.
- Music
എന്നെ യാഗമായ് നൽകുന്നു പൂർണമായ്
എന്നെ യാഗമായ് നൽകുന്നു പൂർണമായ് (2) നിന്നിഷ്ടം പോൽ നയിക്കുകേ എൻ പ്രാണനാഥനേ (2) എന്നെ അർപ്പിക്കുന്നേ സമ്പൂർണമായ് എന്‍റെ ദേഹം ദേഹി ആത്മവിനേം (2) ആ വൻ കരത്താൽ താങ്ങി നിത്യം നീ നയിക്കണേ (2) എന്തു തുമ്പം വന്നാലും ഞാൻ പിന്മാറില്ല യേശുവിന്‍റെ സ്നേഹം ഞാൻ വിട്ടുമാറില്ല(2) സ്വന്ത രക്തം നൽകി വീണ്ടെടുത്ത ദിവ്യസ്നേഹമേ (2) എന്തു കഷ്ടനഷ്ടമോ സങ്കടങ്ങളോ ഏതുപദ്രവങ്ങളോ പട്ടിണിയതോ (2) ക്രിസ്തുവിന്‍റെ സ്നേഹം വേർപിരിപ്പാൻ ആവില്ലൊന്നിനും (2)
Read More- By Jo
- No Comments.
- Music
എന്നെ മുറ്റുമായ് സമർപ്പിക്കുന്നു എന്‍റെ
എന്നെ മുറ്റുമായ് സമർപ്പിക്കുന്നു എന്‍റെ യേശുവിൻ പാദത്തിൽ എന്‍റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച് എന്നെ നിൻ സുതനാക്കണേ എന്‍റെ വാക്കിലും എൻ ക്രിയയിലൂം എൻ നിനവിലും വന്നതാം എല്ലാ പാപവും നീക്കി എന്നെ നീ ഏറ്റവും വെണ്മയാക്കണേ;- പങ്കപ്പാടുകൾ ശങ്കകൂടാതെ തങ്കമേനിയിൽ ഏറ്റുവോ? പങ്കമാകെയകറ്റിടാൻ നിന്‍റെ ചങ്കുപോലും തുളച്ചല്ലോ;- പാവനമാം നിൻ വചനങ്ങൾ ഞാൻ പാലിച്ചൂഴിയിൽ ജീവിപ്പാൻ പാവനാത്മാവാലെന്നെ നിത്യവും പുതുപ്പിക്കുകെൻ പ്രിയനെ;- പ്രത്യാശയോടെ ജീവിപ്പാൻ പ്രതിദിനവും ക്യപയരുൾക കണ്ണിനും കണ്ണായ് കാത്തിടേണമേ കർത്തനിൻ ദിവസത്തിനായ്;-
Read More- By Jo
- No Comments.
- Music
എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ
എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻ കുരിശിൽ യാഗമായി യാഗമായി തീർന്നവൻ എന്നെ ഉയർത്തിടാൻ എന്നെ കരുതുവാൻ തൻ ജീവനെ എന്നിൽ നൽകിയോൻ യേശുവേ അങ്ങേയ്ക്കാരധന യേശുവേ അങ്ങേയ്ക്കാരധന (2) തൻ പുത്രനായ് എന്നെ തീർത്തവൻ എൻ കുറവുകൾ എല്ലാം നീക്കിയേ (2) നിത്യതയെ ജീവനെ എന്നിൽ നൽകിയേ (2) നന്ദിയാൽ എന്നുള്ളം തുള്ളുന്നേ യേശുവിൻ സ്നേഹം പാടുവാൻ (2) യേശുവിൻ കൃപകൾ ഘേഷിപ്പാൻ (2)
Read More- By Jo
- No Comments.
- Music
എന്നെ പോറ്റി പുലർത്തുന്നോൻ എന്‍റെ
എന്നെ പോറ്റി പുലർത്തുന്നോൻ-എന്‍റെ ഈ മരുവാസത്തിൽ ഓരോ ദിവസവും പോറ്റി പുലർത്തുന്നോൻ;- എന്നെ… ബാലസിംഹങ്ങളും ഇര കിട്ടാതെ വിശന്നിരിക്കുമ്പോൾ എനി- ക്കന്നന്നു വേണ്ടുന്നതൊക്കെയും നല്കി പോറ്റി പുലർത്തുന്നോൻ;- എന്നെ… നീതിമാൻ സന്തതി അപ്പമിരപ്പതു കാണുവാൻ സാദ്ധ്യമല്ല-ദൈവം കെരുത്തു തോട്ടിലും സാരെപ്ത നാട്ടിലും പോറ്റി പുലർത്തുന്നോൻ;- എന്നെ… മരുപ്രയാണത്തിൽ മാറായിൽക്കൂടെ പോകേണ്ടിവന്നാലും-എന്‍റെ ക്ലേശങ്ങൾ നീക്കി മാധുര്യം നല്കി പോറ്റി പുലർത്തുന്നോൻ;- എന്നെ… ജീവന്‍റെ അപ്പമായ് അർപ്പണം ചെയ്തോൻ ജീവിച്ചിരിക്കയാൽ-ഞാനും ജീവന്‍റെ പാതയിൽ ജീവന്‍റെ നാഥനാൽ ജീവിച്ചു മുന്നേറും;- എന്നെ…
Read More- By Jo
- No Comments.
- Music
എന്നെ നിൻ കൈയ്യിലെടുത്തു
എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം പാപങ്ങൾ പോക്കിയെന്നെ വെൺമയാക്കേണം ശുദ്ധാത്മാവിനെ എന്‍റെ ഉള്ളിൽ എന്നും നിറയ്ക്കേണം എന്നെ നിൻ ഓമനയാക്കി മാറിലണയ്ക്കണം ദിനം ദിനം തോറുമുള്ള എന്‍റെ ചില ചിന്തകൾ എന്‍റെ പല വാക്കുകൾ നിനക്കരുതാത്തതാകയാൽ നാഥാ(2);- എന്നെ അനുദിനം അൻപോടെന്നെ നടത്തുന്ന കൃപയ്ക്കായി ആയിരം ആയിരം സ്തോത്രഗീതം അർപ്പിക്കുന്നിതാ നാഥാ(2);- എന്നെ മലിനത നിറഞ്ഞോരി മരുഭൂയാത്രയിൽ ജീവിതമാകവെ മലിനത ഏശിടാതിഹെ നാഥാ (2);- എന്നെ വിശ്വാസത്തിൽ ഉറപ്പിക്കെൻ വിശ്വാസത്തിൻ നായകാ ആശ്വാസത്തിൻ ദായകാ സ്നേഹം ദയ […]
Read More- By Jo
- No Comments.
- Music
എന്നെ നിത്യതയോടു അടുപ്പിക്കുന്ന
എന്നെ നിത്യതയോടു അടുപ്പിക്കുന്ന എല്ലാ അനുഭവങ്ങൾക്കും നന്ദി എന്നെ നല്ല ശിഷ്യനാക്കിടുന്ന എല്ലാ കുരിശുകൾക്കും നാഥാ നന്ദി എല്ലാ തോൽവികൾക്കും നാഥാ നന്ദി നിന്‍റെ മുഖം കാണുവാൻ അതു നിമിത്തമായി എല്ലാ കണ്ണുനീരിനും നാഥാ നന്ദി നിന്‍റെ സാന്നിദ്ധ്യമറിയാൻ ഇടയായി താഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂപോൽ ശോധനയിൻ ചൂളയതിൽ പൊന്നു പോലെ ഉയര്ർച്ചയിലും താഴ്ച്ചയിലും മരണത്തിലും ജീവനിലും നിൻ സാന്നിദ്ധ്യം മതി നാഥാ നിൻ സാന്നിദ്ധ്യം മതി
Read More- By Jo
- No Comments.
- Music
എന്നെ നന്നായ് അറിയുന്നൊരുവൻ
എന്നെ നന്നായ് അറിയുന്നൊരുവൻ യേശു അല്ലാതെ ആരുമില്ലാ ചിന്താതീതം അവന്‍റെ നന്മകൾ ചന്തമോടെ നടത്തുന്ന സ്നേഹം ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഞാൻ പാടിടും ആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻ ഇന്നും എന്നും എനിക്കിമ്മാനുവേൽ (2) എന്‍റെ കഷ്ടങ്ങളിൽ തുണയായിടും വരും നഷ്ടങ്ങൾ നികത്തിടും ബുദ്ധിമുട്ടൊക്കെയും മാറ്റിടും പുഷ്ടിയോടെന്നെ പോറ്റിടും; ശത്രു മുൻപാകെ മേശ ഒരുക്കും മിത്രമാണെനിക്കവൻ എന്നുമേ (2);- എന്നെ… അവൻ നമുക്കായ് കരുതുന്നതിനാൽ ഇനി ആകുലം എന്തിനായ് തിരുക്കരം അവൻ നീട്ടി അണയ്ക്കും അരുമയോടെന്നെ അണച്ചിടും; […]
Read More- By Jo
- No Comments.
- Music
എന്നെ നന്നായി അറിയുന്നോനെ
എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെ കുറവുകൾ മാറ്റും എന്നുടമസ്ഥനെ വില നൽകിയ എൻ യജമാനനെ എൻ അപ്പനെ നിൻ പൊന്നു പാദത്തിൽ ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2) എന്നെ മുറ്റും മുറ്റും നൽകുന്നെ(2) ദാനിയേലെപോൽ പ്രാർത്ഥിച്ചില്ല ഞാൻ ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2) ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2) എന്നേശുവേ നിൻ… പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2) ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2) പൊന്നേശുവെ നിൻ…
Read More- By Jo
- No Comments.
- Music
എന്നെ നടത്തുവാൻ ശക്തനല്ലോ
എന്നെ നടത്തുവാൻ ശക്തനല്ലോ എന്നെ കരുതുവാൻ ശക്തനല്ലോ എന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻ നീയെന്നും ശക്തനല്ലോ നിന്‍റെ വാഗ്ദത്തം മാറുകില്ല നിന്‍റെ വിശ്വസ്തത മാറ്റമില്ല അഗ്നിനടുവിൽ ഞാൻ ആയിടിലും യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും അഗ്നിനടുവിലും യോർദ്ദാൻ കരയിലും നീയെന്നെ നടത്തുമല്ലോ;- നിന്‍റെ… സിംഹക്കുഴിയിൽ ഞാൻ ആയിടിലും പത്മോസ് ദ്വീപിൽ ഞാൻ ഏകനായാലും സിംഹക്കുഴിയിലും പത്മോസ് ദ്വീപിലും നീയെന്നെ കാക്കുമല്ലോ;- നിന്‍റെ…
Read MoreRecent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള