എൻ ആത്മാവേ ചിന്തിക്കുക നിൻ
എൻ ആത്മാവേ! ചിന്തിക്കുക നിൻ മണവാളൻ വരവെ
നിൻ രക്ഷകൻ പ്രത്യക്ഷത ഉള്ളിൽ പ്രത്യാശ ആക്കുകേ
എൻപ്രിയൻ മുഖം കാണും ഞാൻ തൻകീർത്തി നിത്യം പാടുവാൻ
ധ്വനിക്കുമേ തൻ കാഹളം ഉയിർക്കും എല്ലാ ശുദ്ധരും
മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങൾ ദൂതരും
ഞാൻ ക്രിസ്തൻ ക്രൂശിൻ രക്തത്താൽ തൻമുമ്പിൽ നിഷ്കളങ്കനായ്
സ്നേഹത്തിൽ വാഴും കൃപയാൽ സർവ്വവിശുദ്ധന്മാരുമായ്
എനിക്കായ് കണ്ണീർ ഒഴിച്ച തൃക്കണ്ണിൻ സ്നേഹശോഭയും
ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടും
എൻകാന്തനേ! എൻഹൃദയം നിൻസ്നേഹത്താലെ കാക്കുകേ
പ്രപഞ്ചത്തിൻ ആകർഷണം എന്നിൽ നിന്നകറ്റിടുക
നിൻ സന്നിധാനബോധത്തിൽ എൻ സ്ഥിരവാസം ആക്കുകേ
നിൻ വരവിന്‍റെ തേജസ്സെൻ ഉൾക്കണ്ണിൻമുമ്പിൽ നിർത്തുകേ
ഒരായിരം സംവത്സരം നിൻമുമ്പിൽ ഒരു ദിനം പോൽ
അതാൽ എൻ ഉള്ളം താമസം എന്നെണ്ണാതെന്നെ കാത്തുകൊൾ
നീ ദുഷിച്ചാലും ലോകമേ വൃഥാവിലല്ലെൻ ആശ്രയം
നീ ക്രുദ്ധിച്ചാലും സർപ്പമേ ഞാൻ പ്രാപിക്കും തൻ വാഗ്ദത്തം
തൻ പുത്രൻ സ്വന്തമാകുവാൻ വിളിച്ചെൻ ദൈവം കൃപയാൽ
വിശ്വസ്തൻ താൻ തികയ്ക്കുവാൻ ഈ വിളിയെ തൻ തേജസ്സാൽ
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള