Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ ആത്മാവേ ഉണരുക

എൻ ആത്മാവേ ഉണരുക
നീ ദൈവത്തോടു പ്രാർത്ഥിക്ക
നിൻ സ്തോത്രയാഗം കഴിക്ക
നിൻ വേലെക്കു ഒരുങ്ങുക

നീ ദൈവത്തിൽ ആശ്രയിക്ക
തൻ ദയാദാനം ചിന്തിക്ക
ക്രിസ്തുവിൻ സ്നേഹം ഓർക്കുക
തൻ പൈതലായ്‌ നീ നടക്ക

കർത്താവേ നീ സഹായിക്ക
എന്നോടുകൂടെ ഇരിക്ക
ചെയ്യേണ്ടും കാര്യം കാണിക്ക
പാപത്തിൽ നിന്നു രക്ഷിക്ക

ഞാൻ ചെയ്ത പാപം ക്ഷമിക്ക
എനിക്കു കൃപ നല്കുക
എൻ ഗമനം നിയന്ത്രിക്ക
നിൻ അനുഗ്രഹം തരിക

താതനുതാത്മാവാം ഏക
യാഹാം ദൈവത്തിന്നനന്തം
ക്രിസ്തുമൂലം സ്തുതിസ്തോത്രം
നൽകുന്നു ഞാൻ ദിനേ ദിനേ

എൻ ആത്മാവേ ചിന്തിക്കുക നിൻ
എൻ ആത്മാവു സ്നേഹിക്കുന്നെൻ
Post Tagged with


Leave a Reply