എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ
എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ
നടത്തുന്നു, ജയാളിയായ് ദിനംതോറും
സന്തോഷവേളയിൽ സന്താപവേളയിൽ
എന്നെ കൈവിടാതെ അനന്യനായ്
പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ
പ്രതികൂലം അനവധി വന്നിടിലും
വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ
പ്രലോഭനം അനവധി വന്നിടിലും
എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും
എൻനാഥൻ നടത്തിടും അന്ത്യംവരെ
മുമ്പിൽ ചെങ്കടൽ ആർത്തിരച്ചാൽ എതിരായ്
പിൻപിൽ വൻവൈരി പിൻഗമിച്ചാൽ
ചെങ്കടലിൽ കൂടി ചെങ്കൽ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്;-
എരിയും തീച്ചുള എതിരായ് എരിഞ്ഞാൽ
ശദ്രക്കിനെപ്പോൽ വീഴ്ത്തപ്പെട്ടാൽ
എന്നോടുകൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രിയൻ വിടുവിക്കും;-
ഗർജ്ജിക്കും സിംഹങ്ങൾ വസിക്കും ഗുഹയിൽ
ദാനിയേലെപ്പോൽ വീഴ്ത്തപ്പെട്ടാൽ
സിംഹത്ത സൃഷ്ടിച്ച എൻ സ്നേഹനായകൻ
കണ്മണിപോലെന്നെ കാത്തുകൊള്ളും;-
കെരീത്തുതോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിൻ വരവു നിന്നീടിലും സാരെഫാത്തൊരുക്കി
ഏലിയാവേ പോറ്റിയ എൻപ്രിയൻ
എന്നെയും പോറ്റിക്കൊള്ളും;-
മണ്ണോടു മണ്ണായ് ഞാൻ അമർന്നുപോയാലും
എൻകാന്തനേശു വന്നിടുമ്പോൾ
എന്നെ ഉയിർപ്പിക്കും വിൺശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തിൽ;-
Recent Posts
- സീയോനിൻ പരദേശികളേ നാം ഉയർത്തിടുവിൻ
- സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
- സീയോൻ യാത്രയതിൽ മനമെ ഭയമൊന്നും
- സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു
- സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ കാഹള