Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info     Search Song Lyrics

എൻ പ്രിയനെ​പ്പോൽ സുന്ദരനായ്

എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ
കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല

സുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ
മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ-ഈ

സർവ്വാംഗസുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
സർവ്വസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നേ ഞാൻ;-

യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ;-

ലോകസൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ
മോടിയോടുകൂടിയെന്നെ മാടിവിളിച്ചാൽ;-

വെള്ളത്തിൻ കുമിളപോലെ മിന്നിവിളങ്ങിടുന്ന
ജഡികസുഖങ്ങളെന്നെ എതിരേൽക്കുകിൽ;-

പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ;-

എൻ പ്രിയനെന്തു മനോഹരനാം
എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ
Post Tagged with


Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.