Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എൻ പ്രിയനേ നിൻ പൊൻമുഖം

എൻ പ്രിയനേ നിൻ പൊൻമുഖം കാണാനെനിക്കാശ
എൻ പ്രിയനേ നിൻ തൂമൊഴി കേൾക്കാനെനിക്കാശ

എൻ ഏകപ്രത്യാശ
എൻ ഭാഗ്യപ്രത്യാശ – എൻ…

സുന്ദരനെൻ പ്രിയൻ – വന്നീടുമെൻ കാന്തൻ
സ്വർലോകരോടൊപ്പം-ആഘോഷമായ് നാഥൻ
വിരുന്നു വീടതിൽ എന്നെ നയിച്ചീടും
സ്നേഹക്കൊടിയവൻ എന്മേൽ പിടിച്ചീടും;-

ഇമ്പം തരും സ്വരം-തുമ്പമകറ്റീടും
ഉല്ലാസഘോഷങ്ങൾ – സീയോനിലെന്നെന്നും
ആ നാളിൽ ഞാൻ പാടും-ആനന്ദകീർത്തനം
കുഞ്ഞാടിനെന്നെന്നും-ഹല്ലേലൂയ്യാഗാനം;-

കണ്ടാലും വേഗത്തിൽ-വന്നീടുമെന്നേവം
ചൊല്ലിയ നാഥനേ എന്നു നീ വന്നീടും
കാണാനെനിക്കാശ-രാജാധിരാജാവെ
കേൾക്കാനെനിക്കാശ-സ്വർഗ്ഗീയ ദാതാവേ;-

എൻ പ്രിയനേ യേശുവേ രക്ഷകാ
എൻ പ്രിയനെന്തു മനോഹരനാം
Post Tagged with


Leave a Reply