Collection of Christian Songs and Lyrics Download Now!!!

Close Icon
   
Contact Info    

എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു

എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു
എന്നെ വീണ്ട യേശുവേ
നിനക്കായ് ജീവിക്കും എന്നന്ത്യശ്വാസം പോംവരെ;- എനിക്ക…

ജീവനും തന്നഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ
എന്തു കണ്ടെന്നിൽനീ എന്‍റെ സ്നേഹ നിധേ
എന്നും നിൻ അടിമ ഞാൻ നിൻ നുകം ഏറ്റിടും;- എനിക്ക…

എൻ സ്വയം നിൻ ക്രൂശിൽ നിന്നിറങ്ങീടാതെ
എന്നും ഞാൻ ലോകത്തിനു മരിച്ചതായ് ജീവിക്കും
പാപത്തെ തള്ളിയും സാത്താനെ ജയിച്ചും;- എനിക്ക…

നിൻപരിഞ്ഞാനത്തിൻ ശ്രേഷ്ടത മൂലമായ്
നിൻ ക്രൂശിൽ മാത്രം ഞാൻ എന്നും പ്രശംസിക്കും
എൻ നേട്ടം എല്ലാം ഞാൻ കുപ്പയിൽ തള്ളിയും;- എനിക്ക…

നിത്യജീവൻ നിന്നെ അറിയുന്നതാകയ്യാൽ
നിൻപുനരുത്ഥാന ശക്തിയും അനുഭവിച്ചറിയുവാൻ
പ്രാപ്ത്തനാക്കെന്നെനിൻ വ്യാപാര ശക്തിയാൽ;- എനിക്ക…

എനിക്കായ് മരിച്ചവനെ എനിക്കായ്
എനിക്കായ് നീ മരിച്ചു എൻ
Post Tagged with


Leave a Reply